ആര് നേടും ബാലന്‍ ഡി ഓര്‍; കാതോര്‍ത്ത് ഫുട്ബോള്‍ ലോകം
മെസിയും റോണോള്‍ഡോയും കഴിഞ്ഞ 10 വര്‍ഷമായി കൈയടക്കിവച്ചിരിക്കുന്ന കിരീടം, ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച മോഡ്രിച്ചിനു തന്നെയണെന്നാണ് സൂചന
ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ബാലൻ ഡി ഓർ’ പുരസ്കാരം നാളെ പ്രഖ്യാപിക്കും. മെസി-റൊണാൾഡോ യുഗത്തിന് അന്ത്യമിട്ട് ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചരിത്രത്തിൽ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലൻ ഡി ഓർ നൽകും.
ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരവും യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയ ലൂക്ക മോഡ്രിച്ചിന്‍റെ കൈകളിലേക്കു തന്നെ ബാലന്‍ ഡി ഓർ പുരസ്കാരവും എത്തുമോ എന്നാണ് ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മെസിയും റോണോള്‍ഡോയും കഴിഞ്ഞ 10 വര്‍ഷമായി കൈയടക്കിവച്ചിരിക്കുന്ന കിരീടം, ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച മോഡ്രിച്ചിനു തന്നെയണെന്നാണ് സൂചന. ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച അന്റോണിയോ ഗ്രീസ്മാനും, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് മത്സര രംഗത്തുള്ള പ്രധാന താരങ്ങള്‍.
മുഹമ്മദ് സല, പോഗ്ബെ, ഹാരി കെയ്ന്‍, എംബാപെ എന്നിവരും അന്തിമ പട്ടികയിലുണ്ട്. ലയണല്‍ മെസി ചിത്രത്തിലേയുണ്ടാവില്ലെന്നാണ് സൂചന. വനിതാ താരങ്ങളുടെ പട്ടികയിൽ പതിനഞ്ച് പേരാണുള്ളത്. വനിതാ താരത്തിനൊപ്പം ഇത്തവണ മുതൽ മികച്ച യുവതാരത്തിനും ബാലൻ ഡി ഓർ നൽകുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുരസ്കാര വിവരങ്ങള്‍ അറിയുക
Adjust Story Font
16