Quantcast
MediaOne Logo

ബാരിസ്റ്റർ എം.കെ ഗാന്ധിയുടെ മാപ്പിള വിചാരണയും കൊളോണിയൽ വാദമുഖങ്ങളും

'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 02

ബാരിസ്റ്റർ എം.കെ ഗാന്ധിയുടെ മാപ്പിള വിചാരണയും കൊളോണിയൽ വാദമുഖങ്ങളും
X
Listen to this Article

1921 ലെ മലബാര്‍ സമരത്തിന്റെ പശ്ചാത്തലങ്ങളില്‍, മാപ്പിളയെന്ന കലാപവസ്തുവിന്റെ സ്വഭാവ ചിത്രീകരണത്തിന് അന്നത്തെ ബ്രീട്ടീഷ് ഉദ്യാഗസ്ഥര്‍ ഉപയോഗിച്ച സൈദ്ധാന്തിക മാനദണ്ഡങ്ങളെയെല്ലാം തത്വത്തില്‍ അംഗീകരിക്കുകയും അതിനെ ശക്തിപ്പെടുത്തുകയുമാണ് ഗാന്ധി ചെയ്തത്. മറ്റൊരു തരത്തില്‍ നോക്കിയാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ഈ 'സ്വഭാവനിര്‍മിതി'ക്ക് ഗാന്ധിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും പരോക്ഷമായ അംഗീകാരം കൂടി കരസ്ഥമാക്കാന്‍ സാധിച്ചു. 'ലഹളയുടെ ഉത്ഭവത്തെയും സ്വഭാവത്തെയും കുറിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് പരത്തിവിട്ടിട്ടുള്ള അഭിപ്രായം, പ്രകൃത്യാ ലഹളക്കാരും മതഭ്രാന്തരുമായ മാപ്പിളമാര്‍ ഗവണ്‍മെന്റിനെതിരായ കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രചാരവേല നിമിത്തം ഇളകി പുറപ്പെട്ട് ഗവണ്‍മെന്റിനും ഹിന്ദുക്കള്‍ക്കും എതിരായി ലഹളനടത്തിയതാണെന്നാണ്. കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായത്തില്‍ (ഉദാ: പരേതനായ കെ.മാധവന്‍ നായര്‍ മാതൃഭൂയിലെഴുതിയ ലേഖനപരമ്പരയും സ്‌പെഷല്‍ കോടതി മുമ്പാകെ അദ്ദേഹം കൊടുത്ത തെളിവും) ഒഴിപ്പിക്കല്‍ മുതലായ ജന്മി മര്‍ദനങ്ങളും കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ വേണ്ടി ഗവണ്‍മെന്റും പൊലീസും നടത്തിയ മര്‍ദ്ദനവും നിമിത്തം ക്ഷോഭിച്ച മാപ്പിളമാര്‍ കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കന്മാര്‍ ഊന്നിയൂന്നി പ്രസ്താവിച്ച അഹിംസാ സിദ്ധാന്തം വിട്ട് അക്രമം സ്വീകരിച്ചതാണ് ലഹളയ്ക്ക് കാരണം.

ഈ രണ്ട് അഭിപ്രായഗതികളുടെയും അംശങ്ങള്‍ ചേര്‍ന്ന് മാപ്പിളമാരുടെ മതഭ്രാന്ത്, അക്രമവാസന മുതലായവയും അഹിംസാ സിദ്ധാന്തത്തില്‍ അവരെ ഉറപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് കഴിയാതെ വന്ന സംഗതിയും മറ്റു പലകാരണങ്ങളും കൂടിചേര്‍ന്ന് 'മാപ്പിളനാട് തീയാണ്;' അത് തൊട്ടുകളിക്കരുത്' എന്ന ഒരു ബോധം ഹിന്ദുകോണ്‍ഗ്രസുകാരുടെ ഇടയില്‍ പരന്നിട്ടുണ്ടെന്നത് ഒരു പരമാര്‍ഥമാണ്.17 എന്നാണ് ഇ.എം.എസ് വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സാമാന്യബോധം രൂപപ്പെടുത്തുന്നതില്‍ ഗാന്ധിയുടെ സമീപനം നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ നിര്‍മിച്ചെടുത്ത മാപ്പിളയെക്കുറിച്ചുള്ള സൈദ്ധാന്തിക ചട്ടക്കൂടിനെ ഈ സാമാന്യബോധം സ്ഥിരപ്രതിഷ്ഠമാക്കിയെന്ന് മാത്രമല്ല, മാപ്പിള/മുസ്‌ലിം/അറബിരക്തം/ചെറുമരക്തം/മക്കത്തായം/മരുമക്കത്തായം/വിവരംകെട്ടവര്‍/ പരിഷ്‌കൃതര്‍ എന്നിങ്ങനെയുള്ള 'ദ്വന്ദ'ങ്ങളെയും അത് ചരിത്രശാസ്ത്രത്തില്‍ ഒട്ടിച്ചുവെച്ചു. ഇത്തരം മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള ഒരു ചരിത്ര ശാസ്ത്രം തന്നെയാണവര്‍ വികസിപ്പിച്ചെടുത്തത്. അതിന് തദ്ദേശീയ ഭരണവര്‍ഗങ്ങളുടെയും സവര്‍ണ ഹൈന്ദവ പ്രമാണിമാരുടെ) മുസ്‌ലിം പ്രമാണിമാരുടേയും ഇടയില്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

