Quantcast
MediaOne Logo

പി.എ പ്രേംബാബു

Published: 5 Aug 2024 6:04 AM GMT

2019 ആഗസ്റ്റ് 5: കശ്മീരും ഫാസിസത്തിന്റെ ചെണ്ടകൊട്ടുകാരായ ദേശീയ മാധ്യമങ്ങളും

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അവരുടെ ചിത്രദര്‍ശനക്കുഴലിലൂടെ (Kaleidoscope) കാണാന്‍ കഴിയുന്നത് കശ്മീരില്‍ ശാന്തതയും, സമാധാനവും, സന്തോഷവും സ്വീകാര്യതയുമാണെങ്കില്‍ വിദേശ മാധ്യമങ്ങള്‍ കണ്ടത് ക്രൂര വേട്ടയും ഭീകരാന്തരീക്ഷവും അവ്യവസ്ഥയും അമര്‍ഷവും മനുഷ്യാവകാശലംഘനങ്ങളും മാത്രമാണ്. 2019 ആഗസ്റ്റ് 5 ന് കശ്മീര്‍ ജനതയുടെ നിശ്ചലമാക്കപ്പെട്ട സ്വതന്ത്ര ജീവിതം വിദേശ-ദേശീയ മാധ്യമങ്ങള്‍ എവ്വിധം റിപ്പോര്‍ട്ട് ചെയ്തു എന്ന് വിശകലനം ചെയ്യുന്നു കശ്മീരിന്റെ പ്രത്യകാവകാശ പദവി റദ്ദ് ചെയ്തതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍.

കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കലും
X

'മനുഷ്യവംശത്തിന്റെ ജീവശാസ്ത്രപരമായ അനിവാര്യതയാണ് പത്രപ്രവര്‍ത്തനം' (ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് - 1954)

ഇന്നേക്ക് കൃത്യം അഞ്ചുവര്‍ഷം മുമ്പ്, 2019 ആഗസ്റ്റ് 5 ന് അയാള്‍ ഇന്ത്യയുടെ പാര്‍ലമെന്റില്‍ പ്രത്യക്ഷപ്പെട്ട് ജുബ്ബയുടെ പോക്കറ്റില്‍ നിന്നാണെന്ന് തോന്നുന്നു, ഒരു കടലാസ് എടുത്ത് നിവര്‍ത്തി വായിച്ചു കൊണ്ട് പ്രഖ്യാപിക്കുകയാണ്: 'സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് കശ്മീരിന്റെ സ്വയംഭരണ അവകാശം റദ്ദാക്കിയിരിക്കുന്നു..' 35എ, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയ വാക്കുകള്‍ അമിത് ഷാ കയ്യടികള്‍ക്കും ബഹളങ്ങള്‍ക്കും നടുവില്‍ നിന്നുകൊണ്ട് അതിലാഘവത്തോടെ ഉച്ചരിക്കുന്നു.

400 സ്വകാര്യ ടി.വി ചാനലുകളും ആയിരം വാര്‍ത്താ പത്രങ്ങളും 3000 റേഡിയോ സ്റ്റേഷനുകളും നവഉദാരീകരണത്തിന്റെ വിശ്വാസപ്രമാണത്തില്‍ മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുമ്പോള്‍ കശ്മീരിലെ ദുരന്ത വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് ഇന്ത്യക്ക് പുറത്തുള്ള മാധ്യമങ്ങളായിരുന്നു. ഭരണകൂട അധിനിവേശ ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റേയും വെടിവെപ്പുകളുടേയും ആദ്യ വീഡിയോ പുറത്തുവിട്ടത് അല്‍ ജസീറയാണ്.

ആ സമയത്ത് കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. ചുറ്റും നടക്കുന്നതൊന്നും അറിയാനാകാത്തവിധം ഒരു ഇരുണ്ട അജ്ഞാത തുരങ്കത്തില്‍ പെട്ടതുപോലെ കശ്മീര്‍ ജനത. മൊബൈല്‍ അനങ്ങുന്നില്ല. ലാന്‍ഡ് ലൈന്‍ നിശ്ചലം. ടി.വി കേബിള്‍ ശൃംഖല പ്രവര്‍ത്തന രഹിതം.


400 സ്വകാര്യ ടി.വി ചാനലുകളും ആയിരം വാര്‍ത്താ പത്രങ്ങളും 3000 റേഡിയോ സ്റ്റേഷനുകളും നവഉദാരീകരണത്തിന്റെ വിശ്വാസപ്രമാണത്തില്‍ മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുമ്പോള്‍ കശ്മീരിലെ ദുരന്ത വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് ഇന്ത്യക്ക് പുറത്തുള്ള മാധ്യമങ്ങളായിരുന്നു. ഭരണകൂട അധിനിവേശ ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റേയും വെടിവെപ്പുകളുടേയും ആദ്യ വീഡിയോ പുറത്തുവിട്ടത് അല്‍ ജസീറയാണ്.

