ഇന്ത്യക്കാര്‍ക്കിത് കര്‍മഫലത്തിന്റെ നാളുകള്‍
മണിപ്പൂരിലെ ക്രിസ്ത്യന്‍ വംശഹത്യയ്ക്ക് ആക്രമണത്തിന്റെ മറയൊരുക്കി ആരോപണങ്ങളുടെ കുന്തമുന നിങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തിരിക്കുക. അങ്ങനെ രാജ്യത്തിന്റെ ശ്രദ്ധ മണിപ്പൂരില്‍ നിന്ന് തിരിച്ചുവിട്ട് അവിടെ ബാക്കിയുള്ള ക്രിസ്ത്യാനികളുടെ കൂട്ടക്കുരുതിക്കുള്ള സാഹചര്യം കൂടി ഒരുക്കുക. ഇതായിരുന്നു 79 ദിവസത്തെ മൗനത്തിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി വായ തുറന്നതിനു പിന്നിലുള്ള രാഷ്ട്രീയ കുതന്ത്രം. | TheFourthEye
മണിപ്പൂരില്‍ രണ്ടുമാസത്തിലേറെയായി നടന്നുവരുന്ന വംശീയ കലാപത്തോട് നരേന്ദ്രമോദി സര്‍ക്കാര്‍ പുലര്‍ത്തിയ ക്രിമിനല്‍ നിസംഗതയെ പറ്റി ഏറ്റവും കൃത്യമായ അഭിപ്രായം ഞാന്‍ കേട്ടത് ഈ കഴിഞ്ഞ ദിവദി വയറി ന്റെ സ്ഥാപകനായ സിദ്ധാര്‍ഥ് വരദരാജനില്‍ നിന്നാണ്. മോദിയുടെ മൗനത്തെ പറ്റി ഇദ്ദേഹം പറഞ്ഞത് 79 ദിവസത്തെ കലാപം, 78 ദിവസത്തെ മൗനം എന്നാണ്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കൃത്യവിലോപത്തെ ഇതിലും വ്യക്തവും കൃത്യവുമായി വിശദീകരിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്.
കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കില്ല എന്ന മോദിയുടെ പ്രസ്താവന അങ്ങേയറ്റം വലിയ കോമഡിയാവുന്നത് ഇവിടെയാണ്. അങ്ങനെ കൊടും ക്രിമിനലുകളെയും കുറ്റവാളികളെയും രക്ഷപ്പെടാന്‍ അനുവദിക്കാത്തത്ര ഭദ്രതയുള്ള നിയമ സംവിധാനങ്ങളുള്ള ഒരു രാജ്യമായിരുന്നു ഇന്ത്യയെങ്കില്‍ ഇപ്പറയുന്ന നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ പല കേമന്മാരും ഇദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും എല്ലാം ഇന്ന് തിഹാര്‍ ജയിലില്‍ ആയിരിക്കില്ലേ ഉണ്ടാകുമായിരുന്നത്?
ഒരു സംസ്ഥാനത്തെ രണ്ടു വിഭാഗം ജനങ്ങള്‍ തമ്മില്‍ കൊലപാതകവും കൊള്ളിവെപ്പും മാത്രമല്ല പട്ടാപ്പകല്‍ ആഫ്രിക്കയില്‍ പോലും കാണാത്ത രീതിയില്‍ സ്ത്രീകളുടെ അഭിമാനം പോലും കവരുന്ന നിലയിലേക്ക് ആഭ്യന്തര കലാപം അരങ്ങേറിയിട്ട് രണ്ടര മാസമായി ഒരു പ്രധാനമന്ത്രി ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയോ സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ എന്തെങ്കിലുമൊന്ന് ചെയ്യുകയോ ചെയ്യുന്നില്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന് ആ കസേരയില്‍ ഇരിക്കാന്‍ എന്താണ് അവകാശം? ഗുജറാത്ത് കലാപത്തിന് സര്‍വ്വ ഒത്താശയും ചെയ്യുകയും മുസ്‌ലിംകളെ അറവ് മാടുകളെ പോലെ അരിഞ്ഞുവീഴ്ത്താന്‍ ഹിന്ദു തീവ്രവാദികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്തു എന്ന് ബി.ബി.