ഇറാന്-ഇറാഖ്: യുദ്ധത്തിലേക്ക് നയിച്ച തര്‍ക്കം
ഇറാനും ഇറാഖും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇരു രാജ്യങ്ങളും എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന പ്രധാന കവാടമായിരുന്ന ഷാത്ത് അല്‍ അറബ് ജലപാതയുടെ നിയന്ത്രണത്തെ ചൊല്ലിയായിരുന്നു മുഖ്യതര്‍ക്കം.
എട്ടു വര്‍ഷം നീണ്ട ഘോര യുദ്ധത്തിനൊടുവില്‍ ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ നിലച്ചത് 1988 ആഗസ്റ്റ് 23 നായിരുന്നു. ഇറാഖ് സൈന്യം 1980 സെപ്റ്റംബര്‍ 22ന് ഇറാന്‍ ആക്രമിക്കുന്നതോടെയാണ് തുടക്കം. ആദ്യഘട്ടങ്ങളില്‍ ഇറാഖിന്റെ മുന്നേറ്റം ഉണ്ടായെങ്കിലും പിന്നീട് അവര്‍ പ്രതിരോധത്തിലായി. 1988 ആഗസ്റ്റ് 20ന് ഔദ്യോഗികമായി വെടിനിര്‍ത്തല്‍ തീരുമാനിച്ചു. എങ്കിലും ഏറ്റുമുട്ടലുകള്‍ രണ്ടുമൂന്നു ദിവസംകൂടി തുടര്‍ന്നു. യുദ്ധ തന്ത്രങ്ങളുടെയും ക്രൂരതകളുടെയും കാര്യത്തില്‍ ഒന്നാം ലോകമഹായുദ്ധവുമയാണ് ഇറാന്‍-ഇറാഖ് യുദ്ധത്തെ പലരും താരതമ്യപ്പെടുത്തുന്നത്. യുദ്ധം ആര്‍ക്കും വിജയം നേടിക്കൊടുക്കുകയോ സമാധാനം ലഭിക്കുകയോ ചെയ്യില്ലെന്ന് ലോകത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു.
ഇറാനും ഇറാഖും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇരു രാജ്യങ്ങളും എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന പ്രധാന കവാടമായിരുന്ന ഷാത്ത് അല്‍ അറബ് ജലപാതയുടെ നിയന്ത്രണത്തെ ചൊല്ലിയായിരുന്നു മുഖ്യതര്‍ക്കം. ഇതിനിടെ 1979 ല്‍ ഇറാനില്‍ നടന്ന ഇസ്‌ലാമിക് വിപ്ലവം ഇറാഖ് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ വലിയ ആശങ്കസൃഷ്ടിച്ചു. ഇറാനില്‍ 1953 മുതല്‍ ഭരണം നടത്തിയിരുന്ന ഷാ മുഹമ്മദ് പഹ്‌ലവിനെ സ്ഥാനഭ്രഷ്ടനാക്കി ഷിയാ മുസ്‌ലിം മതനേതാവായ ആയത്തുല്ല ഖുമൈനി അധികാരം പിടിക്കുകയായിരുന്നു. ഇറാനില്‍ നടന്നത് പോലുള്ള വിപ്ലവം മുസ്‌ലിം ലോകത്ത് മുഴുവന്‍ ഉണ്ടാകണമെന്ന് ഖുമൈനി ആഹ്വാനം ചെയ്തത് ഇറാഖില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചു. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഷിയാ മുസ്‌ലിംകള്‍ ഉള്ളത് പാക്കിസ്താനിലും ഇറാഖിലുമാണ്. മൂന്നാം സ്ഥാനത്തുള്ള ഇറാഖില്‍ അവിടെ ഭരണത്തിന്റെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത് ന്യൂനപക്ഷ സുന്നി വിഭാഗത്തില്‍പെട്ടവരായിരുന്നു. ഇറാനിലെ എണ്ണ സമ്പന്നമായിരുന്ന ഖുസെസ്താന്‍ പ്രവിശ്യയില്‍ ഇറാഖി സൈന്യം ആക്രമണം നടത്തുന്നതോടുകൂടിയാണ് യുദ്ധത്തിന്റെ തുടക്കം. ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്നുണ്ടായ കലുഷിതമായ രാഷ്ട്രീയാവസ്ഥ ഇറാന്റെ സൈന്യത്തെ തളര്‍ത്തിയിട്ടുണ്ടാവും എന്നായിരുന്നു ഇറാഖിന്റെ വിലയിരുത്തല്‍. അതിനാല്‍ ഇറാന് കാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ കഴിയില്ലെന്ന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കണക്കുകൂട്ടി. യുദ്ധത്തിന്റെ തുടക്കത്തില്‍ ഇറാനില്‍ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ഇറാഖി സൈന്യത്തിന് സാധിച്ചു. 1982 ന്റെ പകുതിയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇറാഖ് സൈന്യത്തെ ഇറാനില്‍ നിന്നും തുരത്താന്‍ അവിടത്തെ സൈന്യത്തിന് സാധിച്ചു. അതോടെ ഇറാഖ് പ്രതിരോധത്തിലായി. പിന്നീടുള്ള ആറുവര്‍ഷം ഇറാനാണ് മുന്നിട്ടുനിന്നത്.
