ഫഹദ് ഷാ: താഴ്‌വരയില്‍ നിന്ന് സത്യം വിളിച്ചുപറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍
താന്‍ ചീഫ് എഡിറ്ററായ കശ്മീര്‍ വല്ലയില്‍ ഒരു കശ്മീരി ഗവേഷകന്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ജാമ്യം പോലും ലഭിക്കാതെ ഫഹദ് ഷാ എന്ന ഇരുപതിയൊന്നുകാരന്‍ തടവറയില്‍ കഴിയുന്നത്. ഇന്നേക്ക് ഫഹദ് ഷായുടെ ജയില്‍വാസം അഞ്ഞൂറ് ദിവസം പിന്നിട്ടിരിക്കുന്നു.
തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍, 2011ല്‍, ബ്ലോഗ് എഴുതിത്തുടങ്ങിയാണ് കശ്മീരിയായ ഫഹദ് ഷാ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. ''കശ്മീര്‍ വല്ല'' എന്നായിരുന്നു ബ്ലോഗിന്റെ പേര്. ദേശീയ മാധ്യമങ്ങളിലും അന്തര്‍ദേശീയ മാധ്യമങ്ങളിലും നിരന്തരമായി കശ്മീരിനെക്കുറിച്ചും കശ്മീരികളെക്കുറിച്ചുമുള്ള വ്യാജവാര്‍ത്തകള്‍ വരുന്നതില്‍ അസ്വസ്ഥനായാണ് ഫഹദ് 2009ല്‍ ഡല്‍ഹിയില്‍ പഠിക്കുമ്പോള്‍ എന്തുകൊണ്ട് തനിക്കൊരു മാധ്യമപ്രവര്‍ത്തകനായിക്കൂടാ എന്ന് ആലോചിക്കുന്നത്.
''എന്തുകൊണ്ട് കശ്മീരിന് കശ്മീരിന്റെതായ ശബ്ദത്തില്‍ സംസാരിച്ചുകൂടാ? ന്യൂ ഡല്‍ഹിയില്‍ നിന്നും വരുന്ന വാര്‍ത്തകളില്‍ ഒരു ശതമാനം പോലും സത്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ എന്റെ നാടിനെക്കുറിച്ച് സംസാരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഞാനും എന്റെ കൂട്ടുകാരുമല്ലേ?'' ഫഹദ് ഷാ ചോദിക്കുന്നുണ്ട്.
'ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കി. ദിവസങ്ങളോളം നിരോധനാജ്ഞ നിലവില്‍ വന്നു. കാശ്മീരിനെ പൂര്‍ണമായും സ്തംഭംപ്പിക്കുകയായിരുന്നു ഭരണകൂടം. ഞങ്ങളുടെ വെബ്‌സൈറ്റിന് പ്രവര്‍ത്തിക്കാനായില്ല. മാസങ്ങളോളം ഓണ്‍ലൈനില്‍ ഒന്നും അപ്‌ഡേറ്റ് ചെയ്യാനാവാതെ നിന്നു. സാമ്പത്തികവസ്ഥ പൂജ്യമായി,' ഫഹദ് പറയുന്നുണ്ട്.
കശ്മീരിലെ ഏറ്റവും പ്രചാരമേറിയ മള്‍ട്ടിമീഡിയ വെബ്‌സൈറ്റ് ആണിപ്പോള്‍ 'കശ്മീര്‍ വല്ല.' ഒരു മില്യണിലധികം വായനക്കാരെ ഉണ്ടാക്കാന്‍ പറ്റി എന്നത് മാത്രമല്ല, പലപ്പോഴും നുണയെന്ന് പിന്നീട് അന്വേഷണ കമീഷനുകളും മാധ്യമങ്ങളും കണ്ടെത്തിയവ, ഒന്നാം ദിവസം വിളിച്ചു പറഞ്ഞ മീഡിയയായിരുന്നു 'കശ്മീര്‍ വല്ല.'
