ഐലീഗില്‍ ഗോകുലം ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോരാട്ടം ഇന്ന്
അഞ്ച് കളികളില്‍ നിന്ന് 9 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേര്‍സ് രണ്ടാം സ്ഥാനത്തും 8 പോയിന്റുള്ള കേരള എഫ്.സി മൂന്നാം സ്ഥാനത്തുമാണ്.
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ചര്‍ച്ചില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ ഹോം മാച്ച് വിജയത്തോടെ ഐ ലീഗില്‍ മുന്നിലെത്തുകയാണ് ഗോകുലത്തിന്റെ ലക്ഷ്യം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം.
കഴിഞ്ഞ രണ്ട് ഹോം മാച്ചുകളിലും വിജയം നേടാനായതിന്റെ ആത്മവിശ്വാസവുമായാണ് ഗോകുലം കേരള എഫ്.സി ചര്‍ച്ചില്‍ ബ്രദേര്‍സിനെ നേരിടുക. ടീമിന്റെ ഒത്തിണക്കം വിജയത്തിലേക്ക് നയിക്കുന്നതായാണ് വിലയിരുത്തല്‍. വിലക്കിന് ശേഷം ക്യാപ്റ്റന്‍ മുഡെ മൂസയും ഇന്ന് കളിക്കും. മുന്നേറ്റ നിരയില്‍ നിലവില്‍ നേരിടുന്ന പ്രശ്‌നം പരിഹരിച്ചാകും ഗോകുലം ടീം ഇറങ്ങുക.
കരുത്തന്‍മാരായ മോഹന്‍ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളിനും, ഷില്ലോങ് ലജോങിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും നേടിയ വിജയം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അഞ്ച് കളികളില്‍ നിന്ന് 9 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേര്‍സ് രണ്ടാം സ്ഥാനത്തും 8 പോയിന്റുള്ള കേരള എഫ്.സി മൂന്നാം സ്ഥാനത്തുമാണ്.
Adjust Story Font
16