മാനുവല്‍ സ്‌കാവഞ്ചിങ്: സുപ്രീംകോടതി ഉത്തരവിന്റെ അര്‍ഥതലങ്ങള്‍
വിസര്‍ജ്യം കോരുന്ന തൊഴില്‍ ചെയ്യുന്നവരില്‍ 60 വയസ്സിനു മുകളില്‍ ജീവിച്ചിരിക്കുന്നവര്‍ വളരെ കുറവായിരുന്നു. ഇത്തരം ആളുകളുടെ ജീവനുപോലും വിലയില്ലാത്ത ഒരു കാലത്തുനിന്നാണ് അവരെ വീണ്ടും അന്തസ്സായി ജീവിക്കണമെന്നുള്ള ഉദ്ദേശത്തില്‍ പല നിയമ നിര്‍മാണങ്ങളും നടത്തുന്നത്.
മാനുവല്‍ സ്‌കാവഞ്ചിങ് പൂര്‍ണമായും ഒഴിവാക്കണം എന്ന വളരെ സുപ്രധാനമായ ഉത്തരവാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ചത്. കൈകള്‍ കൊണ്ടുള്ള വിസര്‍ജ്യം നീക്കം ചെയ്യല്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മാനുവല്‍ സ്‌കാവഞ്ചര്‍ എന്നാല്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ സ്വമേധയാ കൊണ്ടുപോകുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ വ്യക്തി എന്നാണ് അര്‍ഥമാക്കുന്നത്. മനുഷ്യന്റെ അന്തസ്സിനു വേണ്ടിയാണ് നടപടി എന്നാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം ജോലിക്കിടെ ഉണ്ടാകുന്ന അപകടമരണങ്ങള്‍ക്ക് സഹായധനം 30 ലക്ഷം ആക്കി ഉയര്‍ത്താനും കോടതി ഉത്തരവിട്ടു. കിടപ്പിലാകുന്നവര്‍ക്ക് 20 ലക്ഷവും നല്‍കണം. മാനുവല്‍ സ്‌കാവഞ്ചിങ്ങില്‍ അഞ്ച് വര്‍ഷത്തിനിടെ 347 മരണം സംഭവിച്ചു എന്നാണ് കണക്ക്. ഇവയില്‍ 40 ശതമാനവും സംഭവിച്ചത് യു.പി, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ആണ്. തന്റെ വിരമിക്കല്‍ ദിനത്തിലാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വളരെ നിര്‍ണായകമായ ഈ ഉത്തരവിട്ടത് എന്നതും ഏറെ ശ്രദ്ധേയമാണ്.
2013 ല്‍ മാനുവല്‍ സ്‌കാവഞ്ചിങിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പാര്‍ലമെന്റ് വീണ്ടും നിയമം പാസാക്കി. കാരണം, മുന്‍പത്തെ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ അധികാരികള്‍ ശ്രമിച്ചിരുന്നില്ല. മാത്രമല്ല, ഇതിനെതിരെ പരാതികളോ കേസുകളോ വന്നിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് വീണ്ടും ഈ നിയമം കൊണ്ടുവരുന്നത്. എന്നാല്‍, ഈ നിയമത്തില്‍ സെപ്റ്റിക് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നതും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം മൂലം ഇത് നിരോധിക്കപ്പെട്ടു എന്ന് മാത്രമല്ല ഇവരുടെ പുനരധിവാസത്തിനുള്ള നിയമനിര്‍മാണം കൂടെ നടത്തുകയുണ്ടായി.
