ഭാഷയാണ് നമ്മുടെ ജീവിതം
രാജ്യത്തെ സാമ്പത്തിക ഭദ്രത തകരുകയും രൂപയുടെ മൂല്യം കൂപ്പുകുത്തുകയും ചെയ്തതിനാല്‍ ജന ജീവിതം ദുസ്സഹമാവുകയാണ്. അങ്ങിനെ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ഹിന്ദി ബെല്‍ട്ട് കൈവശം വെക്കാനുള്ള തന്ത്രമെന്ന നിലയില്‍ ഇപ്പോഴത്തെ പ്രഖ്യാപനത്തെ കാണേണ്ടത്. ഹിന്ദി സംസ്ഥാനങ്ങള്‍ വിചാരിച്ചാല്‍ കേന്ദ്ര ഭരണം പിടിക്കാന്‍ കഴിയുമെന്ന വ്യാമോഹമാണ് പെട്ടെന്നുണ്ടായ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് പിന്നിലുള്ളത്. അമിത് ഷാ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശ കൃത്യമായ തല്‍പര്യം ലക്ഷ്യമിടുന്നുണ്ട്.
സ്വതന്ത്ര ഇന്ത്യയില്‍ പൗരസമൂഹം അഭിമാനമായി കരുതിയത് നമ്മുടെ ജനാധിപത്യ സംവിധാനങ്ങളാണ്. രൂപപരമായെങ്കിലും ഒരു ജനാധിപത്യം ഉണ്ടെന്നതായിരുന്നു നമ്മുടെ ബഹുസ്വര ജീവിതത്തെ താങ്ങി നിര്‍ത്തിയത്. രൂപപരമായ ജനാധിപത്യം ബഹുജനങ്ങളുടെ ജീവിതത്തില്‍ ജൈവീകമായ അതിജീവനത്തിന് അനുപേക്ഷണീയവും ആയിരുന്നു. ദാരിദ്ര്യവും നിരക്ഷരതയും തുടച്ചു നീക്കാന്‍ നാളിതുവരെ ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കിലും രാജ്യത്തു ജനങ്ങള്‍ക്ക് നിലവിളിക്കാനെങ്കിലും കഴിയുന്ന അവസ്ഥ ഉണ്ടായിരുന്നു. നിലവിളി പോലും അസാധ്യമാകുമ്പോള്‍ മനുഷ്യര്‍ ശ്വാസം മുട്ടി മരിച്ചു പോയേക്കും. അങ്ങിനെ മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന ദുശ്ചിന്ത നമ്മുടെ ഭരണ സംവിധാനത്തെ പിടികൂടിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ജനസംഖ്യാ വര്‍ധനവിനെ സംബന്ധിക്കുന്ന മിഥ്യാ ധാരണകള്‍ പ്രചരിപ്പിക്കുന്നതും ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കാന്‍ ഔപചാരികമായി ആരംഭംകുറിക്കുന്നതും ഏതാണ്ട് ഒരുമിച്ചാണ്. ശ്വാസം മുട്ടി മരിക്കണമോ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ വേണ്ടി പിടയണമോ എന്ന ജൈവീകമായ ചോദ്യത്തിന് മുന്നിലാണ് ഇന്ന് ഇന്ത്യന്‍ പൗരാസമൂഹം.
ഇന്ത്യന്‍ ഭരണഘടന വെറുതെ പൊട്ടിമുളച്ചല്ല. രണ്ടു വര്‍ഷവും പതിനൊന്നു മാസവും പതിനേഴ് ദിവസവും എടുത്താണു നമ്മുടെ കോന്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലി ഭരണഘടന ഉണ്ടാക്കിയത്. ഇതില്‍ 165 ദിവസങ്ങളിലായി പതിനൊന്നു സെഷനുകളും ഗൗരവമായ ചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായിരുന്നു. ആ ചര്‍ച്ചകളെല്ലാം ലക്ഷ്യമിട്ടത് രമ്യതയോടെ സഹവര്‍ത്തിത്തം സാധ്യമാകുന്ന ഒരു രാഷ്ട്ര നിര്‍മിതിയായിരുന്നു. എങ്കിലും രാജ്യത്തിന് വേണ്ട മുഴുവന്‍ കാര്യങ്ങളും അന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നമ്മുടെ നിയമ നിര്‍മാണങ്ങള്‍ ജനാഭിലാഷമനുസരിച്ച് കൂടുതല്‍ സമ്പന്നമാക്കി മാറ്റാന്‍ നിയമനിര്‍മാണ സഭകള്‍ പ്രവര്‍ത്തിക്കുന്നത്.
