Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 11 Dec 2023 4:31 AM GMT

ജിഗര്‍ദണ്ട: ഫോര്‍ മൈ ബോയ് സീസര്‍; ഫോര്‍ ബോയ്‌സ് ദിസ് ഈസ് സിനിമ

ആദിവാസികളുടെ അമ്പും വില്ലിനുമപ്പുറം ക്യാമറ തോക്കു പോലെ ആക്കി ഷൂട്ട് ചെയ്യിച്ചു എന്നതാണ് ജിഗര്‍ദണ്ട എന്ന സിനിമയുടെ പ്രത്യേകത. അപരബോധമുള്ള മറ്റ് സമൂഹങ്ങളോടും വ്യക്തികളോടും ആദിവാസികള്‍ എന്‍ഗേജ് ചെയ്യുന്നതും ഈ സിനിമ കാണിക്കുണ്ട്.

ജിഗര്‍ദണ്ട, കാര്‍ത്തിക് സുബ്ബരാജ്,
X

വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മളെ വിട്ടുപോയ ഡോക്യുമെന്ററി സംവിധായകന്‍ ശരത് ചന്ദ്രന്‍ ഇനിയുള്ള കാലം ഡോക്യുമെന്ററികളുടേതായിരിക്കും എന്നു പറഞ്ഞിരുന്നു. ഒരു പത്തു വര്‍ഷം മുമ്പ് അദ്ദേഹം അത് പറഞ്ഞതിന് ശേഷം ലോകത്തും ഇന്ത്യയിലും വിഷ്വല്‍ മീഡിയ കള്‍ച്ചറില്‍ വളരെ വലിയ തോതില്‍ ഉള്ള പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. യൂടൂബ് വീഡിയോകള്‍, സിനിമയുടെയും വിഷ്വല്‍ കള്‍ച്ചറിന്റെയും ഈസ്തറ്റിക്‌സിനെ തന്നെ മാറ്റി മറിച്ചു. ഡോക്യുമെന്ററി എന്ന ക്ലാസിക് ആക്റ്റിവിസ്റ്റ് ആശയത്തില്‍ നിന്നും മാറി അതിലും പല തരത്തിലുള്ള ഡീ കണ്‍സ്ട്രക്ഷനുകള്‍ നടന്നു. സാധാരണ മനുഷ്യരുടെ ദൈനം ദിന ജീവിതങ്ങളിലെ എല്ലാ കാര്യങ്ങളും റീല്‍സുകള്‍ ആയും സ്റ്റോറീസ് ആയും ദൃശ്യവത്കരിക്കപ്പെട്ടു. അതിനും അപ്പുറം പല തരത്തിലുള്ള 'അപര' സമൂഹങ്ങളും മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയിലൂടെ, പല തരം സ്‌ക്രീന്‍ സ്‌പെയ്‌സിലൂടെ ദൃശ്യങ്ങളായി. എ.ഐ എന്ന സാങ്കേതിക വിദ്യ ഇനി ഭാവിയില്‍ ദൃശ്യഭാഷയില്‍ വളരെ വലിയ പൊട്ടിത്തെറികള്‍ തന്നെ ഉണ്ടാക്കിയേക്കാം. ഇതിന്റെ ഇടയില്‍ ആദിവാസികള്‍ അടക്കമുള്ള സമൂഹങ്ങള്‍, ലോകത്തിലെ വിവിധങ്ങളായ ബ്ലാക് സമൂഹങ്ങള്‍ അവരുടെ വീഡിയോകളും ആയി പലതരം പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇന്ത്യന്‍ മെയിന്‍ സ്ട്രീം സിനിമ ഇത്തരം അപാരമായ പല ദൃശ്യ ഭാഷകളോടും എന്‍ഗേജ് ചെയ്തും കലഹിച്ചും കൊണ്ടാണ് മുന്നോട്ട് പോയത്. ഇത്തരം പുതിയ ദൃശ്യ ഭാഷകളെ അഡ്രസ്സ് ചെയ്യാത്ത പല സിനിമകളും ദയനീയമായി സിനിമ എന്ന മാധ്യമത്തില്‍ പരാജയപ്പെട്ടു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമ/മെറ്റാ സിനിമകളില്‍ ഒന്നാണ് ജിഗര്‍ദണ്ട എന്ന സിനിമ. ചുരുക്കി പറഞ്ഞാല്‍ ഒരു ഫിലിം ഫെസ്റ്റിവലുകളിലും കളിക്കാന്‍ സാധ്യതയില്ലാത്ത സിനിമ എന്ന, മാധ്യമം എന്ന രീതിയിലും രാഷ്ട്രീയ ഉപകരണം എന്ന രീതിയിലും ഷോട്ടുകളെയും കളര്‍ സെന്‍സിങിനെയും പറ്റിയും അടക്കം രാഷ്ട്രീയം പറഞ്ഞും പറയാതെയും മുന്നോട്ട് പോകുന്ന, ഇന്ത്യന്‍ സിനിമയെ മുന്നോട്ട് നയിക്കുന്ന ഞെട്ടിക്കുന്ന സിനിമയാണ് ജിഗര്‍ദന്ത.

