Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 21 May 2024 8:56 AM GMT

രാജാവിന്റെ മകന്‍: മോഹന്‍ലാല്‍ സിനിമകളില്‍ ഒരു പാരഡെയിം ഷിഫ്റ്റ്

രാജാവിന്റെ മകന്‍ എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം, ബോംബെയിലെ അണ്ടര്‍ വേള്‍ഡിന്റെ കഥ പറഞ്ഞ ഇന്ദ്രജാലം എന്ന അധോലോക സിനിമയില്‍ വിന്‍സന്റ് ഗോമസ് എന്ന കീഴാള ജീവിതത്തില്‍ നിന്നും കണ്ണന്‍ നായര്‍ എന്ന ഐഡന്റിറ്റിയിലേക്കാണ് മാറുന്നത്. | മോഹന്‍ലാല്‍ @ 64

രാജാവിന്റെ മകന്‍: മോഹന്‍ലാല്‍ സിനിമകളില്‍ ഒരു പാരഡെയിം ഷിഫ്റ്റ്
X

'ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു അങ്കിളിന്റെ അച്ഛന്‍ ആരാണ്?', ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടിയ ഈ ഡയലോഗ് ഒരു ഒരു മലയാളി ഗൃഹാതുരതയില്‍ നിന്നു പുറത്തു നില്‍ക്കുന്നതായിരുന്നു. മലയാളിയുടെ ആഘോഷിക്കപ്പെട്ട പച്ചപ്പ്, ഗ്രാമീണത, നായര്‍ തൊഴിലില്ലായ്മ തുടങ്ങിയ കേരളീയ സങ്കല്‍പത്തില്‍ നിന്നും പുറത്തു നില്‍ക്കുന്ന കൊച്ചിയിലെ ചേരിയില്‍ നിന്നും ഉയര്‍ന്നുവന്ന അധോലോകങ്ങളുടെ കീഴാളമായ ജീവിതങ്ങളുടെ ചരിത്രം കൂടി രാജാവിന്റെ മകന്‍ ദൃശ്യപ്പെടുത്തുണ്ട്. 'തല്ല് എത്ര വാങ്ങിയാലും കൊടുത്താലും എന്റെ അച്ഛന് അഞ്ചു രൂപ കിട്ടുമായിരുന്നു' എന്നു വിന്‍സന്റ് ഗോമസ് പറയുമ്പോള്‍ കേരളത്തിന്റെ ആര്‍കിടൈപ്പല്‍ ഭാവനയില്‍ വളരെ പരിമിതമായി മാത്രം എസ്റ്റാബ്ലിഷ് ചെയ്ത കീഴാള ചേരി ജീവിതങ്ങളെ കാട്ടിത്തരുന്നുണ്ട്. എം.ടി, ലോഹിതദാസ് തുടങ്ങിയവരടക്കം ഭൂരിഭാഗവും ട്രീറ്റ് ചെയ്ത ഗ്രാമീണമായ കേരളീയ ഐഡന്റിഫിക്കേഷനില്‍ നിന്നും വളരെ വ്യത്യസ്തമായി വേറൊരു കേരളത്തെയും കാണിക്കുന്നുണ്ട്. ഡെന്നീസ് ജോസഫ് എന്ന ചലച്ചിത്രകാരന്റെ ഇത്തരത്തിലുള്ള ചില വേറിട്ട ജീവിത നോട്ടങ്ങള്‍ രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ കാണുവാന്‍ കഴിയും. തമ്പി കണ്ണന്താനം എന്ന സംവിധായകന്‍ ഒരു മൊണ്ടാഷിങ്ങിലൂടെ വിന്‍സന്റ് ഗോമസിന്റെ ചേരിയിലുള്ള ബാല്യം കാണിച്ചു കൊണ്ട്, ആ ഒരു അണ്ടര്‍വേള്‍ഡിനെ കുറിച്ചുള്ള സംസാരത്തിന് ആക്കം കൂട്ടി, ആ ജീവിതം ഈ ഡയലോഗ് പറയുന്ന സീനിലൂടെ എസ്റ്റാബ്ലിഷ് ചെയ്യുന്നു. അത് വേറെ ഒരു ദൃശ്യത മുന്നോട്ട് വെക്കുന്നു. ഈ സിനിമയെ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ ഒരു തട്ട്‌പൊളിപ്പന്‍ സിനിമ എന്ന രീതിയിലാണ് പ്രധാനമായും റീഡ് ചെയ്യപ്പെട്ടത് എന്നത് വേറെ ഒരു കാര്യം.