സി വരെ കണ്ടെത്തിയിട്ടും ആരോപണങ്ങളെ എല്ലാം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് അധികാരത്തില്‍ തുടരുന്നയാളാണ് നരേന്ദ്ര മോദി. മണിപൂരിലെ മോദിയുടെ ഈ നിസംഗത ഗുജറാത്ത് കലാപ സമയത്തെ അദ്ദേഹത്തിന്റെ നിര്‍വികാരതയുടെ നേര്‍സാക്ഷ്യമായി രാജ്യം ഇന്ന് തിരിച്ചറിയുന്നു. കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കില്ല എന്ന മോദിയുടെ പ്രസ്താവന അങ്ങേയറ്റം വലിയ കോമഡിയാവുന്നത് ഇവിടെയാണ്. അങ്ങനെ കൊടും ക്രിമിനലുകളെയും കുറ്റവാളികളെയും രക്ഷപ്പെടാന്‍ അനുവദിക്കാത്തത്ര ഭദ്രതയുള്ള നിയമ സംവിധാനങ്ങളുള്ള ഒരു രാജ്യമായിരുന്നു ഇന്ത്യയെങ്കില്‍ ഇപ്പറയുന്ന നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ പല കേമന്മാരും ഇദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും എല്ലാം ഇന്ന് തിഹാര്‍ ജയിലില്‍ ആയിരിക്കില്ലേ ഉണ്ടാകുമായിരുന്നത്? മനുഷ്യ മനസാക്ഷി കരിഞ്ഞു പോകുന്ന വിധമുള്ള കൊടും ക്രൂരതകള്‍ പ്രവര്‍ത്തിച്ചവരെ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ച ഒരു ദുരന്ത വ്യവസ്ഥയിലാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പടാന്‍ പോകുന്നത്. കേള്‍ക്കാന്‍ നല്ല രസമുണ്ട്.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലം മുതല്‍ നരേന്ദ്രമോദിയുടെ പ്രവര്‍ത്തന ശൈലി പരിശോധിച്ചാല്‍ അതില്‍ നിഴലിച്ചു നില്‍ക്കുന്ന മൂന്നു സ്വഭാവ സവിശേഷതകള്‍ നമുക്ക് കാണാനാവും. ഒന്ന്, തട്ടിപ്പും സത്യസന്ധതയില്ലായ്മയും ഇരട്ട മുഖവും. ഈ കള്ളത്തരമാണ് നമ്മുടെ വിശ്വ ഗുരുവിനെ മികച്ച ഒരു നടന്‍ ആക്കുന്നത്. രണ്ടാമത്തെത് ഭയമാണ്. സ്വന്തം കഴിവില്‍ ആത്മവിശ്വാസം തീരെ ഇല്ലാത്ത, ആരൊക്കെയോ തന്നെ പിന്നില്‍ നിന്ന് കുത്തി അധികാരം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന മാനസിക വിഭ്രാന്തി എപ്പോഴും വച്ചു പുലര്‍ത്തുന്ന വെറുമൊരു അധികാരമോഹിയാണ് മോദി. ഗുജറാത്തില്‍ കേശുഭായി പട്ടേലിനെയും ഹരന്‍ പാണ്ഡ്യയെയും വിവിധ മാര്‍ഗങ്ങളിലൂടെ ഒതുക്കിയ മോദി ഒടുവില്‍ ഒരു ഘട്ടത്തില്‍ അസ്തമിച്ചു പോയേക്കാമായിരുന്ന തന്റെ രാഷ്ട്രീയ ഭാവിയെ രക്ഷിച്ചെടുത്ത, അച്ഛന്റെ പ്രായമുള്ള അദ്വാനിയെ വരെ ചവിട്ടി മൂലയ്ക്കിരുത്തിയാണ് രാജ്യത്തിന്റെ അധികാരം പിടിച്ചത്.
ഇതുപോലെ, ഇല്ലാത്ത പലതിനെയും നിരന്തരം ഭയപ്പെടുന്ന Political Schizophrenia യുടെ അടിമയായ മോദിയുടെ മാധ്യമങ്ങളോടുള്ള ഭയവും ഇവിടെ എടുത്തു പറയേണ്ടതാണ്. കരണ്‍ ഥാപ്പറുടെ സ്റ്റുഡിയോയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളവും വാങ്ങി കുടിച്ച് 2008 ല്‍ തുടങ്ങിയ ഓട്ടം ഇന്നും മോദി തുടരുകയാണ്. മൂന്നാമത്തെ സ്വഭാവ വിശേഷം ക്രൂരതയാണ്. തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്ത് ക്രൂരതയും ചെയ്യാന്‍ നരേന്ദ്രമോദിക്ക് യാതൊരു മടിയുമില്ല. ഗുജറാത്ത് കൂട്ടക്കൊലയില്‍ മാത്രമല്ല സഞ്ജീവ് ഭട്ട് മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള പ്രതിയോഗികളെ ഏതു വിധമാണ് ഇദ്ദേഹം നേരിട്ടത് എന്നതെല്ലാം നമ്മുടെ കണ്‍മുന്നില്‍ തന്നെയുള്ള കാര്യങ്ങളാണല്ലോ.
