നബീല സെയ്ദ് : കമ്യൂണിറ്റികളുടെ വിജയം
ഏകാധിപതികള്‍ക്കെതിരെയും, അനാവശ്യ കാര്യങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്ര ചിന്താഗതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെയും താന്‍ സമര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു നബീല സെയ്ദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇല്ലിനോയിസില്‍ ഉടനീളമുള്ള എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിക്കെതിരായ വിദ്വേഷത്തിനും മതഭ്രാന്തിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി നബീല വ്യക്തമാക്കിയിരുന്നു.
അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നബീല സെയ്ദ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്: 'എന്റെ പേര് നബീല സെയ്ദ്. ഞാന്‍ 23 വയസ്സുള്ള ഒരു മുസ്‌ലിം, ഇന്ത്യന്‍-അമേരിക്കന്‍ വനിതയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അധീനതയിലുള്ള സ്ഥലത്ത് ഞങ്ങള്‍ അട്ടിമറി ജയം നേടിയിരിക്കുന്നു. ഇല്ലിനോയി ജനറല്‍ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും'.
ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി ഇടപഴകാനുള്ള അവസരമുണ്ടാക്കുമെന്നും ജനങ്ങളുടെ വിശ്വാസ മൂല്യങ്ങളെ പ്രതീനിധീകരിക്കുന്ന ഒരു ശക്തമായ നേതൃത്വം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നതില്‍ പ്രതീക്ഷയര്‍പ്പിച്ചുമാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സുഗമമായി നിറവേറ്റപ്പെടേണ്ടതിനെക്കുറിച്ചായിരുന്നു നബീല ആദ്യം സംസാരിച്ച് തുടങ്ങിയത്.
യു.എസിലെ ഇല്ലിനോയിസ് സ്റ്റേറ്റ് ലെജിസ്ലേച്ചറിന്റെ 51-ാം ഹൗസ് ഡിസ്ട്രിക്റ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച, ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിട്ടാണ് നബീല ചരിത്രം കുറിച്ചത്. നിലവിലുളള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്രിസ് ബോസിനെയാണ് നബീല പരാജയപ്പെടുത്തിയത്. നബീലക്ക് 22,234 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ക്രിസ് ബോസിന് 20,250 വോട്ടുകള്‍ മാത്രമാണ് നേടാനായത്. വോട്ടിങ്ങിനുള്ള അവകാശം, ഗര്‍ഭഛിദ്രത്തിനുളള അവകാശം, എല്‍.ജി.ബി.ടി.ക്യു+ കമ്യൂണിറ്റികള്‍ക്കെതിരെയുളള അതിക്രമം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിപിടിച്ചും ഹിജാബ് ധരിച്ചും തന്റെ മതസ്വത്വത്തേയും ദേശപശ്ചാത്തലത്തേയും മുറുകെ പിടിച്ചുമായിരുന്നു നബീലയുടെ പ്രചാരണം. ഇല്ലിനോയിസ് സംസ്ഥാന നിയമസഭയിലെ ആദ്യ ദക്ഷിണേഷ്യക്കാരിയായി മാറുന്ന നബീല പാലറ്റൈനിലാണ് ജനിച്ചു വളര്‍ന്നത്. അവിടത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് തന്നെ അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലും ഡബിള്‍ ബിരുദവും നേടി. പുരോഗമനപരമായ ആശയങ്ങളെ പിന്തുണക്കുന്ന നബീല ഹൈസ്‌കൂള്‍ ഡിബേറ്റ് കോച്ചായും ഉപദേശകയായും സേവനമനുഷ്ടിക്കുന്നുണ്ടായിരുന്നു. ഈ പ്രവര്‍ത്തനങ്ങളൊക്കെ യാതൊരുവിധ ലാഭേച്ഛയുമില്ലാതെ ആയിരുന്നു.
