Quantcast
MediaOne Logo

Sreeba M

Published: 26 July 2023 2:07 PM GMT

ഒറ്റ സ്‌നാപ്പില്‍ നിലച്ചുപോയ ജന്മം

1994 മെയ് 23 കൊളംബിയ യൂണിവേഴ്‌സിറ്റി ചരിത്ര പ്രസിദ്ധമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. സുഡാനി പെണ്‍കുട്ടി എന്ന ചിത്രത്തിന് കെവിന്‍ കാര്‍ട്ടര്‍ പുലിസ്റ്റര്‍ പുരസ്‌കാരം വാങ്ങുന്ന മഹനീയമായ നിമിഷമായിരുന്നു അത്. തകര്‍ന്ന മനസ്സുമായി കാര്‍ട്ടര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പക്ഷേ, അയാളെ ലോകം വേട്ടയാടി കൊണ്ടിരുന്നു. ജൂലൈ 27 കെവിന്‍ കാര്‍ട്ടര്‍ ചരമദിനം.

ഓപ്പറേഷന്‍ ലൈഫ് ലൈന്‍ സുഡാന്‍, പുലിസ്റ്റര്‍ പുരസ്‌കാരം, കെവിന്‍ കാര്‍ട്ടര്‍,
X

അതൊരു ജേര്‍ണലിസം ക്ലാസ്സായിരുന്നു. എത്തിക്‌സിനെ കുറിച്ച് വൃദ്ധനായ എന്റെ പ്രൊഫസര്‍ ഒരുപാട് നേരം സംസാരിച്ചു. പെട്ടന്നാണ് കൂട്ടുകാരിലൊരാള്‍ കെവിന്‍ കാര്‍ട്ടറുടെ പേര് ഉറക്കെ വിളിച്ചുപറഞ്ഞത്. ഒറ്റ ഫോട്ടോഗ്രാഫ് ഉണ്ടാക്കിയ വിവാദങ്ങള്‍ കാരണം ആത്മഹത്യ ചെയ്ത കാര്‍ട്ടറെ പറ്റി പറയാതെ ആ ക്ലാസ്സ് പൂര്‍ണമാകില്ലായിരുന്നു.

ഓപ്പറേഷന്‍ ലൈഫ് ലൈന്‍ സുഡാന്‍ എന്ന യു.എന്‍ പദ്ധതിയിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരായ ജോവ സില്‍വക്കും കെവിന്‍ കാര്‍ട്ടര്‍ക്കും അത് വലിയൊരു അവസരമായി തോന്നി. പട്ടിണിയും ദാരിദ്രവും കാരണം വലഞ്ഞ ദക്ഷിണ സുഡാനിലെ അയോഡിലേക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതിയായിരുന്നു അത്. ഭക്ഷണവിതരണം നടക്കുന്ന 30 മിനിറ്റുകള്‍ മാത്രമാണ് യു.എന്‍ അനുവദിച്ചിരുന്നത്. ആ 30 മിനിറ്റുകളാണ് കാര്‍ട്ടറുടെ ജീവിതം മാറ്റിമറിച്ചത്. സില്‍വ ഗറില്ല പോരാളികളുടെ ചിത്രങ്ങളെടുക്കാന്‍ പോയപ്പോള്‍ കെവിന്റെ കാമറ അയോഡിലെ പട്ടിണിക്കോലങ്ങളുടെ ചിത്രങ്ങളെടുത്തു.

തലേ ദിവസം ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ അച്ചടിച്ച ചിത്രത്തിലെ പെണ്‍കുട്ടിക്കെന്തു സംഭവിച്ചു. ആ ചിത്രമെടുത്തത് കെവിന്‍ കാര്‍ട്ടറായിരുന്നു. കഴുകനും പെണ്‍കുഞ്ഞും എന്ന ആ ചിത്രം ലോകവ്യാപകമായി ഖ്യാതി നേടി. കുട്ടിക്ക് ക്യാമ്പിലെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു. പക്ഷേ, ക്യാമ്പിലെത്തിയോ എന്നറിയില്ല.