മലയാള സിനിമയിലെ സ്റ്റാള്‍ വാട്‌സ് ഒക്കെ ഇതൊന്നും മനസ്സിലാക്കാതെ റിവ്യൂവേഴ്‌സിനെയും കുറ്റം പറഞ്ഞു കേരളത്തിലെ ചായക്കടകള്‍ക്കു ചുറ്റും ക്യാമറ ചലിപ്പിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കു വേണ്ടി ഉഴുന്ന് വടകള്‍ ഉണ്ടാക്കി. സി.ഐ.ഡി നസീര്‍ ഒക്കെ റീമെക്കു ചെയ്തു ഗരുഡന്‍ പോലുള്ള ഗുണ്ടുകള്‍ സൃഷ്ടിച്ചു. എന്നാല്‍, ജിഗര്‍ദന്ത ഡബിള്‍ എക്‌സ് എന്ന സിനിമ വിഷ്വല്‍ കള്‍ച്ചറിലെ ഈ മാറ്റങ്ങളെ ഒക്കെ ഉള്‍ക്കൊണ്ട് അപരങ്ങളായ ആദിവാസി സമൂഹങ്ങള്‍ സിനിമയേയും ഡോക്യുമെന്ററിയേയും എന്തിന് ക്ലിന്റ് ഈസ്റ്റ് വുഡിനെ വരെ ആദിവാസി സമൂഹങ്ങളിലേക്ക് അട്ടിമറിച്ചിട്ട്, കമ്യൂണിക്കേറ്റ് ചെയ്ത് ദൃശ്യ മാധ്യമത്തെ തോക്ക് പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രക്രിയ കാണിച്ച്, ഇന്ത്യന്‍ സിനിമയുടെ റ്റെക്സ്റ്റുകളെ അട്ടിമറിച്ച് ഇരുത്തി പൊരിക്കുന്നുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമ/മെറ്റാ സിനിമകളില്‍ ഒന്നാണ് ജിഗര്‍ദണ്ട എന്ന സിനിമ. ചുരുക്കി പറഞ്ഞാല്‍ ഒരു ഫിലിം ഫെസ്റ്റിവലുകളിലും കളിക്കാന്‍ സാധ്യതയില്ലാത്ത സിനിമ എന്ന, മാധ്യമം എന്ന രീതിയിലും രാഷ്ട്രീയ ഉപകരണം എന്ന രീതിയിലും ഷോട്ടുകളെയും കളര്‍ സെന്‍സിങിനെയും പറ്റിയും അടക്കം രാഷ്ട്രീയം പറഞ്ഞും പറയാതെയും മുന്നോട്ട് പോകുന്ന, ഇന്ത്യന്‍ സിനിമയെ മുന്നോട്ട് നയിക്കുന്ന ഞെട്ടിക്കുന്ന സിനിമയാണ് ജിഗര്‍ദന്ത. ഈ സിനിമയിലെ 8 എം.എം ഷോട്ടുകള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഉള്ള രാഷ്ട്രീയം ഒരു പക്ഷേ നാളത്തെ രാഷ്ട്രീയം ആയിരിക്കാം. അതുപോലെ ഈ ഡോക്യുമെന്ററി ഷോട്ടിങ് അത്രയധികം സിനിമാറ്റിക് ആയി ഫിക്ഷണലൈസ് ചെയ്തു കാര്‍ത്തിക സുബ്ബരാജ വിജയിപ്പിച്ചെടുത്തിട്ടുമുണ്ട്.


വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തില്‍ ഇറങ്ങിയ 'ഉദയനാണ് താരം' എന്ന മെറ്റാ സിനിമയില്‍ കീഴാളമായ പരിസരത്ത് നിന്നു വന്ന കറുപ്പ് നിറമുള്ള ഒരു സൂപ്പര്‍ സ്റ്റാറിനെ ക്യാമറ എന്ന തോക്ക് പോലുള്ള ഒരുപകരണം വെച്ചു ചിത്രീകരിച്ചു ഭ്രാന്തനാക്കി അവതരിപ്പിച്ച വംശീയമായ സിനിമാ സ്വഭാവത്തിനെ അട്ടിമറിച്ച് വെച്ചിട്ടുണ്ട് ജിഗര്‍ദണ്ട. ക്യാമറ എന്ന തോക്ക് പോലുള്ള ഉപകരണത്തെ ആദിവാസി ജീവിതങ്ങളുടെ ഉയിര്‍പ്പു രാഷ്ട്രീയം പാരിസ്ഥിതിക ജീവിതം എന്നിവയെ ഇരുപതാം നൂറ്റാണ്ടിലെ മോഡേണിറ്റിയുടെ ആയുധങ്ങളായ

മെഷീന്‍ഗണ്ണിനെയും ക്യാമറയെയും ഒക്കെ ചേര്‍ത്ത് വെച്ചുകൊണ്ട് ഉദയനാണ് താരത്തിനെ ഒക്കെ എടുത്തു കുഴിയില്‍ തള്ളുന്നുണ്ട്. അതും സിനിമ എന്ന ഫിക്ഷണല്‍ എന്റര്‍ടെയിനിങ് സ്വഭാവം കളയാതെ ആഘോഷകരമായ രീതിയില്‍ തന്നെ. ഇപ്പോഴും ആമയും മുയലും ഓട്ട കഥയിലെ മുയലിനെ പോലെ ഉറങ്ങി മലയാള സിനിമ 'ഓഹോ.. ഇന്ത്യന്‍ സിനിമയിലെ മികച്ചത്' എന്നു വിടല്‍സ് വിടുമ്പോള്‍ തമിഴ് സിനിമ എന്ന മലയാളി കളിയാക്കുന്ന ആമ ടെക്സ്റ്റ്വല്‍ ആയും അതിന്റെ മെറ്റാ പൊളിറ്റിക്‌സിലും രാഷ്ട്രീയമായ ഡീ കന്‍സ്ട്രക്ഷനിലും മുന്നോട്ട് പോയി ആദിവാസി സമൂഹ്യങ്ങളോട് ചേര്‍ന്ന് നിന്നു കടലില്‍ നീന്തി ലോക സിനിമയില്‍ തന്നെ എവിടെയോ എത്തുന്ന അവസ്ഥയില്‍ ആണ്.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനങ്ങളിലും തൊണ്ണൂറു കാലഘട്ടങ്ങളിലും ഞങ്ങളുടെ ദേശമായ കണ്ണൂരിലെ രാഗം എന്ന തിയേറ്ററില്‍ പല തരത്തിലുള്ള ഹോളിവുഡ് സിനിമകളും ലോക ക്ലാസിക് സിനിമകളും പ്രദര്‍ശിപ്പിച്ചിരുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമകള്‍ മുതല്‍, ഫോറെസ്റ്റ് ഗംപ് തുടങ്ങി ബ്രേവ് ഹാര്‍ട്ട് വരെ ഉള്ള പലതരം ഹോളിവുഡ് സിനിമകളും ഞങ്ങളെ പോലുള്ള കീഴാള സമൂഹങ്ങള്‍ അന്ന് ആ തിയേറ്ററില്‍ പോയി കണ്ടിരുന്നു. ജിഗാര്‍ദന്ത എന്ന സിനിമയിലെ സീസര്‍ എന്ന കീഴാളനായ അണ്ടര്‍ വേള്‍ഡ് ഡോണ്‍ സ്വയം ക്ലിന്റ് ഈസ്റ്റ്‌വുഡിനെയുമായി ഈ സിനിമയില്‍ ഐഡന്റിഫൈ ചെയ്യുമ്പോള്‍ തൊണ്ണൂറുകള്‍ക്ക് മുമ്പ് തന്നെ ജീന്‍സിലൂടെയും, ഡിസ്‌കോ ഡാന്‍സിലൂടെയും, ഹോളിവുഡ് സിനിമകളിലൂടെയും, നെല്‍സണ്‍ മണ്ടേലയിലൂടെയും, മാല്‍കം എക്‌സിലൂടെയും ലോക രാഷ്ട്രീയങ്ങളോട് ഐഡന്റിഫൈ ചെയ്ത ഒരു കീഴാള സമൂഹങ്ങളുടെ ചരിത്രത്തെയും ഈ സിനിമ ഇവിടെ തുറന്ന് കാണിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗം, അയ്യങ്കാളി, അംബേദ്കര്‍, പെരിയാര്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ രാഷ്ട്രീയങ്ങള്‍ക്ക് പുറമെ ലോകത്തുള്ള പലതിനോടും ഐഡന്റിഫൈ ചെയ്ത എഴുപതുകളുടെ കീഴാള രാഷ്ട്രീയത്തെ കാര്‍ത്തിക് സുബ്ബരാജ് ഈ സിനിമയില്‍ കാണിച്ച് കീഴാളമായ രാഷ്ട്രീയമായ തിയറെറ്റിക്കല്‍ തിങ്കുകളെ പൊളിച്ചു അടുക്കി വെക്കുന്നുമുണ്ട്. അതിനു പുറമെ, ഇവിടെ ജാതി ഉണ്ടായിരുന്നു, അതിന്റെ ക്രൂരത മനുഷ്യര്‍ അനുഭവിച്ചിരുന്നു, അതിനെതിരെ പലരും യുദ്ധം ചെയ്തിരുന്നു എന്ന ദ്വന്ദ സമാനമായ പ്രതികരണ സിനിമകളുടെ നരച്ച പാ രഞ്ജിത്ത് രാഷ്ട്രീയ സ്ട്രീമില്‍ നിന്നു വ്യത്യസ്തമാകുന്നുണ്ട്. മധുര എന്ന നഗരത്തെ കണ്‍ട്രോള്‍ ചെയ്തു അധോലോകം നിര്‍മിച്ച് അറുമാദിക്കുന്ന ലോറന്‍സിന്റെ ആഘോഷിക്കുന്ന സീസര്‍ എന്ന ഹീറോ തമിഴ് സിനിമയിലെ അയ്യോ ഞങ്ങളെ ജാതി കൊന്നേ എന്നു കരയുന്ന പാ രഞ്ജിത്ത് സിനിമകളെ ഒക്കെ ഒരു അരുക്കി ആക്കി ആഘോഷിക്കുന്നുണ്ട്.

യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പോരാളികളൊക്കെ ചരിത്രമാകും എന്ന ക്ലാസിക് ചിന്തകളില്‍ നിന്നും വ്യത്യസ്തമായി ഡോക്യുമെന്ററി അല്ലെങ്കില്‍ സിനിമ ചരിത്രത്തെ തന്നെ ഉടച്ചു വാര്‍ത്തു അവരെ ജീവിപ്പിക്കുന്ന മെറ്റാ ഫിക്ഷണല്‍ ക്ലാസിക് കൂടി ആണ് ജിഗര്‍ദണ്ട. ആദിവാസികളുടെ അമ്പും വില്ലിനുമപ്പുറം സിനിമ ക്യാമറ തോക്കു പോലെ ആക്കി ഷൂട്ട് ചെയ്യിച്ചു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അപര ബോധമുള്ള മറ്റ് സമൂഹങ്ങളോടും വ്യക്തികളോടും ആദിവാസികള്‍ എന്‍ഗേജ് ചെയ്യുന്നതും ഈ സിനിമ കാണിക്കുന്നുണ്ട്.

ഈ സിനിമ മുന്നോട്ട് വെക്കുന്ന മരണം എന്ന പാരിസ്ഥിതികമായ, സ്വാഭാവികമായ പ്രക്രിയയെ ആദിവാസി സമൂഹങ്ങള്‍ രാഷ്ട്രീയ ഉപകരണം ആക്കി മാറ്റി സകല ഭരണകൂടങ്ങളെയും ഞെട്ടിക്കുന്നത് തന്നെ കിടിലന്‍ ആണ്. ഗോത്ര സംസ്‌കാരങ്ങള്‍ മോഡേണിറ്റിയുടെ ഉപകരണങ്ങളുമായി എന്‍ഗേജ് ചെയ്യുന്നത് കാണാന്‍ രസമാണ്. ബോംബെയിലേക്ക് പോയി ഒരു അണ്ടര്‍ വേള്‍ഡ് ഡോണ്‍ ആയി വെടിയേറ്റു മരിച്ചു ആളുകളെ കരയിപ്പിച്ച നായകന്‍ എന്ന കള്‍ട്ടു സിനിമയെ എടുത്തു തിരിച്ചിട്ട്, മധുര എന്ന നഗരത്തിലെ അണ്ടര്‍ വേള്‍ഡില്‍ നിന്നും തന്റെ ബന്ധുക്കളായ ആദിവാസി സമൂഹങ്ങളുടെ പാരിസ്ഥിതികമായ ജീവിതങ്ങളിലേക്ക് മോഡേണിറ്റിയുടെ സാങ്കേതികതകളായ തോക്കും ക്യാമറയുമായി പോയി ഭരണകൂടത്തെ തന്നെ ഞെട്ടിപ്പിച്ചു ഭരണകൂടത്തെ താഴെ ഇറക്കുന്ന അപാരമായ രാഷ്ട്രീയ പ്രക്രിയ ആണ് ഈ സിനിമ കാണിക്കുന്നത്. ആദിവാസികളുടെ ജീവിതങ്ങളെ, കാട്, കാട്ടാന, ദൈവങ്ങള്‍, വേരുകള്‍ എന്നിവയൊക്കെ ഇതുവരെ നമ്മള്‍ കേട്ട പല പൊളിറ്റിക്കല്‍ തിയറികളില്‍ നിന്നും വ്യത്യസ്തമായി സിനിമ എന്ന മോഡേണ്‍ രാഷ്ട്രീയ സാങ്കേതികഥകളുമായി ചേര്‍ത്തുവെച്ച് ഒരു മെറ്റാ സിനിമ തന്നെ കാര്‍ത്തിക് സുബ്ബരാജ് ക്രിയേറ്റ് ചെയ്യുമ്പോള്‍ അത് ലോക സിനിമയില്‍ തന്നെ ഒരു ക്ലാസിക് ആയി മാറുകയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ തന്നെ എസ്റ്റാബ്ലിഷ്ഡ് ആയ പല - ഇന്ന് ചരിത്രം എന്നു പറഞ്ഞു ആഘോഷിക്കുന്ന - രാഷ്ട്രീയങ്ങളെയും കീഴാള രാഷ്ട്രീയങ്ങളില്‍ നിന്നും വ്യത്യസ്തമായി പലതും ഈ സിനിമ പടച്ചു വിടുന്നുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പോരാളികളൊക്കെ ചരിത്രമാകും എന്ന ക്ലാസിക് ചിന്തകളില്‍ നിന്നും വ്യത്യസ്തമായി ഡോക്യുമെന്ററി അല്ലെങ്കില്‍ സിനിമ ചരിത്രത്തെ തന്നെ ഉടച്ചു വാര്‍ത്തു അവരെ ജീവിപ്പിക്കുന്ന മെറ്റാ ഫിക്ഷണല്‍ ക്ലാസിക് കൂടി ആണ് ജിഗര്‍ദണ്ട. ആദിവാസികളുടെ അമ്പും വില്ലിനുമപ്പുറം സിനിമ ക്യാമറ തോക്കു പോലെ ആക്കി ഷൂട്ട് ചെയ്യിച്ചു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അപര ബോധമുള്ള മറ്റ് സമൂഹങ്ങളോടും വ്യക്തികളോടും ആദിവാസികള്‍ എന്‍ഗേജ് ചെയ്യുന്നതും ഈ സിനിമ കാണിക്കുന്നുണ്ട്.