'വാഗണ്‍ കൂട്ടക്കൊലയേക്കാള്‍ ക്രൂരമായ അതിക്രമമാണ് ചരിത്രശാസ്ത്രത്തെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം മാപ്പിളമാര്‍ക്കെതിരെ നടത്തിയത്. ഇതിനോടെല്ലാം സന്ധിചെയ്യുകയും ഭരണകൂടം നിര്‍മിച്ചെടുത്ത മാപ്പിളയെന്ന കലാപവസ്തുവിനെ ദേശീയവിപത്തായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു അക്കാലത്തെ ഗാന്ധിയുടെ പ്രസ്താവനകളെന്ന് അവയുടെ ഉള്ളടക്കം വ്യക്തമാക്കുന്നു. 'മാപ്പിള മതഭ്രാന്തിനെ മുസല്‍മാന്മാര്‍ വാക്കുകളാല്‍ നിഷേധിച്ചത് കൊണ്ട് മത മൈത്രിക്കുള്ള സാക്ഷ്യപ്പെടുത്തലാവുകയില്ല. ഇവരുടെ നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനത്തിലും കൊള്ളകളിലും മുസല്‍മാന്‍മാര്‍ ലജ്ജിക്കുകതന്നെവേണം. ഇവരില്‍ അങ്ങേഅറ്റത്തെ മതഭ്രാന്തര്‍പോലും ഇപ്രകാരം പ്രവര്‍ത്തിക്കാതിരിക്കാന്‍ മുസല്‍മാന്‍മാര്‍ പ്രയത്‌നിക്കണം. ഗാന്ധിയുടെ പ്രസ്താവനയിങ്ങനെയായിരുന്നു. ഗാന്ധിയുടെ പ്രസ്താവന ഭാവിയില്‍ ഇതിനെയെല്ലാം തടയേണ്ടത് മുസ്‌ലിംകളുടെ ചുമതലയാണ് എന്ന പ്രതീതിയുണ്ടാക്കുകയും ഫലത്തില്‍ അതൊരു വര്‍ഗീയ ചേരിതിരിവിന് കാരണമാവുകയും ചെയ്തുവെന്നാണ് കെ.എന്‍ പണിക്കര്‍ അഭിപ്രായപ്പെടുന്നത്. അത് മാത്രമല്ല, മാപ്പിളമാരുടെ ചെയ്തികളെക്കുറിച്ച് അത്രയും ഉറപ്പിച്ചു പറയാന്‍ ആവശ്യമായ കൃത്യമായ വിവരങ്ങള്‍ ആ സമയത്ത് കോണ്‍ഗ്രസ്സോ ഖിലാഫത്ത് കമ്മിറ്റിയോ ശേഖരിച്ചിരുന്നുവെന്ന് അനുമാനിക്കാന്‍ മതിയായ രേഖകളൊന്നും ലഭ്യമല്ലതാനും.19 കലാപം അവസാനിച്ചതിന് ശേഷം അതിന്റെ ചരിത്രമെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ സ്വാതന്ത്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. മാധവന്‍ നായര്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആള്‍ ഇന്ത്യാ ഖിലാഫത്ത് കമ്മിറ്റിയും കലാപത്തെ സംബന്ധിച്ച ഒരു വസ്തുതാന്വേഷണത്തിന് മുതിരുകയുണ്ടായില്ല. അക്കാലത്ത് മദ്രസില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മദ്രാസ് മെയില്‍ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മലബാര്‍ ലേഖകന്‍ പൊടിപ്പും തൊങ്ങലും വച്ചെഴുതിയിരുന്ന 'മലബാര്‍ കഥകള്‍' ദേശീയാടിസ്ഥാനത്തില്‍ തന്നെ കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കളില്‍ മാപ്പിളമാരെ കുറിച്ചും വലിയതോതിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണഭൂതമായിത്തീര്‍ന്നു.


