രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന അവസ്ഥയിലെന്ന് ഹോബം പബന്‍കുമാര്‍
താനെടുത്ത മൂന്നു ചിത്രങ്ങളും മണിപ്പൂരിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്തതെന്നും ഹോബം പബന്‍കുമാര്‍. | IFFK 2023
വര്‍ഗീയ സംഘര്‍ഷങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മണിപ്പൂരി സംവിധായകന്‍ ഹോബം പബന്‍കുമാര്‍. മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവിടത്തെ ജനങ്ങളില്‍ വലിയ മനസികാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേരിടുന്ന മാനസിക പിരിമുറുക്കത്തേയും വ്യക്തിഗത അനുഭവങ്ങളേയും കോര്‍ത്തിണക്കിയാണ് താന്‍ ജോസഫ്‌സ് സണ്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഐ.എഫ്.എഫ്.കെ.ിലെ മീറ്റ് ദി ഡയറക്റ്ററില്‍ അദ്ദേഹം പറഞ്ഞു.
താനെടുത്ത മൂന്നു ചിത്രങ്ങളും മണിപ്പൂരിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്തതെന്നും ഹോബം പബന്‍കുമാര്‍ പറഞ്ഞു. ബംഗാളി സംവിധായകന്‍ ശ്രീജിത് മുഖര്‍ജി, ടാറ്റിയാന ഗ്രൗലേറ, ഷോക്കിര്‍ ഖൊലിക്കോവ്, വിശ്വേഷ് സിംഗ് സെഹരാവത്, ലുബ്ധക് ചാറ്റര്‍ജി, ഫെലിപ്പേ കാര്‍മോണ എന്നിവര്‍ പങ്കെടുത്തു. എ. മീരാസാഹിബ് മോഡറേറ്ററായിരുന്നു.