വെള്ളത്തില്‍ നിന്നും മീനിനെ കരക്കെത്തിച്ചാല്‍ അവ ചത്തു പോകും. കാരണം, അതിന്റെ ആവാസ വ്യവസ്ഥയാണ് നഷ്ടപ്പെടുന്നത്. ഭാഷ മനുഷ്യരെ സംബന്ധിച്ചെടുത്തോളം അവാസവ്യവസ്ഥയാണ്. ഭാഷയിലാണ് മനുഷ്യരുടെ അസ്ഥിത്തം കുടികൊള്ളുന്നതെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ നേതൃത്തത്തെ ദേശീയ സ്വാതന്ത്ര്യ സമരം ഉല്‍പാദിപ്പിച്ചിരുന്നു. അങ്ങിനെയാണ് രാജ്യത്തു താരതമ്യേന സുശക്തമായ ഒരു ഫെഡറല്‍ സംവിധാനം നിലവില്‍വന്നത്. ഭാഷാ സംസ്ഥാനങ്ങളും ഭാഷകള്‍ക്കുള്ള പദവിയും അംഗീകരിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങള്‍ നിലനിര്‍ത്തിയ ബഹുത്വത്തെയാണ് അന്ന് അവര്‍ തിരിച്ചറിഞ്ഞത്. വാസ്തവത്തില്‍ നമ്മള്‍ ബഹുജനങ്ങള്‍ (multitude) ആണെന്നും അങ്ങിനെ വിവിധങ്ങളായ ആള്‍ക്കൂട്ടങ്ങള്‍ അഥവാ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രാജ്യമെന്നും അംഗീകരിക്കാന്‍ കഴിഞ്ഞതാണ് സത്യത്തില്‍ രാജ്യത്തെയും ജനങ്ങളെയും നാളിതുവരെ നിലനിര്‍ത്തിയത്. ഭാഷ ഉണ്‍മയെ ഉള്‍കൊള്ളുന്നു( Language houses being) എന്നത് നിസ്സാരമാക്കി സമീപിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും. ദുരന്തമോ എന്നു പെട്ടെന്നു ചോദിച്ചേക്കാം, അതേ, ദുരന്തം തന്നെ എന്നാണ് അതിനുള്ള ഉത്തരം. കാരണം, മനുഷ്യരുടെ അടിസ്ഥാന ജീവനോപാധിയായ ഭാഷ അവരില്‍നിന്നും എടുത്തുമാറ്റുന്നതോടുകൂടി ഉണ്ടായേക്കാവുന്നത് ഒരു ദുരന്തം തന്നെയായിരിക്കും. പാശ്ചാത്യ അധിനിവേശം ചെയ്തതിനെക്കാള്‍ വലിയ ദുരന്ത സാധ്യതയാണ് രാജ്യത്തു ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.
ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ നിഷേധിക്കാനുള്ള തീരുമാനം നവ ഫാഷിസത്തിന്റെ സര്‍വാധികാര ഏകീകരണ പ്രവണതയുടെ തുറന്ന പ്രഖ്യാപനമാണ്. ഹിന്ദിഭാഷ മാതൃഭാഷയായി ജനിച്ചുവളര്‍ന്നവര്‍ക്കുവേണ്ടി മാത്രമായി രാജ്യത്തെ സങ്കോചിപ്പിക്കുക എന്നതിന്റെ അര്‍ഥം ഭൂരിപക്ഷം ജനങ്ങളെയും പടിയടച്ചു പുറത്താക്കുക എന്നാണ്. ആധുനിക ജനാധിപത്യം വികസിപ്പിച്ച മാനവികതയും പാരസ്പര്യവും ഉപേക്ഷിച്ചാല്‍ നമുക്കെന്താണ് ഇവിടെ ബാക്കിയാവുക. തീര്‍ച്ചയായും നൂറ്റാണ്ടുകള്‍ നിലനിന്ന മനുവാദ ആശയാധികാര വ്യവസ്ഥയുടെ സമ്പൂര്‍ണ സാക്ഷാല്‍കാരത്തിനായിരിക്കും അത് വഴിവെക്കുക. ജാതി അടിമത്തവും കോര്‍പ്പെറേറ്റ് മൂലധന അധികാരവും ബഹുജനങ്ങള്‍ക്കുമേല്‍ ഭരണം നിര്‍വഹിക്കും. ബഹുജനത്തിലെ ബഹുത്തം തകര്‍ക്കപ്പെടും.
