ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊലക്ക് ശേഷം ആദ്യമായാണ് ഇസ്രായേലിലെ ഭരണകൂടം ഭീതിയിലാവുന്നത്
ഗാസയിലെ ജനങ്ങളെ മുഴുവന്‍ ഭ്രാന്തമായ അവസ്ഥയിലേക്ക് തള്ളിവിട്ടു കൊണ്ട്, വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അധിനിവേശത്തെ പലരും കാണാതെ പോവുകയാണ്.
ഇസ്രായേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ബി.ബി.സി ഒരു അഭിമുഖം നടത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ കൗണ്‍സിലിനെ പോലും പരിഹസിക്കുന്ന രീതിയിലായിരുന്നു അത്. അഭിമുഖം നടത്തുന്നതിന് വേണ്ടി യു.കെയിലെ ഫലസ്തീന്‍ അംബാസിഡറെ ക്ഷണിക്കുകയും, അഭിപ്രായം ചോദിക്കുകയും ചെയ്തപ്പോള്‍, അദ്ദേഹത്തിന്റെ പ്രതികരണം വളരെ വ്യത്യസ്തമായിരുന്നു. 'ഇക്കഴിഞ്ഞ കാലമത്രയും ഫലസ്തിനിലെ ജനങ്ങളെ, സ്ത്രീകളെ, കുട്ടികളെ, വിദ്യാലയങ്ങളെ ഇല്ലായ്മ ചെയ്തപ്പോഴും, അവിടുത്തെ കെട്ടിടങ്ങള്‍ തകര്‍ത്തപ്പോഴും നിങ്ങള്‍ എന്നെയോ മറ്റേതെങ്കിലും അംബാസിഡര്‍മാരെയോ വിളിച്ച് അഭിമുഖം നടത്തിയോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വളരെ പ്രാധാന്യമേറിയ ചോദ്യമാണിത്. കാരണം, പ്രതിരോധത്തെ ഭീകരവാദമായി അവതരിപ്പിക്കുന്ന വളരെ തെറ്റായ പ്രവണത നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുത്തു കൊണ്ടിരിക്കുകയാണ്. അംബാസിഡറെ മറുപടി ഇത്രയധികം വൈറല്‍ ആവാന്‍ കാരണം, ലോകമനഃസാക്ഷി ഇപ്പോഴും ഫലസ്തീനിന് ഒപ്പമാണുള്ളത് എന്നതുകൊണ്ടാണ്.
ഫലസ്തീന്‍ പ്രശ്‌നം പെട്ടെന്നൊരുദിവസം ഉയര്‍ന്നുവന്നതല്ല. വര്‍ഷങ്ങളായി ഒരു ജനതയെ, അവരുടെ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കില്‍നിന്ന് പുറത്താക്കുന്ന അവസ്ഥ ഭീകരമായി സൃഷ്ടിച്ചെടുത്തതായിരുന്നു. പലരും കരുതുന്നത് ഇതൊരു മതപ്രശ്‌നമാണെന്നാണ്. ഇനിയിതൊരു മതപ്രശ്‌നമാണെങ്കില്‍ പോലും, ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പണ്ട് കാലങ്ങളിലെ ജൂതമത പ്രശ്‌നങ്ങള്‍ പോലും ഇതിനൊരു ഉദാഹരണമാണ്. കാറള്‍മാര്‍ക്‌സ് തന്നെ 1844 ല്‍ ജൂത പ്രശ്‌നം ( On the Jewish Question) എന്ന പേരില്‍ പുസ്തകം എഴുതിയിട്ടുണ്ട്. ജൂതസമുദായം എന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു പ്രശ്‌നമായി അവര്‍ കാണുകയും ആ പ്രശ്‌നത്തെ വളരെ തന്ത്രപൂര്‍വ്വം ഒരു മുസ്‌ലിം വിരുദ്ധ, അറബ് വിരുദ്ധ പ്രശ്‌നമാക്കി വികസിപ്പിക്കുകയുമായിരുന്നു. സാമ്രാജ്യത്വത്തിന്റെ അധികാരവും പ്രത്യയശാസ്ത്രപരമായ മേല്‍കോയ്മയും രാഷ്ട്രീയ-സാമ്പത്തിക അധികാരവും ചേര്‍ന്നുകൊണ്ടാണ് അത് അവര്‍ സാധ്യമാക്കിയത്. ഇന്ന് പറയുന്ന പോസ്റ്റ് ട്രൂത്ത് -സത്യാനന്തരകാലം എന്നത് പെട്ടെന്ന് ഉണ്ടായതൊന്നുമല്ല. സത്യത്തെ മുഴുവന്‍ തമസ്‌കരിച്ചുകൊണ്ടാണ് വളരെയധികം കാലമായി അധിനിവേശം നടന്നുകൊണ്ടിരിക്കുന്നത്. ആ അധിനിവേശത്തിന്റെ തുടര്‍ച്ചയില്‍തന്നെയാണ് ഈ കളവുകളൊക്കെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ തന്നെ എത്രയോ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഫലസ്തീന്‍ സ്വതന്ത്ര പരമാധികാര രാജ്യമാണെന്നും, അവരുടെ സ്വതന്ത്ര പരമാധികാര രാജ്യത്തില്‍ കുറഞ്ഞ യാതൊന്നും ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമല്ലെന്നുമുള്ള പ്രമേയങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സായുധ സമരം ഉള്‍പ്പടെ നടത്താന്‍ അവര്‍ക്ക് അവകാശം ഉണ്ടെന്ന് ഐക്യരാഷ്ട്രസഭ പ്രമേയങ്ങളില്‍ പറയുന്നുണ്ട്.