മനുഷ്യ വിസര്‍ജനം വൃത്തിയാക്കുന്നതില്‍ പോലും ശക്തമായ ജാതി വ്യവസ്ഥ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നാടാണ് ഇന്ത്യ. അതുകൊണ്ടാണ് പലപ്പോഴും ശുചിത്വ പ്രശ്‌നവും ജാതിയും ഒരുമിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. ജാതി വ്യവസ്ഥക്ക് അകത്തു നിലനില്‍ക്കുന്ന വിഭിന്ന ജോലികളില്‍ ഏറ്റവും അധര്‍മം എന്ന് കരുതുന്നതാണ് വിസര്‍ജ്യം കോരുന്ന ജോലി, അഥവാ മാനുവല്‍ സ്‌കാവഞ്ചിങ്. ഈ തൊഴില്‍ എടുക്കുന്നവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പല പേരുകളിലായാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യം ലഭിച്ചു ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും, ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും ഭൂരിഭക്ഷത്തിന്റെ വിസര്‍ജ്യം കൈകാര്യം ചെയ്യുന്നു എന്നുള്ളത് രാജ്യത്തിന് തന്നെ നാണക്കേടാണ്. മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഉള്ള കോടതി വിധി ഒരു വിഭാഗം ജനങ്ങളുടെ മേല്‍ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരുമോ എന്നാണ് അറിയേണ്ടത്. മാനുവല്‍ സ്‌കാവഞ്ചിങ് അവസാനിപ്പിക്കാന്‍ രാജ്യം നടത്തിയ ശ്രമങ്ങളുടെ ഒരു ചരിത്രം കൂടി നമുക്കു മുന്നിലുണ്ട്.
തുടക്കം മുതല്‍ തന്നെ ഈ കാര്യത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഈ ജോലി ചെയ്യുന്ന അനവധി ആളുകള്‍ ഉണ്ടായിരുന്നു. പലപ്പോഴായി, പല രീതിയിലേക്കും ഈ ചര്‍ച്ച നീണ്ടിരുന്നു. ഈ ചര്‍ച്ചകള്‍ എല്ലാം കൊണ്ടെത്തിച്ചത്, 1955 നിയമപ്രകാരം വിസര്‍ജ്യ മാലിന്യങ്ങള്‍ കൈകൊണ്ട് നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ്. അന്നത്തെ പൗരാവകാശ സംരക്ഷണ നിയമ പ്രകാരമാണ് ഇത്തരം ഒരു നിയമം വന്നത്. ജാതിവ്യവസ്ഥ വളരെ ശക്തമായി നിലനിന്നിരുന്ന കാലത്തായിരുന്നു ഈ ഒരു നിയമം നിലവില്‍ വന്നത്. മാത്രമല്ല, നിയമവ്യവസ്ഥയും അന്ന് ഇന്നത്തെയത്രയും ശക്തമായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല.
ഇതിനു പിന്നാലെ 1993 ല്‍ ഈ തൊഴില്‍ നിരോധിച്ചുകൊണ്ട് പാര്‍ലമെന്റ് ഒരു നിയമം പാസാക്കി, നരസിംഹറാവു മന്ത്രിസഭയുടെ കാലത്തായിരുന്നു ഇത്. അപ്പോഴേക്കും ഇതൊരു വലിയ ചര്‍ച്ച വിഷയമാവുകയും വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. അങ്ങിനെയാണ് 93 ഇല്‍ ഈ നിയമം കൊണ്ടുവരുന്നത്. അങ്ങിനെ മാനുവല്‍ സ്‌കാവഞ്ചിങ് നിയമം മൂലം നിരോധിക്കുകയും ഒരു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി അതിനെ മാറ്റി. പക്ഷെ, 93 ല്‍ പോലും ഇത് കൃത്യമായി നടപ്പാക്കാന്‍ സാധിച്ചില്ല. കാരണം, സമൂഹത്തില്‍ ഒരു വലിയ വിഭാഗം ആളുകള്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ഒരു വിഭാഗം ആളുകള്‍ ഈ തൊഴിലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആയതിനാല്‍ തന്നെ 20 വര്‍ഷത്തിനിടക്ക് ഒരു ശിക്ഷാവിധിയും നടപ്പാക്കാന്‍ സാധിച്ചില്ല. പിന്നീട് വീണ്ടും പത്തു വര്‍ഷത്തിന് ശേഷം, 2013 ല്‍ വീണ്ടും മാനുവല്‍ സ്‌കാവഞ്ചിങിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പാര്‍ലമെന്റ് വീണ്ടും നിയമം പാസാക്കി. കാരണം, മുന്‍പത്തെ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ അധികാരികള്‍ ശ്രമിച്ചിരുന്നില്ല. മാത്രമല്ല, ഇതിനെതിരെ പരാതികളോ കേസുകളോ വന്നിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് വീണ്ടും ഈ നിയമം കൊണ്ടുവരുന്നത്. എന്നാല്‍, ഈ നിയമത്തില്‍ സെപ്റ്റിക് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നതും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം മൂലം ഇത് നിരോധിക്കപ്പെട്ടു എന്ന് മാത്രമല്ല ഇവരുടെ പുനരധിവാസത്തിനുള്ള നിയമനിര്‍മാണം കൂടെ നടത്തുകയുണ്ടായി.
