വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി; മണിപ്പൂരില്‍ ക്രൂരത നേരിട്ട പെണ്‍കുട്ടി പറയുന്നത്
ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. വസ്ത്രം അഴിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞു. വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി. വലിച്ചിഴച്ചശേഷം പുരുഷന്മാര്‍, അടുത്തുള്ള പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു. പല തവണ മര്‍ദിച്ചു - മണിപ്പൂരില്‍ ക്രൂരത നേരിട്ട പെണ്‍കുട്ടികളിലൊരാള്‍ പറയുന്നു.
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ദൃശ്യങ്ങളാണ് ഇന്നലെ മണിപ്പൂരില്‍ നിന്നും പുറത്ത് വന്നത്. ഗോത്രവിഭാഗമായ രണ്ട് കുക്കി യുവതികളെ ഒരുകൂട്ടം ചെറുപ്പക്കാര്‍ നഗ്‌നരാക്കി റോഡിലൂടെ നടത്തി ലൈംഗികാതിക്രമം നടത്തുകയിരുന്നു. മണിപ്പൂര്‍ മെയ്‌തേയ് - കുക്കി സംഘര്‍ഷം ആരംഭിച്ച മെയ് മൂന്നിന് പിറ്റേദിവസമാണ് തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയില്‍ ഈ ക്രൂരത നടക്കുന്നത്. എന്നാല്‍, രണ്ടര മാസത്തിന് ശേഷം ഇന്നലെ രാത്രിയാണ് ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവരുന്നത്. സംഭവം പൊലീസ് ഉള്‍പ്പടെ മറച്ചുവെച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുകയും വലിയപ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പൊലീസ് അനങ്ങി തുടങ്ങി. പിന്നാലെ ഇന്ന് പുലര്‍ച്ചെ ഒരാളെ അറസ്റ്റ് ചെയ്തു. യുവതികള്‍ നേരിട്ട അനുഭവം വളരെയധികം ഹൃദയഭേദകമാണ്.
തോക്കുകളുമായി എത്തിയ അക്രമകാരികളാണ് ഈ ക്രൂരത നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ ഗ്രാമത്തിലെ വീടുകള്‍ കത്തിച്ചു. ആള്‍കൂട്ട ആക്രമണത്തില്‍ നിന്നും അഞ്ചുപേരെ പൊലീസ് രക്ഷപ്പെടുത്തി കൊണ്ടുപോയെങ്കിലും പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി അക്രമികള്‍ അഞ്ചുപേരെയും തട്ടികൊണ്ടുപോകുകയിരുന്നു. തുടര്‍ന്നായിരുന്നു ക്രൂരതകള്‍ എല്ലാം.
നേരിട്ട ക്രൂരതയെ കുറിച്ച് പെണ്‍കുട്ടികള്‍ ഒരാള്‍: 'മെയ് 4 ന് കാങ്പോക്പി ജില്ലയിലെ തന്റെ ഗ്രാമമായ ബി ഫൈനോമിന് സമീപമാണ് സംഭവം. അക്രമകാരികള്‍ വീടുകള്‍ തീയിട്ട ശേഷമാണ് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ജനക്കൂട്ടം ഞങ്ങളെ അക്രമിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. വസ്ത്രം അഴിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞു. വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി. വലിച്ചിഴച്ചശേഷം പുരുഷന്മാര്‍, അടുത്തുള്ള പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു. പല തവണ മര്‍ദിച്ചു. മൂന്ന് പേര്‍ ചുറ്റും വളഞ്ഞ്, അവരില്‍ ഒരാള്‍ മറ്റൊരാളോട് പറഞ്ഞു 'നമുക്ക് അവളെ ബലാത്സംഗം ചെയ്യാമെന്ന് പറഞ്ഞു'.
യുവതികളില്‍ ഒരാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 18 ന് കാങ്പോ ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പൊലീസ് പ്രതികളെ പിടികൂടിയിരുന്നില്ല. തോക്കുകളുമായി എത്തിയ അക്രമകാരികളാണ് ഈ ക്രൂരത നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ ഗ്രാമത്തിലെ വീടുകള്‍ കത്തിച്ചു. ആള്‍കൂട്ട ആക്രമണത്തില്‍ നിന്നും അഞ്ചുപേരെ പൊലീസ് രക്ഷപ്പെടുത്തി കൊണ്ടുപോയെങ്കിലും പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി അക്രമികള്‍ അഞ്ചുപേരെയും തട്ടികൊണ്ടുപോകുകയിരുന്നു. തുടര്‍ന്നായിരുന്നു ക്രൂരതകള്‍ എല്ലാം. മൂന്ന് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നുവെന്നാണ് പരാതി. ഇരയുടെ സഹോദരന്‍ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തു. ഒരു ദേശിയമാധ്യമത്തിനോടാണ് ഇരകളില്‍ ഒരാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ 'ഇന്ത്യ'ക്ക് നിശബ്ദമായിരിക്കാന്‍ ആവില്ല. മണിപ്പൂരിലെ ജനങ്ങളോടൊപ്പമാണ് തങ്ങളെന്നും സമാധാനമാണ് ഏക വഴിയെന്നും രാഹുല്‍ പറഞ്ഞു. ഹൃദയഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരില്‍ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നില്‍ക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇരട്ട എഞ്ചിന്‍ ഭീകരതയോട് മോദി മൗനം പാലിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. വെറുപ്പ് മണിപ്പൂരില്‍ ജയിച്ചുവെന്ന് തിപ്ര മോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മ്മന്‍ പറഞ്ഞു. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബി.ജെ.പിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന് തെളിയുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം രാജ്യത്തെ ജനങ്ങള്‍ക്ക് വേദനാജനകമെന്ന് എ.എ.പിയും പ്രതികരിച്ചു.