1975 ല്‍ അല്‍ജീയസ് ഉടമ്പടിയോടെയാണ് തര്‍ക്കം പരിഹരിക്കുന്നത്. ഷാറ്റ് അല്‍ അറബ് ജലപാത ഉപയോഗിക്കുന്നതിന് ഇറാനിനും അനുവാദം നല്‍കിക്കൊണ്ട് ഇറാഖ് വിട്ടുവീഴ്ചക്ക് തയ്യാറായി. എന്നാല്‍, പിന്നീട് അല്‍ജീയസ് ഉടമ്പടി തങ്ങള്‍ക്ക് അപമാനകരമാണെന്ന തോന്നല്‍ ക്രമേണ ഇറാഖി ജനതക്കും ഭരണകൂടത്തിനും ഉണ്ടായി. ഇറാനിലെ ഇസ്‌ലാമിക് വിപ്ലവം ആളിക്കത്തി.
ഇറാന്‍ സൈന്യം ഇറാഖില്‍ കടന്ന് പല പ്രദേശങ്ങളും പിടിച്ചെടുത്തു. ഇറാഖിലെ പ്രമുഖ തുറമുഖ നഗരമായ ബസ്ര പോലും ഇറാന്‍ കൈക്കലാക്കുമെന്ന സ്ഥിതിയായി. യുദ്ധം നിര്‍ത്തണമെന്ന് യു.എന്‍ രക്ഷാസമിതി പലതവണ ആവശ്യപ്പെട്ടതാണ്. ഇറാനോ ഇറാഖോ അത് അനുസരിച്ചില്ല. അവസാനം ഐക്യരാഷ്ട്രസഭ നിര്‍ബന്ധപൂര്‍വ്വം വെടിനിര്‍ത്തല്‍ നടപ്പാക്കുകയായിരുന്നു. യുദ്ധത്തില്‍ പത്തുലക്ഷം മുതല്‍ 20 ലക്ഷം വരെ ആളുകള്‍ കൊല്ലപ്പെട്ടു. അതില്‍ രണ്ട് ലക്ഷം മുതല്‍ രണ്ടരലക്ഷം വരെ ഇറാന്‍ സൈനികരും ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനും ഇടയ്ക്ക് ഇറാഖി സൈനികരും കൊല്ലപ്പെട്ടു എന്നുമാണ് കണക്ക്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെപ്പോലും യുദ്ധത്തിലിറക്കി എന്ന ആരോപണമുണ്ട്. യുദ്ധത്തില്‍ രാസായുധം ഉപയോഗിക്കപ്പെട്ടതായി യു.എന്‍ രക്ഷാസമിതി കണ്ടെത്തി.
യൂഫ്രട്ടീസ്-ടൈഗ്രീസ് നദിതട സംസ്‌കാരത്തിന്റെ വിളഭൂമിയാണ് പണ്ട് മെസപ്പൊട്ടേമിയ എന്നറിയപ്പെട്ടിരുന്ന ഇറാഖ്. പതിനാറാം നൂറ്റാണ്ട് മുതല്‍ ഓട്ടോമന്‍ തുര്‍ക്കികളും പേര്‍ഷ്യക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. തുര്‍ക്കികള്‍ക്കായിരുന്നു അതില്‍ വിജയം. എന്നാല്‍, ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നു. മെസപ്പൊട്ടേമിയന്‍ ഭൂപ്രദേശം തുര്‍ക്കികള്‍ക്ക് നഷ്ടമായി. യുദ്ധാനന്തരം മെസപ്പൊട്ടേമിയന്‍ ജോര്‍ദാനും ഫലസ്തീനും ബ്രിട്ടന്റെ അധീനതയിലായി. സിറിയ ഫ്രാന്‍സിന്റെ കീഴിലുമായി.
