ലബനാനിലെ പേജര്‍ സ്‌ഫോടനവും ഡിവൈസ് യുദ്ധവും
രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന സംഘടനകള്‍ അവരുടെ അണികള്‍ക്ക് ഉപയോഗിക്കാനായി പേജറുകള്‍ നല്‍കിവരുന്നുണ്ട്. സൈബര്‍ അക്രമങ്ങളില്‍ നിന്നും ചാര നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും മൊബൈലിനെ അപേഷിച്ച് പേജര്‍ സുരക്ഷിതമാണെന്ന ബോധ്യത്തോടെയാണ് രഹസ്യ സംഘടനകള്‍ പേജറുകള്‍ ഉപയോഗിക്കുന്നത്.
ആയുധങ്ങളൊന്നും ആവശ്യമില്ലാതെ, ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തുള്ള വ്യക്തിയെയോ സംഘടനയെയോ, സമൂഹത്തയോ ഏത് സമയത്ത് വേണമെങ്കിലും അക്രമിക്കാമെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന ലബനാനിലെ ബെയ്‌റൂതില്‍ പേജര്‍ പൊട്ടിത്തെറിച്ച് നാല്‍പതോളം ആളുകള്‍ കൊല്ലപ്പെട്ടതിലൂടെ, ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതിലൂടെ ബോധ്യമാവുന്നത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏത് സമയത്തും പൊട്ടിത്തെറിക്കുമോ എന്ന ഭീതിയിലാണ് മനുഷ്യരിപ്പോള്‍.
ലബനാനില്‍ ഇങ്ങനെയൊരു ഓപറേഷന്‍ നടന്നുവെന്ന ഭീതി മാത്രമല്ല മനുഷ്യരെ അലട്ടുന്നത്. ഏത് സമയത്ത് വേണമെങ്കിലും നമ്മുടെ ഡിവൈസുകള്‍ പൊട്ടിത്തെറിക്കാമെന്ന ആശങ്കയാണ് മനഷ്യരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്. ഇതൊരു അപൂര്‍വ്വ സംഭവമാണെന്ന് തള്ളി കളയാന്‍ വരട്ടെ, പേജര്‍ പൊട്ടിതെറി നടന്നതിന്റെ പിറ്റേ ദിവസമാണ്, മരണപ്പെട്ടവരെ ഖബറടക്കം ചെയ്യുന്ന വേളയിലാണ് അവിടെ കൂടിയവരുടെ കൈയിലുണ്ടായിരുന്ന വാക്കിടോക്കികളും പൊട്ടിത്തെറിക്കുന്നത്. അതിലും അനേകം മനുഷ്യര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒരു ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിക്കുക എന്നത് സാധാരണമാണ്. അകത്തിരിക്കുന്ന ബാറ്ററി അനിയന്ത്രിതമായി ചൂടായി അവ പൊട്ടിത്തെറിക്കാം. വെള്ളം കയറി സര്‍ക്യൂട്ട് ഷോര്‍ട്ടായും പൊട്ടിത്തെറി നടക്കാം. എന്നാല്‍, ഒരേസമയം ആയിരക്കണക്കിന് മനുഷ്യരെ പരിക്കേല്‍പ്പിക്കാനും പതിനഞ്ചോളം മനുഷ്യരെ കൊല്ലാനും കഴിഞ്ഞ പേജര്‍ അക്രമണവും വാക്കിടോക്കി അക്രമണവും അത്ര സാധാരണമല്ല. അക്രമത്തിന്റെ ഉത്തരവാദിത്ത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നില്‍ ഇസ്രായേല്‍ തന്നെയാണെന്ന് പകല്‍ പോലെ വ്യക്തമാണ്.
