ജനവഞ്ചനയുടെ കണക്കെടുപ്പ് ; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 02
കഴിഞ്ഞ പത്ത് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ എല്ലാ അവശ്യവസ്തുക്കളുടെയും വില ഇരട്ടിയോ അതിലധികമോ വര്‍ധിച്ചു. കണക്കുകള്‍ പരിശോധിക്കുന്നു.
ഒന്നാമത്തെ വഞ്ചന - സര്‍ക്കാരിന്റെ ദൈനംദിന കൊള്ള
അധികാരത്തില്‍ വന്നാല്‍ കള്ളപ്പണം തിരികെ കൊണ്ടുവരും, അവശ്യവസ്തുക്കളുടെ വില കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കും, പെട്രോള്‍ വില കുറയും, എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും. തുടങ്ങിയവയായിരുന്നു ബി.ജെപിയുടെ വാഗ്ദാനങ്ങള്‍.
എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്ത്?
കഴിഞ്ഞ പത്ത് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ എല്ലാ അവശ്യവസ്തുക്കളുടെയും വില ഇരട്ടിയോ അതിലധികമോ വര്‍ധിച്ചു. ചുവടെയുള്ള ഉദാഹരണം നോക്കുക.
ഗ്യാസ് സിലിണ്ടര്‍ 906 രൂപ (2014 ല്‍ 410 രൂപ)
ഡീസല്‍ 93 രൂപ (2014 ല്‍ 62 രൂപ)
എണ്ണ 906 രൂപ (2014 ല്‍ 72 രൂപ)
ഗോതമ്പ് 60 രൂപ (2014 ല്‍ 35 രൂപ)
പരിപ്പ്, പയറുവര്‍ഗങ്ങള്‍ 150 രൂപ (2014 ല്‍ 75 രൂപ)
1200 രൂപ കടന്ന ഗ്യാസ് സിലിണ്ടറിന് തെരഞ്ഞെടുപ്പ് അടുത്തതോടെ നേരിയ കുറവ് ഉണ്ടായി.
മുകളിലുള്ളത് ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. ഹോട്ടല്‍ നിരക്ക്, ബസ് ചാര്‍ജ്, ട്രെയിന്‍ ചാര്‍ജ്, പച്ചക്കറി, മാംസം, മത്സ്യം, വസ്ത്രങ്ങള്‍, ഷൂസ്, സിമന്റ്, ഇരുമ്പ്, സ്‌കൂള്‍ ഫീസ്, ആശുപത്രി ബില്ലുകള്‍ - എല്ലാം കുതിച്ചുയര്‍ന്നു. ഓരോ ഘട്ടത്തിലും സാധാരണക്കാര്‍ കൊള്ളയടിക്കപ്പെടുകയും വഞ്ചിക്കപെടുകയും ചെയ്തു.
എന്താണ് കാരണങ്ങള്‍?
ബി.ജെ.പി പറഞ്ഞ മൂന്ന് നുണകള്‍.
1. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് പെട്രോള്‍ വില ഉയരാന്‍ കാരണമായത്.
2. ഓയില്‍ ബോണ്ടുകളില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുത്തിയ കടം തിരിച്ചടയ്ക്കല്‍.
3. കോവിഡ് മഹാമാരിയുടെ സമയത്ത് സൗജന്യ വാക്‌സിനും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ആഹാര്‍ പദ്ധതി പ്രകാരം സൗജന്യ അരിയും നല്‍കേണ്ടിയിരുന്നു.
യഥാര്‍ഥ കാരണങ്ങള്‍.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് കാരണമെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം മറിച്ചാണ്:
1. 2014 ല്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 110 ഡോളറായിരുന്നു, 2023 ല്‍ ഇത് 76 ഡോളറായി കുറഞ്ഞു.
2. പെട്രോളിനും ഡീസലിനും സെസ് വര്‍ധിപ്പിച്ചതും സബ്‌സിഡി വെട്ടിക്കുറച്ചതും എല്ലാ ഉപഭോക്തൃ വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ജി.എസ്.ടിയുമാണ് വില വര്‍ധനവിന് പ്രധാന കാരണങ്ങള്‍.
