Quantcast
MediaOne Logo

നിലോഫർ സുഹരവാർദി

Published: 26 Nov 2022 1:24 PM GMT

രാഷ്ട്രീയ നേതാക്കളുടെ ഗുജറാത്ത് പരീക്ഷണം

മോദി തരംഗത്തെയും ഹിന്ദുത്വ കാർഡിനെയും ബി.ജെ.പി ആശ്രയിക്കുമ്പോൾ, കെജ്രിവാളിന്റെ "വാഗ്ദാനങ്ങൾ" നേട്ടമാകുമെന്ന് ആം ആദ്മി പാർട്ടി പ്രതീക്ഷിക്കുന്നു, രാഹുൽ തന്റെ മാർച്ചും അടിത്തട്ടിലെ പാർട്ടിയുടെ പ്രചാരണവും നേട്ടങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

രാഷ്ട്രീയ നേതാക്കളുടെ ഗുജറാത്ത് പരീക്ഷണം
X

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള പ്രധാന പാർട്ടികളുടെ തെരഞ്ഞെടുപ്പ് വിധി മാത്രമല്ല നിർണയിക്കപ്പെടുക. പാർട്ടി നേതൃത്വങ്ങളുടെ ജയപരാജയങ്ങളും രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പട്ടികയുടെ തലപ്പത്ത്. ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) മറ്റൊരു പ്രധാന ഗുജറാത്തി നേതാവായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഏതാണ്ട് ഇതേ പ്രാധാന്യമാണ് നൽകുന്നത്. ഗുജറാത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്വന്തം സംസ്ഥാനമല്ല, പക്ഷേ തീർച്ചയായും അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയുടെ പ്രശസ്തി അപകടത്തിലാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തന്റെ ആം ആദ്മി പാര്ട്ടിയുടെ ഭാഗ്യം ഇവിടെ പരീക്ഷിക്കാനുള്ള തീരുമാനത്തിൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ - പ്രത്യേകിച്ച് കാവി ബ്രിഗേഡിന്റെ വർഗീയ കാർഡുകൾ കളിക്കുന്നത് - ശക്തമായ ലിറ്റ്മസ് പരിശോധനയെ അഭിമുഖീകരിക്കാൻ സാധ്യതയുണ്ട്. ഗുജറാത്തി വോട്ടർമാരോടുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് രണ്ട് തരത്തിലാണ് സാംഗത്യമേറുന്നത് : മറ്റ് അവകാശവാദങ്ങളുടെ പിൻബലത്തോടെയുള്ള അദ്ദേഹത്തിന്റെ മതപരമായ സമീപനം അവരെ സ്വാധീനിക്കുന്നുണ്ടോ അതോ കെജ്‌രിവാളിന്റെ വാക്കുകൾ ആയതിനാൽ ( മോദിയുടേതല്ല ) അവർ അതിന് നൽകുന്നില്ലേ ?

എ.എ.പിയുടെ പഞ്ചാബ് വിജയം ഗുജറാത്തിൽ ആവർത്തിക്കുമെന്ന് കെജ്‌രിവാളിന് ആത്മവിശ്വാസമുണ്ടെങ്കിലും, എതിരാളികളായ പാർട്ടികളിലെ മിക്ക നേതാക്കൾക്കും അത്തരമൊരു തിരഞ്ഞെടുപ്പ് വേലിയേറ്റത്തെക്കുറിച്ച് സംശയമുണ്ട്. എന്നിരുന്നാലും, 181 സീറ്റുകളിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ സാധ്യതകൾ അവഗണിക്കാനാവില്ല. വാസ്തവത്തിൽ, ഈ സീറ്റുകളിലേക്ക് മത്സരിക്കുന്ന 1600 ലധികം സ്ഥാനാർത്ഥികളെ കുറിച്ച് ഇത് പറഞ്ഞിരിക്കാം. അടിസ്ഥാനപരമായി പറഞ്ഞാൽ, ഏകദേശം 182 സീറ്റുകളിൽ മത്സരിക്കുന്ന ഓരോ പാർട്ടിയും / അല്ലെങ്കിൽ സഖ്യവും 1400 ലധികം സ്ഥാനാർത്ഥികളെ അഭിമുഖീകരിക്കുന്നു. ചുരുക്കത്തിൽ, ഇത് ഈ മത്സരാർത്ഥികൾക്കും അവരുടെ പ്രധാന നേതാക്കളുടെ പ്രചാരണത്തിനും ഒരു കടുത്ത പോരാട്ടം കുറിക്കാൻ സാധ്യതയുണ്ട്.


ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടാനുള്ള സാധ്യത നാമമാത്രമാണെങ്കിലും, വിജയത്തിന്റെ തോതിനെ കുറിച്ച ആശങ്ക ബി.ജെ.പിക്കും അതിന്റെ പ്രധാന പ്രചാരകർക്കും, പ്രത്യേകിച്ച് മോദിക്കും അമിത് ഷായ്ക്കും ശക്തമായ രാഷ്ട്രീയ പരീക്ഷണം സൃഷ്ഠിക്കുന്നുണ്ട്. എല്ലാത്തിനുമുപരി, ഗുജറാത്ത് അവരുടെ സ്വന്തം സംസ്ഥാനമാണ്. അവരുടെ പാർട്ടി കേന്ദ്രത്തിൽ ആധിപത്യം പുലർത്തുന്നതിനാൽ, അവർ തെരഞ്ഞെടുപ്പ് തൂത്തുവാരുന്നതിൽ കണ്ണുവച്ചിരിക്കുകയാണ്. നിലവിൽ, എഎപിയുടെ ഗുജറാത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്കുള്ള പ്രവേശനവും കോൺഗ്രസ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രചാരണവും കണക്കിലെടുക്കുമ്പോൾ, ഗണ്യമായ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്.

2017 ൽ 15 എസ്.ടി സീറ്റുകളിൽ കോണ്ഗ്രസ് വിജയിച്ചപ്പോള് ബി.ജെ.പിക്ക് രണ്ടക്കം കടക്കാനായിരുന്നില്ല.

2014 മുതൽ കേന്ദ്രത്തിലും 27 വർഷമായി ഗുജറാത്തിലും ബി.ജെ.പി അധികാരത്തിലുണ്ട്. 1995 ൽ 121 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാല് 2012 ൽ 115 സീറ്റുകളും 2017 ൽ 99 സീറ്റുകളുമാണ് ബിജെപി നേടിയത്. 2012 ൽ 61 സീറ്റും 2017 ൽ 77 സീറ്റുമാണ് കോൺഗ്രസ് നേടിയത്. 2012നെ അപേക്ഷിച്ച് 2017 ൽ സീറ്റുകളുടെ എണ്ണത്തിൽ ബി.ജെ.പിക്ക് ഇടിവുണ്ടായപ്പോൾ കോണ്ഗ്രസിന് അനുകൂലമായി വർധനവുണ്ടായി. കൂടാതെ, 2017 ൽ കോൺഗ്രസിന് വോട്ട് ശതമാനത്തിലെ വർദ്ധനവ് മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയെ അപേക്ഷിച്ച് കൂടുതലാണ്. കോൺഗ്രസിനെയും അതിന്റെ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ട് ബി.ജെ.പിയിലെ അതികായന്മാർ എതിർ പ്രചാരണം നടത്തിയിട്ടും ഈ പ്രവണതകൾ കോൺഗ്രസിന് അനുകൂലമായിരുന്നു. വിവിധ തലങ്ങളിൽ മോദി തരംഗത്തിന് നൽകിയ പ്രാധാന്യം അതിന്റെ വിജയത്തെ പരിമിതപ്പെടുത്തിയെങ്കിലും പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് കോൺഗ്രസിന്റെ ഉയർച്ചയെ പൂർണ്ണമായും നിയന്ത്രിച്ചില്ല. യുദ്ധം പ്രധാനമായും രണ്ട് പാർട്ടികൾ തമ്മിലുള്ളപ്പോൾ ഈ പ്രവണതയായിരുന്നു. 1985 ലെ തെരഞ്ഞെടുപ്പിന് ശേഷം 32 വർഷത്തിനിടെ 149 സീറ്റുകൾ നേടിയ കോൺഗ്രസാണ് 2017 ൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്.

2012, 2017 വര്ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിച്ച ശ്രദ്ധയിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രതിച്ഛായ കൂടുതൽ ശക്തവും മികച്ചതുമാണെന്ന് ആണ്. അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ അദ്ദേഹത്തെക്കുറിച്ച് പ്രചരിപ്പിച്ച നെഗറ്റീവ് ഇമേജ് മിക്കവാറും തള്ളപ്പെട്ടതായി തോന്നുന്നു. ഒരു പരിധിവരെ ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി 2017 ലേതിനേക്കാൾ കോൺഗ്രസിന് മികച്ച തിരിച്ചുവരവിനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. അതേസമയം, എഎപിയുടെ പ്രവേശനത്തിലൂടെ ഇത് എത്രത്തോളം തടയപ്പെടുന്നു എന്നതും അവഗണിക്കാനാവാത്ത കാര്യമാണ്. കെജ് രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രകടനം ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും തിരിച്ചുവരവിനെ ദോഷകരമായി ബാധിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ, വോട്ടുകൾ വിഭജിക്കുന്നത്, ഈ രണ്ട് പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെ വിജയ / പരാജയ മാർജീനിനെ ബാധിച്ചേക്കാം.


