Quantcast

‘ജിങ്കനൊപ്പം നിങ്ങളും വേണം, തീരുമാനം പിന്‍വലിച്ച് തിരികെ വരണം’ 

അനസിന്റെ രാജി തീരുമാനം ഉള്‍കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് പേജിന് താഴെയുള്ള കമന്റുകള്‍ വ്യക്തമാക്കുന്നു. 

MediaOne Logo

Web Desk

  • Published:

    16 Jan 2019 5:54 AM GMT

‘ജിങ്കനൊപ്പം നിങ്ങളും വേണം, തീരുമാനം പിന്‍വലിച്ച് തിരികെ വരണം’ 
X

അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധ താരം അനസ് എടത്തൊടികയുടെ ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം. ഏഷ്യാകപ്പില്‍ ബഹ്‌റൈനോട് തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു തീരുമാനം. എഫ്ബി പേജിലൂടെയാണ് അനസ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും നേരത്തെ രാജിപ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അനസിന്റെ രാജി തീരുമാനം ഉള്‍കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് പേജിന് താഴെയുള്ള കമന്റുകള്‍ വ്യക്തമാക്കുന്നു.

പ്രായം 31 ആയിട്ടുള്ളൂവെങ്കിലും ഇത്രയും നേരത്തെ വിരമിക്കേണ്ടായി രുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. “31 വയസെ ആയുള്ളൂ ഇക്ക, നിങ്ങള്‍ക്ക് ഇനിയും ഇന്ത്യക്ക് വേണ്ടി ഒരുപാട് കളികള്‍ കളിക്കാമെന്നും അടുത്ത വേള്‍ഡ്കപ്പ് ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഇക്ക വേണം ജിങ്കനൊപ്പം ഇന്ത്യന്‍ പ്രതിരോധം കാക്കാന്‍” എന്നാണ് അനസിന്റെ പോസ്റ്റിന് കീഴില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ കമന്റുകളിലൊന്ന്. അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസി തിരിച്ചെത്തിയത് പോലെ ഒരു നാള്‍ തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു എന്ന കമന്‍റും കാണാം. ഇന്ത്യയിൽ ജനങ്ങൾ ഫുട്ബോളിനെ നെഞ്ചിലേറ്റി വരുവ, നിങ്ങളൊക്കെയാണ് അതിന് കാരണം ആ സമയത്തു ഇട്ടിട് പോകുവാണെന്നോ എന്നൊരാള്‍ ചോദിക്കുന്നു. കംബാക്ക് അനസ് എന്ന പേരില്‍ ഹാഷ്ടാഗും പോസ്റ്റിന് കീഴില്‍ കാണാം.

അനസ് താങ്കള്‍ തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന കമന്റുകളാണ് അധികവും. അന്ത്യന്തം വേദനയോടെയാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുക്കുന്നതെന്നും ഇനിയും ഒരുപാട് കളിക്കാനുളള മോഹമുണ്ട്, പക്ഷേ എന്നെക്കാള്‍ നന്നായി കളിക്കാന്‍ കഴിയുന്ന യുവതലമുറക്കായി വഴിമാറേണ്ട സമയമാണെന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് അനസ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. അതേസമയം ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമാകുമെന്ന് താരം വ്യക്തമാക്കുന്നുണ്ട്. ഐ.എസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് മലപ്പുറം കൊണ്ടോണ്ടിക്കാരനായ അനസ് എടത്തൊടിക.

TAGS :

Next Story