നാരി ശക്തിയെക്കുറിച്ച് ഉറക്കത്തില്‍ പോലും പിച്ചും പേയും പറയുന്ന ഇദ്ദേഹത്തിന് സ്വന്തം വാക്കുകളോട് ഒരല്‍പം ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ചെറുപ്പക്കാരായ രണ്ടു സ്ത്രീകളെ ഈ വിധം അവഹേളിക്കുന്ന സാഹചര്യത്തില്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ പിന്നീട് ഒരു നിമിഷം പോലും ആ കസേരയില്‍ തുടരാന്‍ അനുവദിക്കുമായിരുന്നില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വഭാവ വിശേഷത്തിലെ മേല്‍പ്പറഞ്ഞ മൂന്നു ഗുണങ്ങളും അടിസ്ഥാനപരമായി തമോ ഗുണങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. പുരാണങ്ങളിലെയും സിനിമകളിലെയും കഥകളിലെയുമെല്ലാം ദുഷ്ട കഥാപാത്രങ്ങളില്‍ മാത്രമാണ് നാം ഇതുവരെ ഈ തമോഗുണങ്ങള്‍ ഇപ്രകാരം യോജിച്ച് കണ്ടിട്ടുള്ളത്. ഒരുപക്ഷേ പൈശാചികതയുടെ നേര്‍രൂപം എന്ന് ഇന്ന് ലോകം വിശേഷിപ്പിക്കുന്ന ഹിറ്റ്‌ലറെയും മുസോളിനിയെയും ഒക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ രാഷ്ട്രീയ നേതാക്കന്മാരില്‍ മോദിയെ പോലെ കിരാത ഭാവം മനസ്സില്‍ പേറുന്നവര്‍ അധികമില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാനാവും. ആ നിലയ്ക്ക് നാസികളെ അധികാരമേല്‍പ്പിച്ച ജര്‍മന്‍കാരെ പോലെ തന്നെ മോദിയെ പ്രധാനമന്ത്രി ആക്കിയ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട് എന്ന് എനിക്ക് തോന്നുന്നു.
ഇനി നമുക്ക് മണിപ്പൂരിലേക്ക് തിരിച്ചു വന്നാല്‍, 79 ദിവസത്തെ കൂട്ടക്കൊലക്ക് ശേഷം ഇക്കഴിഞ്ഞ ദിവസം വായ തുറക്കാന്‍ തീരുമാനിച്ച നരേന്ദ്രമോദിയുടെ ഈ മാസ്റ്റര്‍ സ്‌ട്രോക്കിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് ഒന്ന് അവലോകനം ചെയ്യാം. ഇത്തരം ഒരു ആഭ്യന്തര കലാപം അല്ലെങ്കില്‍ രണ്ട് ശത്രുരാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പോലെ ഒരു രാജ്യത്തിനുള്ളിലെ രണ്ട് ഗോത്ര, മതവിഭാഗങ്ങള്‍ തമ്മില്‍ തല്ലി ചാവുമ്പോള്‍ ഒരു പ്രധാനമന്ത്രി കാണിക്കേണ്ട നേതൃത്വ പാടവമോ, സമാധാനം സ്ഥാപിക്കാനുള്ള താല്‍പര്യമോ, കൊല്ലപ്പെടുന്നവരോടുള്ള സഹാനുഭൂതിയോ എന്തെങ്കിലും മോദിയുടെ ഈ വൈകിയുള്ള നാടകം കളിയില്‍ ഉണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഒന്നാമതായി മോദിയുടെ പ്രസ്താവനയില്‍ നിഴലിച്ചു നിന്നത് മണിപ്പൂരിലെ പ്രശ്‌നങ്ങളെ ലഘൂകരിച്ച്, രാജ്യത്തിന്റെ ഇതര പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ടാക്കാനായി നിക്ഷിപ്ത താല്‍പര്യക്കാര്‍, അതായത് രാജ്യദ്രോഹികള്‍, നടത്തിവരുന്ന മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളുമായി അവയെ കൂട്ടിക്കെട്ടി തടിതപ്പാനുള്ള ഒരു ശ്രമമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും ക്രൂരതകളും നോക്കിനില്‍ക്കില്ല എന്ന ശിവാജി ഗണേശന്‍ സ്‌റ്റൈലില്‍ ഉള്ള പ്രഖ്യാപനങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതിനേക്കാള്‍ എത്രയോ ഗുരുതരമാണ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ എന്ന് മോദിക്ക് അറിയാഞ്ഞിട്ടല്ല. നാരി ശക്തിയെക്കുറിച്ച് ഉറക്കത്തില്‍ പോലും പിച്ചും പേയും പറയുന്ന ഇദ്ദേഹത്തിന് സ്വന്തം വാക്കുകളോട് ഒരല്‍പം ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ചെറുപ്പക്കാരായ രണ്ടു സ്ത്രീകളെ ഈ വിധം അവഹേളിക്കുന്ന സാഹചര്യത്തില്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ പിന്നീട് ഒരു നിമിഷം പോലും ആ കസേരയില്‍ തുടരാന്‍ അനുവദിക്കുമായിരുന്നില്ല. അപ്പോള്‍, 50 ദിവസം കൊണ്ട് നോട്ട് നിരോധനത്തിന്റെ കെടുതികള്‍ അവസാനിച്ചില്ലെങ്കില്‍ ഏത് ശിക്ഷയും ഏറ്റു വാങ്ങാമെന്ന് വിങ്ങിപ്പൊട്ടിയ മോദിയുടെ മറ്റൊരു നാടക ഡയലോഗ് എന്നതില്‍ കൂടുതല്‍ പ്രാധാന്യം ഇപ്പോഴത്തെ ഈ വാചകമടിയ്ക്ക് നല്‍കേണ്ടതില്ല എന്ന് വ്യക്തം.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് എതിരെ അക്രമം നടക്കുന്നു എന്ന് പ്രതിപക്ഷ കക്ഷികളോട് ചോദിക്കാന്‍ നരേന്ദ്രമോദി സ്വന്തം അണികളോടും നേതാക്കന്മാരോടും ആവശ്യപ്പെടുമ്പോള്‍ അതിന്റെ അര്‍ഥം വളരെ വ്യക്തമാണ്. മണിപ്പൂരിലെ ക്രിസ്ത്യന്‍ വംശഹത്യയ്ക്ക് ആക്രമണത്തിന്റെ മറയൊരുക്കി ആരോപണങ്ങളുടെ കുന്തമുന നിങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തിരിക്കുക.
നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ. ഇന്ത്യയില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പണ്ട് നെഹ്‌റു മുന്നോട്ടുവച്ച ശാസ്ത്ര ബോധത്തെയുമെല്ലാം പൂര്‍ണ്ണമായും വിഴുങ്ങിക്കഴിഞ്ഞ ഹിന്ദുത്വ ഭീകര ഗോത്രസംസ്‌കാരത്തിന്റെ വിനാശകരമായ താണ്ഡവത്തെപ്പറ്റി ഈ രണ്ട് കുക്കി വനിതകളുടെ മാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഈ അവസരത്തില്‍, രാജ്യത്തിന്റെ പ്രധാനമന്ത്രി അതേക്കുറിച്ച് നിലപാട് പറയുന്നത് രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും അക്രമങ്ങളെ മുന്‍നിര്‍ത്തിയാണ് എന്നത് തന്നെ നരേന്ദ്രമോദിയുടെ നേരത്തെ പറഞ്ഞ അടിസ്ഥാന സ്വഭാവമായ പൈശാചികതയുടെയും ആത്മാര്‍ഥത ഇല്ലായ്മയുടെയും ഒന്നാന്തരം തെളിവല്ലേ. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളെ തിരഞ്ഞുപിടിച്ച്, സ്വന്തം പാര്‍ട്ടി കുട്ടിച്ചോറാക്കി കൊണ്ടിരിക്കുന്ന മണിപ്പൂരിലെ അരാജകത്വത്തെ വെള്ളപൂശാനുള്ള മോദിയുടെ തന്ത്രം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാവില്ല.
ഇവിടെയാണ് മണിപ്പൂരിലെ അസാധാരണ സംഭവങ്ങളില്‍ മനംനൊന്താണ് മോദി ഇപ്പോള്‍ പ്രതികരിച്ചിട്ടുള്ളത് എന്ന കേരളത്തിലെ ചില സംഘ്പരിവാറുകാരുടെ ന്യായവാദങ്ങള്‍ തകര്‍ന്നു വീഴുന്നത്. മണിപ്പൂരിലെ മേയ്തേയ് ഭീകരവാദികള്‍ക്കും രാജ്യമെമ്പാടും മതന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി ചെയ്യാന്‍ കാത്തിരിക്കുന്ന സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കും കൂടുതല്‍ ശക്തിയോടെ തങ്ങളുടെ സംഹാരതാണ്ഡവം തുടരാനുള്ള ആഹ്വാനമായിട്ടാണ് ഞാന്‍ മോദിയുടെ ഈ പ്രസ്താവനയെ കാണുന്നത്. കാരണം, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് എതിരെ അക്രമം നടക്കുന്നു എന്ന് പ്രതിപക്ഷ കക്ഷികളോട് ചോദിക്കാന്‍ നരേന്ദ്രമോദി സ്വന്തം അണികളോടും നേതാക്കന്മാരോടും ആവശ്യപ്പെടുമ്പോള്‍ അതിന്റെ അര്‍ഥം വളരെ വ്യക്തമാണ്. മണിപ്പൂരിലെ ക്രിസ്ത്യന്‍ വംശഹത്യയ്ക്ക് ആക്രമണത്തിന്റെ മറയൊരുക്കി ആരോപണങ്ങളുടെ കുന്തമുന നിങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തിരിക്കുക. അങ്ങനെ രാജ്യത്തിന്റെ ശ്രദ്ധ മണിപ്പൂരില്‍ നിന്ന് തിരിച്ചുവിട്ട് അവിടെ ബാക്കിയുള്ള ക്രിസ്ത്യാനികളുടെ കൂട്ടക്കുരുതിക്കുള്ള സാഹചര്യം കൂടി ഒരുക്കുക. ഇതായിരുന്നു 79 ദിവസത്തെ മൗനത്തിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി വായ തുറന്നതിനു പിന്നിലുള്ള രാഷ്ട്രീയ കുതന്ത്രം.