കോണ്‍ഗ്രസ് നേതാവായിരുന്ന ഹക്കീം അജ്മല്‍ഖാന്‍ (18-ാ മത് ദേശീയ പ്രസിഡന്റ്) മാപ്പിളമാരെ അതിരൂക്ഷമായ ഭാഷയില്‍ തള്ളിപ്പറഞ്ഞതിനെകുറിച്ച് ജൂഡിത് ബ്രൗണ്‍ സൂചിപ്പിക്കുന്നുണ്ട്21. അതേസമയം മലബാര്‍ സമരത്തെ വര്‍ഗീയ ലഹളയായി ചിത്രീകരിക്കാന്‍ ചില വര്‍ത്തമാന പത്രങ്ങള്‍ സോദ്ദേശപരമായി നടത്തിയ ശ്രമങ്ങളുടെ പരിണിത ഫലമായിട്ടാണ് ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും മാപ്പിള പോരാളികളോട് തികച്ചും നിഷേധാത്മകമായ സമീപനം സ്വീകരിച്ചത് എന്ന് ഉറപ്പിച്ച പറയാനും നിവൃത്തിയില്ല. കാരണം, മലബാര്‍ മാപ്പിളമാരെകുറിച്ച് ഗാന്ധിയുടെയും അജ്മല്‍ഖാന്റെയും സമീപനത്തില്‍ നിന്നും തുലോം വിഭിന്നമായ സമീപനങ്ങളും കോണ്‍ഗ്രസ് നേതാക്കളില്‍തന്നെ പ്രമുഖരായവര്‍ ഉയര്‍ത്തി പിടിച്ചിരുന്നുവെന്നതും യാഥാര്‍ഥ്യമാണ്. 1923 മെയ്മാസം സംസ്ഥാന കോണ്‍ഗ്രസിന്റെ പാലക്കാട് കൂടി രണ്ടാം രാഷ്ട്രീയ സമ്മേളനത്തില്‍ സ്വാഗതസംഘാധ്യക്ഷനായിരുന്ന ഗായത്രിവല്ലഭയ്യര്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഇ.എം.എസ് ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്.22 മാപ്പിളമാര്‍ മതഭ്രാന്തരല്ലെന്നും 1921 ലെ ലഹളയെ മാപ്പിളലഹളയെന്ന് വിളിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശക്തമായി നിലനിന്നിരുന്ന വീക്ഷണത്തിനുദാഹരണമാണ് ഗായത്രിവല്ലഭയ്യരുടെ വാദം. 'ദരിദ്രനായ മാപ്പിളക്ക് സമാധാനത്തോടെ വീട്ടില്‍ ഇരിക്കാന്‍ സാധിക്കുന്നത് വരെ അവരെ മതഭ്രാന്ത് ഇളകിക്കൊണ്ടിരിക്കുമെന്ന മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗായത്രി വല്ലഭയ്യര്‍ തന്റെ വാദം ഉറപ്പിച്ചു നിര്‍ത്തിയത്. ബ്രിട്ടീഷ് ഭരണകൂടം ലോഗന്റെ വാദമുഖങ്ങളെ തിരസ്‌കരിക്കുകയും സ്‌ടേഞ്ചറുടെ നിഗമനങ്ങളെ സ്വീകരിക്കുകയും ചെയ്തപോലെ, ഗാന്ധിയും കോണ്‍ഗ്രസും ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം മാപ്പിളമാരുടെ സ്വഭാവം ചിത്രീകരിച്ചതിനെ രൂപത്തിലും ഉള്ളടക്കത്തിലും അതേപടി സ്വീകരിക്കുകയാണുണ്ടായത്. ഗാന്ധിയുടെ ഈ സമീപനം 1921-ലെ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഹിന്ദുപക്ഷവും മുസ്ലീംപക്ഷവും എന്ന വേര്‍തിരിവ് രൂക്ഷമാക്കുകയും ഹിന്ദുപക്ഷത്തിന്റെ സമ്മര്‍ദ്ദശേഷി വര്‍ദ്ധിപ്പിക്കാന്‍ മാപ്പിളമാര്‍ നടത്തിയ ബ്രിട്ടീഷ് വിരുദ്ധസമരത്തെ ഹിന്ദുവിരുദ്ധ ലഹളയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സുസ്ഥിരമാവുകയും ചെയ്തു. വാസ്തവത്തില്‍, മലബാര്‍ മാപ്പിളമാരെ കുറിച്ചുള്ള ഗാന്ധിയുടെ മുന്‍വിധികളും സമീപനങ്ങളും തുടര്‍ന്നുള്ള ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനപഥങ്ങളില്‍ ഹിന്ദു-മുസ്ലീം നേതാക്കള്‍ക്കിടയിലെ കിടമത്സരങ്ങളെ പൂര്‍വ്വാധികം സംഘര്‍ഷാത്മകമാക്കിത്തീര്‍ക്കുകയാണുണ്ടായത്. 23

