Quantcast
MediaOne Logo

ഷബീർ പാലോട്

Published: 19 Feb 2024 4:24 PM GMT

ബ്രാഹ്മണ്യത്തില്‍നിന്ന് ഹിന്ദുത്വത്തിലേക്കുള്ള ദൂരം; ഭ്രമയുഗത്തിലെ ചാത്തനും ഭാരതത്തിലെ മോദിയും പരിഷ്‌കാരികളാണ്

തങ്ങളുടെ ദൈവങ്ങളെ കീഴാളനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ജയ് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹിന്ദുത്വ. സ്വന്തം സ്വത്വവും ആത്മവും നഷ്ടപ്പെടുന്നതറിയാതെ അടിമകള്‍ യജമാനന്മാര്‍ക്കുവേണ്ടി കലാപങ്ങള്‍ നയിക്കുന്നത് നാം പലതവണ കണ്ടതാണ്. കൊടുമണ്‍ പോറ്റിയില്‍ നിന്ന് ചാത്തനിലേക്കുള്ള ദൂരം നമ്മുക്കിവിടെ കാണാനാകും.

ഭ്രമയുഗം റിവ്യു
X

ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' അതിന്റെ ആഖ്യാന നവീനത കൊണ്ടും പരീക്ഷണപരതകൊണ്ടും വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് സിനിമക്ക് ആധാരമായിട്ടുള്ളത്. സ്ഥിരം ശൈലിയേയും കാഴ്ച്ചാശീലങ്ങളേയും അപ്പാടെ മാറ്റിമറിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഒരു ജനപ്രിയ സിനിമക്കുവേണ്ടതെന്ന് വിശ്വസിക്കപ്പെടുന്ന ചേരുവകളൊന്നും കൂടാതെയാണ് ഭ്രമയുഗം തീയറ്ററുകളിലെത്തിയത്. എന്നാല്‍, പ്രേക്ഷകര്‍ ഈ ചലച്ചിത്ര പരീക്ഷണത്തെ നെഞ്ചേറ്റുന്നു എന്നത് നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മലയാള സിനിമ അതിന്റെ വിശ്വഖ്യാതിയിലേക്ക് പിന്‍മടങ്ങുന്നു എന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്താണുള്ളത്.

രാജ്യത്തെ ബഹുജനങ്ങളെ ഹിന്ദുക്കള്‍ എന്ന് വിളിച്ച് ബ്രാഹ്മണ്യത്തിലേക്ക സ്വാംശീകരിച്ചാണ് ഇന്ന് ഹിന്ദുത്വ അവരുടെ രാഷ്ട്രീയ വിജയം കൊയ്‌തെടുക്കുന്നത്. രസകരമായ കാര്യം, രാജ്യത്തെ ഏറ്റവും ശുഷ്‌കമായ ന്യൂനപക്ഷം ബ്രാഹ്മണരാണെന്നതാണ. എണ്ണംവച്ച് നോക്കിയാല്‍ ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും പിന്നിലാണ് ബ്രാഹ്മണര്‍ ഇന്ത്യയില്‍. പക്ഷെ, ഒരു അധീശപ്രത്യയശാസ്ത്രം വികസിപ്പിച്ച് ഈ ന്യൂനപക്ഷം ഇന്ത്യ ഭരിക്കുകയാണ്. അവരുടെ അടിമകള്‍വരെ അവര്‍ക്കായി കൊല്ലും കൊലയും നടത്തുകയുമാണ്.