ഓട്ടോമാന്‍ രാജ്യത്തെ പ്രവിശ്യയായിരുന്ന ബാഗ്ദാദും, ബസറയും, മസോളും കൂട്ടി ചേര്‍ത്ത് ഇറാഖ് രാജ്യം സ്ഥാപിക്കപ്പെടുന്നത് 1920 ആഗസ്റ്റ് 23 നാണ്. 1932 ല്‍ ഇറാഖിന് ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. ഇറാഖിലൂടെ ഒഴുകുന്ന ടൈഗ്രീസ്-യൂഫ്രട്ടീസ് നദികള്‍ സംഗമിച്ചുണ്ടാകുന്ന ഷാറ്റ് അല്‍ അറബ് ജലപാത പേര്‍ഷ്യന്‍ ഉള്‍ക്കടലുമായി ചേരുന്ന പ്രദേശം ഇറാന്റെയും ഇറാഖിന്റെയും അതിര്‍ത്തിയാണ്. രണ്ട് രാജ്യങ്ങളുടെയും എണ്ണ കയറ്റുമതിയില്‍ വളരെ പ്രധാനപ്പെട്ട ജലപാതയാണ് ഷാറ്റ് അല്‍ അറബ്. ഇതിന്റെ നിയന്ത്രണം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ പണ്ടേ തര്‍ക്കമുണ്ട്. ഈ ജലപാതയിലുടെ പോകുന്ന ഇറാന്റെ കപ്പലുകള്‍ ഇറാഖിന് ടോള്‍ നല്‍കണം എന്ന വ്യവസ്ഥയോടെ 1937 ല്‍ ഉടമ്പടി ഉണ്ടാക്കി. എന്നാല്‍, 1969 ല്‍ ഇറാന്‍ കരാര്‍ ലംഘിച്ചു. കരാര്‍ പാലിച്ചില്ലെങ്കില്‍ യുദ്ധം ഉണ്ടാകുമെന്ന് ഇറാഖ് മുന്നറിയിപ്പ് നല്‍കി. 1975 ല്‍ അല്‍ജീയസ് ഉടമ്പടിയോടെയാണ് തര്‍ക്കം പരിഹരിക്കുന്നത്. ഷാറ്റ് അല്‍ അറബ് ജലപാത ഉപയോഗിക്കുന്നതിന് ഇറാനിനും അനുവാദം നല്‍കിക്കൊണ്ട് ഇറാഖ് വിട്ടുവീഴ്ചക്ക് തയ്യാറായി. എന്നാല്‍, പിന്നീട് അല്‍ജീയസ് ഉടമ്പടി തങ്ങള്‍ക്ക് അപമാനകരമാണെന്ന തോന്നല്‍ ക്രമേണ ഇറാഖി ജനതക്കും ഭരണകൂടത്തിനും ഉണ്ടായി. ഇറാനിലെ ഇസ്‌ലാമിക് വിപ്ലവം ആളിക്കത്തി. ഇറാനിലെ വിപ്ലവത്തെ സ്വാഗതം ചെയ്തുകൊണ്ട് സദ്ദാം ഹുസൈന്‍ ഖുമൈനിക്ക് സൗഹൃദഹസ്തം നീട്ടി. എന്നാല്‍, അത് സ്വീകരിക്കാതെ ഇറാനിലും ഇസ്‌ലാമിക വിപ്ലവം വരണമെന്ന് ആഹ്വാനം ചെയ്യുകയാണ് ഖുമൈനി ചെയ്തത്. ഇത് സദ്ദാം ഹുസൈനെ കുപിതനാക്കി.
ഇറാനുമായുള്ള യുദ്ധസമയത്ത് ഇറാഖ് കുവൈത്തില്‍ നിന്നും വാങ്ങിയ 1400 കോടി ഡോളര്‍ വായ്പ തിരിച്ചു കൊടുക്കാതിരിക്കാനാണ് ആക്രമിച്ചതെന്ന് വാഖ്യാനമുണ്ട്. രണ്ടുദിവസം കൊണ്ട് കുവൈത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇറാഖ് കീഴടക്കി. കുവൈത്ത് ഇറാന്റെ 19-ാം പ്രവിശ്യയായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ടു. കുവൈത്തിനെ മോചിപ്പിക്കാനായി അമേരിക്കയുടെ നേതൃത്വത്തില്‍ 39 രാജ്യങ്ങളും ഉള്‍പ്പെട്ട സഖ്യസേന രൂപീകൃതമായി. ഗള്‍ഫ് യുദ്ധം എന്നറിയപ്പെട്ട കുവൈത്ത് വിമോചന യുദ്ധം ഓപ്പറേഷന്‍ ഡെസര്‍ട്ട് ഷീല്‍ഡ്, ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ഇറാഖി സേനക്ക് ഏഴ് മാസത്തിനു ശേഷം കുവൈത്തില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. കുവൈത്തിലെ 600 എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ടാണ് അവര്‍ മടങ്ങിയത്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇറാഖിനെ തളര്‍ത്തി. ഇറാഖ് രഹസ്യമായി നശീകരണായുധങ്ങള്‍ നിര്‍മക്കുന്നതായി ആരോപിച്ച് അമേരിക്കയും സഖ്യകക്ഷികളും 2003 മാര്‍ച്ച് 20 ന് ഇറാഖിനെ ആക്രമിച്ചു. സദ്ദാംഹുസൈനെ സ്ഥാനഭ്രഷ്ടനാക്കി. ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13 ന് വധിക്കുകയും ചെയ്തു. ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ അങ്ങനെ വിസ്മൃതിയിലായി. ഖുമൈനിയുടെ വിപ്ലവത്തിന്റെ ആഘാതങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.