Quantcast
MediaOne Logo

സര്‍ക്കാര്‍ ഭയക്കുന്ന ജനാധിപത്യം

ഇന്ത്യയെ പോലെയുള്ള ഒരു മതസമൂഹത്തില്‍ മതപരമായ ചടങ്ങോടെ ഒരു പുതിയ കാര്യം തുടങ്ങുന്നതില്‍ അനൗചിത്യമൊന്നുമില്ല. നമ്മുടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാതാത്മകമായ അന്തരീക്ഷത്തില്‍ ആണ് ആരംഭിക്കുന്നതും. ഇന്ത്യന്‍ മതേതരത്വം ഇതിനെ അംഗീകരിച്ചിട്ടുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് പാര്‍ലമെന്റ് ഉദ്ഘാടനം മതപരമായതില്‍ ഇത്രവലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്.

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം
X

മറ്റേതു രാഷ്ട്ര സംവിധാനത്തേക്കാള്‍ പ്രാധാന്യത്തോടെ ജനാധിപത്യം നിലനില്‍ക്കുന്നതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം ജനാധിപത്യം സ്ഥായിയായ മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത ഒരു സംവിധാനമല്ല എന്നതാണ്. മാറുന്ന കാലത്തിനൊപ്പം ജനാധിപത്യവും പരിവര്‍ത്തനം ചെയ്യപ്പെടും. ജനാധിപത്യത്തിന് മാത്രമേ ഇത്തരം പരിവര്‍ത്തതിന് വിധേയമാകാനും മുന്നോട്ട് പോകാനും കഴിയുകയുള്ളൂ. എബ്രഹാം ലിങ്കണ്‍ ജനാധിപത്യത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, ''ജനാധിപത്യത്തില്‍ ഞാന്‍ ഒരു അടിമയാകാത്തതുപോലെ തന്നെ ഞാന്‍ ഒരു യജമാനനനും ആയിരിക്കില്ല', ജനാധിപത്യത്തെകുറിച്ചുള്ള ഏറ്റവും ശകത്മായ ഒരു അഭിപ്രായമാണിത്.

ഇന്ത്യ ഒരു മതസമൂഹമാണ് എന്നാല്‍ ഭരണഘടന പിന്തുടരുന്ന ഒരു ജനാതിപത്യ സംവിധാനമാണ് എന്നാണ്. അതുകൊണ്ട് തന്നെ മതസ്വാതന്ത്ര്യം നിലനില്‍ക്കുമ്പോഴും പൊതുമനഃസാക്ഷി, സമത്വം എന്നിവയോട് ഭരണകൂടത്തിന് വലിയ പ്രതിബദ്ധതയില്ല എന്ന് തെളിയിക്കുന്നതായിരുന്നു പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിലെ പ്രകടനം.

ജനാധിപത്യം പങ്കാളിത്തമാണ്, രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ചുള്ള ഏതൊരു പുസ്തകവും ജനാധിപത്യത്തെക്കുറിച്ചുള്ള പുസ്തകമാണ് എന്നൊരു അഭിപ്രായവും ജനാധിപത്യത്തെകുറിച്ചുണ്ട്. ജനാധിപത്യത്തില്‍ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ രക്തച്ചൊരിച്ചിലില്ലാതെ കൊണ്ടുവരുമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. അതിനായി ചില വ്യവസ്ഥകള്‍ അംബേദ്കര്‍ മുന്നോട്ട് വച്ചു, '(1) സമൂഹത്തില്‍ പ്രകടമായ അസമത്വങ്ങള്‍ ഉണ്ടാകരുത്, അതായത് ഒരു വിഭാഗത്തിന് പ്രത്യേകാവകാശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, (2) ഒരു പ്രതിപക്ഷത്തിന്റെ അസ്തിത്വം; (3) നിയമത്തിലും ഭരണത്തിലും സമത്വം; (4) ഭരണഘടനാപരമായ ധാര്‍മികത പാലിക്കല്‍; (5) ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം ഇല്ല; (6) സമൂഹത്തിന്റെ ധാര്‍മിക ക്രമം: (7) പൊതു മനഃസ്സാക്ഷി. ജനാധിപത്യം പൗരാധിപത്യമാണ്, പൗരന്മാരുടെ രാഷ്ട്രീയ ഇടപെടല്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ഒരു വ്യവസ്ഥയാണ്. ആമുഖമായി ഇത്രയും പറയാന്‍ കാരണം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് സര്‍ക്കാര്‍ അവലംബിച്ച രീതിയെ കുറിച്ച് പറയാനാണ്.


ഇന്ത്യയെ പോലെയുള്ള ഒരു മതസമൂഹത്തില്‍ മതപരമായ ചടങ്ങോടെ ഒരു പുതിയ കാര്യം തുടങ്ങുന്നതില്‍ അനൗചിത്യമൊന്നുമില്ല. നമ്മുടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാതാത്മകമായ അന്തരീക്ഷത്തില്‍ ആണ് ആരംഭിക്കുന്നതും. ഇന്ത്യന്‍ മതേതരത്വം ഇതിനെ അംഗീകരിച്ചിട്ടുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് പാര്‍ലമെന്റ് ഉദ്ഘാടനം മതപരമായതില്‍ ഇത്രവലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്.