മലബാര്‍ കലാപകാലത്തും അനന്തരവും ഉയര്‍ന്നുവന്ന കിംവദന്തികളെ മുഖവിലക്കെടുത്തുകൊണ്ട് ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനങ്ങളിലെ ഏറ്റവും 'മാരക' മായ ചിലപരാമര്‍ശങ്ങളെ എം.ടി. അന്‍സാരി അപഗ്രഥന വിഷയമാക്കിയിട്ടുണ്ട്. കോളോണിയല്‍ ഭരണകൂടത്തിന്റെ പൊതുപരിപ്രേക്ഷ്യം ഗാന്ധിയിലൂടെ പുറത്തുവരുന്നതിന്റെ ദൃഷ്ടാന്തമാണ് അന്‍സാരി ചൂണ്ടിക്കാണിക്കുന്നത്. 'മാപ്പിളമാര്‍ മുസ്ലീങ്ങളാണ്. അവരുടെ സിരകളിലുള്ളത് അറബ് രക്തമാണ്. അവരുടെ പ്രപിതാക്കള്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍നിന്ന് വന്ന് മലബാറില്‍ കുടിപാര്‍പ്പുറപ്പിച്ചവരാണ് എന്ന് പറയപ്പെടുന്നു. അവര്‍ ക്ഷിപ്രകോപികളും എളുപ്പത്തില്‍ ഉത്തേജിതരാവുന്നവരും, സെക്കന്റുകള്‍ക്കുള്ളില്‍ ആക്രമത്തിന് മുതിരുന്നവരുമാണ്. നിരവധി കൊലപാതകങ്ങള്‍ക്കുത്തരവാദികളാണവര്‍. യുദ്ധത്തിനിറങ്ങുമ്പോള്‍ പരാജയപ്പെട്ട് തിരിച്ചുവരില്ലെന്നും അവര്‍ ശപഥം ചെയ്യാറുണ്ട്. ഇപ്പോഴത്തെ ഈ പൊട്ടിത്തെറിക്ക് കാരണമെന്താണെന്ന് വ്യക്തമല്ല എന്നായിരുന്നു മലബാര്‍ മാപ്പിളമാരെക്കുറിച്ചുള്ള ഗാന്ധിയുടെ വീക്ഷണം. 'മാപ്പിളമാര്‍ മുസ്ലീംങ്ങളാണ് എന്ന ഗാന്ധിയുടെ പ്രസ്താവം ഒരു വിവരം വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തെക്കാള്‍ കുറ്റപ്പെടുത്തല്‍ പോലെയാണ്' തുടര്‍ന്നുള്ള വിവരണങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അനുഭവസ്ഥമാവുന്നത്. അതിലെ വിശേഷണങ്ങളും തുടര്‍ന്നുള്ള 'ക്ഷിപ്രകോപികള്‍', 'എളുപ്പത്തില്‍ ഉത്തേജിതരാവുന്നവര്‍' 'സെക്കന്റുകള്‍ക്കുള്ളില്‍ അക്രമത്തിന് മുതിരുന്നവര്‍', 'യുദ്ധത്തിനിറങ്ങുമ്പോള്‍ പരാജയപ്പെട്ട് തിരിച്ച് വരില്ലെന്ന് ശപഥം ചെയ്യുന്നവര്‍', 'നിരവധി കൊലപാതകങ്ങള്‍ക്കുത്തരവാദികളായവര്‍ എന്നീ പ്രയോഗങ്ങള്‍ കോളനിഭരണകൂടത്തിന്റെ പദ പ്രയോഗങ്ങളുടെ വെറും ആവര്‍ത്തനങ്ങളും അവയെ സുദൃഡീകരിക്കുന്നവയുമാണ്24 ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ മാപ്പിളമാരുടെ സ്വഭാവ ചിത്രീകരണത്തിന് വേണ്ടി 'കണ്ടുപിടിച്ച' 'മതഭ്രാന്തന്‍' എന്ന വാക്കിന് അനുബന്ധമായി ചേര്‍ക്കുന്ന വിശേഷണങ്ങള്‍ ഗാന്ധിയുടെ ഈ പ്രസ്താവനത്തില്‍ നിറഞ്ഞു നില്ക്കുന്നത് ശ്രദ്ധേയമാണ്. കൊലപാതകങ്ങള്‍ക്കുത്തരവാദികളായവര്‍, എന്നീ പ്രയോഗങ്ങള്‍ കോളനി ഭരണകൂടത്തിന്റെ പ്രയോഗങ്ങളുടെ വെറും ആവര്‍ത്തനങ്ങളും അവയെസുദൃഢമാക്കുന്നവയൂമാണ്.27 കൊളോണിയല്‍ ഭരണകൂടം മലബാറിലെ മാപ്പിളമാരുടെ സ്വഭാവചിത്രീകരണത്തിന് വേണ്ടി 'കണ്ടുപിടിച്ച' 'മതഭ്രാന്തന്‍' എന്നവാക്കിന് അനുബന്ധമായി ചേര്‍ക്കുന്ന വിശേഷണങ്ങള്‍ ഗാന്ധിയുടെ ഈ പ്രസ്താവത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ശ്രദ്ധേയമാണ്. അതേസമയം, 1507ല്‍ പോര്‍ത്തുഗീസുകാര്‍ സാമൂതിരിയെയും അദ്ദേഹത്തിന്റെ മുസ്ലീം സൈന്യത്തെയും ഉപദ്രവിച്ച ഘട്ടത്തില്‍ നിരവധി മുസ്ലീംങ്ങള്‍ (മൂറുകള്‍) വീരമരണം വരിക്കാന്‍ പ്രതിജ്ഞയെടുത്തതിനെ കുറിച്ച് ലോഗന്‍ സൂചിപ്പിക്കുന്നിടത്ത് ഈ വിശേഷണം കടന്നു വരുന്നില്ല.26 എന്നാല്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിച്ചതിന് ശേഷം രൂപപ്പെട്ട ബ്രിട്ടീഷ് - ജന്മിത്വ സഖ്യത്തില്‍ പ്രകോപിതരായി സര്‍ക്കാറിനെതിരെ കലാപകുലുഷിതമായവരെ ബ്രിട്ടീഷ് അധികാരികള്‍ മതഭ്രാന്തനെന്ന് മുദ്രകുത്തി വേര്‍തിരിച്ചു നിര്‍ത്തുകയാണുണ്ടായത്.