ആം ആദ്മി പാർട്ടി നേടുന്ന സീറ്റുകൾക്ക് അപ്പുറം അവർ നേടുന്ന വോട്ടുകളുടെ ഒരു ശതമാനം പോലും ബിജെപിക്കും കോണ്ഗ്രസിനും അപകട സൂചനകൾ നൽകിയേക്കാം. ഗുജറാത്ത് മോദിയുടെയും ഷായുടെയും സ്വന്തം സംസ്ഥാനമാണെന്നത് കണക്കിലെടുക്കുമ്പോൾ, സീറ്റുകളുടെ എണ്ണവും അത് നേടിയ വോട്ടുകളും കുറയുന്നത് അവരുടെ പ്രചാരണങ്ങൾക്ക് വോട്ടർമാർ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ പ്രാധാന്യം നൽകുന്നതിന്റെ സൂചനയാണ് നൽകുക. സീറ്റുകൾക്ക് പുറമേ, ബി.ജെ.പി നേടുന്ന വോട്ടുകളുടെ ശതമാനത്തിൽ വർധനവിന്റെ സൂചനയാണ് നൽകുന്നതെങ്കിൽ സ്ഥിതി തീർച്ചയായും വ്യത്യസ്തമായിരിക്കും. ഗുജറാത്തിൽ മോദി തരംഗം ഇപ്പോഴും അതിന്റെ തെരഞ്ഞെടുപ്പ് ശക്തിയും രാഷ്ട്രീയ ശക്തിയും നിലനിർത്തുന്നതിന്റെ ശക്തമായ സൂചനയായി ഇതിനെ കണക്കാക്കാം. എന്നിരുന്നാലും, 2017 നെ അപേക്ഷിച്ച് സീറ്റുകളിലും വോട്ടിലും കോൺഗ്രസ് ചെറിയ നേട്ടം പോലും രേഖപ്പെടുത്തുകയാണെങ്കിൽ ബിജെപി ക്ക് തീർച്ചയായും അപായ മണിയാണ്.

മോദി തരംഗത്തെയും ഹിന്ദുത്വ കാർഡിനെയും ബി.ജെ.പി ആശ്രയിക്കുമ്പോൾ, കെജ്രിവാളിന്റെ "വാഗ്ദാനങ്ങൾ" നേട്ടമാകുമെന്ന് ആം ആദ്മി പാർട്ടി പ്രതീക്ഷിക്കുന്നു, രാഹുൽ തന്റെ മാർച്ചും അടിത്തട്ടിലെ പാർട്ടിയുടെ പ്രചാരണവും നേട്ടങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ബി.ജെ.പിയുടെയും ആം ആദ്മി പാർട്ടിയുടെയും സമാനമായ ലക്ഷ്യം കോൺഗ്രസിനെ കാലഹരണപ്പെട്ട ശക്തിയായും രാഹുലിനെ ദുർബലനായ നേതാവായും ചിത്രീകരിക്കുക എന്നതാണ്. അവരുടെ പ്രചാരണങ്ങളുടെ ഒരു പ്രധാന അജണ്ട ഈ ദിശയിലാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്കും സിലിബ്രിറ്റികൾക്കുമൊപ്പം നടക്കുന്ന രാഹുലിന്റെ മാർച്ചിന്റെ സ്വഭാവം, പ്രഭാത ഓട്ടത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും പോകുന്നതും എതിരാളികളുടെ ഈ പദ്ധതികളെ ഗണ്യമായി മുക്കിക്കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള അവരുടെ വാക്കാലുള്ള മിസൈലുകൾ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്ന് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഇപ്പോഴും പ്രതീക്ഷിക്കുന്നു.


മോദി തരംഗത്തെയും ഹിന്ദുത്വ കാർഡിനെയും ബി.ജെ.പി ആശ്രയിക്കുമ്പോൾ, കെജ്രിവാളിന്റെ "വാഗ്ദാനങ്ങൾ" നേട്ടമാകുമെന്ന് ആം ആദ്മി പാർട്ടി പ്രതീക്ഷിക്കുന്നു, രാഹുൽ തന്റെ മാർച്ചും അടിത്തട്ടിലെ പാർട്ടിയുടെ പ്രചാരണവും നേട്ടങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. നഗര കേന്ദ്രീകൃതമായ കെജ്രിവാളിന്റെ പ്രചാരണം ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോൺഗ്രസിനേക്കാൾ ഈ പ്രദേശങ്ങളിൽ ബിജെപിക്ക് വലിയ അപകടമുണ്ടാക്കും. 2017ൽ ഗ്രാമീണ മേഖലയിൽ നിന്ന് 71 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപി 63 സീറ്റുകൾ നേടിയിരുന്നു. നേരത്തെ 57 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇത് വർധനയും 77 ൽ നിന്ന് ബിജെപിക്ക് കുറവുമാണ്.