ഇന്ത്യന്‍ ഭരണഘടന വെറുതെ പൊട്ടിമുളച്ചല്ല. രണ്ടു വര്‍ഷവും പതിനൊന്നു മാസവും പതിനേഴ് ദിവസവും എടുത്താണു നമ്മുടെ കോന്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലി ഭരണഘടന ഉണ്ടാക്കിയത്. ഇതില്‍ 165 ദിവസങ്ങളിലായി പതിനൊന്നു സെഷനുകളും ഗൗരവമായ ചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായിരുന്നു. ആ ചര്‍ച്ചകളെല്ലാം ലക്ഷ്യമിട്ടത് രമ്യതയോടെ സഹവര്‍ത്തിത്തം സാധ്യമാകുന്ന ഒരു രാഷ്ട്ര നിര്‍മിതിയായിരുന്നു. എങ്കിലും രാജ്യത്തിന് വേണ്ട മുഴുവന്‍ കാര്യങ്ങളും അന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നമ്മുടെ നിയമ നിര്‍മാണങ്ങള്‍ ജനാഭിലാഷമനുസരിച്ച് കൂടുതല്‍ സമ്പന്നമാക്കി മാറ്റാന്‍ നിയമനിര്‍മാണ സഭകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ നിയമനിര്‍മാണ സഭകളില്‍ വാക്കുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ ഒരു കാലത്ത് എങ്ങിനെ നമുക്ക് നമ്മുടെ ആവിഷ്‌കാരം സാധ്യമാകും, നിലവിളികള്‍ പോലും തടയുന്ന ഒരുസന്ദര്‍ഭത്തില്‍ ജനാധിപത്യത്തെക്കുറിച്ച് എങ്ങിനെ സംസാരിക്കും. വാക്കുകള്‍ക്ക് വിലക്ക് പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ നാക്കാണു അറുത്തെടുക്കുന്നതെന്ന് നാം തിരിച്ചറിയുന്നുണ്ടോ. സംവാദ രഹിതവും ഏകപക്ഷീയവുമായ ഭരണകൂടസങ്കല്‍പം ആധുനികപൂര്‍വ മനുവാദ സങ്കല്‍പ്പമാണ്. അനുസരണയുള്ള ബഹുജനങ്ങള്‍ക്ക് മാത്രം ഇടം നല്‍കുന്ന കെട്ടിക്കിടക്കുന്നജലാശയം പോലെ കെട്ടതുമായ ഒരു വ്യവസ്ഥയാണ് ഇവിടെ ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്.
രാജ്യത്തിന്റെ ബഹുസ്വരതയെന്നാല്‍ രാജ്യത്തെ ബഹുജനങ്ങള്‍ എന്നാണ് അര്‍ഥം. ഇന്ന് ലോകത്ത് ആധുനികതയുടെ പരിമിതികള്‍ പോലും തിരിച്ചറിഞ്ഞു കൊണ്ട് ചെറു സംസ്‌കാരങ്ങളും ഭാഷകളും സംരക്ഷിക്കപ്പെടണമെന്ന കാഴ്ചപ്പാട് ഉയര്‍ന്നു വരികയും ചെയ്യുമ്പോഴാണ് ഇന്ത്യയില്‍ ഭരണകൂടം കിരാതത്ത്വത്തിലേക്ക് നീങ്ങുന്നത്. കാണാതെയും കേള്‍ക്കാതെയും പോയ ചെറിയ ഭാഷകള്‍ പോലും തിരിച്ചറിയാനും പ്രാന്തങ്ങള്‍ ശബ്ദിക്കാനും തുടങ്ങിയ കാലത്താണ് നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ മണ്ടത്തരങ്ങളിലേക്ക് കൂപ്പുകുത്തുന്നത്. ഒരു ഭാഷയെന്നാല്‍ ഒരു ജനതയാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് പോലും കാരണമായത് ഭാഷാപരവും സാംസ്‌കാരികവുമായ ഏകീകരണങ്ങളിലൂടെ സംഭവിച്ച അന്യവല്‍കരണമാണെന്ന നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തടയപ്പെടുന്ന ഒരോ വാക്കും കുടത്തില്‍ അടക്കപ്പെട്ട ഭൂതത്തെപ്പോലെ കുടം പൊട്ടിച്ച് പുറത്തു വന്നേക്കും.