ഭ്രമയുഗത്തിന്റെ സമകാലീനത

പ്രമേയപരമായി പഴയ സിനിമയാണ് ഭ്രമയുഗം. സിനിമയിലെ കാലവും കഥാപാത്രങ്ങളും അപരിഷ്‌കൃതരുമാണ്. എന്നാല്‍, ഭ്രമയുഗം പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയം എല്ലാക്കാലത്തും പ്രസക്തമാണ്. പഴകി ദ്രവിച്ച ഇല്ലവും അവിടത്തെ അധികാരിയായ ബ്രാഹ്മണനും അയാളുടെ വാല്യക്കാരായ ചില മനുഷ്യരുമാണ് ഭ്രമയുഗത്തിലുള്ളത്. യഥാര്‍ഥത്തില്‍ ആ മനയുടെ അധികാരി ഒരു ബ്രാഹ്മണനാണെങ്കിലും ചാത്തനാണ് കാര്യങ്ങള്‍ നടത്തുന്നത്. ബ്രാഹ്മണനായി വേഷമിടുന്ന ചാത്തന്‍ തനിക്കും അധികാരമുണ്ടെന്ന തോന്നലിലാണ്. എന്നാല്‍, മുദ്രമോതിരം കയ്യിലുള്ളയാളിന്റെ വെറും കളിപ്പാവയാണ് ചാത്തനെന്നുമാത്രം. സമകാലീന ഇന്ത്യ ഇത്തരമൊരു ബ്രാഹ്മണ രാജ്യവും ചാത്തന്മാരാല്‍ സമ്പന്നവുമാണ്.


പ്രഛന്ന വേഷധാരിയായ ബ്രാഹ്മണ്യം

ഇന്ത്യയിലെ പ്രബല ബ്രാഹമണവംശമായ ചിത്പാവന്‍ വിഭാഗമാണ് ഇന്ന് നാം കാണുന്ന ഹിന്ദുത്വ എന്ന രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍. ഹിന്ദുത്വയെ സൃഷ്ടിച്ചെങ്കിലും അത് ഇന്ത്യയുടെ മുഴുവന്‍ ആശയമായി മാറാന്‍ തടസം തങ്ങളുടെ എണ്ണക്കുറവാണെന്ന് സവര്‍ക്കര്‍ മുതലുള്ള ചിത്പാവന്‍ ബ്രാഹ്മണര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തുടക്കംമുതല്‍ ഇന്ത്യയിലെ ബഹുജനങ്ങളെ തങ്ങളുടെ കൂടെക്കൂട്ടാനുള്ള ശ്രമം സവര്‍ക്കര്‍ നടത്തുന്നുണ്ട. മിശ്രഭോജനം മുതല്‍ അവര്‍ണ്ണരെ പൂണൂല്‍ അണിയിച്ച് ബ്രാഹ്മണ്യം അടിച്ചേല്‍പ്പിക്കല്‍വരെ സവര്‍ക്കര്‍ ഇതിനായി പരീക്ഷിച്ചിട്ടുണ്ട്. രാജ്യത്തെ ബഹുജനങ്ങളെ ഹിന്ദുക്കള്‍ എന്ന് വിളിച്ച് ബ്രാഹ്മണ്യത്തിലേക്ക സ്വാംശീകരിച്ചാണ് ഇന്ന് ഹിന്ദുത്വ അവരുടെ രാഷ്ട്രീയ വിജയം കൊയ്‌തെടുക്കുന്നത്. രസകരമായ കാര്യം, രാജ്യത്തെ ഏറ്റവും ശുഷ്‌കമായ ന്യൂനപക്ഷം ബ്രാഹ്മണരാണെന്നതാണ. എണ്ണംവച്ച് നോക്കിയാല്‍ ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും പിന്നിലാണ് ബ്രാഹ്മണര്‍ ഇന്ത്യയില്‍. പക്ഷെ, ഒരു അധീശപ്രത്യയശാസ്ത്രം വികസിപ്പിച്ച് ഈ ന്യൂനപക്ഷം ഇന്ത്യ ഭരിക്കുകയാണ്. അവരുടെ അടിമകള്‍വരെ അവര്‍ക്കായി കൊല്ലും കൊലയും നടത്തുകയുമാണ്.

