Quantcast

ദേശീയ കായിക താരം ലിസ്‌ബത്തിന് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ സ്കോളര്‍ഷിപ്പ്

ട്രിപ്പിൾ ജമ്പ്‌ താരമായ ലിസ്‌ബത്തിനെ കായിക രംഗത്തെ മികവ്‌ പരിഗണിച്ചാണ്‌ 1.64 കോടിയുടെ സ്‌കോളർഷിപ്പിന്‌ തെരഞ്ഞെടുത്തത്‌

MediaOne Logo

  • Published:

    2 Feb 2021 8:09 AM GMT

ദേശീയ കായിക താരം ലിസ്‌ബത്തിന് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ സ്കോളര്‍ഷിപ്പ്
X

ദേശീയ കായിക താരം ലിസ്‌ബത്ത്‌ കരോളിൻ ജോസഫിന്‌ അമേരിക്കയിലെ വെർജീനിയ ലിബർട്ടി യൂണിവേഴ്‌സിറ്റിയുടെ സ്‌കോളർഷിപ്പ്‌. ട്രിപ്പിൾ ജമ്പ്‌ താരമായ ലിസ്‌ബത്തിനെ കായിക രംഗത്തെ മികവ്‌ പരിഗണിച്ചാണ്‌ 1.64 കോടിയുടെ സ്‌കോളർഷിപ്പിന്‌ തെരഞ്ഞെടുത്തത്‌. പാല അൽഫോൻസ കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ്‌ സാഹിത്യ വിദ്യാർഥിനിയായ ലിസ്‌ബത്ത്‌.

നിലവിൽ സ്‌പോർട്‌സ്‌ കൗൺസിൽ കോച്ചായ അനൂപ്‌ ജോസഫിന്‍റെ കീഴിലാണ്‌ പരിശീലനം നടത്തുന്നത്‌. ഈ ആഴ്‌ച തന്നെ ലിസ്ബത്ത് അമേരിക്കയ്‌ക്ക്‌ പോകും. 2017 കെനിയയിൽ നടന്ന ലോക യൂത്ത്‌ ചാമ്പ്യൻഷിപ്പിലെ പ്രകടനമാണ് സ്കോളർഷിപ്പിന് അവസരമൊരുക്കിയത്. കോഴിക്കോട്‌ പൂല്ലൂരാംപാറ മലബാർ സ്‌പോർട്‌സ്‌ അക്കാദമിയിലെ ടോമി ചെറിയാന്‍റെ കീഴിലാണ്‌ ലിസ്ബത്ത് പരിശീലനം തുടങ്ങിയത്‌.

TAGS :

Next Story