നുണയനായ പ്രധാനമന്ത്രി
പത്ത് വര്‍ഷം അധികാര കസേരയില്‍ ഇരുന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്‍കാല പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെയും ചെയ്തികളെയും സംബന്ധിച്ച് നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടല്ലാതെ സ്വന്തം പ്രവൃത്തികളുടെ പേരില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്തവിധം കഴിവുകെട്ടവനായി സ്വയം അവരോധിക്കുകയാണ് നരേന്ദ്ര മോദി.
നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം, രാജ്യത്തെ ഒരു ഉന്നത പദവിയില്‍ ഇരിക്കുന്ന മനുഷ്യന് എത്രത്തോളം താഴാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. പലതരം സ്വഭാവ വിശേഷങ്ങളുള്ള പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും പച്ചയ്ക്ക് നുണ പറയുന്ന ഒരാള്‍ പ്രധാമന്ത്രി കസേരയില്‍ ഇരുന്നതായി കണ്ടെത്താന്‍ കഴിയില്ല.
ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്തതു കൂടാതെ, ജനസംഖ്യയിലെ 15 ശതമാനം വരുന്ന ജനവിഭാഗത്തെ 'നുഴഞ്ഞുകയറ്റക്കാര്‍' എന്നും 'ഒരുപാട് കുട്ടികളെ പെറ്റുകൂട്ടുന്നവര്‍' എന്നും വിശേഷിപ്പിക്കുന്ന നിലവാരത്തിലേക്ക് തരംതാഴുകയാണ് നരേന്ദ്ര മോദി.
രാജ്യത്തെ പ്രകൃതി വിഭവങ്ങളിന്മേലുള്ള അവകാശം രാജ്യത്തെ മര്‍ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്കാണ് എന്ന മുന്‍ പ്രധാനമന്ത്രിയുടെ ഒരു പതിറ്റാണ്ട് മുമ്പുള്ള പ്രസംഗത്തെ സൂചിപ്പിച്ചുകൊണ്ട്, 'ഡോ. മന്‍മോഹന്‍ സിംഗ് രാജ്യത്തെ പ്രകൃതി വിഭവങ്ങളിന്മേലുള്ള അവകാശം മുസ്‌ലിംകള്‍ക്കാണ് എന്ന് അവകാശപ്പെട്ടു' എന്ന നുണയാണ് പരാജയഭീതിപൂണ്ട പ്രധാനമന്ത്രി എഴുന്നള്ളിച്ചിരിക്കുന്നത്.
ഡോ. മന്‍മോഹന്‍സിംഗ്, തന്റെ പ്രസംഗത്തില്‍ ഉപയോഗിച്ച വാക്ക് 'അല്‍പസംഖ്യക്' (ന്യൂനപക്ഷം) എന്നാണ്. എസ്.സി/എസ്.ടി ഇതര മത ന്യൂനപക്ഷങ്ങള്‍, ഉള്‍പ്പെടുന്ന വിഭാഗങ്ങളെയാണ് അല്‍പസംഖ്യക് എന്ന വാക്ക് അര്‍ഥമാക്കുന്നത്. ഇതിനെയാണ് നരേന്ദ്ര മോദി ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്തതു കൂടാതെ, ജനസംഖ്യയിലെ 15 ശതമാനം വരുന്ന ജനവിഭാഗത്തെ 'നുഴഞ്ഞുകയറ്റക്കാര്‍' എന്നും 'ഒരുപാട് കുട്ടികളെ പെറ്റുകൂട്ടുന്നവര്‍' എന്നും വിശേഷിപ്പിക്കുന്ന നിലവാരത്തിലേക്ക് തരംതാഴുകയാണ് നരേന്ദ്ര മോദി.