അത്യന്താധുനിക പുരോഗമന ലോകത്തിന്റെ നെറുകയില്‍ വിശ്വഗുരുവായി വിളങ്ങുന്നു എന്ന് ഭക്തന്മാര്‍ അഭിമാനിയ്ക്കുന്ന ഹിന്ദുത്വ ഇന്ത്യ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ആഫ്രിക്കന്‍ ഗോത്ര രാജ്യങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധം അരാജക ഇന്ത്യയായി അധഃപതിച്ചത് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. അപ്പോള്‍ മാസങ്ങളോളം വായ മൂടി ഫോട്ടോയും എടുത്ത് ലോകം ചുറ്റിയ ശേഷം ആ രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തിയ ആദ്യ പ്രതികരണത്തില്‍ മണിപ്പൂരന് നല്‍കിയ സ്ഥാനം എന്താണ് എന്ന് നാം ഒന്ന് പരിശോധിക്കേണ്ടതുണ്ട്.
മോദിയുടെ പ്രസ്താവനയുടെ തുടക്കം പവിത്രമായ ശ്രാവണമാസത്തെക്കുറിച്ചും അതോടനുബന്ധിച്ച് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തെക്കുറിച്ചും ആയിരുന്നു. ഇങ്ങനെ പാര്‍ലമെന്റ് സമ്മേളനത്തെ പോലും ഏതോ ഗണപതിഹോമം നടത്തുന്നതുപോലെ പവിത്രമായ ഒരു പരിപാടിയാക്കി മാറ്റുന്നത് ആ സമ്മേളനം സ്തംഭിപ്പിക്കാന്‍ പോകുന്ന പ്രതിപക്ഷത്തിന്റെ നടപടിയെ ദേശദ്രോഹവും ഹിന്ദുവിരുദ്ധതയും ഒക്കെയാക്കി വക്രീകരിക്കാനായി ഒരു മുഴ മുമ്പേയുള്ള ഏറാണ് എന്ന് മോദിയെ അറിയാവുന്നവര്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ പ്രയാസം ഉണ്ടാവില്ല. ഇന്ത്യന്‍ പാര്‍ലമെന്റിനെ ജനാധിപത്യത്തിന്റെ ശ്രീകോവിലും ഊട്ടുപുരയും പൂരപ്പറമ്പുമൊക്കെയായി ഹിന്ദു സാംസ്‌കാരികത കുത്തി നിറയ്ക്കുന്ന മതേതര മാധ്യമങ്ങള്‍ തന്നെ കാലങ്ങളായി തയ്യാറാക്കി കൊടുത്ത ചവിട്ടുപടിയില്‍ കയറി നിന്നാണ് മോദി ഇന്ന് ഏതോ ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി പോലെ ഒരു മതേതര രാജ്യത്തെ ഭരിച്ചു മുടിക്കുന്നത് എന്നതും ബോധമുള്ള മനുഷ്യര്‍ തിരിച്ചറിയേണ്ട കാര്യമാണ്.
സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് പൂര്‍ണ്ണമായും കൈകഴുകി പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക, അങ്ങനെ മണിപ്പൂരിലെ വംശഹത്യ പൂര്‍വാധികം ശക്തിയോടെ തുടരാന്‍ സംഘ്പരിവാറിന്റെ സര്‍വ്വ ഒത്താശയുമുള്ള അവിടുത്തെ മേയ്തേയ് ഭീകരവാദികളുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും കരങ്ങള്‍ക്ക് ശക്തി പകരുക എന്ന മോദി എന്ന ഇന്ത്യന്‍ ഹിറ്റ്‌ലറുടെ പ്രശ്‌നപരിഹാരമാര്‍ഗം സംഘികള്‍ അങ്ങനെ സര്‍വാത്മനാ ഏറ്റെടുത്തു കഴിഞ്ഞു.
ഇതിനുശേഷം മോദിയുടെ പ്രസംഗത്തില്‍ രണ്ടാം സ്ഥാനം പോലും മണിപ്പൂരിന് നല്‍കിയില്ല. രണ്ടാമതായി മോദി പറഞ്ഞത് ചെറുപ്പക്കാരെ കുറിച്ചും അവര്‍ക്കായി തന്റെ സര്‍ക്കാര്‍ കരുതി വെച്ചിട്ടുള്ള നല്ല നാളകളെക്കുറിച്ചും ഒക്കെയാണ്. പിന്നെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള സ്ഥിരം തള്ളാണ്. സ്ത്രീകള്‍ക്ക് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ അവസരമില്ലാത്ത, അവരെ പട്ടാപ്പകല്‍ ഹിന്ദുത്വ പുരുഷ കേസരികള്‍ ഉടുതുണിയില്ലാതെ വഴിനടത്തുന്ന മോദിയുടെ ഇന്ത്യ ഡിജിറ്റല്‍ ഇന്ത്യയല്ല ഡിസാസ്ട്രസ് ഇന്ത്യയാണ്.