ചാത്തനെന്ന ദേവതാ സങ്കല്‍പ്പം

ചാത്തന്‍ എന്നത് എന്നും ഇന്ത്യയിലെ കീഴാള ദൈവ സങ്കല്‍പ്പമായിരുന്നു. ഭ്രമയുഗത്തിലെ ചാത്തനും ഇന്ത്യയിലെ മോദിയും പണിയെടുക്കുന്നത് ബ്രാഹ്മണന് വേണ്ടിത്തന്നെയാണ്. ചിലപ്പോഴൊക്കെ ചാത്തന് താനും സര്‍വ്വാധികാരിയാണെന്ന തോന്നല്‍ വരാം. ബ്രാഹ്മണന്റെ മന താങ്ങി നിര്‍ത്താനും അധികാരം മറ്റുള്ളവരില്‍ പ്രയോഗിക്കാനും ചാത്തന്‍മാര്‍ എന്നും ആവശ്യമാണ്. എന്നാല്‍, കാര്യം കഴിഞ്ഞാല്‍ വെറ്റില ചെല്ലത്തിലേക്ക് മടങ്ങാനള്ളവരാണ് ചാത്തന്മാര്‍. സംഘപരിവാറിന്റെ പ്രധാന ഉപകരണമായ മോദിയുടെ ദൗത്യവും ഏതാണ്ട് സമാനമാണ്. അധികാരം ബ്രാഹ്മണ്യത്തിന് ഉറപ്പിച്ച് കൊടുക്കാന്‍ മോദിയുടെ ജാതിപോലും സംഘ്പരിവാര്‍ ഉപയോഗിക്കുന്നുണ്ട്. മോദിയെ ഒ.ബി.സി ആയി നിലനിര്‍ത്തി കീഴാള പിന്‍തുണ ഉറപ്പാക്കാനാണ് ഹിന്ദുത്വര്‍ ശ്രമിക്കുന്നത്. മോദിയുടെ ജാതി വിവാദത്തിലുള്ളതാണെന്നതും കാണാതിരുന്നുകൂട. താനൊരു ഒ.ബി.സി ആണെന്ന് മോദി അവകാശപ്പെടുമ്പോഴും ചാതുര്‍വര്‍ണ്യത്തിനുള്ളിലാണ് ആ ജാതിവരുന്നതെന്ന് വിശദീകരിക്കുന്നവരുണ്ട. വാത്മീകിയും കൃഷ്ണനും വ്യാസനുമെല്ലാം കീഴാളരാണെന്ന നരേറ്റീവ് സംഘ്പരിവാര്‍ ആവര്‍ത്തിക്കുന്നതാണ്. ഇവരുടെയെല്ലാം ജന്മം ചാതുര്‍വര്‍ണ്യത്തിന് ഉള്ളിലാണെന്ന യാഥാര്‍ഥ്യം മറച്ചുവച്ചുകൊണ്ടാണിത്.


പുരോഗമനവാദിയായ ചാത്തന്‍

ഭ്രമയുഗത്തിലെ ചാത്തന്‍ അധികാരവും ദുരയും മൂത്ത സ്വത്വമാണെങ്കിലും അല്‍പ്പസ്വല്‍പ്പം പരിഷ്‌കാരിയാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കീഴാളനായ പാണനെ മനയില്‍ കയറ്റാനും അടുത്തിരുത്തി ഭക്ഷണം കൊടുക്കാനും ഒപ്പം പകിടകളിക്കാനുമൊന്നും ചാത്തന് മടിയില്ല. ഒരുപക്ഷെ, ചാത്തന് പകരം അയാള്‍ കൊടുമണ്‍ പോറ്റിയായിരുന്നെങ്കില്‍ ഇത്രയും പുരോഗമനം സാധ്യമാകില്ലായിരുന്നു. കാരണം, ബ്രാഹ്മണ്യത്തിന് ജാത്യാചാരങ്ങള്‍ ലംഘിക്കുകയെന്നാല്‍ സ്വയം ഇല്ലാതാകുന്നതിന് തുല്യമാണ്. ഹത്യകള്‍ ചെയ്യാനും ജാതിലംഘിക്കാനും ഹീനമായതെല്ലാം നടപ്പാക്കാനും ബ്രാഹ്മണ്യത്തിന് എന്നും ചാത്തന്മാര്‍ ആവശ്യമുണ്ട്. രൂപവും ഭാവഹാവാദികളും നല്‍കി ചാത്തന്‍മാരെ കൂടെക്കൂട്ടിയാണ് ബ്രാഹ്മണ്യം തങ്ങളുടെ അധികാര വ്യവസ്ഥ പടുത്തുയര്‍ത്തിയിട്ടുള്ളത്.