വാസ്തവത്തില്‍ ഗാസയിലെ ജനങ്ങളെ മുഴുവന്‍ ഭ്രാന്തമായ അവസ്ഥയിലേക്ക് തള്ളിവിട്ടു കൊണ്ട്, വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അധിനിവേശത്തെ പലരും കാണാതെ പോവുകയാണ്. ഐക്യരാഷ്ട്രസഭ തന്നെ എത്രയോ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഫലസ്തീന്‍ സ്വതന്ത്ര പരമാധികാര രാജ്യമാണെന്നും, അവരുടെ സ്വതന്ത്ര പരമാധികാര രാജ്യത്തില്‍ കുറഞ്ഞ യാതൊന്നും ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമല്ലെന്നുമുള്ള പ്രമേയങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സായുധ സമരം ഉള്‍പ്പടെ നടത്താന്‍ അവര്‍ക്ക് അവകാശം ഉണ്ടെന്ന് ഐക്യരാഷ്ട്രസഭ പ്രമേയങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍, നമ്മളിതൊന്നും കാണുന്നില്ല. സ്വാതന്ത്രത്തിനുവേണ്ടിയുള്ള ഫലസ്തീനികളുടെ ചിറകടികളെ ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ല. അരാഷ്ട്രീയ വത്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ എന്തും വളരെ പെട്ടന്ന് അടിച്ചേല്‍പ്പിക്കാന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ ഇത്തരം വംശീയ വിദ്വേഷങ്ങളൊക്കെ വളരെ പെട്ടന്ന് ഉല്‍പാദിപ്പിച്ചെടുക്കാന്‍ കഴിയുന്നത് സമൂഹം വളരെ അരാഷ്ട്രീയ വത്കരിക്കപ്പെടുന്നത് കൊണ്ടാണ്. ഇന്നിപ്പോള്‍ അത് വളരെ എളുപ്പമായിക്കൊണ്ടിരിന്നു.
വിഖ്യാതമായ ബെല്‍ഫൂര്‍ വിജ്ഞാപനം പോലും നടത്തിയത് ബ്രിട്ടനിലെ വിദേശ സെക്രട്ടറിയായ ആര്‍ഥര്‍ ബെല്‍ഫൂര്‍ ( Arthur James Balfour) ആണ്. 1917 ല്‍ അദ്ധേഹം നടത്തിയ വിജ്ഞാപനത്തില്‍ ഞങ്ങള്‍ക്കൊരു സ്വതന്ത്ര പരമാധികാര ജൂതരാജ്യം വേണമെന്നും അത് ഫലസ്തീനില്‍ ആവുകയും വേണമെന്ന് ആവശ്യപ്പെടുന്നു. ലോകത്ത് ഒരുപാട് രാജ്യങ്ങള്‍ അന്ന് നിലനില്‍ക്കുമ്പോഴും അതൊന്നും ആവശ്യപ്പടാതെ എന്തുകൊണ്ട് ഫലസ്തീന്‍ തന്നെ തിരഞ്ഞെടുത്തു എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. അതിനാല്‍ തന്നെ തീര്‍ച്ചയായും ഇത് വലിയ ഗൂഢാലോചനയുടെ, പശ്ചാത്യ അധിനിവേശ തന്ത്രത്തിന്റെ ഫലമായി രൂപപ്പെട്ട ഒന്നാണ്.
ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊലക്ക് ശേഷം ആദ്യമായാണ് ഇസ്രായേലിലെ ഭരണകൂടം ഭീതിയിലാവുന്നത്. കാരണം, ജൂത കൂട്ടക്കൊല ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ്. എന്നാല്‍, 1933 ല്‍ തന്നെ ജൂതരെ ഫലസ്തീനിലേക്ക് കുടിയേറ്റനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ഈ പാശ്ചാത്യ ശക്തികള്‍ക്ക് ജൂത മുക്തമാക്കി അവരുടെ രാഷ്ട്രങ്ങളെ മാറ്റാന്‍ മാത്രമല്ല, അറബ് രാജ്യങ്ങളെ നിരന്തരം പ്രശ്‌ന കേന്ദ്രിതമായ ഒരു ഭൂപ്രദേശമാക്കി മാറ്റി അതില്‍ നിന്ന് രാഷ്ട്രീയവും, സാമ്പത്തികവും, ഭൂമിശാത്രപരവുമായ ലാഭമുണ്ടാക്കുക എന്നതും ലക്ഷ്യമായിരുന്നു. എന്നാല്‍, ഇതിന്റെ ഫലമായി ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ഒരുപാട് നിരപരാധികള്‍ ജീവനുവേണ്ടി പിടയുകയാണ്. അത് ഇന്നോ ഇന്നലെയോ സംഭവിച്ച ആക്രമണത്തിത്താല്‍ ഉണ്ടായതല്ല. ഏകദേശം 1948 ന് ശേഷം അവിടെ നിരന്തരമായി വംശീയ ഉന്‍മൂലനം നടക്കുകയാണ്.