'അതിരാത്രം' എന്ന സിനിമയിലെ അണ്ടര്‍ വേള്‍ഡ് സ്‌പെയ്‌സ് രൂപപ്പെടുന്നത് നഗര കേന്ദ്രീകൃതമായ ചേരി ജീവിതങ്ങളില്‍ നിന്നും കൂടിയാണ്. താരാദാസിന്റെ കൂടെ നില്‍ക്കുന്ന ശങ്കര്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന മുസ്‌ലിം ജീവിതം, അയാളുടെ പ്രണയം എല്ലാം ആ തരത്തില്‍ വേറിട്ടതായിരുന്നു. ഐ.വി ശശി സിനിമകളിലെ അഭിനേതാക്കളുടെ ആള്‍കൂട്ടങ്ങളും അവരുടെ വിവിധ സാമൂഹികതയിലുള്ള കഥാപാത്ര രൂപീകരണവും മലയാളി എന്നും കൊണ്ടാടുന്ന നിഷ്‌കളങ്ക ഗ്രാമീണ തൊഴിലില്ലാത്ത നായര്‍ യുവാക്കളില്‍ നിന്നും വ്യത്യസ്തവുമാണ്.

രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ എണ്‍പതുകള്‍ക്കു ശേഷം വളരെയധികം ഉയര്‍ന്നുവന്ന പ്രവാസം, ബിസിനസ്, അണ്ടര്‍ വേള്‍ഡ് തുടങ്ങിയവയിലൂടെ വികസിച്ച നഗര ജീവിതങ്ങളുടെ, കോണ്‍ക്രീറ്റ് വീടുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയുടെ ദൃശ്യതകള്‍ മലയാളിയുടെ നൊസ്റ്റാള്‍ജിക് ഗ്രാമീണ വിഷ്വലുകളില്‍ നിന്നും വ്യത്യാസപ്പെടുത്തുന്നു. സത്യന്‍ അന്തിക്കാടന്‍ സിനിമകളിലെ ചായക്കടകളില്‍ നിന്നും എം.ടിയന്‍ തറവാടുകളില്‍ നിന്നും ജോണ്‍ പോളിന്റെ ഡ്രീം ജ്യോഗ്രഫികളില്‍ നിന്നുമൊക്കെ വ്യത്യസ്തമായി നഗര കേന്ദ്രീകൃതമായ കോണ്‍ക്രീറ്റ് വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും റോഡും വീഥികളും ഒക്കെ കാണിച്ചു കൊണ്ടുള്ള ദൃശ്യതയുടെ വേറെ ഒരു രൂപപ്പെടുത്തല്‍ ഈ സിനിമയിലൂടെ നടക്കുന്നുണ്ട്. പൊന്‍മുട്ടയിടുന്ന താറാവിലെ ചായക്കടയില്‍ നിന്നും, യാത്ര എന്ന സിനിമയിലെ ഹൈറേഞ്ചില്‍ നിന്നും, തനിയാവാര്‍ത്തനത്തിലെ നായര്‍ തറവാടില്‍ നിന്നും ഇത്തരം ഒരു മോഡേണിറ്റിയുടെ സ്‌പെയ്‌സ് വ്യത്യസ്തവുമാണ്. ഐ.വി ശശി എന്ന സംവിധായകന്‍ അങ്ങാടി, അബ്കാരി, അര്‍ഹത, അതിരാത്രം, അടിമകള്‍ ഉടമകള്‍ തുടങ്ങിയ സിനിമകളിലൂടെ കാണിച്ച വ്യത്യസ്തമായ ജ്യോഗ്രഫികളും അതുമായി ബന്ധപ്പെട്ട സാമൂഹിക ജീവിതങ്ങളുടെ തുടര്‍ച്ചയെ ബന്ധപ്പെട്ടോ എല്ലാമാണ് രാജാവിന്റെ മകനില്‍ ഇത്തരം ദൃശ്യങ്ങള്‍ രൂപപ്പെടുന്നത്. അങ്ങാടി എന്ന സിനിമയിലെ 'പാവാട വേണം മേലാട വേണം' എന്ന പാട്ടിലൂടെയും നഗര കേന്ദ്രീകൃതമായ കീഴാളമായ മുസ്‌ലിം ജീവിതങ്ങളെ കാണിക്കുന്നുമുണ്ട്. ഒപ്പന, ബിരിയാണി, ഞമ്മന്റെ ആള്‍, അറബിക് മ്യൂസിക്, തങ്ങന്മാര്‍ തുടങ്ങിയ മലയാള സിനിമയിലെ ബോറന്‍ ക്ലീഷേകളില്‍ നിന്നും അത് വ്യത്യസ്തവുമാണ്. ഇത് കേരളം എന്ന വ്യവസ്ഥാപിതമായ സ്റ്റിഗ്മാറ്റിക് ഇമാജിനേഷനില്‍ നിന്നും പുറത്തുമാണ്. 'അതിരാത്രം' എന്ന സിനിമയിലെ അണ്ടര്‍ വേള്‍ഡ് സ്‌പെയ്‌സ് രൂപപ്പെടുന്നത് നഗര കേന്ദ്രീകൃതമായ ചേരി ജീവിതങ്ങളില്‍ നിന്നും കൂടിയാണ്. താരാദാസിന്റെ കൂടെ നില്‍ക്കുന്ന ശങ്കര്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന മുസ്‌ലിം ജീവിതം, അയാളുടെ പ്രണയം എല്ലാം ആ തരത്തില്‍ വേറിട്ടതായിരുന്നു. ഐ.വി ശശി സിനിമകളിലെ അഭിനേതാക്കളുടെ ആള്‍കൂട്ടങ്ങളും അവരുടെ വിവിധ സാമൂഹികതയിലുള്ള കഥാപാത്ര രൂപീകരണവും മലയാളി എന്നും കൊണ്ടാടുന്ന നിഷ്‌കളങ്ക ഗ്രാമീണ തൊഴിലില്ലാത്ത നായര്‍ യുവാക്കളില്‍ നിന്നും വ്യത്യസ്തവുമാണ്.