മലബാര്‍ കലാപകാലത്തും അനന്തരവും ഉയര്‍ന്നുവന്ന കിംവദന്തികളെ മുഖവിലക്കെടുത്തുകൊണ്ട് ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനങ്ങളിലെ ഏറ്റവും 'മാരക' മായ ചിലപരാമര്‍ശങ്ങളെ എം.ടി. അന്‍സാരി അപഗ്രഥന വിഷയമാക്കിയിട്ടുണ്ട്. കോളോണിയല്‍ ഭരണകൂടത്തിന്റെ പൊതുപരിപ്രേക്ഷ്യം ഗാന്ധിയിലൂടെ പുറത്തുവരുന്നതിന്റെ ദൃഷ്ടാന്തമാണ് അന്‍സാരി ചൂണ്ടിക്കാണിക്കുന്നത്. 'മാപ്പിളമാര്‍ മുസ്ലീങ്ങളാണ്. അവരുടെ സിരകളിലുള്ളത് അറബ് രക്തമാണ്. അവരുടെ പ്രപിതാക്കള്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍നിന്ന് വന്ന് മലബാറില്‍ കുടിപാര്‍പ്പുറപ്പിച്ചവരാണ് എന്ന് പറയപ്പെടുന്നു. അവര്‍ ക്ഷിപ്രകോപികളും എളുപ്പത്തില്‍ ഉത്തേജിതരാവുന്നവരും, സെക്കന്റുകള്‍ക്കുള്ളില്‍ ആക്രമത്തിന് മുതിരുന്നവരുമാണ്. നിരവധി കൊലപാതകങ്ങള്‍ക്കുത്തരവാദികളാണവര്‍. യുദ്ധത്തിനിറങ്ങുമ്പോള്‍ പരാജയപ്പെട്ട് തിരിച്ചുവരില്ലെന്നും അവര്‍ ശപഥം ചെയ്യാറുണ്ട്. ഇപ്പോഴത്തെ ഈ പൊട്ടിത്തെറിക്ക് കാരണമെന്താണെന്ന് വ്യക്തമല്ല എന്നായിരുന്നു മലബാര്‍ മാപ്പിളമാരെക്കുറിച്ചുള്ള ഗാന്ധിയുടെ വീക്ഷണം. 'മാപ്പിളമാര്‍ മുസ്ലീംങ്ങളാണ് എന്ന ഗാന്ധിയുടെ പ്രസ്താവം ഒരു വിവരം വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തെക്കാള്‍ കുറ്റപ്പെടുത്തല്‍ പോലെയാണ്' തുടര്‍ന്നുള്ള വിവരണങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അനുഭവസ്ഥമാവുന്നത്. അതിലെ വിശേഷണങ്ങളും തുടര്‍ന്നുള്ള 'ക്ഷിപ്രകോപികള്‍', 'എളുപ്പത്തില്‍ ഉത്തേജിതരാവുന്നവര്‍' 'സെക്കന്റുകള്‍ക്കുള്ളില്‍ അക്രമത്തിന് മുതിരുന്നവര്‍', 'യുദ്ധത്തിനിറങ്ങുമ്പോള്‍ പരാജയപ്പെട്ട് തിരിച്ച് വരില്ലെന്ന് ശപഥം ചെയ്യുന്നവര്‍', 'നിരവധി കൊലപാതകങ്ങള്‍ക്കുത്തരവാദികളായവര്‍ എന്നീ പ്രയോഗങ്ങള്‍ കോളനിഭരണകൂടത്തിന്റെ പദ പ്രയോഗങ്ങളുടെ വെറും ആവര്‍ത്തനങ്ങളും അവയെ സുദൃഡീകരിക്കുന്നവയുമാണ്24 ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ മാപ്പിളമാരുടെ സ്വഭാവ ചിത്രീകരണത്തിന് വേണ്ടി 'കണ്ടുപിടിച്ച' 'മതഭ്രാന്തന്‍' എന്ന വാക്കിന് അനുബന്ധമായി ചേര്‍ക്കുന്ന വിശേഷണങ്ങള്‍ ഗാന്ധിയുടെ ഈ പ്രസ്താവനത്തില്‍ നിറഞ്ഞു നില്ക്കുന്നത് ശ്രദ്ധേയമാണ്. അതേസമയം, 1507ല്‍ പോര്‍ത്തുഗീസുകാര്‍ സാമൂതിരിയെയും അദ്ദേഹത്തിന്റെ മുസ്ലീം സൈന്യത്തെയും ഉപദ്രവിച്ച ഘട്ടത്തില്‍ നിരവധി മുസ്ലീംങ്ങള്‍ (മൂറുകള്‍) വീരമരണം വരിക്കാന്‍ പ്രതിജ്ഞയെടുത്തതിനെ കുറിച്ച് ലോഗന്‍ സൂചിപ്പിക്കുന്നിടത്ത് ഈ വിശേഷണം കടന്നു വരുന്നില്ല.26 എന്നാല്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിച്ചതിന് ശേഷം രൂപപ്പെട്ട ബ്രിട്ടീഷ് - ജന്മിത്വ സഖ്യത്തില്‍ പ്രകോപിതരായി സര്‍ക്കാറിനെതിരെ കലാപകുലുഷിതമായവരെ ബ്രിട്ടീഷ് അധികാരികള്‍ മതഭ്രാന്തനെന്ന് മുദ്രകുത്തി വേര്‍തിരിച്ചു നിര്‍ത്തുകയാണുണ്ടായത്.



