ജാതി സെന്‍സസിന്റെ രാഷ്ട്രീയം
സര്‍ക്കാരിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, വികസന നയങ്ങളുടെ പ്രാഥമിക ഗുണഭോക്താക്കള്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങളാണെന്ന വസ്തുതയെ വെളിച്ചത്ത് കൊണ്ടുവരുകയാണ് ബീഹാറിലെ സെന്‍സസ് കണക്കുകള്‍.

സ്വതന്ത്ര ഇന്ത്യയിലെ 1951 മുതല്‍ 2011 വരെയുള്ള ഓരോ സെന്‍സസിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണാം. എന്നാല്‍, മറ്റ് ജാതികളെ കുറിച്ച് അത്തരം വിവരങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബീഹാര്‍ ഗവണ്‍മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ബീഹാറില്‍ ജനസംഖ്യയിലെ 36.01 ശതമാനം അതി പിന്നാക്ക വിഭാഗക്കാരും 27.12 ശതമാനം പിന്നാക്ക വിഭാഗക്കാരും ആണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 19.7 ശതമാനം പട്ടികജാതിയില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. 15.52 ശതമാനമാണ് മുന്നാക്ക വിഭാഗം.
ഹിന്ദുത്വ കുടുംബം തങ്ങളുടെ 'ഹിന്ദു' ഐക്യം എന്ന പദ്ധതിക്ക് ഭീഷണിയായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ കാണുന്നുണ്ട്. ഹിന്ദുത്വ ലോകവീക്ഷണത്തില്‍, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് 'ഹിന്ദു സമൂഹത്തെ' തകര്‍ക്കാനുള്ള ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടുന്നു, ഇതിന് കൊളോണിയല്‍ കാലഘട്ടത്തിലും വേരുകളുണ്ട്.
38 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ബിഹാറിലെ ആകെ ജനസംഖ്യ 13.07 കോടിയാണ്. ജനസംഖ്യയുടെ 63.12 ശതമാനവും അതിപിന്നാക്ക-പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒ.ബി.സി വിഭാഗക്കാരാണ്. ഇതില്‍ 14.27 ശതമാനം യാദവരാണ്. ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്മണര്‍ 3.66 ശതമാനം, മുശാഹര്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്. മുസ്‌ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍ - 0.0576, സിഖ് 0.0113, ബുദ്ധര്‍ 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്.
ഈ കണക്കുകള്‍ മൗലികമായ ചില യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. കാരണം, ഇത് സര്‍ക്കാരിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, വികസന നയങ്ങളുടെ പ്രാഥമിക ഗുണഭോക്താക്കള്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങളാണെന്ന വസ്തുതയെ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. ഇത് അവരുടെ ആധിപത്യത്തിന് ഭീഷണിയാവുന്നുമുണ്ട്. മാത്രമല്ല, ഹിന്ദുത്വ കുടുംബം തങ്ങളുടെ 'ഹിന്ദു' ഐക്യം എന്ന പദ്ധതിക്ക് ഭീഷണിയായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനെ കാണുക കൂടി ചെയ്യുന്നുണ്ട്. ഹിന്ദുത്വ ലോകവീക്ഷണത്തില്‍, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് 'ഹിന്ദു സമൂഹത്തെ' തകര്‍ക്കാനുള്ള ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടുന്നു, ഇതിന് കൊളോണിയല്‍ കാലഘട്ടത്തിലും വേരുകളുണ്ട്.
കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഉദാരവത്കരണത്തില്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങളും മറ്റ് ജാതി ഗ്രൂപ്പുകളും തമ്മിലുള്ള സമ്പത്തിന്റെ അന്തരം വര്‍ധിച്ചുവെന്ന് മാത്രമാണ് പഠനങ്ങള്‍ കാണിക്കുന്നത്. സ്വകാര്യവത്കരണം, ഉദാരവത്കരണം, അസാധുവാക്കല്‍ തുടങ്ങിയവയുടെ പ്രാഥമിക ഗുണഭോക്താക്കളും മേല്‍ജാതി വിഭാഗങ്ങള്‍ തന്നെയാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.
അതുകൊണ്ടാണ് 1911 ലെ ഗെയ്റ്റ് സര്‍ക്കുലര്‍ നടപ്പായിരുന്നെങ്കില്‍ ഇല്ലാതായിപ്പോകുന്ന ഒരു കാറ്റഗറിയായിട്ട് ഹിന്ദുയിസത്തെക്കുറിച്ച് ജെ. രഘു എഴുതുന്നത്. അന്ന് ക്ഷേത്രത്തില്‍ പ്രവേശനമുള്ളവരും, പൂജാദികര്‍മങ്ങള്‍ പോലെയുള്ള ബ്രാഹ്മണ സേവനങ്ങള്‍ക്ക് അര്‍ഹതയുള്ളവരും, ഹിന്ദുമഹാ ദൈവങ്ങളെ ആരാധിക്കുന്നവരും, തൊട്ടുകൂടായ്മക്ക് വിധേയമാവാത്തവരുമായ വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രമാണ് ഹിന്ദു എന്ന കാറ്റഗറിയെ നിര്‍വചിക്കുന്നിടത്ത് ഗെയ്റ്റ് സര്‍ക്കുലര്‍ നിഷ്‌കര്‍ഷിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ അത് പിന്‍വലിക്കുകയാണുണ്ടായത്. കാരണം, അധികാര പങ്കാളിത്തത്തിന് ഈ സംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ഒരു രാഷ്ട്രീയ ഘടനയില്‍ 'ഭൂരിപക്ഷ ഹിന്ദു'വിന്റെ നിര്‍മാണം സവര്‍ണാധിപത്യത്തെ സംബന്ധിച്ചേടത്തോളം നിര്‍ണ്ണായകമായിരുന്നു.
അതോടൊപ്പം മുതലാളിത്തവും അതിന്റെ വകഭേദങ്ങളും ജാതിയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സംവിധാനമാണെന്ന് അവകാശപ്പെടുന്ന നവലിബറലിസത്തെ പിന്തുണയ്ക്കുന്ന പലരുടെയും അവകാശവാദത്തെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് തുറന്നുകാട്ടുമെന്ന് സന്ദീപ് സൗരവ് എഴുതുന്നുണ്ട്. കാരണം, കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഉദാരവത്കരണത്തില്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങളും മറ്റ് ജാതി ഗ്രൂപ്പുകളും തമ്മിലുള്ള സമ്പത്തിന്റെ അന്തരം വര്‍ധിച്ചുവെന്ന് മാത്രമാണ് പഠനങ്ങള്‍ കാണിക്കുന്നത്. സ്വകാര്യവത്കരണം, ഉദാരവത്കരണം, അസാധുവാക്കല്‍ തുടങ്ങിയവയുടെ പ്രാഥമിക ഗുണഭോക്താക്കളും മേല്‍ജാതി വിഭാഗങ്ങള്‍ തന്നെയാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്. മാത്രമല്ല, സംവരണത്തെക്കുറിച്ച, അതിനെ ദാരിദ്ര്യത്തിന്റെ പ്രശ്‌നമായി കാണുന്ന ബ്രാഹ്മണിക് വ്യവഹാരത്തെ അസാധുവാക്കുക കൂടി ചെയ്യുന്നുണ്ട് ജാതി സെന്‍സസ്.