3. ഈ കാലയളവില്‍ പെട്രോളിന്റെ നികുതി ഇരട്ടിയാക്കി. (ലിറ്ററിന് 9.48 ശതമാനത്തില്‍ നിന്ന് 19.98 ശതമാനമായി വര്‍ധിപ്പിച്ചു)
4. ഗ്യാസ് സിലിണ്ടറിന്റെ സബ്‌സിഡി പിന്‍വലിച്ചു. (സിലിണ്ടറിന് 500 രൂപ). ദരിദ്ര കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഉപ്പ്, അരി, ഗോതമ്പ്, അവശ്യ മരുന്നുകള്‍ എന്നിവയ്ക്ക് 12 മുതല്‍ 18 ശതമാനം വരെ ജി.എസ.്ടി നികുതി ചുമത്തുന്നു. എന്നാല്‍, സമ്പന്നര്‍ വാങ്ങുന്ന ആഡംബര കാറുകളുടെ ജി.എസ്.ടി 4 ശതമാനം മാത്രമാണ്. വജ്രത്തിന്റെ ജി.എസ്.ടി വെറും 1.5 ശതമാനമാണ്. ഇനി പറയൂ, സര്‍ക്കാര്‍ ആരുടെ പക്ഷത്താണ്?
5. പെട്രോള്‍, ഡീസല്‍ വില വര്‍ധന ചെലവ് വര്‍ധിപിച്ചു, ചരക്കുകള്‍ വില്‍ക്കുന്ന കമ്പനികള്‍ക്കല്ല, ഉപഭോക്താക്കള്‍ക്കാണ് ജി.എസ്.ടി ചുമത്തുന്നത്. ഇതെല്ലാം എല്ലാത്തരം ചരക്കുകളുടെയും വില വര്‍ധിപ്പിച്ചു.
പണം എവിടേക്കാണ് പോയതെന്ന് നോക്കാം:
1. പെട്രോളിന്റെ നികുതി വര്‍ധനവ് മൂലം സര്‍ക്കാരിന് ലഭിച്ച അധിക വരുമാനം 26.74 ലക്ഷം കോടി രൂപയാണ്.
2. എല്ലാ ചരക്കുകള്‍ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാരിന് ലഭിച്ച അധിക വരുമാനം 31.25 ലക്ഷം കോടി രൂപയാണ്.
3. ഇവ രണ്ടും കൂടി ചേര്‍ത്താല്‍ മൊത്തം അധിക വരുമാനം 58 ലക്ഷം കോടി രൂപയാണ്.
4. രണ്ട് ഡോസ് സൗജന്യ വാക്സിന് 36,500 കോടി രൂപയാണ് ചെലവ്.
വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരുന്നില്ല, ചിലയിടങ്ങളില്‍ 150 രൂപ വിലയുള്ള ഒരു ഡോസ് വാക്‌സിന്‍ സൗജന്യമായി നല്‍കി. 150 രൂപ വിലയുള്ള ഒരു ഡോസ് വാക്‌സിന്‍ 600 രൂപയ്ക്കും 700 രൂപയ്ക്കും വില്‍ക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളായ ഈ സ്ഥാപനത്തിന്റെ ഉടമ ആയിരക്കണക്കിന് കോടി രൂപയാണ് ലാഭം നേടിയത്. ആയിരം കോടി രൂപയാണ് അദ്ദേഹം ബി.ജെ.പിക്ക് സംഭാവന ചെയ്തത്. 4.6 ലക്ഷം കോടി രൂപ ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കായി ചെലവഴിക്കുകയും ചെയ്തു.
പെട്രോളിയം ബോണ്ടുകളുടെ തിരിച്ചടവിനായി ഈ സര്‍ക്കാര്‍ 1.03 കോടി രൂപ ചെലവഴിച്ചു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എടുത്ത ഒരു ലക്ഷം കോടി രൂപ തിരിച്ചടയ്ക്കാന്‍ ഈ സര്‍ക്കാരിനു ജനങ്ങളില്‍ നിന്ന് 58 ലക്ഷം കോടി രൂപ തട്ടിയെടുക്കേണ്ടതുണ്ടോ?
ചെലവഴിച്ചുവെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ നോക്കാം, തുടര്‍ന്ന് അവര്‍ എത്ര ലാഭം നേടി എന്ന് നോക്കാം.
ചിലവുകള്‍.
1. പെട്രോളിയം ബോണ്ട് - 1.03. ലക്ഷം രൂപ.
2. സൗജന്യ വാക്സിന് - 36,500 കോടി രൂപ
3. ഗരീബ് ആഹാര്‍ യോജന - 4.6 ലക്ഷം കോടി രൂപ.
മൊത്തം 6 ലക്ഷം കോടി രൂപ.
വരവ്:
പെട്രോളിനും ഡീസലിനും ചുമത്തിയ സെസ്സ്, ജി.എസ്.ടി = 56 ലക്ഷം കോടി രൂപ.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് കൊള്ളയടിച്ച 52 ലക്ഷം കോടി രൂപയില്‍ 52 ലക്ഷം കോടി രൂപയും അവശേഷിച്ചു.
(തുടരും)
കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ
വിവര്‍ത്തനം: അലി ഹസ്സന്‍