'മാപ്പിളമാര്‍ മുസ്‌ലിംകളാണ് 'എന്ന ഗാന്ധിയുടെ പ്രസ്താവത്തെ മറ്റൊരുതലത്തിലും വായിക്കാവുന്നതാണ്, മുസ്‌ലിംകളിലെ 'മാപ്പിള' എന്ന ഘടകത്തിനാണോ മാപ്പിളയിലെ 'മുസ്‌ലിം' എന്ന ഘടകത്തിനാണോ ഗാന്ധി ഊന്നല്‍ നല്‍കിയത് എന്ന കാര്യത്തില്‍ വ്യക്തത കുറവുണ്ടെങ്കിലും അദ്ദേഹം മാപ്പിള എന്ന ഘടകത്തിന് വിശേഷണമായി ഉപയോഗിച്ച 'ക്ഷിപ്രകോപികള്‍' 'എളുപ്പം ഉത്തേജിതരാവുന്നവര്‍', സെക്കന്റുകള്‍ക്കുള്ളില്‍ ആക്രമണത്തിന് മുതിരുന്നവര്‍', നിരവധി കൊലപാതകങ്ങള്‍ നടത്തിയവര്‍' എന്നീ പദപ്രയോഗങ്ങള്‍ അവരുടെ സിരകളിലോടുന്ന അറബിരക്തത്തിന്റെ സവിശേഷതയെ പ്രബലമാക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നത് സുവ്യക്തമാണ്. 'മാപ്പിളമാരും മുസ്‌ലിംകളാണ്' എന്ന വസ്തുതയാണ് യഥാര്‍ഥത്തില്‍ ഗാന്ധിവെളിപ്പെടുത്തുന്നത്. ഇതൊരു കുറ്റാരോപണമെന്നതിനെക്കാള്‍ മാപ്പിളമാരുടെ വംശഗുണത്തെ സംബന്ധിച്ച ഒരു വര്‍ഗീകരണത്തിന്റെ (രമലേഴീൃശമെശേീി) സ്വഭാവമാണ് പ്രകടമാക്കുന്നത്. ഇന്ത്യയിലെ ഇംപീരിയല്‍ ലിബറലിസത്തിന്റെ വംശ / ജാതി വര്‍ഗീകരണ വ്യവസ്ഥയുമായി ഒത്തുപോവുന്നതാണ് ഗാന്ധിയുടെ ഈ വര്‍ഗീകരണം. 1922 ഫെബ്രുവരി 4ന് ഗോരഖ്പൂരിലെ ചൌരി-ചൌര പൊലീസ് സ്‌റ്റേഷന്‍ ഖിലാഫത്ത് നിസ്സഹകരണ വേളണ്ടിയര്‍മാര്‍ ആക്രമിക്കുകയും 23 പൊലീസുകാരെ ജീവനോടെ ചുട്ടുകരിക്കുകയും ചെയ്ത, ചൌരി-ചൌരാ സംഭവം നടന്നതിന്‌ശേഷം ഗാന്ധിനടത്തിയ പ്രസ്താവനയില്‍ ഈ മുസ്‌ലിം/മാപ്പിള പ്രശ്‌നത്തിന് കൂടുതല്‍ തെളിമ ലഭിക്കുന്നുണ്ട്. മലബാറിനും ഗോരഖ്പൂരിനുമിടയിലുള്ള വ്യത്യാസമെന്താണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഗാന്ധി പറഞ്ഞതിപ്രകാരമാണ്. 'നിസ്സഹകരണമെന്ന തത്വം അവരെ സ്പര്‍ശിച്ചിട്ടുപോലുമുണ്ടായിരുന്നില്ല അവര്‍ മറ്റു മുസ്‌ലിംകളില്‍ നിന്നുപോലും വ്യത്യസ്തരാണ്. മാപ്പിളകലാപം അതിന്റെ സ്വഭാവത്തില്‍ തന്നെ വളരെ വ്യത്യസ്തമാണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അത് ബാധിക്കാന്‍പോവുന്നില്ല. എന്നാല്‍, ഗോരഖ്പൂരിന് പ്രത്യേകതയുണ്ട്. നമ്മള്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നേക്കാം'.27 ചൗരി ചൗര സംഭവത്തെതുടര്‍ന്ന് ഖിലാഫത്ത് നിസ്സഹകരണ സമരം പിന്‍വലിച്ചതിന്റെ പിന്നിലുള്ള രാഷ്ട്രീയ യുക്തിയാണ് ഗാന്ധിയുടെ ഈ പ്രസ്താവനയില്‍ അവതരിപ്പിക്കുന്നത്.