ഇപ്പോള്‍ നമുക്ക് എട്ടാം ഷെഡ്യൂളില്‍ പെടുത്തിയ 22 ഭാഷകള്‍ തുല്യ പരിഗണനയോടെ നിലനില്‍ക്കുന്നുണ്ട്. അമിത് ഷാ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശ കൃത്യമായ തല്‍പര്യം ലക്ഷ്യമിടുന്നുണ്ട്. തുല്യ പദവിയിലുള്ള 22 ഭാഷകള്‍ നിലനില്‍ക്കുന്നത് അവ വേറിട്ട 22 ജനവിഭാഗങ്ങളെ പ്രതിനിദാനം ചെയ്യുന്നതു കൊണ്ടാണ്. ഇനിയും ഈ ലിസ്റ്റ് വിപുലീകരിക്കുന്നതിന് പകരം രാജ്യത്തെ സങ്കോചിപ്പിക്കുന്ന ഇടുങ്ങിയ നടപടിയാണ് ഇപ്പോഴത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കലിലൂടെ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ എന്നാല്‍ ഇന്ത്യയിലെ മര്‍മപ്രധാനമായ ഭരണനിര്‍വഹണമുള്‍പ്പെടെയുള്ള തൊഴിലുകളാണ്. കേന്ദ്രം ഭരിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത പ്രതിതിനിധികളാണ്, കേന്ദ്രം എന്നാല്‍ വാസ്തവത്തില്‍ ഭൂമിയുടെ അച്ചുതണ്ട് എന്നു പറയുന്നപോലെ സങ്കല്‍പ്പത്തില്‍ ഉണ്ടാക്കിയതാണ്. സംസ്ഥാനങ്ങളും അവിടങ്ങളിലെ ബഹുജനങ്ങളും അവരുടെ നികുതിപ്പണവുമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതും, നിയന്ത്രിക്കേണ്ടതും. എവിടെയാണ് കേന്ദ്രം യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നത്. 22 ഭാഷകളും ആ ഭാഷകള്‍ക്കകത്ത് ജീവിക്കുന്ന മനുഷ്യരും അവരെ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയും ചേര്‍ന്നതാണ് ഇന്ത്യ. ഇതിനോടൊപ്പം വിട്ടുപോയതോ വിട്ടുകളഞ്ഞതോ ആയ ഗിരിവര്‍ഗക്കാരും മറ്റും ഇനിയും ചേര്‍ക്കപ്പെടുകയാണ് വേണ്ടത്. ഓരോ ഭാഷാ വിഭാഗവും മാറിനിന്നാല്‍, സ്വാതന്ത്ര്യ സമര സന്ദര്‍ഭത്തിലെന്നപ്പോലെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചാല്‍ പിന്നെ എവിടെയായിരിക്കും കേന്ദ്രം? എന്തായിരിക്കും കേന്ദ്രത്തിന്റെ അവസ്ഥ? കേന്ദ്രമല്ല സംസ്ഥാനങ്ങളാണ് ഇന്ത്യയെന്നും, ഇന്ത്യയെന്നാല്‍ പലതാണെന്നും കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കയാണ്.
സംഘ്പരിവാര്‍ ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കാത്ത ഭാഷാഭിമാനികള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിക്കു വേണ്ടി മാത്രമല്ല സ്വന്തം ആത്മാഭിമാനം നിലനിര്‍ത്താനും മുന്നിട്ടു ഇറങ്ങേണ്ട സമയമായിരിക്കുന്നു. പാലി മുതല്‍ ഊര്‍ദുവരെയുള്ള ജനകീയ ഭാഷകള്‍ തകര്‍ത്തെറിഞ്ഞ മനുവാദ പാരമ്പര്യം ഇവിടെയുണ്ട്. ബുദ്ധ സന്യാസിമാരെ മാത്രമല്ല, ബുദ്ധന്‍ ബ്രാഹ്മണ്യത്തെ വിമര്‍ശിച്ച അന്നത്തെ ജനഭാഷയായ പാലിയെയും അഗ്‌നിക്കിരയാക്കാന്‍ ബ്രാഹ്മണാധികാര വ്യവസ്ഥക്ക് സാധിച്ചിരുന്നു. ആ ഭൂതകാല കിരാതത്തം വീണ്ടെടുക്കാന്‍ വര്‍ത്തമാന കാല പുനരുത്ഥാന അന്തരീക്ഷം ഉപയോഗിക്കാമെന്ന വ്യാമോഹം തകര്‍ക്കേണ്ടത് ബഹുജങ്ങളുടെ നിലനില്‍പ്പിനും അതിജീവവനത്തിനും അനിവാര്യമാണ്. സംസ്ഥാനങ്ങള്‍ ഇതിന് മുന്നില്‍ നിന്നു നേതൃത്വം നല്‍കണം.