കൂട്ട അറസ്റ്റുകള്‍ ആദ്യം വെളിപ്പെടുത്തിയത് A P, Reuters, Time, AFP തുടങ്ങിയ മാധ്യമങ്ങളാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വ്യാപകമായി തടവിലടച്ച വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞത് വാഷിംഗ്ടണ്‍ പോസ്റ്റിലൂടെയാണ്. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞത് AFP റിപ്പോര്‍ട്ട് ചെയ്തു.

Huffington Post, Soura , France 24, BBC, The Independent, തുടങ്ങിയ മാധ്യമങ്ങള്‍ മനുഷ്യ വേട്ടകളുടേയും സംഘര്‍ഷങ്ങളുടേയും തത്സമയ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്നു. ആശുപത്രികള്‍ ശവപ്പറമ്പായ വാര്‍ത്ത കൊടുത്തത് The Wall Street ആണ്. മരുന്ന് ലഭ്യമല്ലെന്ന് പറഞ്ഞ ഒരു ഡോക്ടറെ തടവിലാക്കിയത് BBC യിലൂടെയാണ് ലോകം അറിഞ്ഞത്. ലാത്തിച്ചാര്‍ജുകള്‍ സ്ത്രീ പീഡനങ്ങള്‍ തുടങ്ങി നിരവധി ദുരന്തവാര്‍ത്തകള്‍ അറിയുന്നത് വിദേശ മാധ്യമങ്ങളിലൂടെയാണ്.

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കശ്മീര്‍ അധിനിവേശത്തെ 'ഭരണഘടനാപരമായ തര്‍ക്ക വിവാദം' മാത്രമായി ചുരുക്കിക്കെട്ടിയ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ ഭരണകൂടത്തിന് വേണ്ടി ദേശഭക്തിയുടെ പശുത്തോലിട്ട ചെണ്ട കൊട്ടുകയായിരുന്നു. വിദേശ മാധ്യമങ്ങള്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും പൊലീസിന്റെ ഭീകര നരനായാട്ടും വെളിപ്പെടുത്തുമ്പോള്‍ താഴ്‌വരയില്‍ എല്ലാം നിയന്ത്രണ വിധേയമാണെന്നും ശാന്തമായിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നു.


ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആ ഒരു മാസക്കാലം കശ്മീരി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലേതുപോലെയാണ്. ഫോണ്‍, ഇന്റര്‍നെറ്റ്, പത്രവിതരണം മറ്റ് വാര്‍ത്താ വിതരണ പ്രക്ഷേപണ സംവിധാനങ്ങള്‍ എല്ലാം നിശ്ചലമായി. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക കര്‍ഫ്യൂ പാസുകള്‍ നല്‍കിയില്ല. സുരക്ഷാപരിശോധനാ കേന്ദ്രങ്ങളില്‍ അവര്‍ ക്രൂരമായി ഉപദ്രവിക്കപ്പെട്ടു. 174 ദിനപ്പത്രങ്ങളില്‍ 10 എണ്ണം മാത്രമാണ് അപ്പോള്‍ കശ്മീരില്‍ പ്രവര്‍ത്തിച്ചത്. അതും ഭാഗികമായി മാത്രം. ഡിജിറ്റല്‍ കോപ്പിയെടുക്കാന്‍ നഗരത്തിലെങ്ങും സാധ്യമല്ലത്രെ. വിദേശ മാധ്യമങ്ങള്‍ക്കെതിരെയുള്ള വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞ് സാഹസികമായി അറബ് ബ്രിട്ടീഷ് ഫ്രഞ്ച് മാധ്യമങ്ങള്‍ പരമാവധി കശ്മീര്‍ താഴ്വരയില്‍ സഞ്ചരിച്ച് വാര്‍ത്തകള്‍ ശേഖരിച്ച് പുറത്തു വിടുമ്പോള്‍ ഇന്ത്യന്‍ മുഖ്യധാരാമാധ്യമങ്ങള്‍ (MSM - Main Stream Media) കശ്മീര്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്ന് കപട വാര്‍ത്തകള്‍ ചമച്ചു പ്രചരിപ്പിക്കുകയാണ് ചെയ്തത്.

കൃത്യമായ അന്വേഷണങ്ങളില്ലാതെ അതിജീവനത്തിനു വേണ്ടിയുള്ള കശ്മീരി ജനതയുടെ പോരാട്ടങ്ങളെ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നിഗൂഢ ശ്രമങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. പ്രക്ഷേപണ നിലയത്തിലിരുന്ന് മുന്‍കൂട്ടി തയ്യാറാക്കിയ വാര്‍ത്തകള്‍ക്ക് അനുയോജ്യമായ ചിത്രങ്ങളും ശബ്ദങ്ങളും കൊണ്ടുവരാനാണ് ഫീല്‍ഡ് റിപ്പോര്‍ട്ടേഴ്‌സിനോട് മാധ്യമ തലവന്മാര്‍ ആവശ്യപ്പെട്ടതത്രെ. നല്ല അനുസരണയോടെ സഞ്ചരിക്കുന്ന ജനങ്ങളെ പകര്‍ത്തുക; പക്ഷേ, കാമറയ്ക്കു പുറകിലുള്ള സുരക്ഷാ ഭടന്‍മാരെ കാഴ്ചക്കാര്‍ കാണരുത്. ഇതായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളുടെ വാര്‍ത്താവതരണം.

