ഷോമ സെന്നിന് ജാമ്യം ; മുഴുവന്‍ ഭീമ കൊറേഗാവ് തടവുകാരെയും വിട്ടയക്കണം - പി.യു.ഡി.ആര്‍
ഷോമ സെന്നിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ വിധി രണ്ട് സുപ്രധാന കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്നു. ഒന്നാമതായി, കുറ്റാരോപിതര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ടെന്ന് അത് ആവര്‍ത്തിക്കുന്നു. യു.എ.പി.എ പ്രകാരമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനത്തിന്, വ്യക്തിപരമായോ സംഘടനകള്‍ മുഖേനയോ ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തികളുമായി പ്രതികളെ ബന്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ തെളുവുകള്‍ ഉണ്ടായിരിക്കണമെന്ന് വിധി വ്യക്തമാക്കുന്നു.
കുപ്രസിദ്ധമായ ഭീമ കോറേഗാവ് ഗൂഢാലോചന കേസില്‍ യു.എ.പി.എ പ്രകാരം ആറ് വര്‍ഷത്തെ വിചാരണാ തടവിന് ശേഷം ഏപ്രില്‍ 5 ന് പ്രൊഫ. ഷോമ സെന്നിന് കോടതി ജാമ്യം അനുവദിച്ചതില്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്‌സ് (PUDR) സന്തോഷം പ്രകടിപ്പിക്കുന്നു. ഗൂഢാലോചന കേസില്‍ യു.എ.പി.എ പ്രകാരം കുറ്റാരോപിതനായ സെന്‍, ആനന്ദ് തെല്‍തുംബ്ടെ, വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ക്ക് ശേഷം സുപ്രീം കോടതി ജാമ്യത്തില്‍ വിടുന്നയാളാണ് ഷോമ സെന്‍. മറ്റു കൂട്ടുപ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് പിന്തുടര്‍ന്ന ന്യായവാദത്തെ തുടര്‍ന്ന് കോടതി മുമ്പാകെ ഹാജരാക്കിയ കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഏതെങ്കിലും ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിനോ സാമ്പത്തിക പിന്തുണ നല്‍കിയതിനോ സെന്നിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കണ്ടെത്തിയത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗൗതം നവ്ലാഖ, മഹേഷ് റൗട്ട് എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 20,000 പേജുകളുള്ള കുറ്റപത്രത്തില്‍ ഇവര്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി പ്രഥമദൃഷ്ട്യാ മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി പ്രസ്താവിച്ചു.
പ്രതികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മാല്‍വെയറുകള്‍ വഴി തെളിവുകള്‍ പ്ലാന്റ് ചെയ്തതിന്റെ ചുരുളഴിയുന്ന മൂന്ന് ആഴ്‌സണല്‍ റിപ്പോര്‍ട്ടുകളും, എട്ട് പ്രതികളുടെ ഫോണ്‍ നമ്പറുകളില്‍ പെഗാസസ് സ്‌പൈവെയര്‍ വഴി ഡാറ്റാബേസുകള്‍ ചോര്‍ത്തിയതായും കണ്ടെത്തി. മുന്‍കാല ജാമ്യ ഉത്തരവുകളുടെ പരിശോധനയില്‍ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ക്ക് തെളിവില്ലെന്നും ഗൂഢാലോചന കുറ്റം കെട്ടിച്ചമച്ച സ്വഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഷോമ സെന്നിന് ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്. കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലര്‍ക്കും ജാമ്യം ലഭിച്ചത്. ഈ കേസില്‍ ഉള്‍പ്പെട്ട നിരവധി പേരുടെ കസ്റ്റഡി തുടരുന്നതിനു പുറമേ, വിചാരണത്തടവുകാരന്‍ എന്ന നിലയില്‍ ശരിയായ ചികിത്സ ലഭിക്കാതെയാണ് സ്റ്റാന്‍ സ്വാമി മരിച്ചത് എന്ന വസ്തുത മറക്കാനാവില്ല.
യു.എ.പി.എ കേസുകള്‍ പതിവായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും, തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ നിരക്ക് വര്‍ധിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ട്. ഏറ്റവും പുതിയ എന്‍.സി.ആര്‍.ബി കണക്ക് പ്രകാരം 2022-ല്‍ രജിസ്റ്റര്‍ ചെയ്ത 1005 പുതിയ കേസുകളില്‍ പൊലീസ് തീര്‍പ്പാക്കേണ്ട 80 ശതമാനവും, കോടതി തീര്‍പ്പാക്കേണ്ട 89 ശതമാനവും കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ്.
ഷോമ സെന്നിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ വിധി രണ്ട് സുപ്രധാന കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്നു. ഒന്നാമതായി, കുറ്റാരോപിതര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ടെന്ന് അത് ആവര്‍ത്തിക്കുന്നു. കുറ്റം ചുമത്തിലിലും വിചാരണ നേരിടുന്നതിലും കാലതാമസം ഉണ്ടാകുന്നു. തല്‍ഫലമായി വിചാരണക്ക് മുമ്പ് തടങ്കലില്‍ വയ്ക്കുന്ന വിഷയം കോടതികള്‍ക്ക് അവഗണിക്കാനാവാത്ത കാരണങ്ങളാണ്. രണ്ടാമതായി, യു.എ.പി.എ പ്രകാരമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനത്തിന്, വ്യക്തിപരമായോ സംഘടനകള്‍ മുഖേനയോ ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തികളുമായി പ്രതികളെ ബന്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ തെളുവുകള്‍ ഉണ്ടായിരിക്കണമെന്ന് വിധി വ്യക്തമാക്കുന്നു. കുറ്റാരോപിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയോ ഏതെങ്കിലും മാധ്യമത്തിലൂടെ അവരുമായി ബന്ധപ്പെടുകയോ ചെയ്യുന്നത് യു.എ.പി.എ പ്രകാരം കുറ്റമായി വായിക്കാനാവില്ല. നിയമം നടപ്പാക്കാന്‍ ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവിനുള്ള ഒരു പ്രധാന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.
അവലംബം: പി.യു.ഡി.ആര്‍ പത്രക്കുറിപ്പ്
വിവര്‍ത്തനം: ജൂഹാന. ജെ. അബ്രഹാം