കാര്‍ത്തിക് സുബ്ബരാജ്

അതുപോലെ ഒരു സിനിമയുടെ രാഷ്ട്രീയത്തെയും അതിന്റെ ടെക്സ്റ്റിനെയും തിരിച്ചറിഞ്ഞു കൊണ്ടുള്ള അഭിനേതാക്കളുടെ അപാരമായ പേര്‍ഫോമന്‍സ് ഒരു രക്ഷയുമില്ലാത്തതാണ് ലോറന്‍സിന്റെ ക്ലിന്റ് ഈസ്റ്റ്‌വുഡിലേക്കുള്ള ശാരീരികമായ മാറ്റം. അതേസമയം ആക്ഷന്‍ സീക്വന്‍സുകളിലെയും ഡാന്‍സ് രംഗങ്ങളുടെയും ഫ്‌ളെക്‌സിബിലിറ്റി ഈ സിനിമയുടെ രാഷ്ട്രീയത്തിനെയും ടെക്സ്റ്റിനെയും അതി മനോഹരമാക്കുന്നുണ്ട്. എസ്.ജെ സൂര്യ എന്ന നടന്റെ ട്രാന്‍സ്‌ഫോര്‍മേഷണല്‍ ആയ ആക്ടിങ് സ്‌റ്റൈല്‍ ഒരു രക്ഷയുമില്ലാത്തതാണ്. മലയാള സിനിമയില്‍ പലയിടത്തും ബോറന്‍ ആയി മാറിയ ഷൈന്‍ ടോം അടക്കം വല്ലാത്ത കയ്യൊതുക്കത്തോടെ ആണ് ഈ സിനിമയില്‍ പേര്‍ഫോം ചെയ്തിരിക്കുന്നത്. ലോറന്‍സ് എന്ന മനുഷ്യന്റെ സ്റ്റാര്‍ഡം വെറും ഒരു താരോദയം മാത്രം ആയിരിക്കില്ല. അത് സിനിമയുടെ തന്നെ, ടെക്‌സ്ച്വാലിറ്റിയില്‍ തന്നെ ഉള്ള രാഷ്ട്രീയ മാറ്റം ആയിരിക്കും. ലോറന്‍സ് ഇതിന് മുമ്പ് കാഞ്ചന പോലുള്ള സിനിമകളില്‍ അത് കാണിച്ചിട്ടുമുണ്ട്.


