ലോകകപ്പ് ഹോക്കി; ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍
ബെല്‍ജിയം ആദ്യമായാണ് ലോകകപ്പ് ഹോക്കിയിലെ കലാശപ്പോരിന് യോഗ്യത നേടുന്നത്
ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പ് ഹോക്കിയില്‍ ബെല്‍ജിയം ഫൈനലില്‍ കടന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു ഹോക്കിയിലെ കരുത്തരായ ബെല്‍ജിയത്തിന്റെ ഫൈനല്‍ പ്രവേശം. 1986ന് ശേഷം ഫൈനല്‍ പ്രവേശം സ്വപ്‌നം കണ്ടുവന്ന ഇംഗ്ലണ്ടിനെ ബെല്‍ജിയം തരിപ്പണമാക്കുകയായിരുന്നു. ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
അതേസമയം ബെല്‍ജിയം ആദ്യമായാണ് ലോകകപ്പ് ഹോക്കിയിലെ കലാശപ്പോരിന് യോഗ്യത നേടുന്നത്. കളിയുടെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് മേല്‍ക്കോയ്മ ഇല്ലായിരുന്നു. കളി തുടങ്ങി എട്ടാം മിനുറ്റില്‍ തന്നെ ബെല്‍ജിയം ഗോളടി തുടങ്ങി. ടോം ബൂനായിരുന്നു തുടക്കമിട്ടത്. സിമോണ്‍ ഗോഗ്നാര്‍ഡ്(19)കെഡ്രിക് ചാര്‍ലിയര്‍(42)അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ്(45,50) സെബാസ്റ്റിയന്‍ ഡോകിയര്‍(53) എന്നിവരാണ് ബെല്‍ജിയത്തിനായി ഗോള്‍ കണ്ടെത്തിയ മറ്റുള്ളവര്‍. അതേസമയം ഇംഗ്ലണ്ടിന്റെ ദയനീയ പരാജയത്തില്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശം തുടരുകയാണ്.
🏑 | LIVE | @BELRedLions are through to the FINAL of Odisha Hockey Men’s World Cup Bhubaneswar 2018! What a moment for them! The first WC Semi-Final, the first WC Final!
— Hockey World Cup 2018 - Host Partner (@sports_odisha) December 15, 2018
SCORE: 0-6#HWC2018 #Odisha2018
🏴 #ENGvBEL 🇧🇪 pic.twitter.com/TguQCUUHVn
Adjust Story Font
16