സുഡാനിലെ പട്ടിണിക്കാഴ്ച്ചകള്‍ കണ്ടുമടുത്ത കാര്‍ട്ടര്‍ കാമറ ബാഗിലെടുത്തു വെക്കാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടന്നാണ് ഒരു ഞരങ്ങിയുള്ള കരച്ചില്‍ കേട്ടത്. കാര്‍ട്ടര്‍ ഒന്നുകൂടി ആ ശബ്ദം ശ്രദ്ധിച്ചു. അത് ഒരു മനുഷ്യ ശബ്ദമാണെന്ന് അയാള്‍ക്ക് തോന്നി. കാമറ അയാള്‍ തിരിച്ചെടുത്തു. ഒരു ഫോട്ടോഗ്രാഫറുടെ വിധി തിരുത്തിയെഴുതാന്‍ മാത്രം കെല്‍പ്പുള്ള കരച്ചിലായിരുന്നു അത്. കരച്ചില്‍ കേട്ട ദിക്കിലേക്ക് കാര്‍ട്ടര്‍ നടന്നു. പൊരിഞ്ഞ വെയിലത്ത് തലക്കുമ്പിട്ട്, കൂനിക്കൂടിയിരിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് കാര്‍ട്ടര്‍ കണ്ടത്. അവളുടെ എല്ലുകള്‍ പുറത്തേക്ക് തള്ളി നിന്നിരുന്നു. കാഴ്ച്ചയില്‍ അതൊരു മനുഷ്യകുട്ടി തന്നെയാണോ എന്ന് ആര്‍ക്കും സംശയം തോന്നും. എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത അവള്‍ ഭക്ഷണക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു. പെട്ടെന്ന് ആ പെണ്‍കുട്ടിയുടെ അരികില്‍ ഒരു ശവംതീനി കഴുകന്‍ പറന്നിരുന്നു. കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ജീവിതവും മരണവും, ഇരയും വേട്ടക്കാരനും, വേദനയും ഭീതിയും എല്ലാം ചേര്‍ന്നു നിന്ന ആ ചിത്രം കാര്‍ട്ടര്‍ കാമറയിലാക്കി. കെവിന്‍ പിന്നീട് തിരിച്ചുപോന്നു.


1993 മാര്‍ച്ച് 27 ന്യൂയോര്‍ക്ക് ടൈംസിന്റെ ഓഫീസ്. ടെലിഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ജീവനക്കാര്‍ക്ക് ഫോണ്‍കോളുകള്‍ക്ക് മറുപടി പറഞ്ഞു മതിയായി. വിളിച്ചവര്‍ക്കെല്ലാം അറിയേണ്ടത് ഒറ്റ കാര്യം. തലേ ദിവസം ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ അച്ചടിച്ച ചിത്രത്തിലെ പെണ്‍കുട്ടിക്കെന്തു സംഭവിച്ചു. ആ ചിത്രമെടുത്തത് കെവിന്‍ കാര്‍ട്ടറായിരുന്നു. കഴുകനും പെണ്‍കുഞ്ഞും എന്ന ആ ചിത്രം ലോകവ്യാപകമായി ഖ്യാതി നേടി. കുട്ടിക്ക് ക്യാമ്പിലെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു. പക്ഷേ, ക്യാമ്പിലെത്തിയോ എന്നറിയില്ല. കാര്‍ട്ടറെ ഉദ്ധരിച്ച് പത്രം കുറിപ്പിറക്കി. ഫോട്ടോഗ്രാഫ് കണ്ടവര്‍ കാര്‍ട്ടറിന്റെ മാനുഷികതയെ ചോദ്യം ചെയ്തു. ഫോട്ടോ എടുക്കാന്‍ വേണ്ടി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാതിരുന്ന ഫോട്ടോഗ്രാഫറാണ് കെവിന്‍ എന്ന നിലയില്‍ അയാള്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായി. അയാള്‍ കുറ്റബോധം കൊണ്ട് നീറിപുകഞ്ഞു.