ഇതിനുശേഷം കഴിഞ്ഞ 24 മണിക്കൂറില്‍ നാം കാണുന്നത് മോദിയുടെ കോളാമ്പികളായ മന്ത്രിമാരും പാര്‍ട്ടി നേതാക്കന്മാരും മോദി പറഞ്ഞുകൊടുത്ത അതേ പല്ലവി നാണമില്ലാതെ ഏറ്റുപാടുന്നതാണ്. മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇക്കൂട്ടര്‍ രാജസ്ഥാനെ കുറിച്ചും ഛത്തീസ്ഗഡിനെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും കേരളത്തെക്കുറിച്ചുമെല്ലാം നിര്‍ത്താതെ നിലവിളിച്ചു കൊണ്ടിരിക്കുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് പൂര്‍ണ്ണമായും കൈകഴുകി പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക, അങ്ങനെ മണിപ്പൂരിലെ വംശഹത്യ പൂര്‍വാധികം ശക്തിയോടെ തുടരാന്‍ സംഘ്പരിവാറിന്റെ സര്‍വ്വ ഒത്താശയുമുള്ള അവിടുത്തെ മേയ്തേയ് ഭീകരവാദികളുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും കരങ്ങള്‍ക്ക് ശക്തി പകരുക എന്ന മോദി എന്ന ഇന്ത്യന്‍ ഹിറ്റ്‌ലറുടെ പ്രശ്‌നപരിഹാരമാര്‍ഗം സംഘികള്‍ അങ്ങനെ സര്‍വാത്മനാ ഏറ്റെടുത്തു കഴിഞ്ഞു.
നരേന്ദ്രമോദി എന്ന നേതാവ് പ്രതിനിധീകരിക്കുന്ന പൈശാചികതയുടെ എല്ലാ തീവ്രതയും ഊറ്റിയെടുത്ത ഇത്തരത്തിലുള്ള ഒരു പ്രസ്താവന വന്നത് രവിശങ്കര്‍ പ്രസാദിന്റെ വകയായിട്ടാണ്. ഇദ്ദേഹം ചോദിച്ച ചോദ്യം ഇതാണ്. കുക്കി വനിതകളെ നഗ്‌നരായി നടത്തിയ സംഭവം നടക്കുന്നത് മെയ് നാലിനാണ്. എന്നിട്ട് ആ വീഡിയോ എന്തുകൊണ്ട് ഇപ്പോള്‍ പുറത്തുവന്നു? ഒരു കേന്ദ്രമന്ത്രിയായിരുന്ന ഇയാളൊക്കെ മനുഷ്യനാണോ എന്ന് സംശയിച്ചു പോയാല്‍ കുറ്റപ്പെടുത്താന്‍ ആവുമോ?
പച്ചയ്ക്ക് പറഞ്ഞാല്‍, രണ്ട് ക്രിസ്ത്യന്‍ യുവതികള്‍ ഈ വിധത്തില്‍ പട്ടാപ്പകല്‍ അപമാനിക്കപ്പെട്ടിട്ടും ഇന്ത്യയിലെ പ്രധാനമന്ത്രി മുതല്‍ ഇങ്ങോട്ടുള്ള ഒരു സംഘ്പരിവാരുകാരനും, അതുപോലെ കേന്ദ്രസര്‍ക്കാര്‍ മുതല്‍ കമീഷനും ബോര്‍ഡും എന്ന വിവിധ പേരുകളില്‍ തട്ടിക്കൂട്ടി സംഘങ്ങള്‍ നടത്തുന്ന വിവിധ ശാഖകളില്‍ ഒന്നുപോലും ഒരു നടപടിയും എടുക്കുന്നില്ല എന്നര്‍ഥം. ഇതിനുള്ള കാരണം ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയും അഭിമാനം പെരുവഴിയില്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍ അത് ചീഞ്ഞു വളമാകുന്നത് ഹിന്ദുത്വ സ്വാഭിമാനത്തിനാണ് എന്നത് തന്നെ.
