‘ഡ്രോൺ കാമറയിലൂടെ പരിശീലന ദൃശ്യങ്ങൾ ചോർത്തി’; കാനഡക്കെതിരെ ഫിഫക്ക് പരാതി നൽകി ന്യൂസിലാൻഡ്
പാരിസ്: ഒളിമ്പിക്സ് വനിത ടീമിെൻറ പരിശീലന ദൃശ്യങ്ങൾ കാനഡ ചോർത്തിയെന്ന് കാണിച്ച് ന്യൂസിലാൻഡ് ഫിഫക്ക് പരാതി നൽകി. ഈ നടപടി ടൂർണമെൻറിെൻറ സത്യസന്ധതക്ക് നിരക്കുന്നതല്ലെന്ന് കാണിച്ചാണ് ന്യൂസിലാൻഡ് നടപടി ആവശ്യപ്പെട്ടത്. പരാതിയിൻമേൽ ഫിഫ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വിവാദത്തെ തുടർന്ന് കാനഡ വനിത ടീം പരിശീലക ബെവ് പ്രീസ്റ്റ്മാനെയും അസിസ്റ്റൻറ് കോച്ചിനെയും ടീം അനലിസ്റ്റിനെയും മാറ്റിനിർത്തിയിട്ടുണ്ട്. ന്യൂസിലാൻഡ് വനിത ടീമിെൻറ പരിശീലന സെഷനിലേക്ക് ഡ്രോൺ ക്യാമറ അയച്ച് വിവരങ്ങൾ ചോർത്തുകയായിരുന്നു എന്നാണ് ആരോപണം.
‘‘ഇതുപോലുള്ള നടപടികൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കേണ്ട് ആവശ്യമാണ്. രണ്ടുതവണ ഞങ്ങളുടെ പരിശീലന ദൃശ്യങ്ങൾ കാനഡ ടീം ചോർത്തിയെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ടൂർണമെൻറിെൻറ സത്യസന്ധത ഉറപ്പുവരുത്തുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണം’’ -ന്യൂസിലാൻഡ് ഫുട്ബോൾ സി.ഇ.ഒ ആൻഡ്രൂ പ്രാഗ്നെൽ അറിയിച്ചു.
വിഷയത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കാമെന്ന് കാനഡ സോക്കർ അസോസിയേഷനും അറിയിച്ചു. കാനഡ കോച്ച് പ്രിസ്റ്റ്മാന് ഇതിനെക്കുറിച്ച് അറിയില്ലെന്ന് വിശ്വസിക്കുന്നതായി കാനഡ ഒളിമ്പിക് കമ്മറ്റി സി.ഇ.ഒ ഡേവിഡ് ഷുമാക്കർ പ്രതികരിച്ചു. പോയവർഷത്തെ ഒളമ്പിക്സ് വനിത ഫുട്ബോൾ സ്വർണമെഡൽ ജേതാക്കളാണ് കാനഡ. ഗ്രൂപ്പ് എയിലെ കാനഡ-ന്യൂസിലൻഡ് മത്സരം വ്യാഴാഴ്ചയാണ് അരങ്ങേറുന്നത്.
Adjust Story Font
16