Quantcast
MediaOne Logo

ഹിരൺ ഗോഹൻ

Published: 10 Jun 2024 7:00 AM GMT

നിതീഷും നായിഡുവും കിങ്‌മേക്കേഴ്‌സോ ബലിയാടുകളോ?

പ്രത്യയശാസ്ത്രപരമായി യോജിപ്പുകളില്ലാത്ത ബി.ജെ.പി-ടി.ഡി.പി-ജെ.ഡി.യു ത്രയങ്ങള്‍ക്കിടയില്‍ രസകരമായ ഗുസ്തി മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്.

എന്‍.ഡി.എ സഖ്യവും ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറും
X

കേന്ദ്രത്തില്‍ അധികാരമേറ്റ പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല എന്ന് പലരാലും പരിഹസിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും സര്‍ക്കാരിന്റെ നിലനില്‍പ്പ് എന്നത് മൂന്ന് പ്രധാന പാര്‍ട്ടികളുടെയും താല്‍പര്യമാണ്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും നിതീഷ് കുമാരിന്റെ ജെ.ഡി.യുവും ഇന്‍ഡ്യാ സഖ്യത്തില്‍നിന്ന് നിന്നും നേടുന്നതിനേക്കാള്‍ സ്ഥാനങ്ങള്‍ നേടി തങ്ങളുടെ നില കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനിടയില്‍, പിളര്‍പ്പിലേക്കുള്ള സാധ്യതകള്‍ തുറന്നുകൊണ്ടുള്ള തര്‍ക്കങ്ങളും നടക്കുന്നുണ്ട്. ഏതെങ്കിലുമൊരു ആശയം എന്നതിലുപരി സ്വാര്‍ഥതാല്‍പര്യങ്ങളാണ് മൂവരെയും ഒരുമിച്ചു കൂട്ടിയത്.

നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ സ്വഭാവവും ഭരണരീതിയും വെച്ച് ഈ രണ്ട് സഖ്യകക്ഷികളുടെയും താല്‍പര്യങ്ങളെയും അവകാശവാദങ്ങളെയും ഉള്‍ക്കൊള്ളാന്‍ അദ്ധേഹത്തിന് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്. കാലത്തിന് മാത്രം പറയാന്‍ പറ്റുന്ന ഒരു വസ്തുതയാണ് അത്. എന്നാല്‍, അവര്‍ മൂന്നു പേരും ഈ മത്സരത്തില്‍ ഒരേപോലെ തന്ത്രശാലികളാണ്. അധികാരത്തിന്റെ പ്രധാന ഘടകങ്ങളായ ആഭ്യന്തരം, ധനം, പ്രതിരോധം എന്നതിനോടൊപ്പം സ്പീക്കര്‍ സ്ഥാനവുമാണ് പ്രധാനമായും നായിഡുവും നിതീഷ്‌കുമാറും നോട്ടം വെക്കുന്നത്. ഭരണ-പ്രതിപക്ഷ കക്ഷികളെ ഒരുപോലെ സമ്മര്‍ദത്തിലാക്കാനുള്ള ഉപകരണമാണിത്. അതിന്‍മേലാണ് കടുത്ത വിലപേശല്‍ നടക്കുന്നത്. അതേസമയം, മോദി/ബി.ജെ.പി ഭരണം അവരുമായി തെറ്റിപ്പിരിയേണ്ട എന്ന തീരുമാനത്തിലാണ്.


വന്‍കിട കുത്തക കമ്പനികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുളള്ള ചങ്ങാത്തമായിരുന്നു മോദിയും ബി.ജെ.പിയും പിന്തുടര്‍ന്ന് വന്നിരുന്നത്. ഇത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും വരുമാന നഷ്ടത്തിനും കാരണമായി. പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. മറ്റെല്ലാവരെയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന നയവുമാണ് അവര്‍ പിന്തുടര്‍ന്നത്.

നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും അധികാരത്തിന്റെ സുപ്രധാന മേഖലകള്‍ കൈപ്പിടിയിലൊതുക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ജനവിരുദ്ധരെന്ന അപകീര്‍ത്തിയും സല്‍പ്പേരിന് കളങ്കവും സമ്പാദിച്ച് നിസ്സഹായരായി അവര്‍ ചുരുങ്ങേണ്ടിവരും. ബി.ജെ.പി പിന്തുടരുന്ന വിഷലിപ്തമായ നയങ്ങളില്‍ നിന്ന് പിന്മാറാന്‍ അവര്‍ക്ക് കഴിയില്ല. അത് എത്രകാലത്തേക്ക് എന്നുമാത്രമേ നോക്കേണ്ടേതുള്ളൂ.

നിതീഷിനും ചന്ദ്രബാബു നായിഡുവിനും വന്‍കിട കുത്തകകളുമായി ബന്ധമുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ അടിസ്ഥാന നയമായ വര്‍ഗീയ അജണ്ടകളോട് യോജിക്കാനോ പ്രത്യയശാസ്ത്രപരമായി അതിനോട് പ്രതിബദ്ധത പുലര്‍ത്താനോ അവര്‍ക്ക് കഴിയില്ല. അതല്ലെങ്കില്‍ ബി.ജെ.പിയുടെ വിദ്വേഷനയങ്ങളുടെ നിശബ്ദ കാഴ്ചക്കാരാവേണ്ടിവരും അവര്‍ക്ക്. അതുകൊണ്ട് തന്നെ ബി.ജെ.പി-ടി.ഡി.പി-ജെ.ഡി.യു ത്രയങ്ങള്‍ക്കിടയില്‍ രസകരമായ ഗുസ്തി മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്.

കപ്പാട്: countercurrents.org

വിവര്‍ത്തനം: നിലോഫര്‍ സുല്‍ത്താന

TAGS :