Quantcast

ഹോക്കി പ്രോ ലീഗ്: നെതര്‍ലണ്ട്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

കളി തുടങ്ങി 13ആം സെക്കന്റില്‍ ഗോള്‍ നേടി സന്ദര്‍ശകരെ ഇന്ത്യന്‍ താരം ഗുര്‍ജന്‍ സിംങ് ഞെട്ടിച്ചു...

MediaOne Logo

Web Desk

  • Published:

    19 Jan 2020 4:57 AM GMT

ഹോക്കി പ്രോ ലീഗ്: നെതര്‍ലണ്ട്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം
X

ഹോക്കി പ്രോ ലീഗിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് വിജയം. ലോക മൂന്നാം റാങ്കുകാരെ 5-2നാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. രണ്ടു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു ഇന്ത്യയുടെ കളി. ആദ്യ മിനിറ്റില്‍ ഗോള്‍ നേടി ഗുര്‍ജന്‍ സിങ് ഞെട്ടിച്ചു.കളി തുടങ്ങി 13ാം സെക്കന്റിലായിരുന്നു ഇന്ത്യയുടെഗോള്‍. അതിവേഗ ഗോളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഗുര്‍ജന്‍ സിങ് തിരുത്തുകയും ചെയ്തു. 1976ല്‍ മോണ്ട്രിയല്‍ ഒളിമ്പിക്‌സില്‍ ആദ്യ 15ാം സെക്കന്റില്‍ ഗോള്‍നേടിയ മുന്‍ ഇന്ത്യന്‍ താരം അജിത് സിങ്ങിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്.

12ാംമിനിറ്റില്‍ രൂപേന്ദ്രപാല്‍ സിങ് പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ചു. 14, 28 മിനുറ്റുകളില്‍ ഗോള്‍ തിരിച്ചടിച്ച് നെതര്‍ലണ്ട് സമനില പിടിച്ചു. ഇതോടെ കൂടുതല്‍ ഉണര്‍ന്നുകളിച്ച ഇന്ത്യ മന്‍ദീപിലൂടെ 34ാം മിനിറ്റിലും ലളിത് ഉപാധ്യായയിലൂടെ 36ാം മിനിറ്റിലും ഗോളുകള്‍ നേടി. 46ാം മിനിറ്റില്‍ രൂപേന്ദ്ര പാല്‍ രണ്ടാം ഗോള്‍ കൂടി നേടിയതോടെ 5-2ന് ഇന്ത്യ ജയം ഉറപ്പിച്ചു.

TAGS :

Next Story