Quantcast
MediaOne Logo

മുകുള്‍ കേശവന്‍

Published: 9 May 2022 12:39 PM GMT

ചോരപ്പാടുള്ള കൈകൾ : ആൾക്കൂട്ടങ്ങൾ പുനർനിർവചിക്കപ്പെടുന്ന പുതിയ ഇന്ത്യ

ആൾക്കൂട്ട അക്രമണങ്ങൾ സമകാലീന ഇന്ത്യയിലെ ഒരു തൊഴിലായി കാണുന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാംഭക്ത ഗോപാൽ എന്ന് വിളിക്കപ്പെടുന്ന ശർമ്മ.

ചോരപ്പാടുള്ള കൈകൾ : ആൾക്കൂട്ടങ്ങൾ പുനർനിർവചിക്കപ്പെടുന്ന പുതിയ ഇന്ത്യ
X
Listen to this Article

സാധാരണ സിവിലിയൻ തിരഞ്ഞെടുപ്പുകളിലൂടെ നിയമസാധുത പുതുക്കുകയും രാഷ്ട്രീയ ഏകീകരണ തന്ത്രമായി ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഉപയോയോഗിക്കുകയും ചെയ്യുന്ന ഒരു ദേശ രാഷ്ട്രത്തെ നാം എങ്ങനെ മനസിലാക്കും? മ്യാന്മറിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരു സൈനിക സ്വേച്ഛാധിപത് രാജ്യമല്ല. ശ്രീലങ്കയിൽ നിന്ന് വ്യത്യസ്തമായി, ഇതൊരു പ്രവർത്തനരഹിതമായ സമ്പദ് വ്യവസ്ഥയുമല്ല.

നിരന്തരം അപമാനിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മതന്യൂനപക്ഷത്തിലെ അംഗങ്ങൾക്കെതിരെ - സാമൂഹ്യമാധ്യമങ്ങളിലെ വിഡിയോകളിലൂടെയുള്ള ജാഗ്രതയോടെയുള്ള വിദ്വേഷ ഭാഷണവും അക്രമവും - ഈ സ്റ്റേറ്റ് അനുവദിക്കുന്നു. പോലീസുകാർ വെടിവെച്ചു കൊന്ന മുസ്ലിം ചെറുപ്പക്കാരനെ ചവിട്ടുന്ന ഫോട്ടോഗ്രാഫർ, മുസ്ലീം കന്നുകാലി വ്യാപാരികൾ മരങ്ങളിൽ നിന്ന് തൂങ്ങിക്കിടക്കുന്നവർ, ന്യൂനപക്ഷ അയൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മതപരമായ ഘോഷയാത്രകളിൽ നിന്നുള്ള വിദ്വേഷ മുദ്രാവാക്യങ്ങൾ, ബലാത്സംഗത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന മത സന്യാസിമാർ, മുസ്ലീം കടകളുടെയും കച്ചവട സ്ഥാപനങ്ങൾക്ക് നേരെയും നടക്കുന്ന ആക്രമണങ്ങൾ ഇവയെല്ലാം ഒന്നിച്ചെടുത്തൽ ഹിന്ദു ആധിപത്യ സമൂഹത്തിലെ അംഗങ്ങൾക്ക് ന്യൂനപക്ഷ സമുദായങ്ങൾക്കുമേലുള്ള വെറുപ്പിൽ ആനന്ദം കണ്ടെത്തുന്നവരാണ്.

എന്നാൽ, അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ആരെങ്കിലും ചിത്രീകരിക്കേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികൾ ഗൗരക്ഷിണി സഭകൾ, ധർമസഭകൾ, മഹാപഞ്ചായത്തുകൾ തുടങ്ങിയ കൂട്ടായ്മകൾക്ക് സബ് കോൺട്രാക്റ്റ് ചെയ്യുകയാണ്. ആധുനിക ഭൂരിപക്ഷത്തിന്റെ പ്രത്യേകത ക്രൂരമായ കാഴ്ചപരതയാണ്, റോമൻ സർക്കസിന്റെ ഓൺലൈൻ പതിപ്പ്. സായുധരായ പുരുഷന്മാർ ഒരു മുസ്ലിമിനെ എസ് യുവിയിലേക്ക് വലിച്ചിഴച്ചതായി കാണിക്കുന്ന ഇൻസ്റ്റാഗ്രാം റീൽ, ഒരു മസാല സിനിമയിലെ ഒരു ഐറ്റം നമ്പറിന്റെ അതേ ഉദ്ദേശം നടപ്പാക്കുന്നു : അതിന്റെ കാഴ്ചക്കാരെ ആകർഷിക്കാനും വിനോദിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഇന്നത്തെ ഇന്ത്യയിൽ മുസ്ലിംകൾ സ്വയം തൊഴിൽ ചെയ്യുന്നവരും ചെറുകിട കച്ചവടം ചെയ്യുന്നവരുമാണ്. മുസ്ലിം ഉബർ ഡ്രൈവർമാർ, ഡെലിവറി ജോലി ചെയ്യുന്നവർ, കച്ചവടക്കാർ, എല്ലാവരും തന്നെ ഓൺലൈൻ അധിക്ഷേപങ്ങളുടെ ഇരകളാണ്. തങ്ങളുടെ നൈരന്തര്യ ജീവിതത്തിനിടയിൽ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ കണ്ടുമുട്ടുന്നവരാണ് ഇവർ. ഇവരെ ഒരു ഒരു കുറ്റബോധവുമില്ലാതെ പൈശാചികവത്കരിക്കാം.