പുതിയ തലമുറക്ക് അത്ര തന്നെ പരിചയമില്ലാത്ത ഉപകരണമാണ് പേജറുകള്‍. മൊബൈല്‍ ഫോണുകള്‍ വ്യാപകമാവുന്നതിന് മുമ്പ് സന്ദേശങ്ങള്‍ കൈമാറാനായി ആളുകള്‍ ഉപയോഗിച്ചിരുന്ന ഉപകരണമാണ് പേജര്‍. ആല്‍ഫാ ന്യൂമറിക്ക് അല്ലെങ്കില്‍ വോയ്‌സ് സന്ദേശങ്ങള്‍ സ്വീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്യൂണിക്കേഷന്‍ ഉപകരണമാണിത്. സന്ദേശങ്ങള്‍ മാത്രം സ്വീകരിക്കാന്‍ കഴിയുന്ന വണ്‍വേ പേജറുകളും ആന്തരിക ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കാനും മറുപടി നല്‍കാനും കഴിയുന്ന ടുവേ പേജറുകളും നിലവിലുണ്ട്. ബേസ് സ്റ്റേഷനുകളില്‍ നിന്നുള്ള റേഡിയോ സിഗ്‌നല്‍ വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു സ്‌ക്രീന്‍ പേജറിലുണ്ടാവും. സന്ദേശം വരുമ്പോള്‍ ചെറിയൊരു ശബ്ദമോ, വൈേ്രബഷനോ ഉണ്ടാവും. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജറുകള്‍ ഉപയോഗിച്ച് കമ്യൂണിക്കേഷന്‍ സാധ്യമാകും. അതിനാല്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന സംഘടനകള്‍ അവരുടെ അണികള്‍ക്ക് ഉപയോഗിക്കാനായി പേജറുകള്‍ ഉപയോഗിച്ചു വരുന്നു. പുതിയ കാലത്തെ മൊബൈല്‍ പോലെ വോയ്‌സ് മെസേജ്, വീഡിയോ കോളിംഗ്, ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയ സംവിധാനമൊന്നും അതിലില്ല. അതുകൊണ് തന്നെ ദീര്‍ഘമായ ബാറ്ററി ലൈഫ് പേജറുകള്‍ക്കുണ്ട്. അതിനെല്ലാം പുറമെ സൈബര്‍ അക്രമങ്ങളില്‍ നിന്നും ചാര നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും മൊബൈലിനെ അപേഷിച്ച് പേജര്‍ സുരക്ഷിതമാണെന്ന ബോധ്യത്തോടെയാണ് രഹസ്യ സംഘടനകള്‍ പേജറുകള്‍ ഉപയോഗിക്കുന്നത്.
ഒരു ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിക്കുക എന്നത് സാധാരണമാണ്. അകത്തിരിക്കുന്ന ബാറ്ററി അനിയന്ത്രിതമായി ചൂടായി അവ പൊട്ടിത്തെറിക്കാം. വെള്ളം കയറി സര്‍ക്യൂട്ട് ഷോര്‍ട്ടായും പൊട്ടിത്തെറി നടക്കാം. എന്നാല്‍, ഒരേസമയം ആയിരക്കണക്കിന് മനുഷ്യരെ പരിക്കേല്‍പ്പിക്കാനും പതിനഞ്ചോളം മനുഷ്യരെ കൊല്ലാനും കഴിഞ്ഞ പേജര്‍ അക്രമണവും വാക്കിടോക്കി അക്രമണവും അത്ര സാധാരണമല്ല. അക്രമത്തിന്റെ ഉത്തരവാദിത്ത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നില്‍ ഇസ്രായേല്‍ തന്നെയാണെന്ന് പകല്‍ പോലെ വ്യക്തമാണ്.
യുണിറ്റ് 8200 എന്നത് ലോകത്തിലെ തന്നെ ഏറ്റവും അക്രമണോത്സുകതയുള്ള ഹൈടെക് ചാരസംഘടനയാണ്. ഇസ്രായേല്‍ സൈന്യത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ഒരു സൈനിക യുണിറ്റാണിത്. സൈബര്‍ ലോകവുമായി അഭേദ്യമായ ബന്ധമുള്ള പതിനെട്ട് മുതല്‍ 25 വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് ഇതിലെ അംഗങ്ങള്‍. കമ്പ്യൂട്ടറിലും സാങ്കേതിക വിദ്യയിലും സമര്‍ഥരായ വിദ്യാര്‍ഥികളെ തെരെഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേകമായ പരിശീലനം നല്‍കി ഇസ്രായേല്‍ ഇവരെ വളര്‍ത്തിയെടുക്കുകയാണ്. സിഗ്‌നലുകള്‍ ശേഖരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നേജേവ് മരുഭൂമിയില്‍ ഇവര്‍ക്ക് സ്വന്തമായി സ്റ്റേഷന്‍ തന്നെയുണ്ട്. ഇതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കപ്പലുകള്‍ വരെ ഇവര്‍ക്ക് ട്രാക്ക് ചെയ്യാനാവും. ഓപ്പറേഷന്‍ ഓര്‍ച്ചാഡ് എന്ന പേരില്‍ നടന്ന ദൗത്യത്തില്‍ ഇസ്രായേലി പ്രതിരോധ സേനകള്‍ അക്രമിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ സിറിയന്‍ എയര്‍ഡിഫന്‍സ് പ്രവര്‍ത്തിക്കാതിരിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ ഹാക്കിങ്ങ് നടത്തിയത് യുണിറ്റ് 200 ആണ്.
