ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം
ലോക റാങ്കിങ്ങില്‍ ബെല്‍ജിയം മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്.
ഹോക്കി ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ഭുവനേശ്വരില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബെല്‍ജിയമാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ് ഈ മത്സരം. ലോക റാങ്കിങ്ങില്‍ ബെല്‍ജിയം മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
Next Story
Adjust Story Font
16