Quantcast

ബെല്‍ജിയം ഇനി ഹോക്കി ലോക ചാമ്പ്യന്‍മാര്‍

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകളൊന്നും നേടാത്തതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്

MediaOne Logo

Web Desk

  • Published:

    17 Dec 2018 3:19 AM GMT

ബെല്‍ജിയം ഇനി ഹോക്കി ലോക ചാമ്പ്യന്‍മാര്‍
X

ഹോക്കി ലോകകിരീടം ബെല്‍ജിയത്തിന്. സഡന്‍ ഡെത്തില്‍ ഹോളണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെല്‍ജിയം ആദ്യ ലോക കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകളൊന്നും നേടാത്തതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്.

ഷൂട്ടൌട്ടില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി. ആദ്യ കിക്ക് ബെല്‍ജിയം ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ ഹോളണ്ടിന്‍റെ ഹെര്‍ട്സ്ബക്കര്‍ കിക്ക് നഷ്ടമാക്കി. നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ആസ്ട്രേലിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ആസ്ട്രേലിയയുടെ വിജയം.

TAGS :

Next Story