വളരെ അപകടകരമായ ജോലി ആയതിനാല്‍ ഇത് മരണത്തിലേക്ക് വരെ നയിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കയ്യുറകളോ മാസ്‌കോ ഇല്ലാതെ ജോലി ചെയ്യുന്ന ഇത്തരം ആളുകള്‍ വളരെ അപകടകരമായ തരത്തിലുള്ള വിഷവാതകങ്ങള്‍ ശ്വസിക്കേണ്ടി വരുന്നതായും, മാരകമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും കണക്കുകള്‍ ലഭിച്ചു.
പിന്നീട് 2020 ല്‍ സമ്പൂര്‍ണ യന്ത്രവത്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് വീണ്ടും ഒരു ബില്ല് പാസാക്കി. ഇത്തരമൊരു ജോലി അന്തസ്സോടെ നിര്‍വഹിക്കാന്‍ ഇത് സഹായകരാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ബില്ല് പാസാക്കിയത്. 2011 ലെ കണക്കനുസരിച്ച് 1,70,000 പേര്‍ ഈ ജോലിയെടുക്കുന്ന എന്ന് കണ്ടെത്തിയിരുന്നു. അതുപോലെ 2018 ലെ കണക്കുകളില്‍ അഞ്ചു ദിവസത്തില്‍ ഒരാള്‍ വീതം മരിക്കുന്നുവെന്നും കണ്ടെത്താന്‍ സാധിച്ചു. വളരെ അപകടകരമായ ജോലി ആയതിനാല്‍ ഇത് മരണത്തിലേക്ക് വരെ നയിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കയ്യുറകളോ മാസ്‌കോ ഇല്ലാതെ ജോലി ചെയ്യുന്ന ഇത്തരം ആളുകള്‍ വളരെ അപകടകരമായ തരത്തിലുള്ള വിഷവാതകങ്ങള്‍ ശ്വസിക്കേണ്ടി വരുന്നതായും, മാരകമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും കണക്കുകള്‍ ലഭിച്ചു.
ഈ ജോലി ചെയ്യുന്നവരില്‍ 60 വയസ്സിനു മുകളില്‍ ജീവിച്ചിരിക്കുന്നവര്‍ വളരെ കുറവായിരുന്നു. ഇത്തരം ആളുകളുടെ ജീവനുപോലും വിലയില്ലാത്ത ഒരു കാലത്തുനിന്നാണ് അവരെ വീണ്ടും അന്തസ്സായി ജീവിക്കണമെന്നുള്ള ഉദ്ദേശത്തില്‍ പല നിയമ നിര്‍മാണങ്ങളും നടത്തുന്നത്. നമ്മുടെ നാട്ടിലെ നിയമ സംവിധാനങ്ങളുടെ അപര്യാപ്തതയല്ല, മറിച്ച് അത് നടപ്പാക്കുന്നതിലെ വീഴ്ച മൂലം പലപ്പോഴും ഈ നിയമം പ്രാബല്യത്തില്‍ വന്നില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ഈ വിധിയോട് കൂടെ ഇത്രയും കാലം തുടര്‍ന്ന് വന്നിരുന്ന ഈ തൊഴില്‍ നിര്‍ത്താന്‍ കഴിയുമോ എന്നുള്ളതാണ് ഉറ്റു നോക്കുന്നത്.