ഇതൊരു മതപ്രശ്‌നമല്ല, പകരം മതം ജനാധിപത്യത്തിലെ മൗലികതയെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ്. പൗരബോധത്തെ സംരക്ഷിക്കേണ്ടതാണ് ജനാധിപത്യം, അതുകൊണ്ട് തന്നെ ജനാധിപത്യത്തില്‍ സര്‍ക്കാര്‍ സംവദിക്കേണ്ടത് പൗരനോടാണ്, അല്ലാതെ ഒരു പ്രത്യേക വിഭാഗത്തോടല്ല. ഇന്ത്യ ഒരു മതസമൂഹമാണ് എന്നാല്‍ ഭരണഘടന പിന്തുടരുന്ന ഒരു ജനാതിപത്യ സംവിധാനമാണ് എന്നാണ്. അതുകൊണ്ട് തന്നെ മതസ്വാതന്ത്ര്യം നിലനില്‍ക്കുമ്പോഴും പൊതുമനഃസാക്ഷി, സമത്വം എന്നിവയോട് ഭരണകൂടത്തിന് വലിയ പ്രതിബദ്ധതയില്ല എന്ന് തെളിയിക്കുന്നതായിരുന്നു പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിലെ പ്രകടനം.

സാമൂഹിക-സാമ്പത്തിക വൈരുധ്യങ്ങല്‍ ഉള്ള ഒരു സമൂഹത്തിലെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടമാണ് ജനങ്ങള്‍ എന്നത്. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും നിശ്ചയിക്കുന്ന ജനകീയത അധിനിവേശംകൂടിയാണ്. അതുകൊണ്ട് വെറുപ്പ് പരത്തുന്ന ഇത്തരം ജനകീയത ജനാധിപത്യത്തിന് മേലുള്ള അധിനിവേശം കൂടിയാണ്.

പാര്‍ലമെന്റ് ഉദ്ഘാടനം മതപരമായ ഒരു ചടങ്ങാക്കിമാറ്റിയത് ഒരു തരം ആശയവിനിമയമാണ്. അതായത്, സര്‍ക്കാര്‍ സംവദിക്കുന്നത് ഒരു സാംസ്‌കാരിക/മത സമൂഹത്തോടാണ് എന്ന വെളിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ ഈ സര്‍ക്കാരിനെ നിലനിര്‍ത്തേണ്ടത് നിങ്ങളുടെ മത/സാംസ്‌കാരിക ഉത്തരവാദിത്വമാണ് എന്ന സന്ദശമാണ് സര്‍ക്കാര്‍ നല്‍കിയത്. മതമല്ല പ്രശ്‌നം, പകരം മതമാണ് അധികാരം എന്ന പ്രഖ്യാപനം വര്‍ത്തമാന കാല ഇന്ത്യയിലെ രാഷ്ട്രീയവും കൂടിയാണ്. ഈ അധികാരം ഏതൊരു മതത്തിലായാലും വെറുപ്പിനും അപരവത്കരണത്തിനും കാരണമാകും. ആള്‍ക്കൂട്ട കൊലപാതകങ്ങളും, തീവ്രമത ബോധവും ഉണ്ടാകുന്നത് ഈയൊരു രാഷ്ട്രീയത്തില്‍ നിന്നാണ്. ഇവരാരും തന്നെ നേരിട്ട് അധികാരത്തിന്റെ ഭാഗമാകുന്നില്ല. എന്നാല്‍, തങ്ങള്‍ക്ക് അധികാരമുണ്ട് എന്ന തോന്നല്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടത് പോലെ ധര്‍മം, പൊതു മനഃസ്സാക്ഷി എന്നീ ജനാധിപത്യ മൂല്യങ്ങളെ നിഷേധിക്കുന്നതാണ്.

ഇതൊരുതരം ജനകീയതയാണ്, ജനാധിപത്യത്തേക്കാള്‍ അധികാരത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം ജനകീയ രാഷ്ട്രീയം ഉണ്ടാകുന്നത് തന്നെ. ജനകീയത തെറ്റല്ല, എന്നാല്‍ ജനകീയത ജനങ്ങളുടെ മതം-ജാതി അടിസ്ഥാനത്തില്‍ നീര്‍ണയിക്കേണ്ട ഒന്നല്ല. ജാന്‍-വെര്‍നീര്‍ മുള്ളര്‍ (2016) ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നത് ആധുനിക പ്രാധിനിത്യ ജനാധിപത്യത്തെ തകര്‍ക്കുന്നതാണ് ജനകീയത എന്നാണ്. കാരണം, സാമൂഹിക-സാമ്പത്തിക വൈരുധ്യങ്ങല്‍ ഉള്ള ഒരു സമൂഹത്തിലെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടമാണ് ജനങ്ങള്‍ എന്നത്. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും നിശ്ചയിക്കുന്ന ജനകീയത അധിനിവേശംകൂടിയാണ്. അതുകൊണ്ട് വെറുപ്പ് പരത്തുന്ന ഇത്തരം ജനകീയത ജനാധിപത്യത്തിന് മേലുള്ള അധിനിവേശം കൂടിയാണ്.