ബി.ജെ.പിയുടെയും ആം ആദ്മി പാർട്ടിയുടെയും സമാനമായ ലക്ഷ്യം കോൺഗ്രസിനെ കാലഹരണപ്പെട്ട ശക്തിയായും രാഹുലിനെ ദുർബലനായ നേതാവായും ചിത്രീകരിക്കുക എന്നതാണ്

പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത 13 സീറ്റുകളും പട്ടികവർഗക്കാർക്ക് 27 സീറ്റുകളും ബി.ജെ.പിയെ അനുകൂലിച്ചും പ്രതികൂലിച്ചും വേലിയേറ്റം ശക്തമായ രീതിയിൽ മാറുമെന്നും ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. ഈ പദവിയിലെത്തുന്ന ഗോത്രവർഗ സമുദായത്തിൽ നിന്നുള്ള ആദ്യത്തെയാളായ ദ്രൗപദി മുർമുവിനെ ഇന്ത്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത് ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, അവർ കിഴക്കൻ സംസ്ഥാനമായ ഒഡീഷയിൽ നിന്നുള്ളയാളും ഗുജറാത്ത് പടിഞ്ഞാർ ഉള്ള സംസ്ഥാനമാണെന്നതും അരികിലേക്ക് മാറ്റി വെക്കാവുന്ന കാര്യമല്ല. 2017 ൽ 15 എസ്.ടി സീറ്റുകളിൽ കോണ്ഗ്രസ് വിജയിച്ചപ്പോള് ബി.ജെ.പിക്ക് രണ്ടക്കം കടക്കാനായിരുന്നില്ല.

വോട്ടർമാരുടെ പ്രയാസങ്ങൾ, മോർബി പാലം ദുരന്തം, ചില അംഗങ്ങളുടെ എതിർ നീക്കങ്ങൾ , തീർച്ചയായും എതിർ പാർട്ടികളുടെ പ്രചാരണങ്ങൾ തുടങ്ങിയ വിഷയങ്ങളുടെ സാധ്യമായ ആഘാതം കണക്കിലെടുക്കാതെ മോദി തരംഗത്തിൽ വിജയിക്കുന്ന വോട്ടുകളുടെ ശുഭാപ്തി വിശ്വാസപരമായ ചിത്രം ബിജെപി തീർച്ചയായും ഉയർത്തിക്കാട്ടുന്നു. ഗുജറാത്തിലെ എഎപിയുടെ നേട്ടങ്ങളെക്കുറിച്ച് കെജ്‌രിവാളിന് അമിത ആത്മവിശ്വാസമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ലേതിനേക്കാള് കൂടുതൽ സീറ്റുകൾ നേടുമോയെന്ന ആകാംക്ഷയിലാണ് രാഹുലും പാർട്ടി അംഗങ്ങളും. തീർച്ചയായും മോദി മുൻ തൂക്കത്തിൽ തുടരാൻ സാധ്യതയുണ്ട്, പക്ഷേ തെരഞ്ഞെടുപ്പ് ഒരു കടുത്ത പോരാട്ടമായി ഉയർത്തിക്കാട്ടുകയാണെങ്കിൽ, ബിജെപി നാമമാത്രമായി വിജയിക്കുമോ അതോ വന് ഭൂരിപക്ഷത്തോടെയാണോ വിജയിക്കുന്നതെന്ന് കണ്ടറിയണം. വരാനിരിക്കുന്ന ഗുജറാത്ത് സര്ക്കാരിനെ ഏത് പാർട്ടിയാണ് നയിക്കുന്നതെന്നതിന്റെ ഒരു പരീക്ഷണം മാത്രമല്ല, മോദി, രാഹുൽ, കെജ്‌രിവാൾ - ഇതിൽ ഏത് നേതാവിന്റെ പ്രതിച്ഛായയാണ് അവരെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്നത് എന്നതും ഈ തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ വിധിയായിരിക്കും.

കടപ്പാട് : കൗണ്ടർ കറൻറ്സ് / വിവർത്തനം : അഫ്സൽ റഹ്‌മാൻ