ഹിന്ദുത്വയുടെ പ്രധാന പ്രയോക്താക്കളായ ആര്‍.എസ്.എസിന്റെ തലപ്പത്ത് ഇതുവരേയും ഒരു ബഹുജന പ്രതിനിധി വന്നിട്ടില്ല എന്നതും കാണേണ്ടതാണ്. 90 ശതമാനം സമയവും ബ്രാഹ്മണനും ഒരിക്കല്‍ മാത്രം ക്ഷത്രിയനും നയിച്ചിട്ടുള്ള ആര്‍.എസ്.എസാണ് ഇന്ന് ഇന്ത്യയില്‍ ബ്രാഹ്മണ്യ പുനരുല്‍പാദന പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തെ അവര്‍ണ്ണരില്‍ ഒരു വിഭാഗത്തെ തങ്ങള്‍ക്കുവേണ്ടി കയ്യടിക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ട് ഹിന്ദുത്വ.

ബ്രാഹ്മണ്യത്തില്‍നിന്ന് ഹിന്ദുത്വത്തിലേക്കുള്ള ദൂരം

ബ്രാഹ്മണ്യത്തിന് ഹിന്ദുത്വത്തിലെത്തുമ്പോള്‍ എന്ത് മാറ്റം സംഭവിച്ചു എന്ന് അറിയാന്‍ ശ്രമിക്കുന്നത് കൗതുകമുള്ള കാര്യമാണ്. രണ്ടുതരം മാറ്റങ്ങളാണ് ഇക്കാലയളവില്‍ ബ്രാഹ്മണ്യത്തിന് വന്നിട്ടുള്ളത്. ഒന്നാമത്തേത്, നൂറ്റാണ്ടുകള്‍ അവര്‍ അടിമകളാക്കിവച്ച മനുഷ്യരെ തുല്യരാണെന്ന് തത്വത്തില്‍ അംഗീകരിക്കേണ്ടിവന്നതാണ്. അങ്ങിനെയല്ലാതെ ഇന്ത്യയിലെ ഭരണഘടന അനുസരിച്ച് അവര്‍ക്ക് പ്രവര്‍ത്തിക്കാനാകുമായിരുന്നില്ല. രണ്ടാമത്തേത് ജാതിയെ പലതരത്തില്‍ നിലനിര്‍ത്തുകയും ചാതുര്‍വര്‍ണ്യം ഉള്‍പ്പടെ നല്ലതാണ് എന്ന പ്രചാരണം നടത്തുകയും ആയിരുന്നു. ഹിന്ദുത്വയുടെ പ്രധാന പ്രയോക്താക്കളായ ആര്‍.എസ്.എസിന്റെ തലപ്പത്ത് ഇതുവരേയും ഒരു ബഹുജന പ്രതിനിധി വന്നിട്ടില്ല എന്നതും കാണേണ്ടതാണ്. 90 ശതമാനം സമയവും ബ്രാഹ്മണനും ഒരിക്കല്‍ മാത്രം ക്ഷത്രിയനും നയിച്ചിട്ടുള്ള ആര്‍.എസ്.എസാണ് ഇന്ന് ഇന്ത്യയില്‍ ബ്രാഹ്മണ്യ പുനരുല്‍പാദന പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തെ അവര്‍ണ്ണരില്‍ ഒരു വിഭാഗത്തെ തങ്ങള്‍ക്കുവേണ്ടി കയ്യടിക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ട് ഹിന്ദുത്വ. തങ്ങളുടെ ദൈവങ്ങളെ കീഴാളനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ജയ് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹിന്ദുത്വ. സ്വന്തം സ്വത്വവും ആത്മവും നഷ്ടപ്പെടുന്നതറിയാതെ അടിമകള്‍ യജമാനന്മാര്‍ക്കുവേണ്ടി കലാപങ്ങള്‍ നയിക്കുന്നത് നാം പലതവണ കണ്ടതാണ്. കൊടുമണ്‍ പോറ്റിയില്‍ നിന്ന് ചാത്തനിലേക്കുള്ള ദൂരം നമ്മുക്കിവിടെ കാണാനാകും.