ഫലസ്തീന്‍ സ്വതന്ത്ര പരമാധികാര രാജ്യമാകുവാന്‍ പോകുന്നു എന്നെല്ലാം കരാറിലുണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും അങ്ങനെയൊന്നും തന്നെ അതില്‍ ഇല്ലെന്നാണ് ലോകത്തിലെ പൗരസ്ത്യ പഠന രംഗത്തെ പണ്ഡിതനായ എ്‌ഡ്വേര്‍ഡ് സെയ്ദ് ഓസ്ലോ കരാര്‍ ഉണ്ടാക്കിയ സമയത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഈ കരാറിലൂടെ നേട്ടങ്ങള്‍ മുഴുവന്‍ ഉണ്ടായത് ഇസ്രായേലിനാണ്, മാത്രമല്ല ഭാഗികമായ ഒരു നേട്ടം പോലും ഫലസ്തിന്‍ ജനതക്ക് ലഭിച്ചിട്ടില്ല.
എന്നാല്‍, ഇസ്രായാല്‍ ആക്രമണ സംഭവങ്ങളിലൊന്നും ആര്‍ക്കും പ്രതികരണമില്ല. ഇത്തരമൊരു വംശീയ പ്രവര്‍ത്തി ചെയ്തു കൊണ്ടിരിക്കുന്ന ഇസ്രായേലിനെ ആരും ഭീകര രാഷ്ട്രമായി മുദ്ര കുത്തുന്നില്ല. എന്നാല്‍, മറുഭാഗത്ത് ഇതിനിരയാകുന്ന നിരപരാധികള്‍ പ്രതികരിക്കുമ്പോള്‍ അതിനെ ഭീകരവാദമായി മുദ്ര കുത്തുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തില്‍ തങ്ങളുടെ ജനകീയ പരമാധികാരത്തിനും നിലനില്‍പിനും വേണ്ടി ഏത് രീതിയിലും പ്രവര്‍ത്തിക്കാമെന്ന് വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഇത്രയൊക്കെ അധികാരങ്ങള്‍ ഉണ്ടായിരുന്നിട്ട് പോലും ഫലസ്തീന്‍ ആണ് അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പലരും ആരോപിക്കുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ 1993 ല്‍ അമേരിക്കയില്‍ വെച്ച് ഉണ്ടാക്കിയതാണ് ഓസ്ലോ കരാര്‍. ഫലസ്തീന്‍ സ്വതന്ത്ര പരമാധികാര രാജ്യമാകുവാന്‍ പോകുന്നു എന്നെല്ലാം കരാറിലുണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും അങ്ങനെയൊന്നും തന്നെ അതില്‍ ഇല്ലെന്നാണ് ലോകത്തിലെ പൗരസ്ത്യ പഠന രംഗത്തെ പണ്ഡിതനായ എ്‌ഡ്വേര്‍ഡ് സെയ്ദ് ഓസ്ലോ കരാര്‍ ഉണ്ടാക്കിയ സമയത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഈ കരാറിലൂടെ നേട്ടങ്ങള്‍ മുഴുവന്‍ ഉണ്ടായത് ഇസ്രായേലിനാണ്, മാത്രമല്ല ഭാഗികമായ ഒരു നേട്ടം പോലും ഫലസ്തിന്‍ ജനതക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇത്തരമൊരു അവസ്ഥയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാതിരിക്കാന്‍ ഫലസ്തിന്‍ ജനതക്ക് കഴിയില്ല. അത്തരമൊരു പോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള അവകാശം ഐക്യരാഷ്ട്രസഭയില്‍ നിന്നും സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയതുമാണ്. അതിനാല്‍ തന്നെ ഫലസ്തീനിന്റെ ഈയൊരു പ്രതികരണം ഇസ്രയേലിന് വലിയൊരു ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.
ഒരു പരമാധികാര രാഷ്ട്രത്തിനും എല്ലാകാലത്തും ഒറ്റ ചട്ടക്കൂടില്‍ ഒതുങ്ങിക്കൂടാന്‍ കഴിയില്ല. അത്തരത്തില്‍ ഒരു പരമാധികാര രാഷ്ട്രത്തിന്റെ വികാരമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നം എന്നത് കാലങ്ങളായി നീണ്ടുനില്‍ക്കുന്ന ഒന്നാണ്. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ ഇത്തരമൊരു പ്രതികരണത്തിലൂടെയാണ് ആ ജനത മുന്നോട്ട് വന്നിരുന്നത്. ഇനിയും ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. പല മാധ്യമങ്ങളുടെയും ശബ്ദങ്ങള്‍ അതിന് ശക്തിയേകുകയും ചെയ്യും.
കേട്ടെഴുത്ത്: വൃന്ദ ടി.എം