ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം ലിവര്‍പൂളിന് തോല്‍വി
പി.എസ്.ജി ലിവര്‍പൂള്‍ മത്സരത്തില്‍ ലിവര്‍പൂളിന് തോല്‍വി. മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാമും, പോര്‍ട്ടോയും, നാപോളിയും വിജയിച്ചു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ബാഴ്‌സലോണക്ക് ജയം. പി.എസ്.ജി ലിവര്‍പൂള്‍ മത്സരത്തില്‍ ലിവര്‍പൂളിന് തോല്‍വി. മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാമും, പോര്‍ട്ടോയും, നാപോളിയും വിജയിച്ചു.
പി.എസ്.വി ഐന്തോവനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. 61ആം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും, 70 ആം മിനിറ്റിള്‍ ജെറാര്‍ഡ് പിക്വയുമാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബാഴ്‌സലോണ പ്രീ ക്വാര്‍ട്ടറിലെത്തി.
ലിവര്‍പൂള്‍ പി.എസ്.ജി മത്സരത്തില്‍ ലിവര്‍പൂളിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്, പി.എസ്.ജി ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാം ഇന്റര്‍മിലാനെയും, പോര്‍ട്ടോ ഷാല്‍ക്കയെയും, നാപോളി റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും തോല്‍പ്പിച്ചു. ഡോര്‍ട്ട് മുണ്ട് ക്ലബ് ബ്രഗ് മത്സരം സമനിലയില്‍ കലാശിച്ചു.
Adjust Story Font
16