2019 ജൂണില്‍ ഒരു പ്രതിവാരപത്രമായും ഫഹദ് കശ്മീര്‍ വല്ലയെ മാറ്റിയെടുത്തു. വലിയ പ്രചാരമായിരുന്നു ആ പത്രത്തിന് ലഭിച്ചത്. നാല് മാസത്തിനുള്ളില്‍ ലാഭത്തിലേക്ക് എത്താനാവുന്ന വിധത്തിലുള്ള വളര്‍ച്ച. എന്നാല്‍, ആഗസ്റ്റ് 5 ന് നരേന്ദ്ര മോദി ഭരണകൂടം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് എല്ലാം കീഴ്‌മേല്‍ മറിയുകയായിരുന്നു.
'ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കി. ദിവസങ്ങളോളം നിരോധനാജ്ഞ നിലവില്‍ വന്നു. കാശ്മീരിനെ പൂര്‍ണമായും സ്തംഭംപ്പിക്കുകയായിരുന്നു ഭരണകൂടം. ഞങ്ങളുടെ വെബ്‌സൈറ്റിന് പ്രവര്‍ത്തിക്കാനായില്ല. മാസങ്ങളോളം ഓണ്‍ലൈനില്‍ ഒന്നും അപ്‌ഡേറ്റ് ചെയ്യാനാവാതെ നിന്നു. സാമ്പത്തികവസ്ഥ പൂജ്യമായി,' ഫഹദ് പറയുന്നുണ്ട്. തന്റെ കശ്മീരിലെ ചെറിയ ഓഫീസിലേക്ക് സ്റ്റാഫുകള്‍ക്ക് പിന്നീട് വരാന്‍ പറ്റിയത് ആ വര്‍ഷം നവംബറില്‍ ആണെന്ന് ഫഹദ് പറയുന്നു. മൂന്നരമാസത്തോളം അവര്‍ക്ക് ഓഫിസില്‍ വരെ എത്താന്‍ പറ്റാതായി.
കൃത്യമായി പറഞ്ഞാല്‍ ഫഹദ് ജയിലിലായിട്ട് ഇന്നേക്ക് 500 ദിവസം പിന്നിട്ടു. ഇനായത്ത് അഹമദ് മിര്‍ എന്ന കശ്മീരി, സൈനികരാല്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ തന്റെ മകന്‍ ഒരു ഭീകരവാദിയല്ല എന്ന ഇനായത്തിന്റെ പിതാവിന്റെ പ്രസ്താവന നല്‍കി എന്നതാണ് ഭരണകൂടം ഫഹദില്‍ കണ്ട പാതകം. ആ വാര്‍ത്തയില്‍ തന്നെ പൊലീസ് ഭാഷ്യവും നല്‍കിയിട്ടും ഭീകരനിയമങ്ങളായ യു.എ.പി.എയും രാജ്യദ്രോഹവുമായിരുന്നു ഫഹദിനെ തേടിയെത്തിയത്.
ഫഹദ് ഒരു നിശ്ചയദാര്‍ഢ്യത്തിന്റെ പേരായിരുന്നു. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് ഇതൊന്നും തടസ്സങ്ങളല്ല എന്ന നിശ്ചയദാര്‍ഢ്യത്തിന്റെ പേര്. 2എ നെറ്റ്വര്‍ക്ക് സംവിധാനത്തിലാണ് തനിക്ക് തന്റെ കാശ്മീരിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടി വന്നതെന്ന് ഫഹദ് പറയാറുണ്ട്. ലോകത്ത് തന്നെ ഭരണകൂടം ഇന്റര്‍നെറ്റ് സംവിധാനം തന്റെ പൗരര്‍ക്ക് ഏറ്റവും കൂടുതല്‍ വിലക്കുന്ന നാട് കശ്മീര്‍ ആണെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫഹദ് ഷാ ഇപ്പോള്‍ ജയിലിലാണ്. കൃത്യമായി പറഞ്ഞാല്‍ ഫഹദ് ജയിലിലായിട്ട് ഇന്നേക്ക് 500 ദിവസം. ഇനായത്ത് അഹമദ് മിര്‍ എന്ന കശ്മീരി, സൈനികരാല്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ തന്റെ മകന്‍ ഒരു ഭീകരവാദിയല്ല എന്ന ഇനായത്തിന്റെ പിതാവിന്റെ പ്രസ്താവന നല്‍കി എന്നതാണ് ഭരണകൂടം ഫഹദില്‍ കണ്ട പാതകം. ആ വാര്‍ത്തയില്‍ തന്നെ പൊലീസ് ഭാഷ്യവും നല്‍കിയിട്ടും ഭീകരനിയമങ്ങളായ യു.