ഇന്ത്യയെന്നാല്‍ പലഭാഷകളും ദേശങ്ങളും അവിടങ്ങളിലെ വിഭവങ്ങളും ചേര്‍ന്നതാണ്. അവയെ വെട്ടിമാറ്റിയാല്‍ രാജ്യമുണ്ടാവില്ല. രാജ്യത്തു കൃത്രിമമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും ജനശ്രദ്ധ അതിലേക്കു തിരിച്ചു വിട്ടു സ്വജനപക്ഷ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും മനുവാദ വംശീയാധിപത്യവും സംരക്ഷിക്കാനാണ് ഇപ്പോള്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. രാജ്യത്തെ സാമ്പത്തിക ഭദ്രത തകരുകയും രൂപയുടെ മൂല്യം കൂപ്പുകുത്തുകയും ചെയ്തതിനാല്‍ ജന ജീവിതം ദുസ്സഹമാവുകയാണ്. അങ്ങിനെ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ഹിന്ദി ബെല്‍ട്ട് കൈവശം വെക്കാനുള്ള തന്ത്രമെന്ന നിലയില്‍ ഇപ്പോഴത്തെ പ്രഖ്യാപനത്തെ കാണേണ്ടത്. ഹിന്ദി സംസ്ഥാനങ്ങള്‍ വിചാരിച്ചാല്‍ കേന്ദ്ര ഭരണം പിടിക്കാന്‍ കഴിയുമെന്ന വ്യാമോഹമാണ് പെട്ടെന്നുണ്ടായ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് പിന്നിലുള്ളത്.
ഭാഷാ വൈവിധ്യമെന്നത് ഒരു സൗന്ദര്യ ശാസ്ത്ര പ്രശ്‌നമല്ല. ജീവിത പ്രശ്‌നമാണ്. വിവിധ ജനവിഭാഗങ്ങള്‍ അവരുടെ നൂറ്റാണ്ടുകളായുള്ള പ്രയത്‌നത്തിലൂടെ വളര്‍ത്തിയ ഭാഷാ വ്യവസ്ഥയെ തമസ്‌കരിച്ചുകൊണ്ടു ഒരു രാഷ്ട്രവും കെട്ടിപ്പടുക്കുവാന്‍ സാധ്യമല്ല. ഹിന്ദിയും ഹിന്തിയേതര ഭാഷകളും തമ്മില്‍ യാതൊരു സംഘര്‍ഷവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ഓരോ ഭാഷയും ഓരോ ജനവിഭാഗത്തിന്റെ അസ്ഥിത്വവും ആത്മാഭിമാനവുമാണ്. തൊഴിലും കൂലിയും പാര്‍പ്പിടവും വുദ്യാഭ്യാസവും നല്‍കുന്നതിന് പകരം ബഹുജനങ്ങളെ കപട മോഹങ്ങളും മോഹ ഭംഗങ്ങളും ഉല്‍പാദിപ്പിച്ചു വിഘടിപ്പിക്കുകയാണ് ലക്ഷ്യം. സംഘ്പരിവാര്‍ ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കാത്ത ഭാഷാഭിമാനികള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിക്കു വേണ്ടി മാത്രമല്ല സ്വന്തം ആത്മാഭിമാനം നിലനിര്‍ത്താനും മുന്നിട്ടു ഇറങ്ങേണ്ട സമയമായിരിക്കുന്നു. പാലി മുതല്‍ ഊര്‍ദുവരെയുള്ള ജനകീയ ഭാഷകള്‍ തകര്‍ത്തെറിഞ്ഞ മനുവാദ പാരമ്പര്യം ഇവിടെയുണ്ട്. ബുദ്ധ സന്യാസിമാരെ മാത്രമല്ല, ബുദ്ധന്‍ ബ്രാഹ്മണ്യത്തെ വിമര്‍ശിച്ച അന്നത്തെ ജനഭാഷയായ പാലിയെയും അഗ്‌നിക്കിരയാക്കാന്‍ ബ്രാഹ്മണാധികാര വ്യവസ്ഥക്ക് സാധിച്ചിരുന്നു. ആ ഭൂതകാല കിരാതത്തം വീണ്ടെടുക്കാന്‍ വര്‍ത്തമാന കാല പുനരുത്ഥാന അന്തരീക്ഷം ഉപയോഗിക്കാമെന്ന വ്യാമോഹം തകര്‍ക്കേണ്ടത് ബഹുജങ്ങളുടെ നിലനില്‍പ്പിനും അതിജീവവനത്തിനും അനിവാര്യമാണ്. സംസ്ഥാനങ്ങള്‍ ഇതിന് മുന്നില്‍ നിന്നു നേതൃത്വം നല്‍കണം.