Quantcast

ഐ.പി.എല്‍ താരലേലം; വാങ്ങാനാളില്ലാതെ പോയ താരങ്ങള്‍ ആരൊക്കെ..?

രണ്ട് കോടി രൂപ വരെ അടിസ്ഥാന തുക വിലയിട്ടിരുന്ന പ്രമുഖ താരങ്ങളും വാങ്ങാനാളില്ലാതെ പോയവരുടെ കൂട്ടത്തിലുണ്ട്

MediaOne Logo

  • Published:

    19 Feb 2021 7:37 AM GMT

ഐ.പി.എല്‍ താരലേലം; വാങ്ങാനാളില്ലാതെ പോയ താരങ്ങള്‍ ആരൊക്കെ..?
X

ഇന്നലെ നടന്ന താരലേലത്തില്‍ ഞെട്ടിപ്പിക്കുന്ന വിലയോടെ ടീമുകള്‍ കൊത്തിക്കൊണ്ടുപോയ താരങ്ങള്‍ മാത്രമല്ല. ആരും വാങ്ങാനില്ലാതെ ലേലത്തില്‍ അപ്രതീക്ഷിതമായി സോള്‍ഡ് ഔട്ട് ആകാതെ പോയ താരങ്ങളും ഉണ്ട്. രണ്ട് കോടി രൂപ വരെ അടിസ്ഥാന തുക വിലയിട്ടിരുന്ന പ്രമുഖ താരങ്ങളും ഈ കൂട്ടത്തിലുണ്ട്.

അതില്‍ പ്രമുഖരായ താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിക്കാം

ജേസണ്‍ റോയ്

ഇം​ഗ്ലണ്ട് ടീമിന്‍റെ വെടിക്കെട്ട് ഓപണർ ആയ ജേസൺ റോയ് ഡല്‍ഹി കാപ്പിറ്റല്‍സിന്‍റെ താരമായിരുന്നു. കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ കാരണം മൂലം കളിക്കാതിരുന്ന ജേസണ്‍ റോയിയെ ഡല്‍ഹി ഒന്നര കോടി മുടക്കിയാണ് അതിന് മുന്‍പുള്ള സീസണില്‍ ടീമിലെത്തിച്ചിരുന്നത്. ഇത്തവണ രണ്ട് കോടി അടിസ്ഥാന വിലയിട്ട ജേസണ്‍ റോയിയെ വാങ്ങാന്‍ ആരും തയ്യാറായില്ല

ആരോണ്‍ ഫിഞ്ച്

ഓസീസിന്‍റെ ഏകദിന ക്യാപ്റ്റന്‍ കൂടിയായ ആരോണ്‍ ഫിഞ്ച് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിന്‍റെ താരമായിരുന്നു. കൂറ്റനടിക്കാരനായ ഫിഞ്ച് കഴിഞ്ഞ സീസണില്‍ താരതമ്യേന മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ടീമില്‍ നിലനിര്‍ത്താതെ ബാംഗ്ലൂര്‍ ഫിഞ്ചിനെ ലേലത്തിന് വെച്ചപ്പോള്‍ നിശ്ചയിച്ച അടിസ്ഥാന വില ഒരു കോടിയായിരുന്നു. എന്നാല്‍ താരത്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല.

അലക്സ് ഹെയില്‍സ്

ഇംഗ്ലണ്ടിന്‍റെ മറ്റൊരു വെടിക്കെട്ട് താരമായ അലക്സ് ഹെയില്‍സിനെയും ഇത്തവണ വാങ്ങാന്‍ ആരും തയ്യാറായില്ല. മുന്‍പ് സണ്‍റൈസേഴ്സ് താരമായിരുന്ന ഹെയില്‍സിന് ഇത്തവണ ഒന്നര കോടി കോടിയാണ് അടിസ്ഥാന തുക നിശ്ചയിച്ചിരുന്നത്.

എവിന്‍ ലൂയിസ്

വിന്‍ഡീസിന്‍റെ ഓപ്പണിങ് ബാറ്റ്സ്മാനായ എവിന്‍ ലൂയിസിനെ അടിസ്ഥാന തുകയായി ഒരു കോടി നിശ്ചയിച്ചാണ് ഇത്തവണ ലേലത്തിന് വെച്ചത്. പക്ഷേ ഐ.പി.എല്ലില്‍ മുംബൈ താരമായിരുന്ന ലൂയിസിനെ വാങ്ങാനും ഇത്തവണ ആരും തയ്യാറായില്ല.

ഇവര്‍ക്ക് പുറമേ ലേലത്തില്‍ സോള്‍ഡ് ഔട്ട് ആകാതെ പോയ മറ്റ് താരങ്ങള്‍ ഇവരാണ്

ഹനുമ വിഹാരി, ഷോൺ മാർഷ്​, കോറി ആൻഡേഴ്​സൺ, ഡാരൻ ബ്രാവോ, ലബുഷെയ്​നെ, തിസാര പെരേര, വെയ്​ൻ പാർനൽ, ഇസുരു ഉദാന, റോസി വാൻഡർഡസൻ, മാർട്ടിൻ ഗപ്​റ്റിൽ, ഷെൽഡൺ കോട്രൽ, ആദിൽ റഷീദ്​, വരുൺ ആരോൺ, മിച്ചൽ മക്ലീഗൻ, ബെഹ്​റൻഡോഫ്​, സീൺ ആബട്ട്​, കുശാൽ പെരര, അലക്​സ്​ കാരി, മാത്യൂ വെയ്​ഡ്​,

TAGS :

Next Story