എ.പി.എയും രാജ്യദ്രോഹവുമായിരുന്നു ഫഹദിനെ തേടിയെത്തിയത്. കഴിഞ്ഞ 17 മാസത്തിനിടയില്‍ ഫഹദിനെ അഞ്ചിലധികം കേസുകളിലാണ്-അതും ഭീകരനിയമങ്ങള്‍ ചുമത്തപ്പെട്ട കേസുകളില്‍-ഫഹദിനെ കശ്മീര്‍ പൊലീസും എന്‍.ഐ.എയും ഉള്‍പ്പെടുത്തിയത്. രണ്ട് യു.എ.പി.എ കേസുകളില്‍ ജാമ്യം ലഭിച്ചിട്ടും തനിക്ക് നേരെ ചാര്‍ത്തപ്പെട്ട പബ്ലിക് സേഫ്റ്റി ആക്റ്റ് പിന്‍വലിക്കപ്പെട്ടിട്ടും ഫഹദ് ഇപ്പോഴും തടവറയിലാണ്.
നിലവില്‍ ജാമ്യം ലഭിക്കാതെ ഫഹദ് തടവറയില്‍ കഴിയുന്നത്, 2011ല്‍ (ഓര്‍ക്കുക, ഫഹദ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം) തന്റെ ഇരുപതിയൊന്നാം വയസ്സില്‍ താന്‍ ചീഫ് എഡിറ്ററായ കശ്മീര്‍ വല്ലയില്‍ ഒരു കശ്മീരി ഗവേഷകന്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ്. ആ ലേഖനം തീവ്രവാദസ്വഭാവമുള്ളതാണെന്നും എഴുതിയ ആളും എഡിറ്ററും കുറ്റക്കാരാണെന്നുമാണ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍. ഐക്യരാഷ്ട്രസഭ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര കൂട്ടായ്മകളും രാജ്യത്തെ പ്രതിപക്ഷകക്ഷികളും ഫഹദിനെ നിരുപാധികം മോചിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലങ്ങളൊന്നുമുണ്ടായിട്ടില്ല.
തടവറകള്‍ മാത്രമായിരുന്നില്ല ഫഹദിന് നേരിടേണ്ടിവന്നത്. 2018 ജൂലൈയില്‍ ഫഹദിന്റെ വീടിന് നേരെയും സൈനികആക്രമണം ഉണ്ടായിരുന്നു. കശ്മീര്‍ സര്‍വകാലശാലയില്‍ നിന്നും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഫഹദിന് 2021ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അന്തര്‍ ദേശീയ മാധ്യമങ്ങളായ അല്‍ ജസീറ, ഫോറിന്‍ അഫയേഴ്സ്, ടൈം മാഗസിന്‍, ദി ഗാര്‍ഡിയന്‍, ദി അറ്റ്‌ലാന്റിക്ക്, ദി സൗത്ത് ചൈന മോണിറ്ററിംഗ് പോസ്റ്റ് തുടങ്ങിയവയില്‍ ഫഹദ് ഷായുടെ അന്വേഷണാത്മക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കശ്മീര്‍ താഴ്വാരയില്‍ നിന്നും സത്യം വിളിച്ചുകൂവാന്‍ തുടങ്ങി എന്നത് മാത്രമായിരുന്നില്ല ഫഹദിന്റെ പാതകം, അത്തരം ധീരരായ ചെറുപ്പക്കാരെ ചേര്‍ത്തുനിര്‍ത്തി ഒരു മാധ്യമസ്ഥാപനം നടത്തി എന്നതാണ്.