സംഘ്പരിവാര്‍ പരീക്ഷണശാലയില്‍ നിന്നും വിമത ശബ്ദങ്ങള്‍ ഉയരുന്നു
ഇന്ത്യയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി അറിയപ്പെടുന്ന ഗുജറാത്തില്‍ തന്നെ വിമത ശബ്ദങ്ങള്‍ ഉയരുന്നത് ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്.
ഇന്ത്യന്‍ ഫാര്‍മേര്‍സ് ഫെര്‍ട്ടിലൈസേര്‍സ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) ന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിപിന്‍ പട്ടേല്‍ പരാജയപ്പെട്ടു. സാമാന്യഗതിയില്‍ യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു സാധാരണ വാര്‍ത്ത മാത്രമാണിത്. എന്നാല്‍, ബിപിന്‍ പട്ടേല്‍ എന്ന ബിപിന്‍ ഗോട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നോമിനി ആണെന്നും IFFCO ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട, ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയുമായ ജയേഷ് റഡാഡിയയെ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അമിത് ഷാ സ്വയം റഡാഡിയയുടെ വീട്ടിലെത്തിയെന്നും അദ്ദേഹം പിന്മാറാന്‍ കൂട്ടാക്കിയില്ലെന്നും അറിയുമ്പോള്‍ അത് അസാധാരണമായ വാര്‍ത്തയായി മാറുന്നു.
തൊണ്ണൂറുകള്‍ വരെ കോണ്‍ഗ്രസ്സ് കൊണ്ടുനടന്ന ഈ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കിയതോടെയാണ് ബി.ജെ.പിക്ക് ഗുജറാത്തില്‍ അധികാരം സ്ഥാപിച്ചെടുക്കാനായത്. ഈയൊരു യജ്ഞത്തില്‍ അമിത് ഷായ്ക്ക് നിര്‍ണായക പങ്കാണുള്ളത്. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന നാള്‍ തൊട്ട് സഹകരണ വകുപ്പ് കൈവിടാതെ സൂക്ഷിക്കുന്നതിന് പിന്നിലും ചെറുതല്ലാത്ത ലക്ഷ്യങ്ങള്‍ അമിത് ഷായ്ക്കുണ്ട്.
ഗുജറാത്തിലെ ബി.ജെ.പിക്കകത്തെ പാളയത്തില്‍പ്പട മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണിത്. ഗുജറാത്ത് രാഷ്ട്രീയത്തില്‍ സഹകരണ മേഖലയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഷുഗര്‍ കോ-ഓപ്പറേറ്റീവുകളും, മില്‍ക് കോ-ഓപ്പറേറ്റീവുകളും ഒക്കെ അടങ്ങുന്ന സഹകരണ മേഖലയുടെ നിയന്ത്രണം കയ്യടക്കുന്നവര്‍ക്ക് ഗുജറാത്ത് രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാന്‍ സാധിക്കുമെന്നത് വസ്തുതയാണ്. തൊണ്ണൂറുകള്‍ വരെ കോണ്‍ഗ്രസ്സ് കൊണ്ടുനടന്ന ഈ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കിയതോടെയാണ് ബി.ജെ.പിക്ക് ഗുജറാത്തില്‍ അധികാരം സ്ഥാപിച്ചെടുക്കാനായത്. ഈയൊരു യജ്ഞത്തില്‍ അമിത് ഷായ്ക്ക് നിര്‍ണായക പങ്കാണുള്ളത്. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന നാള്‍ തൊട്ട് സഹകരണ വകുപ്പ് കൈവിടാതെ സൂക്ഷിക്കുന്നതിന് പിന്നിലും ചെറുതല്ലാത്ത ലക്ഷ്യങ്ങള്‍ അമിത് ഷായ്ക്കുണ്ട്.
ഇന്ത്യയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി അറിയപ്പെടുന്ന ഗുജറാത്തില്‍ തന്നെ വിമത ശബ്ദങ്ങള്‍ ഉയരുന്നത് ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ വിധി അറിയാത്ത വ്യക്തിയല്ല മുന്‍ മന്ത്രി കൂടിയായ ജയേഷ് റഡാഡിയ. അതേസമയം മോദി-ഷാ ദ്വയങ്ങളുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് സംഘ്പരിവാര്‍ പാളയങ്ങളില്‍ തന്നെ ഉയര്‍ന്നുവരുന്ന സന്ദേഹങ്ങള്‍ ഇരുവരെയും നേരിട്ട് വെല്ലുവിളിക്കാന്‍ അവരെ പ്രാപ്തരാക്കുന്നുണ്ട്.
IFFCO തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ റഡാഡിയയോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടും പിന്മാറാന്‍ കൂട്ടാക്കിയില്ലെന്നത് മോദി-ഷാ കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. ഗുജറാത്തിലെ ക്ഷത്രിയ വിഭാഗങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പി നേതൃത്വത്തിന് എതിരെ തിരിഞ്ഞതും, സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അപാകതകളെച്ചൊല്ലി സംസ്ഥാന നേതൃത്വങ്ങളുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിച്ചുകൊണ്ട് നേതൃത്വത്തിലെ ചിലര്‍ മുന്നോട്ടുവന്നതും ഒക്കെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ബി.ജെ.പി നേതൃത്വം ഗുജറാത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
IFFCO ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന ജയേഷ് റഡാഡിയ
ഇന്ത്യയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി അറിയപ്പെടുന്ന ഗുജറാത്തില്‍ തന്നെ വിമത ശബ്ദങ്ങള്‍ ഉയരുന്നത് ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ വിധി അറിയാത്ത വ്യക്തിയല്ല മുന്‍ മന്ത്രി കൂടിയായ ജയേഷ് റഡാഡിയ. അതേസമയം മോദി-ഷാ ദ്വയങ്ങളുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് സംഘ്പരിവാര്‍ പാളയങ്ങളില്‍ തന്നെ ഉയര്‍ന്നുവരുന്ന സന്ദേഹങ്ങള്‍ ഇരുവരെയും നേരിട്ട് വെല്ലുവിളിക്കാന്‍ അവരെ പ്രാപ്തരാക്കുന്നുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ വിമത സ്വരങ്ങള്‍ ഉയര്‍ന്നുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യന്‍ ഫാര്‍മേര്‍സ് ഫെര്‍ട്ടിലൈസേര്‍സ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) ന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അമിത് ഷായുടെ നോമിനി ബിപിന്‍ പട്ടേല്‍ പരാജയപ്പെട്ടു. ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട, ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയുമായ ജയേഷ് റഡാഡിയയെ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അമിത് ഷാ സ്വയം റഡാഡിയയുടെ വീട്ടിലെത്തിയെന്നും അദ്ദേഹം പിന്മാറാന്‍ കൂട്ടാക്കിയില്ലെന്നും അറിയുമ്പോള്‍ അത് അസാധാരണമായ വാര്‍ത്തയായി മാറുന്നു.