നിരവധി സമരപരിപാടികളില്‍ പങ്കാളിയായ നബീല ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് വെസ്റ്റ് സബര്‍ബിന്റെ സജീവ പ്രവര്‍ത്തക കൂടിയാണ്. മതവേദികളിലെ വാക്ചാതുര്യത്തോടെയുള്ള നബീലയുടെ സംവാദങ്ങളെ ഇഷ്ടപ്പെട്ടുകയും അതിനെ ആഹ്ലാദത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു കൂട്ടം അവര്‍ക്കൊപ്പം എപ്പോഴുമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നതിനൊപ്പം മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടും സമുദായം നേരിടുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും സജീവമായി നബീലയുണ്ട്. ഷാംബര്‍ഗിലെയും പാലറ്റൈനിലെയും ഡെമോക്രാറ്റുകളെ തെരഞ്ഞെടുക്കുന്നതിന് വോട്ടര്‍മാരെ സംഘടിപ്പിക്കുന്നത് മുതല്‍ ജോര്‍ജിയയിലെ സെനറ്റ് സീറ്റുകള്‍ മറിക്കാന്‍ ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ സംഘടിപ്പിക്കുന്നതിലും നബീല മുന്നിലുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നബീല പങ്കുവച്ച ട്വീറ്റിനടിയിലെ പ്രതികരണങ്ങളിലും സന്തോഷം നിറഞ്ഞു നില്‍ക്കുന്നത് കാണാം. തങ്ങള്‍ ആഗ്രഹിച്ചത് പോലുള്ള പ്രതിനിധിയെ കിട്ടിയതിലുള്ള ആഹ്ലാദ പ്രകടനമായിരുന്നു അതില്‍ ഭൂരിഭാഗവും. അവരുടെ വിജയത്തില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒട്ടനവധി മനുഷ്യരെ ആ ട്വീറ്റിനു താഴെ കാണാനാവും. പാലറ്റൈന്‍, ഇന്‍വര്‍നെസ്, ബാറിംഗ്ടണ്‍, ഹോഫ്മാന്‍ എസ്റ്റേറ്റ്, റോളിംഗ് മെഡോസ്, ലേക്ക് സൂറിച്ച്, ഹത്തോണ്‍ വുഡ്‌സ്, കില്‍ഡിയര്‍, ഡീര്‍ പാര്‍ക്ക്, വെര്‍നോണ്‍ ഗ്രോവ്‌സ്, ഇല്ലിനോയിസ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ 51-ാം ഡിസ്ട്രിക്റ്റിലേക്കാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി നബീല മത്സരിച്ചത്.
ഇല്ലിനോയിസില്‍ ഉടനീളമുള്ള എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിക്കെതിരായ വിദ്വേഷത്തിനും മതഭ്രാന്തിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി നബീല വ്യക്തമാക്കിയിരുന്നു. തദ്ദേശീയ ജനതയുടെയും വെളളക്കാരുടെയും എല്‍.ജി.ബി.ടി.ക്യൂ പ്ലസ് അടക്കമുളള കമ്മ്യൂണിറ്റികളുടെയും ചരിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണമെന്നുമാണ് അവരുടെ ആഗ്രഹം.
ഡിജിറ്റല്‍ സ്ട്രാറ്റജി മേഖലയിലെ തൊഴില്‍ പരിചയവും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍പരിചയവും സൗമ്യതയോടെയുള്ള പെരുമാറ്റവും നബീലക്ക് തുണയായി. അവരുടെ വാക്കുകളില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ ജനങ്ങളുമായി ആത്മാര്‍ഥമായ സംഭാഷണത്തില്‍ ഏര്‍പ്പെടുകയെന്നതായിരുന്നു തന്റെ ആദ്യ ദൗത്യമെന്ന് നബീല പറയുന്നു. അത്തരം ആത്മാര്‍ഥമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് തന്നെയാണ് നബീല സെയ്ദിന്റെ ഈ തെരഞ്ഞെടുപ്പ് വിജയം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതും. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി ഇടപഴകാനുള്ള അവസരമുണ്ടാക്കുമെന്നും ജനങ്ങളുടെ വിശ്വാസ മൂല്യങ്ങളെ പ്രതീനിധീകരിക്കുന്ന ഒരു ശക്തമായ നേതൃത്വം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നതില്‍ പ്രതീക്ഷയര്‍പ്പിച്ചുമാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സുഗമമായി നിറവേറ്റപ്പെടേണ്ടതിനെക്കുറിച്ചായിരുന്നു നബീല ആദ്യം സംസാരിച്ച് തുടങ്ങിയത്.