ഒന്നാമത്തെ കാര്യം പൊലീസുകാരുടെ കണ്‍മുന്നില്‍ വച്ച് നടന്ന ഈ അക്രമം നടന്ന് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് സംഭവത്തില്‍ ഒരു എഫ്.ഐ.ആര്‍ പോലും പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നിട്ട് നാളിതുവരെ ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. സ്മൃതി ഇറാനിയെ പറ്റി പ്രതിപക്ഷം ഒരു രാഷ്ട്രീയ ആരോപണം ഉന്നയിച്ചാല്‍ പോലും സ്ത്രീത്വത്തെ അപമാനിച്ചതിന് നോട്ടീസ് അയക്കുന്ന ദേശീയ വനിതാ കമീഷന്‍ ഇക്കാര്യത്തില്‍ പരാതി കിട്ടിയിട്ടും യാതൊരു നടപടിയും എടുക്കാതെ അതിനുമേല്‍ അടയിരുന്നു. പച്ചയ്ക്ക് പറഞ്ഞാല്‍, രണ്ട് ക്രിസ്ത്യന്‍ യുവതികള്‍ ഈ വിധത്തില്‍ പട്ടാപ്പകല്‍ അപമാനിക്കപ്പെട്ടിട്ടും ഇന്ത്യയിലെ പ്രധാനമന്ത്രി മുതല്‍ ഇങ്ങോട്ടുള്ള ഒരു സംഘ്പരിവാരുകാരനും, അതുപോലെ കേന്ദ്രസര്‍ക്കാര്‍ മുതല്‍ കമീഷനും ബോര്‍ഡും എന്ന വിവിധ പേരുകളില്‍ തട്ടിക്കൂട്ടി സംഘങ്ങള്‍ നടത്തുന്ന വിവിധ ശാഖകളില്‍ ഒന്നുപോലും ഒരു നടപടിയും എടുക്കുന്നില്ല എന്നര്‍ഥം. ഇതിനുള്ള കാരണം ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയും അഭിമാനം പെരുവഴിയില്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍ അത് ചീഞ്ഞു വളമാകുന്നത് ഹിന്ദുത്വ സ്വാഭിമാനത്തിനാണ് എന്നത് തന്നെ.
ഇവിടെ എടുത്തു പറയേണ്ട മറ്റൊരു സംഗതി മണിപ്പൂര്‍ സംസ്ഥാനത്തിന്റെ constitutional head എന്ന് പറയപ്പെടുന്ന ഗവര്‍ണര്‍ ഒരു സ്ത്രീയാണ് എന്നതാണ്. ഒരുപക്ഷേ മറ്റു രാജ്യങ്ങളില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ അവസാനിച്ചു പോയ നഗ്‌നരായി നടത്തുന്നതുപോലെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇപ്പോഴും അരങ്ങേറുന്ന സ്വന്തം സംസ്ഥാനത്തിന്റെ ഭരണാധികാരിയെ പിരിച്ചുവിടാന്‍ ഇവര്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്യുന്നില്ല? കാരണം ഒന്നേയുള്ളൂ. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, പാര്‍ലമെന്റും രാജ്ഭവനും മുതല്‍ ഇങ്ങോട്ടുള്ള എല്ലാ സ്ഥാപനങ്ങളും ഹിന്ദുത്വ ഭരണഘടത്തിന് കീഴില്‍ ന്യൂനപക്ഷ വേട്ട മാത്രം ലക്ഷ്യമിടുന്ന വെറും സംഘശാഖകളാണ്. മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനും അവരെ സര്‍വ്വവിധത്തിലും അപരവത്കരിക്കാനുമുള്ള പദ്ധതികള്‍ നിരന്തരമായി തയ്യാറാക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന നിങ്ങളുടെ നാട്ടിലെ ആര്‍.എസ്.എസിന്റെ ശാഖയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഞാന്‍ ഈ പറഞ്ഞ ഭരണഘടനാ ശാഖകള്‍. മദ്രസ അധ്യാപകര്‍ക്ക് എന്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്നു എന്ന് നിലവിളിക്കുന്ന മതേതരന്മാരൊന്നും ഈ പറഞ്ഞ ഭരണഘടനാ സ്ഥാപനങ്ങളിലെ സംഘികള്‍ക്ക് എന്തിന് നികുതിപ്പണത്തില്‍ നിന്ന് ചെലവിന് കൊടുക്കുന്നു എന്ന ചോദ്യം ചോദിക്കുന്നില്ല എന്നേയുള്ളൂ.
മണിപ്പൂരില്‍ നടന്നതിന്റെ ആയിരത്തില്‍ ഒരംശം എങ്കിലും ക്രൂരത അരങ്ങേറുന്ന ലോകത്തെ ഏതൊരു രാജ്യത്തും സംഭവം നടന്ന് രണ്ടുമണിക്കൂര്‍ പിന്നിടുമ്പോഴേക്കും രാജ്യത്തിന്റെ പ്രസിഡന്റോ പ്രധാനമന്ത്രിയോ അതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരിക്കും. ആ പ്രതികരണം ആ സംഭവത്തെക്കുറിച്ച് മാത്രമായിരിക്കും. അതാണ് ഒരു ഭരണാധികാരിക്ക് വേണ്ട മിനിമം സത്യസന്ധത, നന്മ എന്നത്. പക്ഷെ, ഇന്ത്യയിലെ അനുഭവം നേരെ മറിച്ചാണ് എന്നത് വെറുമൊരു ആകസ്മികതയായി നാം കാണേണ്ടതില്ല. കാരണം, ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങള്‍ തന്നെയാണ് അപരമത വിദ്വേഷത്തിന്റെ പ്രേരണയാല്‍ മാത്രം ഈ വിധം നിര്‍ദയരായ വര്‍ഗീയ രാഷ്ട്രീയക്കാരെ രാജ്യം ഭരി്ക്കാന്‍ ഏല്‍പിച്ചത് എന്നത് തന്നെ.