നമ്മുടെ രാജ്യം പുരോഗതിയിലേക്ക് പോകുമ്പോള്‍ ഇത്തരം ആളുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. കൂടാതെ അവര്‍ക്ക് അന്തസ്സായി ജീവിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക എന്നത് സമൂഹത്തിന്റെ ബാധ്യത കൂടിയാണ്. 2020 ല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ഒരു പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇന്ന് ചരിത്രപ്രധാനമായൊരു വിധി വന്നത്. ഈ വിധി പ്രകാരം ഇന്ത്യയില്‍ സര്‍വസാധാരണമായിരിക്കുന്ന മാനുവല്‍ സ്‌കാവഞ്ചിങ് പൂര്‍ണമായും നിരോധിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവിന്റെ പ്രാധാന്യത്തെ കുറിച്ച് ദലിത് ആക്ടിവിസ്റ്റ് സണ്ണി. എം. കപിക്കാട് അഭിപ്രായപ്പെടുന്നത്: ഇന്ത്യയില്‍ മാനുവല്‍ സ്‌കാവഞ്ചിങ് ജോലികള്‍ ജാതിയുമായും ബന്ധിപ്പിച്ചുള്ളത് കൂടെയാണ്. ബ്രാഹ്മണര്‍ക്ക് പൂജ എന്നത് പോലെയാണ് വാത്മീകീ ജാതിക്ക് തോട്ടിപ്പണി. അതുകൊണ്ട് തന്നെ വാത്മീകീ ജാതി തോട്ടിപ്പണി എടുക്കുന്നതില്‍ കുഴപ്പമില്ല എന്ന വിചാരമാണ് പൊതുവെ ഇന്ത്യയില്‍ ഉള്ളത്. എന്നാല്‍, ഒട്ടും മാനവികമല്ലാത്ത ഈ ബോധം തിരുത്തപ്പെടേണ്ട ഒന്നാണ്. യഥാര്‍ഥത്തില്‍, 2013 ല്‍ ഇതിനെതിരെ ഒരു ആക്ട് നിലവില്‍ ഉണ്ട്. എന്നാല്‍, അത് നടപ്പിലാക്കിയില്ല. അന്ന് വിധി പ്രസ്താവിച്ച ജഡ്ജി വളരെ കൃത്യമായി പറഞ്ഞത്, നമ്മള്‍ സമ്പത്തിനു വേണ്ടിയോ, അധികാരത്തിനു വേണ്ടിയോ അല്ല യുദ്ധം ചെയ്യുന്നത് പകരം അന്തസ്സിനു വേണ്ടിയാണ് എന്നായിരുന്നു. ഈ അന്തസ്സിനെ തകര്‍ക്കുന്ന ജോലിയാണ് തോട്ടിപ്പണി അത് നിര്‍ത്തലാക്കേണ്ട ഒന്ന് തന്നെയാണ്.
ഈ വിധി നടപ്പിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യംതന്നെയായിരുന്നു. കാരണം, ഈ ജോലി ചെയ്യുന്ന 97 ശതമാനം ആളുകളും ദലിതരാണ്. വാത്മീകീ സമുദായം ഇതവരുടെ കുലത്തൊഴില്‍ പോലെയാണ് നിലനിര്‍ത്തിയിരുന്നത്. ആയതിനാല്‍ ഇവര്‍ തോട്ടിപ്പണി ചെയ്താല്‍ ആര്‍ക്കും മനഃസാക്ഷിക്കുത്ത് ഉണ്ടാകില്ല. കാരണം, ജാതിയാണ് അവനെ ഭരിക്കുന്നത്. അതുകൊണ്ട് ഈ ജാതിക്ക് പുറത്തുകടന്ന് മാനുഷികതയ്ക്ക് പ്രസക്തി നല്‍കുന്ന സമൂഹമാവുമ്പോള്‍ മാത്രമാണ് ഇത് പൂര്‍ണമായും നിരോധിക്കപ്പെടുന്നത്. ഇന്നത്തെ ഹിന്ദുത്വ പാര്‍ട്ടികള്‍ പറയുന്നത് പോലെ, അവര്‍ക്ക് മഹാഭൂരിപക്ഷം ഉള്ള യു.പിയിലും, ഗുജറാത്തിലുമെല്ലാമാണ് ഇത് ഏറ്റവും കൂടുതല്‍ ഉള്ളത്. അത്‌കൊണ്ട് ജാതിയുടെ പക്ഷം നിന്ന് നോക്കിക്കാണതെ, മനുഷ്യന്റെ അന്തസ്സിനെ കണക്കിലെടുത്തു ഇത് നടപ്പാക്കണം.
അവലംബം: ന്യൂസ് ഡീക്കോഡ്
തയ്യാറാക്കിയത്: വൃന്ദ ടി.എം