ഇന്ത്യയും ലോകവും അടക്കം ആഘോഷിച്ച ബ്രാഹ്മണന്റെ ദാരിദ്ര്യം പറഞ്ഞ സത്യജിത് റായിയുടെ പാഥേര്‍ പാഞ്ചാലിയെ ഒക്കെ 'പാഥേര്‍ പാമ്പോളി' എന്നൊക്കെ പറഞ്ഞു ഈ സിനിമ ട്രോളുന്നതൊക്കെ പൊളിയാണ്. രജനികാന്ത് എന്ന ഒരു കറുത്ത ഹീറോ ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ രൂപപ്പെടുമ്പോള്‍ അദ്ദേഹം സിനിമയ്ക്ക് അകത്തും പുറത്തും വെച്ച രാഷ്ട്രീയത്തിനെ ഉലക്കുന്ന ചരിത്രം തമിഴ്‌നാട്ടില്‍ കറുത്തവരുടേതായും ആദിവാസികളുടേതായും രൂപപ്പെടുന്നു എന്നും ഈ സിനിമ പറഞ്ഞു വെക്കുന്നു. റെഡ് ക്യാമറയുടെ കൂടെ വ്യത്യസ്തമായി ഇന്നു മൊബൈണ്‍ ഫോണ്‍ ക്യാമയറില്‍ പുതിയ കുട്ടികള്‍ വിഷ്വല്‍ പൊളിറ്റിക്‌സ് ഉണ്ടാക്കുമ്പോള്‍ ഈ സിനിമയില്‍ എഴുപതുകളില്‍ തന്നെ 8 എം.എം ക്യാമറ കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ഉടച്ചു വര്‍ക്കുന്നുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് പോലുള്ള ബോറന്‍ മലയാള സിനിമകള്‍ ഇന്ത്യന്‍ പൊലീസിങ്ങിനെ വാഴ്ത്തിപ്പാടുമ്പോള്‍, ഉത്തരേന്ത്യന്‍ കീഴാള ജീവിതങ്ങളെ വില്ലനൈസ് ചെയ്യുമ്പോള്‍ ജിഗര്‍ദണ്ട ഇന്ത്യന്‍ പൊലീസിങും ഭരണകൂടങ്ങളും എത്രയധികം ആദിവാസി വിരുദ്ധ വംശീയതയോടെയാണ് മുന്നോട്ട് പോയത് എന്നു കാണിക്കുന്നുമുണ്ട്. ഒരു കറുത്ത മനുഷ്യന്‍ ഒരു സിനിമ സ്‌ക്രീനിന്നു മുന്നില്‍ നിന്നു കൊണ്ട് ക്ലിന്റ് ഈസ്റ്റ്‌വുഡുമായി ഐഡന്റിഫൈ ചെയ്തു വെള്ളക്കാരന്റെ യുക്തികളോടും അവന്റെ ടെക്‌നിക്കുകളോടും എന്‍ഗേജ് ചെയ്തു കാണുന്നതും രസമാണ്. ഈ സിനിമ തുടങ്ങുന്നത് തന്നെ ''യൂ ഡോണ്ട് ചൂസ് ആര്‍ട്, ബട്ട് ആര്‍ട് ചൂസെസ് യൂ'' എന്നു പറഞ്ഞാണ്. എനിക്കു തോന്നുന്നത് ഈ സിനിമയ്ക്ക് ശേഷം ഇന്ത്യയിലെയും ലോകത്തെയും ആദിവാസികള്‍ അടക്കമുള്ള അപര സമൂഹങ്ങല്‍ സിനിമ എന്ന അപാര മാധ്യമത്തെ ചൂസ് ചെയ്യും എന്നായിരിക്കും. അല്ലെങ്കില്‍ അവര്‍ ചെയ്തിട്ടുണ്ട്. അതിലൂടെ ആയിരിക്കാം ഒരു പക്ഷേ മോദി അടക്കം ഉള്ള സകല ഫാസിസ്റ്റുകളും ഇനി തകര്‍ന്നു തരിപ്പണം ആകാന്‍ പോകുന്നത്. ഈ സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ ഫോര്‍ മൈ ബോയ് സീസര്‍ എന്നു പറയുന്നത് പോലെ ഇനി വരുന്ന തലമുറകളോട് നമുക്ക് പറയാം ''ബോയ്‌സ്.. ദിസ് ഈസ് സിനിമ..ഒരു പാണ്ടിയ പടം ..'

TAGS :