ക്രമസമാധാന നില നിർത്തുവാൻ നിയമപരമായി ബാധ്യതയുള്ള സ്ഥാപനമെന്നതിനാൽ അക്രമണങ്ങളുടെ കുത്തകാവകാശം സ്റ്റേറ്റ് സൂക്ഷിക്കുന്നതാണെന്ന രാഷ്ട്രീയ തത്വം ഇത്തരം ക്രമസമാധാന ലംഘനങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുകയുള്ളൂ എന്നതിനാൽ തന്നെ നിലനിൽക്കുന്നതല്ല. ആവേശഭരിതരായ ഭൂരിപക്ഷം ബുൾഡോസർ ഭരണത്തെയും ആൾക്കൂട്ട കൊലപാതകങ്ങളെയും ചരിത്രപരമായി ന്യായീകരിക്കപ്പെടുന്നതും നിയമപരമായും കരുതുന്നു.



ഭൂരിപക്ഷ ഐക്യം സൃഷ്ടിക്കാൻ വേണ്ടി ഭരണകൂടം എങ്ങനെ ആൾക്കൂട്ടത്തോടൊപ്പം ചേരുന്നു എന്നതിന്റെ ഒരു കേസ് സ്റ്റഡി ഹരിയാനയിലെ നുഹ് ഗ്രാമത്തിന്റെ ഉദാഹരണം വെച്ച ബൂം എന്ന ഓൺലൈൻ വാർത്ത പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. മെവാത്ത് എന്ന് വിളിക്കപ്പെടുന്ന നുഹ് ഒരു മുസ്ലീം ഭൂരിപക്ഷ ജില്ലയാണ്. മിയോസ് എന്ന ഗ്രാമീണ മുസ് ലിംകളാണ് പ്രധാനമായും ഇവിടെ അധിവസിക്കുന്നത്. സ്വാഭാവികമായി ഈ സമൂഹം സ്വയം നിയുക്ത പശു സംരക്ഷണ സംഘടനകളുടെ ലക്ഷ്യമായി മാറി. അവർ മുസ്ലിം വീടുകളിൽ കയറി ആളുകളെ തട്ടിക്കൊണ്ട് പോയി മർദിച്ച് നഗ്നരായി പൊതുസമൂഹത്തിൽ നിർത്തുന്നത് പതിവായിരുന്നു. ഇവയുടെ വീഡിയോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യും.

പൗരത്വ (ഭേദഗതി) നിയമത്തിൽ പ്രതിഷേധിച്ച ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിവച്ചുകൊണ്ട് 2020 ജനുവരിയിൽ കുപ്രസിദ്ധി നേടിയ ഗോപാൽ ശർമ്മ, മുസ്ലിംകൾ ചൂഷണം ചെയ്യപ്പെടുന്നതിന്റെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തു. ആൾക്കൂട്ട അക്രമണങ്ങൾ സമകാലീന ഇന്ത്യയിലെ ഒരു തൊഴിലായി കാണുന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാംഭക്ത ഗോപാൽ എന്ന് വിളിക്കപ്പെടുന്ന ശർമ്മ.

ഒരു മുസ്ലീം വിദ്യാർത്ഥിയെ വെടിവച്ച് പരിക്കേൽപ്പിച്ച കൗമാരക്കാരൻ എന്ന നിലയിൽ വാർത്തകൾ സൃഷ്ടിച്ച ശേഷം, പട്ടൗഡിയിലെ ഒരു സാമുദായിക സമ്മേളനത്തിൽ സംസാരിക്കുമ്പോൾ മുസ്ലീങ്ങൾക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിന് രണ്ടാം തവണ ജയിലിൽ കിടന്നുകൊണ്ട് അദ്ദേഹം തൻറെ യോഗ്യത വീണ്ടും തെളിയിച്ചു. പിന്നീട് അയാൾ ഈ പ്രശസ്തി ഉപയോഗിച്ച് ആൾക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.

മിയോകൾക്കെതിരായ ഈ പ്രചാരണം സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിയില്ല. തീവ്ര വലതുപക്ഷ ടെലിവിഷൻ ചാനലായ സുദാർഷൻ ന്യൂസ് പശു സംരക്ഷണത്തിന്റെ പേരിൽ നൂഹിലെ മുസ് ലിംകൾക്കെതിരെ സമഗ്രമായ പ്രചാരണ പരിപാടി നടത്തി. കഴിഞ്ഞ വർഷം അവസാനത്തോടെ, പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ ന്യായീകരിച്ച് കൊണ്ട് ചീഫ് എഡിറ്റർ സുരേഷ് ചാവ്ഹങ്കെ മേവാത്തിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിച്ചു.