| യുണിറ്റ് 8200 സൈബര്‍ വിങ്
ലബനാനിലെ പേജര്‍ സ്‌ഫോടനം നടത്തിയത് ഇസ്രായേല്‍ ആണെന്നതിലും, എങ്ങനെയാണ് ഇസ്രായേല്‍ ഇത്തരമൊരു സ്‌ഫോടനം സംവിധാനിച്ചത് എന്നതിലും ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ല. ഊഹങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. 2022 മുതല്‍ തന്നെ ഹിസ്ബുല്ല ലബനാനിലേക്ക് പേജറുകള്‍ കൊണ്ടുവരുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ വെച്ചും പുറത്ത് നിന്നും വലിയ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമാണ് ഇവ അണികള്‍ക്ക് വിതരണം നടത്തിയിരുന്നതും ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരുന്നതും. അത്രക്കും സൂക്ഷ്മതയോടെ പരിശോധനകള്‍ക്ക് വിധേയമാക്കിയ പേജറുകള്‍ പോലും എങ്ങനെ പൊട്ടിത്തെറിച്ചുവെന്ന ചിന്തയാണ് ഹിസ്ബുല്ലയുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഹിസ്ബുല്ലയുടെ നിരവധി കമാന്‍ഡര്‍മാര്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിലൂടെ മൊബൈലിലൂടെ കൈമാറുന്ന രേഖകള്‍ ആളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന ഭീതി വര്‍ധിച്ചു. ഇതേതുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാനും പേജറുകള്‍ ഉപയോഗിക്കാനും ഹിസ്ബുല്ല തീരുമാനിക്കുന്നത്. സുരക്ഷക്ക് വേണ്ടി മാറ്റിയ പേജറുകളാണ് പൊട്ടിത്തറിച്ചത്. അതിബുദ്ധിയുള്ള ഒരാളുടെ തലയിലാവും ഇത്തരമൊരു ആശയം ഉദിച്ചിരിക്കുക. കാലങ്ങള്‍ ഏറെ പരിശീലനം ലഭിച്ച സൈബര്‍ ക്രിമിനലുകള്‍ക്ക് മാത്രമേ ഇത്രയും വിദഗ്ധമായി ഒരു ഓപറേഷന്‍ നടത്താനാവൂ എന്നതില്‍ സന്ദേഹമില്ല.
തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളയുടെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഹംഗറിയിലുള്ള കമ്പനിയാണ് പേജര്‍ നിര്‍മിച്ചത്. ഇവിടെന്ന് ഹിസ്ബുല്ല വാങ്ങിയ പേജറുകളില്‍ മൂന്ന് ഗ്രാമോളം അളവില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ചുവെന്നും അനുമാനിക്കാം. എന്നാല്‍, അങ്ങനെയാവാനുള്ള സാധ്യത തുലോം തുഛമാണ്. കാരണം, പിറ്റേ ദിവസം പൊട്ടിതെറിച്ച വാക്കി ടോക്കികളുടെ നിര്‍മാണം പത്ത് വര്‍ഷം മുമ്പ് തന്നെ അവസാനിപ്പിച്ചുവെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ട് തന്നെ ഇത് കൃത്യമായും പ്ലാന്‍ ചെയ്ത ഹാക്കിങ് ആവാനാണ് സാധ്യത.
ഇനിയുള്ള കാലം ഡിവൈസ് യുദ്ധങ്ങളുടേതായിരിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റ് യുദ്ധങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലൂടെ കൂടുതല്‍ മനുഷ്യരെ ഇല്ലാതെയാക്കാന്‍ കഴിയുന്നുവെന്നതാണ് ഇത്തരം അക്രമങ്ങളിലൂടെ ശത്രുരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം. ഏതൊക്കെ മനുഷ്യരെയാണ് കൊല്ലേണ്ടത് എന്ന് കൃത്യമായി ടാര്‍ഗെറ്റ് ചെയ്യാനാവുമെന്നതാണ് രണ്ടാമത്തെ കാര്യം. ഇസ്രായേല്‍ ഒരു മാതൃക സൃഷ്ടിക്കുകയാണ് ചെയ്തത്. ലോകത്തിലെ ഇതര രാഷ്ട്രങ്ങള്‍ ഇനിയുള്ള കാലം ഇത്തരം യുദ്ധങ്ങളും അക്രമങ്ങളും ദൈനംദിന പ്രക്രിയയാക്കും. ഭരണകൂടങ്ങള്‍ക്ക് അവരുടെ ശത്രുക്കളെ എളുപ്പം ഇല്ലാതെയാക്കാന്‍ ഇതിലൂടെ സാധിക്കും. അത്ഭുതത്തോടെയും ഭീതിയോടെയും പേജര്‍ അക്രമത്തെ പറ്റി വായിച്ച നമ്മള്‍ തന്നെ സാധാരണ വാര്‍ത്ത പോലെ ഡിവൈസ് യുദ്ധങ്ങളെ പതിവായി വായിക്കുന്ന കാലം അതിവിദൂരമല്ല.