ഹോക്കി ലോകകപ്പ് ഭുവനേശ്വറില്‍ ഇന്നുമുതല്‍
ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ലോക കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രയാണം തുടങ്ങും. ദുര്‍ബലരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.
ഹോക്കി ലോകകപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം. ബെല്‍ജിയവും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
വര്‍ണാഭമായ ദൃശ്യവിരുന്നൊരുക്കിയാണ് 14ാമത് ഹോക്കി ലോകകപ്പിനെ ഒഡീഷ വരവേറ്റത്. ബോളിവുഡ് താരങ്ങളും എ.ആര്‍ റഹ്മാനും ചടങ്ങ് ആഘോഷമാക്കി. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ലോക കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രയാണം തുടങ്ങും. ദുര്‍ബലരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ബെല്‍ജിയവും കാനഡയും അടങ്ങുന്ന സി ഗ്രൂപ്പില്‍ നിന്ന് മുന്നേറാന്‍ മികച്ച തുടക്കമാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത്.
പരിചയ സമ്പന്നരായ രമണ്‍ ദീപും സുനിലും പരിക്കുമൂലം കളിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. മലയാളി താരം ശ്രീജേഷാണ് ഇന്ത്യന്‍ വല കാക്കുന്നത്. അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ശക്തരായ ബെല്‍ജിയം കാനഡയെ നേരിടും. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
Adjust Story Font
16