ഈ ഫോട്ടോഗ്രാഫിന് അപ്പുറത്തേക്ക് കാര്‍ട്ടറെ അസ്വസ്ഥമാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അയാളുടെ പ്രിയ സുഹൃത്ത് കെന്‍ ഓസ്റ്റര്‍ ബ്രൂക്ക് കൊല്ലപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഓസ്റ്റര്‍ ബ്രൂക്കും ഗ്രെക്ക് മറിനോവിച്ചും ജോവ സില്‍വയും കെവിന്‍ കാര്‍ട്ടറും ചേര്‍ന്ന നാല്‍വര്‍ സംഘം ബാങ് ബാങ് ക്ലബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കഴിവും പുരസ്‌ക്കാരങ്ങളും കൊണ്ട് ഇവരുടെ ഖ്യാതി വര്‍ധിച്ചെങ്കിലും നാള്‍ക്കു നാള്‍ ഇവരെ ദുരന്തങ്ങള്‍ വേട്ടയാടി കൊണ്ടിരുന്നു. വിഷാദവും ആത്മഹത്യാ പ്രവണതയും കാരണം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു അയാളുടെ യൗവ്വനം.

1994 മെയ് 23 കൊളംബിയ യൂണിവേഴ്‌സിറ്റി ചരിത്ര പ്രസിദ്ധമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. സുഡാനി പെണ്‍കുട്ടി എന്ന ചിത്രത്തിന് കെവിന്‍ കാര്‍ട്ടര്‍ പുലിസ്റ്റര്‍ പുരസ്‌കാരം വാങ്ങുന്ന മഹനീയമായ നിമിഷമായിരുന്നു അത്. തകര്‍ന്ന മനസ്സുമായി കാര്‍ട്ടര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പക്ഷേ, അയാളെ ലോകം വേട്ടയാടി കൊണ്ടിരുന്നു. പ്രശസ്തിക്ക് വേണ്ടി ഒരു കുഞ്ഞിനെ മരണത്തിനിട്ടു കൊടുത്തവനായി അയാള്‍ മുദ്ര കുത്തപ്പെട്ടു. ധാ ര്‍മികത ചോദ്യം ചെയ്യപ്പെട്ടു.

1994 ജൂലൈ 27 താന്‍ കുട്ടികാലം ചിലവഴിച്ച പാക്‌മോര്‍ ഗ്രാമത്തിലേക്ക് തന്റെ പിക്ക് അപ്പ് വാനുമായി കാര്‍ട്ടര്‍ പോയി. അയാള്‍ ഒഴിഞ്ഞ ഒരു മൂലയില്‍ വാന്‍ നിര്‍ത്തി. വാനിന്റെ പുകക്കുഴലില്‍ ഒരു ഓസ് ഘടിപ്പിച്ചു. അതിന്റെ അറ്റം ഡ്രൈവര്‍ ക്യാബിനിലിട്ടു. എന്‍ജിന്‍ ഓണ്‍ ചെയ്തു. ആ വിഷപ്പുക ശ്വസിച്ച് അയാള്‍ ലോകത്തോട് വിട പറഞ്ഞു.


ഒറ്റ ഫ്‌ലാഷില്‍ അയാള്‍ക്ക് നഷ്ടമായത് അയാളുടെ ജീവന്‍ തന്നെയായിരുന്നു. പ്രശസ്തിക്കു മുന്‍പിലും കുറ്റബോധം കൊണ്ട് അയാള്‍ക്ക് കരയേണ്ടി വന്നു. മറിനോവിച്ചും സില്‍വയും ചേര്‍ന്ന് പുറത്തിറക്കിയ the bang bang club nsap short from a hidden war എന്ന പുസ്തകത്തിലും 2010 ല്‍ സ്റ്റീവന്‍ സില്‍വര്‍ സംവിധാനം ചെയ്ത bang bang club എന്ന സിനിമയിലും കാര്‍ട്ടറെ കുറിച്ചും ഈ നാല്‍വര്‍ സംഘത്തെ കുറിച്ചും പറയുന്നുണ്ട്. മാനിക്ക് സ്ട്രീറ്റ് പ്രീച്ചേഴ്‌സിന്റെ everything must go എന്ന ആല്‍ബത്തില്‍ കെവിന്‍ കാര്‍ട്ടര്‍ എന്ന പാട്ടുമുണ്ട്.

വിഷാദവും കുറ്റബോധവും കൊണ്ട് കാര്‍ട്ടര്‍ കടന്നുപോയെങ്കിലും അയാളുടെ വിവാദ ഫോട്ടോഗ്രാഫ് ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. പട്ടിണി കൊണ്ടും ദാരിദ്യം കൊണ്ടും മരിച്ചുപോകുന്ന മനുഷ്യരെ കുറിച്ചുളള ചോദ്യങ്ങള്‍.


TAGS :