Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 5 April 2024 3:54 AM GMT

കച്ചത്തീവിനെ കച്ചിത്തുരുമ്പാക്കുന്ന മോദി

ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് 1975ല്‍ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്ന പച്ചക്കള്ളമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് നരേന്ദ്ര മോദി തട്ടിവിട്ടത്. ഈ പ്രസതാവനയ്ക്ക് പിന്നിലെ പച്ചക്കള്ളം തിരയാന്‍ പതിറ്റാണ്ടുകളൊന്നും പിറകിലേക്ക് പോകേണ്ടതില്ല.

കച്ചത്തീവിനെ കച്ചിത്തുരുമ്പാക്കുന്ന മോദി
X

ഇലക്ടറല്‍ ബോണ്ട് അഴിമതിയും 12,000 കോടിയുടെ പി.എം കെയര്‍ കള്ളത്തരങ്ങളും പുറത്തുവന്നതോടെ നില്‍ക്കള്ളിയില്ലാതായ മോദി-ഷാ ദ്വയങ്ങളും ബി.െജ.പിയും അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് പ്രതിപക്ഷനിരയെ ഭയപ്പെടുത്താനും മാധ്യമ ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമം നടത്തിയത്. എന്നാല്‍, അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ ഐക്യം കുറേക്കൂടി ശക്തമാക്കുക മാത്രമാണുണ്ടായത് എന്ന് രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷപാര്‍ട്ടികളുടെ സമ്മേളനം വ്യക്തമാക്കി. കെജ്രിവാള്‍ അറസ്റ്റ്, ഇന്ത്യാ സഖ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതില്‍ വിമുഖത കാട്ടി നിന്നവരെപ്പോലും കൂടുതല്‍ അടുപ്പിക്കാന്‍ സഹായിച്ചുവെന്നതാണ് സത്യം. രാം ലീല മൈാനത്ത്, തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് ഡെറിക് ഒബ്രിയാന്‍ നടത്തിയ പ്രസംഗം ഇതിന്റെ സൂചനയാണ്. ''തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇന്ത്യാ സഖ്യത്തോടൊപ്പം ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും'' എന്നാണ് ഒബ്രിയാന്‍ പറഞ്ഞത്.

സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്ന വേളയില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ്. ജയശങ്കര്‍ 2015 ജനുവരി 27ന് കച്ചത്തീവ് സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ' ഇന്ത്യയുടെ ഭൂപ്രദേശം ഏറ്റെടുക്കുന്നതോ വിട്ടുകൊടുക്കുന്നതോ ആയ ഒന്നും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ല. കാരണം, പ്രസ്തുത പ്രദേശം ഒരിക്കലും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. ഉടമ്പടി പ്രകാരം കച്ചത്തീവ് സ്ഥിതി ചെയ്യുന്നത് ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി രേഖയുടെ ശ്രീലങ്കന്‍ ഭാഗത്താണ്'.

കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന തിരിച്ചറിവില്‍ നിന്നും മോദിക്ക് കിട്ടിയ കച്ചിത്തുരുമ്പാണ് കച്ചത്തീവ്. രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി കരാര്‍ തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുന്നതിലെ രാഷ്ട്രീയ നൈതികതയെക്കുറിച്ച് സംഘ്പരിവാരങ്ങളോട് സംസാരിച്ചിട്ട് കാര്യമൊന്നുമില്ല. സിന്ധുനദിയിലെ ജലപ്രശ്നവും ഇന്ത്യയുടെ ആണവായുധ നയവും* 2019ലെ തെരഞ്ഞെടുപ്പില്‍ എടുത്ത് പ്രയോഗിച്ച പാര്‍ട്ടിയാണത്.

ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് 1975ല്‍ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്ന പച്ചക്കള്ളമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് നരേന്ദ്ര മോദി തട്ടിവിട്ടത്. ഈ പ്രസതാവനയ്ക്ക് പിന്നിലെ പച്ചക്കള്ളം തിരയാന്‍ പതിറ്റാണ്ടുകളൊന്നും പിറകിലേക്ക് പോകേണ്ടതില്ല. ഏപ്രില്‍ ഫൂള്‍ ദിനത്തിലെ മോദിയുടെ കച്ചത്തീവ് ട്വീറ്റിനെ പ്രതിരോധിക്കുന്ന ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച 2015 കാലയളവിലെ വിവരാവകാശ രേഖ മാത്രം പരിശോധിച്ചാല്‍ മതിയാകും. സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്ന വേളയില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ്. ജയശങ്കര്‍ 2015 ജനുവരി 27ന് കച്ചത്തീവ് സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ' ഇന്ത്യയുടെ ഭൂപ്രദേശം ഏറ്റെടുക്കുന്നതോ വിട്ടുകൊടുക്കുന്നതോ ആയ ഒന്നും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ല. കാരണം, പ്രസ്തുത പ്രദേശം ഒരിക്കലും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. ഉടമ്പടി പ്രകാരം കച്ചത്തീവ് സ്ഥിതി ചെയ്യുന്നത് ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി രേഖയുടെ ശ്രീലങ്കന്‍ ഭാഗത്താണ്'.


അതിനിടയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ (അരുണാചല്‍പ്രദേശിലെ) 30ഓളം സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് ചൈനീസ് മിനിസ്ട്രി ഓഫ് സിവില്‍ അഫയേര്‍സ് നാലാമത്തെ ലിസ്റ്റും കഴിഞ്ഞ ദിവസം പുറത്തിറക്കി. അമ്പത്തിയാറിഞ്ചുകാരന്‍ പക്ഷേ ശ്രീലങ്കയിലേക്ക് നോക്കിയിരിപ്പാണ്.


(ഇന്ത്യയുടെ ആണവായുധ നയത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രൊഫ. അച്ചിന്‍ വനൈക്കുമായി നടത്തിയ അഭിമുഖത്തിന്റെ ലിങ്ക്.


TAGS :