Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 14 Dec 2023 12:30 AM GMT

സമൂഹ മാധ്യമങ്ങളിലെ നിരൂപണം സിനിമയ്ക്ക് ആവശ്യം - IFFK ഓപ്പണ്‍ ഫോറം

നിരൂപണങ്ങള്‍ പ്രമുഖ സിനിമകള്‍ക്കു മാത്രമായി ചുരുങ്ങുകയാണെന്ന് സംവിധായകര്‍.

സമൂഹ മാധ്യമങ്ങളിലെ നിരൂപണം സിനിമയ്ക്ക് ആവശ്യം - IFFK ഓപ്പണ്‍ ഫോറം
X

സമൂഹ മാധ്യമങ്ങളിലെ നിരൂപണത്തിന് ഐ.എഫ്.എഫ്.കെ ഓപ്പണ്‍ ഫോറത്തില്‍ ഭൂരിപക്ഷ പിന്തുണ. എന്നാല്‍, ഇപ്പോള്‍ നിരൂപണങ്ങള്‍ പ്രമുഖ സിനിമകള്‍ക്കു മാത്രമായി ചുരുങ്ങുകയാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകര്‍. സമൂഹ മാധ്യമങ്ങളില്‍ നിരൂപണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഒട്ടേറെ നല്ല ചിത്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോവുകയാണെന്നും അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്ന് രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം പിയറി സൈമണ്‍ ഗട്ട്മാന്‍ പറഞ്ഞു. വലിയ സിനിമകള്‍ നിരൂപണത്തിനു വിധേയമാകുമ്പോള്‍ ചെറിയ സിനിമകള്‍ അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗം മെലിസ് ബെലില്‍ ചൂണ്ടിക്കാട്ടി.

സിനിമ നിരൂപണം മാത്രമല്ല, ഒരുത്തരുടെയും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ കഴിയുന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് എന്‍ വിദ്യാശങ്കര്‍ പറഞ്ഞു. നിരൂപണമേഖലയില്‍ ഇന്നു കാണുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന നിലപാടാണ് പൊതുവെ പ്രകടമാകുന്നതെന്ന് ജി.പി രാമചന്ദ്രന്‍ വിലയിരുത്തി.

സമൂഹ മാധ്യമങ്ങളെ ഒഴിവാക്കി നിര്‍ത്തി നിരൂപണം സാധ്യമല്ലെന്ന് അശ്വതി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചയില്‍ വി.കെ ജോസഫ്, മീനാക്ഷി ദത്ത, ശ്രീദേവി അരവിന്ദ് എന്നിവര്‍ പങ്കെടുത്തു.



TAGS :