ഒളിമ്പിക്സ് യോഗ്യത പരമ്പരയില്‍ ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിത ഹോക്കി ടീം
ഗുര്‍ജിത് കൌര്‍ തന്‍റെ രണ്ടാം ഗോള്‍ നേടുകയും നവ്നീത് കൌര്‍ ഒരു ഗോളും നേടിയതോടെ ഇന്ത്യ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം സൃഷ്ടിച്ചു
ടോക്യോ ഒളിമ്പിക്സ് യോഗ്യത പരമ്പരയിലെ അവസാന റൌണ്ടില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ വനിത ഹോക്കി ടീം. താരതമ്യേന ദുര്‍ബലരായ ചിലിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതകളുടെ ജയം.
പതിനെട്ടാം മിനുറ്റില്‍ കരോളിന ഗാര്‍സിയയിലൂടെ ചിലി അപ്രതീക്ഷിത ലീഡ് നേടിയെങ്കിലും ഇരുപത്തിരണ്ടാം മിനിറ്റില്‍ ഗുര്‍ജിത് കൌറിലൂടെ ഇന്ത്യ തിരിച്ചുവന്നു. 1-1 എന്ന സ്കോറില്‍ പകുതി സമയം അവസാനിച്ചപ്പോള്‍ ഇരു ടീമുകള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു.
ഗുര്‍ജിത് കൌര്‍ തന്‍റെ രണ്ടാം ഗോള്‍ നേടുകയും നവ്നീത് കൌര്‍ ഒരു ഗോളും നേടിയതോടെ ഇന്ത്യ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം സൃഷ്ടിച്ചു. നാല്‍പത്തിമൂന്നാം മിനുറ്റില്‍ മാന്വേല ഉറോസ് ചിലിക്കായി രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി റാംപാല്‍ ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് മേല്‍ സര്‍വാധിപത്യം നേടി. ഇന്ന് നടക്കുന്ന റഷ്യ ജപ്പാന്‍ മത്സരത്തിലെ വിജയികളെ ഇന്ത്യ നാളെ ഫൈനലില്‍ നേരിടും.
Adjust Story Font
16