ക്ലൈമാക്‌സ്

ഭ്രമയുഗത്തിന്റെ ക്ലൈമാക്‌സ് ലോകത്തിലെ മറ്റൊരു ക്ലാസിക് സിനിമയുടെ അവസാനത്തെ ഓര്‍മിപ്പിക്കുന്നതാണ്. 'അപ്പോ കാലിപ്‌ടോ' എന്ന സിനിമയുടെ അവസാനം അമേരിക്കന്‍ വന്‍കരയിലേക്ക് വരുന്ന കൊളംബസിനെ കാണിക്കുന്നുണ്ട്. ആചാരങ്ങളും ആഭിചാരങ്ങളും ചാത്തനും മറുതയും ജാതിപ്പിശാചുക്കളും വാഴുന്ന കേരളത്തിലേക്ക് വിദേശികളുടെ കടന്നുവരവിലാണ് ഭ്രമയുഗം അവസാനിക്കുന്നത്. പിന്നീടിങ്ങോട്ട് സമാനതകളില്ലാത്ത നശീകരണങ്ങള്‍ വിദേശികള്‍ രാജ്യത്ത് വരുത്തി. വില്‍ ഡുറാന്റിന്റെ ഒരു ക്വാട്ടോടുകൂടിയാണ് അപ്പോകാലിപ്‌റ്റോ ആരംഭിക്കുന്നത്. 'ഉള്ളില്‍നിന്ന് നാശോന്മുഖമായിട്ടല്ലാതെ ഒരു മഹാ നാഗരികതയെ തകര്‍ക്കാനാകില്ല' എന്നാണ് ആ ഉദ്ധരണി. അമേരിക്കയുടെ കാര്യത്തിലും ഇന്ത്യയുടെ കാര്യത്തിലും അത് ശരിയാണെന്ന് കാണാം. ജീര്‍ണിച്ച മനകളും ബ്രാഹ്മണ അധികാരികളും സേവകരായ ചാത്തനമാരും വിരാജിച്ചിരുന്ന ഇന്ത്യയിലെ ദ്രവിച്ച ഇടങ്ങളെ തകര്‍ക്കാന്‍ ഒന്ന് കുലുക്കുക മാത്രമേ വൈദേശികര്‍ക്ക് വേണ്ടിവന്നുള്ളൂ.


അപ്പോ കാലിപ്‌ടോ

വിയോജിപ്പുകള്‍

പൊളിറ്റിക്കല്‍ കറക്ടനസ്സിന്റെ അളവുകോലുകള്‍ വച്ചുനോക്കിയാല്‍ ചിലപ്പോഴെങ്കിലും ബ്രാഹ്മണ്യത്തോടൊപ്പം സഞ്ചരിക്കുന്നു എന്നത് ഭ്രമയുഗം സിനിമയുടെ പോരായ്മയാണ്. ചാത്തനാണ് പ്രധാന വില്ലന്‍ എന്നൊരു ആഖ്യാനം സിനിമയില്‍നിന്ന് പലപ്പോഴും വായിച്ചെടുക്കാനാകും. കീഴാളരെ അധികാരത്തിന്റെ നുകംപേറിക്കുന്നതില്‍ ചാത്തനല്ല കൊടുമണ്‍ പോറ്റിക്കാണ് പ്രധാന റോള്‍ എന്നത് ചരിത്രപരമായ ശരിയാണ്. ഈ ശരിക്ക് പകരം എല്ലാ ആരോപണങ്ങളും ചാത്തനുമേല്‍ സിനിമ പ്രയോഗിക്കുന്നുണ്ട്. യക്ഷിയോടൊപ്പം ശയിക്കുന്ന, കാലന്‍കോഴിയെ കറിവച്ച് തിന്നുന്ന, നുണപറയുന്ന, രൂപംമാറി കബളിപ്പിക്കുന്ന ചാത്തനാണ് സിനിമയിലുള്ളത്. ഇതില്‍ പലതും ബ്രാഹ്മണ്യത്തിന്റെ വെറും ആരോപണങ്ങള്‍ മാത്രമാണെന്നതാണ് ചരിത്ര വസ്തുത. മറഞ്ഞിരിക്കുന്ന ചാത്തന്മാരെയല്ല മുദ്രമോതിരംകൊണ്ട് അവരെ നിയന്ത്രിക്കുന്ന കൊടുമണ്‍ പോറ്റിമാരാണ് യഥാര്‍ഥത്തില്‍ വില്ലന്മാരെന്ന് തിരിച്ചറിയേണ്ടതുണ്ട്.


TAGS :