അംബേദ്കര്‍ സൂചിപ്പിച്ച ജനാധിപത്യമല്ല സര്‍ക്കാരിന് ആവശ്യം, പകരം അപരവത്കരണത്തിന്റെയും ആള്‍ക്കൂട്ട അധികാരത്തിന്റെയും ജനാധിപത്യമാണ്. ഇന്ത്യന്‍ ജനാധിപത്യം ഇത്തരം അപരവത്കരണത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണോ എന്നതാണ് പ്രധാന ചോദ്യം.

മാര്‍ഗരറ്റ് കനോവന്‍ (2005) അഭിപ്രായപ്പെട്ടത് പോലെ ദൈനംദിന രാഷ്ട്രീയം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് പൗരനെ വിഭജിക്കുന്ന കാര്യങ്ങളിലാണ്, അല്ലാതെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിലല്ല. നമ്മള്‍ ജനങ്ങളാണ് ആത്യന്തിക പരമാധികാരി എന്ന മിഥ്യാധാരണയില്‍ ഒരു ജനാധിപത്യത്തിലെ പൗരന്മാര്‍ അര്‍ധഹൃദയത്തോടെ ജീവിക്കുന്നു. എന്നാല്‍, ജനങ്ങള്‍ക്കായി നിക്ഷിപ്തമായ അധികാരസ്ഥാനത്ത് നമ്മള്‍ യഥാര്‍ഥത്തില്‍ കാണുന്നത് ദല്ലാള്‍ രാഷ്ട്രീയത്തിലെ കലഹങ്ങളാണ്. ഇന്ത്യയിലെ വര്‍ത്തമാന ജനകീയ രാഷ്ട്രീയത്തെ ഗൗരവമായി കാണേണ്ടത് ഈ കാഴ്ചപ്പാടില്‍ കൂടിയാണ്.

സ്റ്റാവ്രകാകിസ് (2018) ഒരു പ്രബന്ധത്തില്‍ അഭിപ്രായപ്പെട്ടത്, മുമ്പ് പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട സാമൂഹിക ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു പ്രത്യേക രാഷ്ട്രീയവും അതിന്റെ നിര്‍മിതിക്കും ഇത്തരം രാഷ്ട്രീയം പിന്‍ബലം നല്‍കും എന്നാണ്. നീണ്ട കാലത്തെ സമരങ്ങളിലൂടെ പൗരബോധത്തിലൂടെ രൂപപ്പെട്ട ദേശരാഷ്ട്രമെന്ന ആശയത്തെ വര്‍ത്തമാന ഇന്ത്യയിലെ രാഷ്ട്രീയം ന്യുനപക്ഷ-ഭൂരിപക്ഷ സംഘര്‍ഷത്തിലേക്ക് ചുരുക്കികൊണ്ട് വരുന്നുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ സൂചിപ്പിച്ചപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദൈനംദിന വ്യവഹാരങ്ങളിലേക്ക് അപരവത്കരണം കടന്നുവരുന്നുണ്ട്.


അംബേദ്കര്‍ സൂചിപ്പിച്ച ജനാധിപത്യമല്ല സര്‍ക്കാരിന് ആവശ്യം, പകരം അപരവത്കരണത്തിന്റെയും ആള്‍ക്കൂട്ട അധികാരത്തിന്റെയും ജനാധിപത്യമാണ്. ഇന്ത്യന്‍ ജനാധിപത്യം ഇത്തരം അപരവത്കരണത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണോ എന്നതാണ് പ്രധാന ചോദ്യം. സൈദ്ധാന്തികമായി പറഞ്ഞാല്‍ ജനാധിപത്യത്തിന് ഈ ശേഷിയുണ്ട്, എന്നാല്‍ സര്‍ക്കാരിന് ഈ ശേഷിയെ ഇല്ലാതാക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. ആന്തരികമായ ഇത്തരം കഴിവുകളെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണ്, നമ്മള്‍ കാണുന്ന ഈ പ്രകടനങ്ങള്‍. ഭാഷയിലും, സംവേദനങ്ങളിലും, ഒക്കെ തന്നെ ഈ അപരവത്കരണം കടന്നു വരുന്നത് നേരത്തെ സൂചിപ്പിച്ച പോലെ സര്‍ക്കാര്‍ ജനാധിപത്യത്തെ ഭയക്കുന്നത് കൊണ്ട്കൂടിയാണ്. തെരഞ്ഞടുപ്പുകള്‍ കൊണ്ട് മാത്രം മറികടക്കാവുന്നതല്ല ഈ പ്രതിസന്ധി എന്നതും പ്രധാനമാണ്.

TAGS :