Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 16 April 2024 6:36 AM GMT

മോദി കി ഗ്യാരണ്ടി: ബി.ജെ.പിയുടെ 'സങ്കല്‍പ' കണക്കുകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍

2015-16 കാലയളവില്‍ 276 സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഉണ്ടായിരുന്നിടത്ത് 2021-22 ആകുമ്പോഴേക്കും 455 ആയി ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടന പത്രികയെ വിശകലനം ചെയ്യുന്നു.

മോദി കി ഗ്യാരണ്ടി, സങ്കല്‍പ് പത്ര, ലോക്‌സഭ തെരഞ്ഞെടുപ്പ് ബി.ജെ.പി പ്രകടനപത്രിക,
X

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രിക-മോദി കി ഗ്യാരണ്ടി - കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്നുണ്ട് പത്രികയില്‍. ഒറ്റ നോട്ടത്തില്‍ അമ്പരപ്പിക്കുന്ന കണക്കുകള്‍. കണക്കുകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങളിലേക്ക് ആരും തിരഞ്ഞു പോകില്ലെന്ന മൗഢ്യം അവര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നതാണ് ആശ്ചര്യം.

ഇതാ ഒരു ഉദാഹരണം: യുവജനങ്ങള്‍ പുതിയ അവസരങ്ങള്‍ (New opportunities for the youth) എന്ന തലക്കെട്ടിന് താഴെ മോദി ഭരണത്തില്‍ 390 യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചുവെന്നാണ് അവകാശവാദം. കണക്കുകള്‍ നോക്കിയാല്‍ സംഗതി ശരിയാണ് താനും. 2015-16 കാലയളവില്‍ ഇന്ത്യയില്‍ 760 യൂണിവേഴ്‌സിറ്റികള്‍ ഉണ്ടായിരുന്നത് 2021-22 ആകുമ്പോഴേക്കും 1113 യൂണിവേഴ്‌സിറ്റികളായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇവയില്‍ കൂടുതലും സ്വകാര്യ സര്‍വ്വകലാശാലകളാണെന്ന വസ്തുത ഭംഗിയായി മറച്ചുവെച്ചിട്ടുണ്ട് പത്രികയില്‍.

2004-2014 വരെയുള്ള (മന്‍മോഹന്‍ സിങ്) കാലയളവില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ 0.61 ശതമാനമായിരുന്നു വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരുന്നതെങ്കില്‍ മോദികാലം (2014-2024) അത് 0.44 ശതമാനമായി കുറച്ചു കൊണ്ടുവന്നു. ആഭ്യന്തര മൊത്തോല്‍പ്പാദത്തിന്റെ 6 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കും എന്ന് 2014 ലെ തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം ചെയ്ത പാര്‍ട്ടിയാണ് ബി.ജെ.പി എന്നും ഓര്‍ക്കണം.

2015-16 കാലയളവില്‍ 276 സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഉണ്ടായിരുന്നിടത്ത് 2021-22 ആകുമ്പോഴേക്കും 455 ആയി ഉയര്‍ന്നു. അതായത് സ്വകാര്യ യൂണിവേഴ്‌സിറ്റിയുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 113 ഓളം സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ നിര്‍മാണത്തിലുമാണ്.

വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം കുറച്ചുകൊണ്ടുവരികയും സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് മോദി ഗവണ്‍മെന്റ് തുടര്‍ച്ചയായി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു ദശകക്കാലയളവിലെ ബജറ്റ് വകയിരുത്തലിലൂടെ കണ്ണോടിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ചെറിയൊരു താരതമ്യത്തിലൂടെ ഇക്കാര്യം മനസ്സിലാക്കാം.

2004-2014 വരെയുള്ള (മന്‍മോഹന്‍ സിങ്) കാലയളവില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ 0.61 ശതമാനമായിരുന്നു വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരുന്നതെങ്കില്‍ മോദികാലം (2014-2024) അത് 0.44 ശതമാനമായി കുറച്ചു കൊണ്ടുവന്നു. ആഭ്യന്തര മൊത്തോല്‍പ്പാദത്തിന്റെ 6 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെക്കും എന്ന് 2014 ലെ തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം ചെയ്ത പാര്‍ട്ടിയാണ് ബി.ജെ.പി എന്നും ഓര്‍ക്കണം.


വിദ്യാഭ്യാസ മേഖലയില്‍ അടിത്തട്ടില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് സര്‍ക്കാരിന്റെ പിന്‍വലിയും സ്വകാര്യ നിക്ഷേപങ്ങളിലെ വര്‍ധനവും കാരണമായിട്ടുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കണക്കിലെ കള്ളത്തരങ്ങള്‍ ഇനിയും ഏറെയുണ്ട് ബി ജെ പി മാനിഫെസ്റ്റോയില്‍.


TAGS :