വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ; വിവാദമായി അവതാരകന്റെ മോശം ‘അഭ്യർത്ഥന’

വനിതാ താരത്തിനുള്ള ആദ്യ ബാലൻ ഡി ഓർ പുരസ്കാര വേദിയിൽ കരി നിഴൽ വീഴ്ത്തി അവതാരകന്റെ മോശം അഭ്യർത്ഥന. പുരസ്‌ക്കാരത്തിനർഹയായ അദ ഹെഗര്‍ബെര്‍ഗിനോട് പ്രത്യേക രീതിയിലുള്ള ലൈംഗികത്വമേറെയുള്ള ‘ട്വർക്കിങ്’ നടത്താൻ അവതാരകനായ ഡി.ജെ സോൾവെയ്‌ഗ് ആവശ്യപ്പെടുകയായിരുന്നു.
‘കെയ്ലിയന്‍ എംബാപ്പെക്ക് വേണ്ടി ഞാൻ കുറച്ച് ആഘോഷങ്ങൾ ഒരുക്കിയത് കണ്ടിരിക്കുമല്ലോ, അതിനോട് സാമ്യമുള്ള ഒന്ന് നാം ഇവിടെ ചെയ്യുകയാണ്, നിങ്ങൾക്ക് ട്വർക്ക് ചെയ്യാനറിയുമോ?'; ഡി ജെ സോൾവെയ്‌ഗ് അദ ഹെഗര്‍ബെര്‍ഗിനോട് ചോദിച്ചു. സോൾവെയ്‌ഗിന്റെ ആവശ്യത്തോട് പക്ഷെ സംഭ്രമത്തോടെ തന്നെ അദ ഹെഗര്‍ബെര്‍ഗ് 'കഴിയില്ല' എന്ന് പറയുകയാണ് ചെയ്തത്.
ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങളാണ് ഡി.ജെ സോൾവെയ്‌ഗിന് നേരിടേണ്ടി വന്നത്. വിമർശങ്ങൾ തുടരെ വന്നതിന് തൊട്ട് പിന്നാലെ സോൾവെയ്‌ഗ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിലൂടെ രംഗത്തു വന്നു. ‘അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് ഇന്റർനെറ്റിലെ പല പോസ്റ്റുകളും വായിക്കുന്നത്, ആരെയും അവഹേളിക്കുക എന്നത് തീർച്ചയായും എന്റെ ഉദ്ദേശമായിരുന്നില്ല. തീർച്ചയായും അതൊരു മോശം തമാശ തന്നെയായിരുന്നു. ഞാൻ കാരണം അവഹേളിതയായ വ്യക്തിയോട് ക്ഷമ ചോദിക്കുന്നു, സംഭവിച്ചതിൽ പശ്ചാത്തപിക്കുന്നു’; സോൾവെയ്‌ഗ് പറഞ്ഞു.

‘പുരസ്‌ക്കാര പരിപാടിക്ക് ശേഷം സോൾവെയ്‌ഗ് എന്റെടുക്കലേക്ക് വന്നിരുന്നു, അങ്ങനെ സംഭവിച്ചതിൽ അതീവ നിരാശയിലായിരുന്നു, അതൊരു ലൈംഗിക അതിക്രമമാണെന്ന് ഞാൻ വിചാരിക്കുന്നില്ല, ആ ഒരു നിമിഷം അങ്ങനെയൊന്നും നടക്കുമെന്ന് വിചാരിച്ചില്ല’; അദ ഹെഗര്‍ബെര്‍ഗ് ബി.ബി.സിയോട് പറഞ്ഞു.
ആദ്യ ബാലൻ ഡി ഓർ പുരസ്കാരം ലഭിക്കുന്ന വനിതയായതിൽ അഭിമാനമുണ്ടെന്ന് അദ ഹെഗര്‍ബെര്‍ഗ് പറഞ്ഞു. 'ഇത് അവിശ്വസനീയമാണ്'; അദ പറയുന്നു. ‘ഇനിയും കഠിനമായി പ്രയത്നിക്കാൻ ഇത് വലിയ പ്രചോദനം നൽകുന്നു, ഇനിയും വിജയം നേടാൻ ഞങ്ങൾ ഒരുമിച്ച് പ്രയത്നിക്കും. എനിക്ക് ലോകത്തുള്ള എന്റെ എല്ലാ കൗമാര പെൺകുട്ടികളോടും ഒന്നേ പറയാനുള്ളൂ, 'നിങ്ങൾ നിങ്ങളിൽ വിശ്വസിക്കുക'; അദ ഹെഗര്‍ബെര്‍ഗ് പറഞ്ഞു.
ये à¤à¥€ पà¥�ें- ബാലൻ ഡി ഓർ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്
അതെ സമയം ടെന്നീസ് താരം ആൻഡി മുറൈ സംഭവത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നു. സ്പോർട്സ് രംഗത്തെ അവഹേളനകരമായ സെക്സിസത്തെയാണ് ഇത് തുറന്ന് കാണിക്കുന്നതെന്ന് ആൻഡി മുറൈ വ്യക്തമാക്കി.
Adjust Story Font
16