Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 1 Nov 2023 5:37 PM GMT

യുദ്ധം കൂടുതലും ബാധിക്കുന്നത് കുട്ടികളെ - കൈലാഷ് സത്യാര്‍ത്ഥി

നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി, രണ്ടാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ The Power of Compassion i Literature എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം,
X

വിദ്യാഭ്യാസമെന്ന താക്കോല്‍ കൊണ്ടേ മനുഷ്യാവകാശത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ സമൂഹത്തിന്റെ ശാക്തീകരണവും സന്തുലീകരണവുമൊക്കെ വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാകൂ. കേരളം ഈ മേഖലയില്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. സാങ്കേതികവിദ്യ, സാമ്പത്തിക സുസ്ഥിരത, വിതരണ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മികച്ച രീതിയില്‍ ലഭ്യമായ ആധുനിക ലോകത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.

യുക്രൈന്‍-റഷ്യ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം എന്നിവ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കൊന്നും ഉത്തരവാദികള്‍ കുഞ്ഞുങ്ങളല്ല, എന്നാല്‍ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നതും കുട്ടികളെയാണ്.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ അസമത്വം നിലനില്‍ക്കുന്ന കാലഘട്ടം കൂടിയാണിത്. പലയിടത്തും അപകടകരമായ സാഹചര്യങ്ങളില്‍ പോലും കുട്ടികളെ തൊഴിലിനായി ഉപയോഗിക്കുന്നു. ഉത്തരവാദിത്ത ബോധത്തിന്റെയും ധാര്‍മികതയുടെയും അഭാവമാണ് ഇതിനു കാരണം. യുക്രൈന്‍-റഷ്യ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം എന്നിവ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കൊന്നും ഉത്തരവാദികള്‍ കുഞ്ഞുങ്ങളല്ല, എന്നാല്‍ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നതും കുട്ടികളെയാണ്.


നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാതന്ത്ര്യ സമരങ്ങളിലും സാഹിത്യം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രവീന്ദ്രനാഥ ടാഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി തുടങ്ങിയവര്‍ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ്. വൈക്കം മുഹമ്മദ് ബഷീര്‍, ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി എന്നിവരുടെ പേര് എടുത്തു പറയേണ്ടതാണ്. സാമൂഹിക നവീകരണത്തിനായുള്ള പോരാട്ടത്തില്‍ മലയാള സാഹിത്യവും അതിന്റെതായ സ്ഥാനം വഹിച്ചിട്ടുണ്ട്.




TAGS :