അതേസമയം, മാപ്പിളമാരെ ഇന്ത്യയിലെ മറ്റുള്ള മുസ്‌ലിംകളില്‍ നിന്ന് പോലും വ്യത്യസ്തരായികാണുന്നതിലും മാപ്പിള കാലാപത്തെ ഒറ്റപ്പെട്ടതും ഗോരഖ്പൂര്‍ സംഭവത്തെ ദേശീയമായി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതുമായികാണുന്നതിലും ഒരേ സമയം ഭരണകൂടയുക്തിയും ഇന്ത്യന്‍ ദേശീയതയുടെ യുക്തിയും കൂടികലര്‍ന്നിട്ടുണ്ട്.

മലബാര്‍ മാപ്പിളമാര്‍ സംഘടിതവും നിരന്തരവുമായ ആക്രമണം കോളോണിയല്‍ ഭരണകൂടത്തെയും ഹിന്ദുക്കളായ ഭൂപ്രഭുക്കളെയും മാത്രമല്ല, ഹിന്ദുക്കളെപൊതുവിലും ബാധിക്കുകയുണ്ടായിയെന്നാണ് ഗാന്ധിയുടെ പക്ഷം. 'മഹാത്മാഗാന്ധികീ ജയ്' എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ചൌരി-ചൗരയില്‍ അക്രമണം നടത്തിയ ഖിലാഫത്ത് - നിസ്സഹകരണ വൊളണ്ടിയര്‍മാര്‍ നിസ്സഹകരണ തത്വത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെയും സത്യാഗ്രഹസമരത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെയും സത്യാഗ്രഹ സമരത്തില്‍ അനിവാര്യമായ അച്ചടക്കം അവര്‍ക്ക് കൈമോശം സംഭവിച്ചതിന്റെയും പേരിലാണ് ഗാന്ധി സമരം നിര്‍ത്തിവെച്ചത്. അതേസമയം, മലബാറില്‍, നിസ്സഹകരണതത്വം തൊട്ടു തീണ്ടാത്ത 'മാപ്പിളമാരുടെ സഹജഗുണവു'മായിട്ടാണ് കലാപവാസനയെ ഗാന്ധി സംയോജിപ്പിക്കുന്നത്. ഗാന്ധിയുടെ ഈ സമീപനത്തില്‍ രണ്ട്തരം തരംതിരിക്കല്‍ പ്രകടമാണ്. 'നിസ്സഹകരണതത്വം ഉള്‍ക്കൊണ്ടവരും അതുള്‍ക്കൊള്ളാന്‍ സാധിക്കാത്തവരും എന്ന തരത്തില്‍ ഖൊരഖ്പൂരിലെ ആള്‍ക്കൂട്ട ആക്രമണത്തെയും മലബാര്‍ മാപ്പിളമാരുടെ സായുധ സംഘാടനത്തെയും വേര്‍തിരിച്ചു കാണുന്നതാണ് അതിലൊന്ന്. മാപ്പിളമാരെ മറ്റു ഇന്ത്യക്കാരില്‍നിന്നും, ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്നും വ്യത്യസ്തമായ സ്വഭാവമുള്ളവരായി ചിത്രീകരിക്കുന്നതാണ് രണ്ടാമത്തെത്. ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ പൊതുവീക്ഷണവുമായി പൊരുത്തപ്പെടുന്നതാണ് ഇതിലാദ്യത്തേത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ വലിയതോതിലുള്ള ബഹുജനസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ തന്നെ, സമരോത്സുകരായ ആള്‍ക്കൂട്ടത്തെ അച്ചടക്കം, അഹിംസ എന്നീ അടിസ്ഥാനപ്രമാണങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുകയെന്നതായിരുന്നു ഗാന്ധിയന്‍ രാഷ്്ട്രീയത്തിന്റെ സവിശേഷ സ്വഭാവം. ഗാന്ധിയന്‍ സമരങ്ങളിലെ 'അഹിംസ' 'അച്ചടക്കം' എന്നീ മൂലതത്വങ്ങളെ ആള്‍ക്കൂട്ടങ്ങളുടെ (ങഛആ) സമരോത്സുകതയോടുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പൊതു സമീപനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗാന്ധിയന്‍ രാഷ്ട്രീയയുക്തിയും ബ്രിട്ടീഷ് ഭരണകൂടയുക്തിയും പരസ്പര പൂരകമായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് കാണാവുന്നതാണ്.

----------------------------------------------------------------------------------------------------------------------------------------------

കുറിപ്പുകള്‍:

16. R.H. Hitchcock ഈ വീക്ഷണഗതിയുടെ പ്രധാന വക്താവായിരുന്നു PEASANT REVOLT IN MALABAR എന്ന അദ്ദേഹത്തിന്റെ ഈ വീക്ഷണഗതി പ്രകാശിപ്പിക്കുന്നുണ്ട്.

17. E.M.S കേരളം മലയാളികളുടെ മാതൃഭൂമി PP -270

18. കെ.എന്‍.പണിക്കര്‍ അതേ പുസ്തകത്തില്‍ ഉദ്ധരിച്ചത്. Collected works of Mahatma Gandhi PP 31 Vol 21.