മരുന്നുകളുടെ വില വര്‍ധിക്കുന്നതിനെക്കുറിച്ച് മുതിര്‍ന്നവരോടും വര്‍ധിച്ചു വരുന്ന നികുതി ഭാരത്തെ കുറിച്ച് തൊഴിലാളി കുടുംബങ്ങളോടും അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രത്യുല്‍പാദന ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് സ്ത്രീകളോട് സംസാരിച്ച് തുടങ്ങിയത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വെടിവെപ്പും കൊലപാതകങ്ങളും നിത്യവാര്‍ത്തകളാകുന്ന കാലത്ത് തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇല്ലിനോയിസിലെ സാധാരണ ജനങ്ങളെ സാക്ഷി നിര്‍ത്തി നബീല സെയ്ദ് പറഞ്ഞിരുന്നു.
ഈ ജില്ലയിലെ ഒരോ വീടിന്റെയും വാതിലുകളില്‍ ഞാന്‍ മുട്ടി, എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി പറയാന്‍ ഞാന്‍ ഇനിയും അവരുടെ വാതിലുകള്‍ക്ക് മുന്നിലെത്തും. തന്നിലര്‍പ്പിക്കപ്പെട്ട വിശ്വാസം കണക്കിലെടുത്ത് തന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ തയ്യാറാണെന്ന ആത്മവിശ്വാസത്തോടെയാണ് നബീല എത്തുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ഇടമായ ഇല്ലിനോയിസ് 51 ഡിസ്ട്രിക്റ്റില്‍ അവരുടെ സ്ഥാനാര്‍ഥിയെ 1,984 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ നബീല ഇപ്പോഴുളളതിനെക്കാള്‍ മികച്ചൊരു ഇല്ലിനോയിയെ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം ചെയ്യുന്നതും. ശക്തമായ സമ്പദ് വ്യവസ്ഥയും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യ പരിരക്ഷയും ഉന്നത വിദ്യാഭ്യാസവും ലഭ്യമായ ഒരു ഇല്ലിനോയി' എന്നാണ് തെരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ നല്‍കിയ വാഗ്ദാനവും.
ഏകാധിപതികള്‍ക്കെതിരെയും, അനാവശ്യ കാര്യങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്ര ചിന്താഗതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെയും താന്‍ സമര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇല്ലിനോയിസില്‍ ഉടനീളമുള്ള എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിക്കെതിരായ വിദ്വേഷത്തിനും മതഭ്രാന്തിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി നബീല വ്യക്തമാക്കിയിരുന്നു. തദ്ദേശീയ ജനതയുടെയും വെളളക്കാരുടെയും എല്‍.ജി.ബി.ടി.ക്യൂ പ്ലസ് അടക്കമുളള കമ്മ്യൂണിറ്റികളുടെയും ചരിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണമെന്നുമാണ് അവരുടെ ആഗ്രഹം.
ഇല്ലിനോയിസിലെ തൊഴിലാളികളുടെ അവകാശ ഭേദഗതി പാസാക്കുക, ലിംഗപരമായ സാമ്പത്തിക അസമത്വം തുടച്ചുനീക്കുക, സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നിവയാണ് അടുത്ത ലക്ഷ്യങ്ങളായി നബീലയുടെ മുന്നിലുളളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ചെറുകിട ബിസിനസ്സുകളുടെ നികുതി ഇളവിനായി പോരാടുമെന്നും പറഞ്ഞ നബീല മതം, വര്‍ഗം, വര്‍ണം എന്നിങ്ങനെ യാതൊരു തരത്തിലുളള വിവേചനങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗവണ്‍മെന്റിന്റെ സുരക്ഷയും പിന്തുണയും ഉറപ്പാക്കേണ്ടത് തങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ജനങ്ങളോട് പറയുകയാണ് 23 കാരിയായ നബീല.