Quantcast

ഫിഫ റാങ്കിംഗ്; ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി, ഇന്ത്യ തൊണ്ണൂറ്റി ഏഴാം സ്ഥാനത്ത്

ഫ്രാന്‍സും, ബ്രസീലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അര്‍ജന്റീന പതിനൊന്നാമത്

MediaOne Logo

Web Desk

  • Published:

    1 Dec 2018 9:13 AM GMT

ഫിഫ റാങ്കിംഗ്; ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി, ഇന്ത്യ തൊണ്ണൂറ്റി ഏഴാം സ്ഥാനത്ത്
X

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വീണ്ടും ബെൽജിയം. 1726 പോയിന്റുമായി രണ്ടാമതെത്തിയ ലോകചാമ്പ്യൻമാരായ ഫ്രാൻസിൽ നിന്നും ഒരു പോയിന്റ് വ്യത്യാസത്തിലാണ് ബെൽജിയം സ്ഥാനം നിലനിർത്തിയത്. 1676 പോയന്റുമായി ബ്രസീൽ മൂന്നാമതാണ്. ക്രോയേഷ്യയും ഇംഗ്ലണ്ടും നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോർചുഗൽ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഉറുഗ്വായ് ഏഴിലേക്ക് താഴ്ന്നു. ഇന്ത്യ തൊണ്ണൂറ്റിയേഴാം റാങ്കിൽ തന്നെ തുടരുകയാണ്.

അവസാന മത്സരത്തിൽ ബെൽജിയത്തെ 5-2ന് പരാജയപ്പെടുത്തിയ സ്വിറ്റ്സർലാൻഡ് എട്ടാം സ്ഥാനത്താണ്. മുൻ ചാമ്പ്യൻമാരായ സ്പെയിൻ ഒൻപതും, ഡെൻമാർക് പത്തും സ്ഥാനം നിലനിർത്തി. അവസാനം കളിച്ച രണ്ടു മത്സസരങ്ങളും വിജയിച്ച അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നിലേക്ക് എത്തി. മുൻ ലോകചാമ്പ്യൻമാരായ ജർമനി പതിനാലിൽ നിന്ന് രണ്ട് സ്ഥാനം പിന്നോട്ട് ഇറങ്ങി പതിനാറിലെത്തി. ഫേവറിറ്റുകളായ നെതർലാൻ‍ഡ് 14, ഇറ്റലി 18 റങ്കുകളിൽ തന്നെ തുടരുന്നു.

തുനീഷ്യയെ മറികടന്ന് 23ാം സ്ഥനത്തേക്ക് കയറിയ സെനഗലാണ് റാങ്കിങ് പട്ടികയിൽ മുന്നിലെത്തിയ ആഫ്രിക്കൻ ടീം. ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 40ാം റാങ്കിലെത്തിയ മൊറോക്കൊ ആണ് പട്ടികയില്‍ ഏറ്റവും കൂടുതൽ മെച്ചമുണ്ടാക്കിയ ടീം.

TAGS :

Next Story