19. കെ,മാധവന്‍ നായര്‍: മലബാര്‍ കലാപം, ' കോണ്‍ഗ്രസ് വക അന്വേഷണം ഉണ്ടാവുകയോ അതിന്റെ ഫലമായി മലബാര്‍ കലാപത്തെക്കുറിച്ച് സൂക്ഷമവിവരം പൊതുജനങ്ങള്‍ക്ക് ധരിപ്പാന്‍ സംഗതി വരികയോ ചെയ്തില്ല. (അവതാരിക. PP 19) കലാപകാലത്ത് നടന്ന സംഭവങ്ങളെപറ്റി പൂര്‍ണ്ണമായ ഒരു ചരിത്രം എഴുതുക ഏതാണ്ട് അസാധ്യം തന്നെയാണ്. ലഹളയുടെ ആരംഭകാലത്ത് പ്രധാനസ്ഥലങ്ങളില്‍ നടന്ന സംഭവങ്ങളെപറ്റി സൂക്ഷ്മമായ വിവരങ്ങള്‍ കിട്ടുവാന്‍ പ്രയാസമില്ല. എന്നാല്‍, ലഹളയുടെ മധ്യഘട്ടത്തിലും അന്ത്യഘട്ടത്തിലും നടന്ന സംഗതികളെക്കുറിച്ച് വിശ്വാസയോഗ്യമായ വിവരങ്ങള്‍ കി്ട്ടുവാന്‍ പ്രയാസം തന്നെയാണ്. അവയെപറ്റിപട്ടാളക്കാരും കലാപക്കാരുമല്ലാതെ നേരിട്ട് അറിവുള്ളവര്‍ ചുരുക്കമാണ്. .... വര്‍ത്തമാന പത്രങ്ങളില്‍നിന്നും അന്വേഷണങ്ങളില്‍നിന്നും ലഹളസ്ഥലങ്ങളില്‍ നിന്നോയിപോയവരില്‍ നിന്നും അറിയാന്‍ ഇടയായേടത്തോളം സംഗതികള്‍ ഈ ചരിത്രത്തില്‍ രേഖപ്പെടുത്താമെന്നാണ് വിചാരിക്കുന്നത് (PP-21)

20. Robert .LHardgrave Jr. Mapplah Rebellion in 1921 : The peasant Recvolt in Malabar എന്ന പ്രബന്ധത്തില്‍ നിന്ന് (Modern Asian yqStudies Vol II , No.1 (1977) PP 59-69) 1921 August 31ന് പ്രസിദ്ധീകരിച്ച മദ്രാസ് മെയിലില്‍ FP 59-59 തിരൂര്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രം. പതിനായിരത്തോളം വരുന്ന മാപ്പിളമാര്‍ ആക്രമിച്ച കഥ പറയുന്നു. ഹിച്ച് കോക്കിന്റെ വിവരങ്ങളില്‍ പോലും ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് സൂചനയില്ല.

21. Judith M. Browns Gandhi's Rise to Power. 'Hakim Ajmal Khan at 1921 congress felt constrained to say that no muslim worthy of the name would condone the Mapilas Act'. Speach by H.A Khan at Ahamadabad Congress, A ICC files 1921. No.3 Part III

22. EMS അതേ പുസ്തകം PP 237 'മാപ്പിളമാരുടെ പ്രവര്‍ത്തികള്‍ക്ക് മുസ്ലീംങ്ങള്‍ ഒന്നടങ്കം ലജ്ജിക്കണമെന്നും ഭാവിയില്‍ ഇതിനെ തടയേണ്ടത് മുസല്‍മാന്മാരുടെ ചുമതലയാണെന്നും

പറഞ്ഞ ഗാന്ധിജി ഒരു വര്‍ഗ്ഗീയ ചേരിതിരിവാണ് ഫലത്തില്‍ നടത്തിയത്'.

23.കെ.എന്‍ പണിക്കര്‍ അതേ പുസ്തകം PP.

24. M.T.ANSARI - Islam and Nationalism in India - South Indian contacts 2016. PP- -90 The Maplahs are muslims. They have arab blood in their veinc it is said that their forefathers came from many years ago and settled in Malabar. They are of feiry temperament, are said to be easily exitable. They are enraged and resort to violence in a matter of seconds. They have been responsible for many murders,... They always set out for fighting with a pledge not to return defeated ............... It is not clear as yet what led to their present outrage. (CWMG 1976 Voz 21-47-48)

25. M.T. ANSARI - 'The maplahs are Muslims' sounds more like an indictment, than Information. The adjectives and statements which follow 'fiery' 'excitable' 'enraged' 'resort the violence in a matter of seconds responsible for many murders ' fighing with a pledge not to return' merely reiterate and reinforce those of administration PP -90

26. M.T. Ansari bid, P-82

27. Shahid Amin ; Event, Metaphor, Memory Chouri-Choura 1922 - 1992 5 PP chapter 61 (CWMG Vol 23-3) MT. Ansari -PP-൯൩

(തുടരും)

ആള്‍ക്കൂട്ട ഭയവും അടിച്ചമര്‍ത്തലുകളും - അടുത്ത ലക്കം

TAGS :