കീഴ്‌പ്പെടലിന്റെ മൊത്തക്കച്ചവടത്തിലെ ഉദാരീകൃത വിശദീകരണം

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അവരുടെ ചിത്രദര്‍ശനക്കുഴലിലൂടെ (Kaleidoscope) കാണാന്‍ കഴിയുന്നത് കശ്മീരില്‍ ശാന്തതയും, സമാധാനവും, സന്തോഷവും സ്വീകാര്യതയുമാണെങ്കില്‍ വിദേശ മാധ്യമങ്ങള്‍ കണ്ടത് ക്രൂര വേട്ടയും ഭീകരാന്തരീക്ഷവും അവ്യവസ്ഥയും അമര്‍ഷവും മനുഷ്യാവകാശലംഘനങ്ങളും മാത്രമാണ്. തീവ്ര ദേശഭക്തിക്കും ജനാധിപത്യത്തിനും ഇടയിലുള്ള ഫാസിസത്തിന്റെ ഈ ഇരുണ്ട യാഥാര്‍ഥ്യങ്ങളെ ഇന്ത്യന്‍ വിപണിയില്‍ ഏതു രീതിയില്‍ അവതരിപ്പിച്ചാലാണ് കൂടുതല്‍ കൂടുതല്‍ വാണിജ്യ മൂല്യം ലഭിക്കുക എന്ന് ഭരണകൂടത്തോട് കൂറുപുലര്‍ത്തുന്ന മാധ്യമ മുതലാളിമാര്‍ക്കും അതിന്റെ സേവകരായ എഡിറ്റര്‍മാര്‍ക്കും അവരുടെ അവതാരകര്‍ക്കും കൃത്യമായി അറിയാം.

എന്തായാലും, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ അവശേഷിക്കുന്ന ഒറ്റപ്പെട്ട ധര്‍മബോധവും (അങ്ങനെ ഒന്നുണ്ടെങ്കില്‍) ബലി കഴിച്ചു കഴിഞ്ഞു. എന്നുമാത്രമല്ല, പീഡിപ്പിക്കപ്പെടുന്നവരെ ആനന്ദിപ്പിക്കുന്ന ഒരു പുതിയ പത്രപ്രവര്‍ത്തന സിദ്ധാന്തവും ഇന്ത്യന്‍ വാര്‍ത്താ വിപണി ആവിഷ്‌കരിക്കുന്നുണ്ട്.


സുപ്രീം കോടതി ന്യായാധിപര്‍ മുതല്‍ പ്രസ് കൗണ്‍സില്‍ തലൈവരായിരുന്ന മുന്‍ ജഡ്ജി വരെയും വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മുതല്‍ വ്യവസായ വകുപ്പ് വരെയും 'നിബന്ധനകള്‍ ബാധകം' (Conditions Apply) എന്ന സംക്ഷേപ സംജ്ഞയെ ഉപജീവിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ഈ ബൃഹദ് രാഷ്ട്രത്തെ ശാശ്വതമായ അപകീര്‍ത്തിയുടെയും ദുരന്തത്തിന്റേയും പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുകയാണ്.

കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കലും തുടര്‍ന്നുള്ള അധിനിവേശവും 'റൈസിങ് കശ്മീര്‍' എന്ന മാധ്യമത്തിന്റെ സ്ഥാപക പത്രാധിപര്‍ ഷുജാത് ബുക്കാരിയുടെ കൊലയും ഇന്ത്യന്‍ മാധ്യമ ചിന്തകളെ തീപിടിപ്പിച്ചില്ല.

കശ്മീര്‍ താഴ്‌വരയില്‍ ഇന്നും തീ ആളിക്കത്തുമ്പോള്‍, 370 റദ്ദാക്കിയ ശേഷം സമാധാനം വീണ്ടെടുത്തു എന്ന് വ്യാജ കഥകള്‍ പ്രചരിപ്പിക്കുന്നത് മുതല്‍, ആള്‍ക്കൂട്ടക്കൊലകള്‍, JNU, ശബരിമല, രോഹിത് വെമുല, മുത്തലാഖ്, പുല്‍വാമ, സര്‍ജിക്കല്‍ സ്‌ട്രൈക്, ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങി ഏതു വാര്‍ത്തകള്‍ എടുത്താലും ഈ മലര്‍ന്നുകിടന്നുള്ള (supine pose) മാധ്യമവീക്ഷണം കാണാന്‍ കഴിയും.

ഇന്ത്യന്‍ മാധ്യമങ്ങളുടെ സാന്നിധ്യമില്ലെങ്കില്‍ പേര്‍ഷ്യന്‍ സംസ്‌കാരത്തോടൊപ്പം വളര്‍ന്ന കശ്മീര്‍ താഴ്‌വരയെ വര്‍ണ്ണസുരഭിലമാക്കുന്ന ചിനാര്‍ മരങ്ങള്‍ കടപുഴകിയാല്‍ അതിന്റെ ശബ്ദം ഇനി ആരും കേട്ടെന്നുവരില്ല.


TAGS :