ആൾക്കൂട്ട അക്രമവും കൊലപാതക പ്രേരണയും ഈ രീതിയിൽ പരസ്യമായി പ്രക്ഷേപണം ചെയ്യാൻ കഴിയും, കാരണം ഗോപാൽ ശർമ്മയെപ്പോലുള്ള പുരുഷന്മാർക്ക് ശിക്ഷ ലഭിക്കില്ലെന്ന് ഭരണകൂടം ഉറപ്പു വരുത്തുന്നു. നേരെമറിച്ച്, ഈ പ്രചാരണങ്ങൾ ഉപയോഗിച്ച് ഒരുപാട് പിന്നാമ്പുറത്ത് ഒരുപാട് നേടാനുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, ആൾക്കൂട്ട ആക്രമങ്ങൾക്ക് ഇരയാകുന്ന മുസ് ലിംകളാണ് ശിക്ഷിക്കപ്പെടുന്ന ആളുകൾ. ശർമ്മ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ദിവസവേതന തൊഴിലാളിയായ റാഹിഷിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ചതായി കാണാം. അതിനുശേഷം അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. തട്ടിക്കൊണ്ടുപോയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അനധികൃത കന്നുകാലി കച്ചവടത്തിൽ പങ്കാളിയാണെന്ന സംശയത്തെത്തുടർന്ന് പോലീസ് രണ്ടാഴ്ചത്തേക്ക് റഹിഷിനെ ജയിലിലടച്ചു.

ബി.ജെ.പി സർക്കാരാണ് ഹരിയാന ഭരിക്കുന്നത്. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളുടെ പിറകിലുള്ള ബജ്‌രംഗ് ദൾ, ബി.ജെ.പി ഉൾപ്പെടുന്ന സംഘടനകളുടെ കുടുംബത്തിൽ പെടുന്നതാണ്. സുദർശൻ ന്യൂസിലെ സുരേഷ് ചാവ്ഹങ്കെ, സംഗ് പാരിവാറിന്റെ മാതൃ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലും അതിന്റെ വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർത്ഥി പാരിഷാദിലും അംഗമായിരുന്നു. മുസ് ലിംകൾക്കെതിരായ വംശഹത്യ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന മഹാപഞ്ചായത്തുകൾ അഥവാ മതപരമായ കോൺക്ലേവുകൾ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സ്ഥിരമായി നടക്കുന്നു. അവിടെ അവർക്ക് ശിക്ഷാഭീതിയില്ലാത്ത വെറുപ്പ് പ്രക്ഷേപണം ചെയ്യാൻ കഴിയും.

ഹരിയാനയിലും മറ്റിടങ്ങളിലും നാം കാണുന്നത് ആൾക്കൂട്ടത്തിന്റെ പുനർനിർവചനമാണ്. ഭരണകൂടത്തിന്റെ പ്രത്യേകാവകാശത്തെ അതിക്രമിച്ചു കടന്ന് നിയമം കയ്യിലെടുക്കുന്നവരായാണ് പരമ്പരാഗതമായി ഇത്തരം ആൾക്കൂട്ടത്തെ കാണുന്നത്. ഇവിടെ, വ്യക്തികൾ, ആൾക്കൂട്ടങ്ങൾ, മാധ്യമ സംഘടനകൾ, മുസ്‌ലിംകൾക്കെതിരെ അതിക്രമം പ്രവർത്തിക്കുന്ന മറ്റുള്ളവർ - തങ്ങൾ ഭരണകൂടത്തിന് വേണ്ടിയോ ഭരണകൂടത്തിന് ഒത്താശ ചെയ്യുന്നതിനായോ ആണ് പ്രവർത്തിക്കുന്നതെന്ന് അവർക്ക് ബോധ്യമുണ്ട്. നിയമം കയ്യിലെടുക്കുന്നതിന് പകരം അവർ യഥാർത്ഥത്തിൽ ഭരണകൂടത്തിനെ സഹായിക്കുകയാണ് ചെയ്യുന്നത്.

ഈ തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും നടന്ന ഫെറോസെപൂർ ജിർക്കയിലെ പൊലീസ് എസ്.എച്.ഓ കളി തങ്ങളുടെ വരുതിയിലാക്കുകയാണ് ഉണ്ടായത്. "ഇവിടെ ജനങ്ങളുടെ തെരച്ചിൽ നിരോധിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. "പശു കശാപ്പിൽ ഉൾപ്പെട്ട വ്യക്തികളെ നിരീക്ഷിച്ചുകൊണ്ടിരുന്ന പോലീസ് വിവരം നല്കുന്നവരായാണ് അവർ ആരംഭിച്ചത്." മുസ് ലിംകളെ 'ശ്രദ്ധിക്കാൻ' ഭൂരിപക്ഷ സമുദായത്തിലെ സംഘങ്ങളെ വിവരദായകരായി ഉപയോഗിക്കാൻ പോലീസ് തയ്യാറായിരുന്നുവെന്നത് ഓരോ പൗരനെയും വിഷമിപ്പിക്കേണ്ട വസ്തുതയാണ്.


TAGS :