അനുഭവം കൊണ്ട് പഠിക്കാത്തവര്‍ക്കുള്ള ദുരാനുഭവങ്ങള്‍ അധികഠിനമായിരിക്കും എന്ന വലിയ സത്യത്തിന്റെ തിരിച്ചറിവാണ് ഇനിയെങ്കിലും ഇന്ത്യക്കാര്‍ക്ക് ഉണ്ടാവേണ്ടത്. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ. ഗുജറാത്ത് കലാപത്തിന് ശേഷം ലോകമെമ്പാടും ഒരു കൊടും ഭീകരന്റെ ഇമേജ് ഉണ്ടായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു നരേന്ദ്രമോദി എന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി. ഞങ്ങളുടെ രാജ്യത്തേക്ക് കയറിപ്പോകരുത് എന്ന താക്കീതുമായി അമേരിക്ക വിസ നിഷേധിച്ച ഇദ്ദേഹത്തെ ന്യായീകരിക്കാന്‍ അന്ന് ലോകത്ത് ഒരു രാജ്യവും മുന്നോട്ടുവന്നിരുന്നില്ല. യു.സി ബാനര്‍ജിയും ജസ്റ്റിസ് കൃഷ്ണയ്യരും ഉള്‍പ്പെടെ നിരവധി അന്വേഷണ കമീഷനുകള്‍ നരേന്ദ്രമോദി എന്ന ഹിന്ദുത്വ ഭീകര ഭരണാധികാരിയുടെ കൈകളിലൂടെ ഒലിച്ചിറങ്ങിയ ഗുജറാത്തിലെ നിരപരാധികളായ മുസ്‌ലിംകളുടെ ചോര ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ ചൂണ്ടിക്കാണിച്ചുകൊടുത്തതാണ്.
എന്നിട്ട് ആ ജനങ്ങള്‍ എന്ത് ചെയ്തു? മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കാനായി ഏത് പിശാചിനെയും ഞങ്ങള്‍ ഭരണം ഏല്‍പ്പിക്കും എന്ന പ്രഖ്യാപനത്തോടെ അവര്‍ ഹിന്ദുത്വമെന്ന വിനാശകാരിയായ തത്വശാസ്ത്രത്തെ രാജ്യത്തിന്റെ ഭരണമേല്പിച്ചു. മുസ്‌ലിം വെറിയന്മാരായ ഇക്കൂട്ടരെ നിരന്തരം തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിജയിപ്പിച്ചവര്‍ മതേതര ഹിന്ദുക്കള്‍ മാത്രമായിരുന്നില്ല, രാജ്യ മെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ കൂടി ആയിരുന്നു എന്ന ഓര്‍മയും നമുക്ക് ഉണ്ടായിരിക്കണം. ഇന്നിപ്പോള്‍ മണിപ്പൂരില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത് ബിരന്‍ സിങ് എന്ന ഹിന്ദുത്വ ഭീകര സത്വത്തെ ഒരിക്കല്‍ നെഞ്ചോട് ചേര്‍ത്ത അവിടത്തെ ക്രിസ്ത്യാനികള്‍ക്കുള്ള കര്‍മഫലം മാത്രമാണ്.
മുസ്‌ലിം രക്തം ഊറ്റി കുടിച്ച് സ്വന്തം സമുദായത്തിന്റെ ആരോഗ്യം സംരക്ഷിച്ചു കളയാം എന്ന് ഇന്നലെ വരെ സ്വപ്നം കാണുകയും ഇന്ന് നേരം വെളുത്തപ്പോള്‍ മണിപ്പൂരിലെ ദുരന്ത കാഴ്ചകള്‍ കണ്ട് ആ സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുകയും ചെയ്ത കേരളത്തിലെ ഒരു വിഭാഗം ക്രിസ്തീയ പുരോഹിതസമൂഹത്തിനും മണിപ്പൂര്‍ ഒരു പാഠമാണ്. ക്രിസ്തുമസിന് കൊണ്ടുവന്ന കേക്കിന്റെ രുചി നാവില്‍ നിന്ന് മായും മുന്‍പേ വായ്ക്കുള്ളില്‍ നിരപരാധികളായ ക്രിസ്ത്യാനികളുടെ ചോരയുടെ ഉപ്പും മണവുമെല്ലാം നിറയ്ക്കാന്‍ സംഘപരിവാറിന് യാതൊരു മടിയും ഉണ്ടാവില്ല എന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നല്ലത്.
എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെ മുസ്‌ലിമിനെ ഇല്ലാതാക്കാന്‍ ഹിന്ദുത്വഭീകരതയെ വോട്ട് ചെയ്ത് ജയിപ്പിച്ച ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഒരുപക്ഷേ ദൈവം പോലും തയ്യാറാവുന്നില്ലെങ്കില്‍ അതിന് ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്ന് പണ്ട് വാല്മീകിയോട് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഓരോ ഇന്ത്യക്കാരനോടും പറയാനുള്ളത്.