| തമ്പി കണ്ണന്താനം, ഡെന്നീസ് ജോസഫ്

രാജാവിന്റെ മകന്‍ എന്ന സിനിമയിലെ 'വിണ്ണിലെ ഗാന്ധര്‍വ വീണകള്‍ പാടുന്ന' എന്ന പാട്ടില്‍ ഉപയോഗിക്കപ്പെട്ട പ്രൊപ്പര്‍ട്ടകളെ ശ്രദ്ധിച്ചാല്‍ പലതരം മോഡേണ്‍ ഷിഫ്റ്റ്കളും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഒരു വിദേശ മദ്യക്കുപ്പി കയ്യില്‍ പിടിച്ചു കൊണ്ടാണ് വിന്‍സന്റ് ഗോമസ് ആ പാട്ട് തുടങ്ങുന്നത്. ഒരു സ്റ്റേയര്‍ കേസ്, ടെലഫോണുകള്‍, പുതുമയുള്ള ചുമരിലെ ചിത്രങ്ങള്‍, സമ്പന്നതയുടെ കോണ്‍ക്രീറ്റ് വീടുകള്‍, ഓഫീസുകള്‍, മേശകള്‍, കസേരകള്‍, റൂഫ് തുറന്നിട്ട കാര്‍ എന്നിവയൊക്കെ ഈ പാട്ടിലെ പ്രോപ്പര്‍ട്ടികള്‍ ആയി മാറുന്നു. വളരെ കീഴാളമായ ഒരു ജീവിതത്തില്‍ നിന്നും ഉയര്‍ന്നു വന്ന വിന്‍സന്റ് ഗോമസ് എന്ന മനുഷ്യന്റെ ആ പാട്ടിലുള്ള ഒരു ഡ്രീം സീക്വന്‍സില്‍ അന്നത്തെ ഏറ്റവും എലൈറ്റ് ആയ ഒരു ഗെയിം ആയ ടെന്നീസ് (ആ ഗെയിമിന്റെ വേഷവും ധരിച്ചു) കളിക്കുന്ന അംബികയെ ആണ് വിഷ്വലൈസ് ചെയ്യുന്നത്. രഞ്ജിപണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന സിനിമയില്‍ രാജന്‍ പി. ദേവിന്റെ കീഴാളനായ മന്ത്രിയുടെ കഥാപാത്രം ടെന്നീസ് കളിക്കുമ്പോള്‍ 'അയാള്‍ ടെന്നീസ് കളിക്കുകയോ?' എന്ന രീതിയില്‍ അതിനെ തിരിച്ചിടുന്നുമുണ്ട്. കീഴാള ചേരി ജീവിതം ജീവിച്ച വിന്‍സന്റ് ഗോമസ്, അനാഥ ആയ ആന്‍സി വിന്‍സന്റ് ഗോമസിന്റെ കൂട്ടാളികള്‍ എല്ലാം ഉള്‍പ്പെട്ടത് കൂടിയാണ് ആ ഗാന രംഗം. രണ്ടു മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റങ്ങളിലെ ശാരീരികമായ അകലങ്ങള്‍ കേരളത്തിലെ ഓരോ ജ്യോഗ്രഫിക്കല്‍ സ്‌പേസില്‍ ഉള്ള സാമൂഹിക ജീവിതങ്ങളില്‍ വ്യത്യസ്തമാകുമ്പോള്‍ ഈ പാട്ടിലെ ആന്‍സിയുടെയും വിന്‍സന്റ് ഗോമസിന്റെയും റിലേഷന്‍ഷിപ്പിലെ ശാരീരിക അടുപ്പങ്ങള്‍ വേറിട്ടു നില്‍ക്കുന്നതാണ്. ഒരു സിംഗിള്‍ മദറും ഒരു ഒരു അണ്ടര്‍ വേള്‍ഡ് ഡോണും തമ്മിലുള്ള റിലേഷന്‍ കുടുംബത്തിന്റെ വ്യവസ്ഥാപിതമായ സങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തവുമാണ്. വിന്‍സന്റ് ഗോമസ് ഉപയോഗിക്കുന്ന ബ്ലെസര്‍, കാറുകള്‍, ഷൂസ്, കസേര, വീട്, ആക്ഷന്‍ സീക്വന്‍സുകളിലെ റിവോള്‍വറുകള്‍, ഫയര്‍ എഞ്ചിനുകളുടെ ശബ്ദങ്ങള്‍ എല്ലാം ഇത്തരം നഗര കേന്ദ്രീകൃതമായ അണ്ടര്‍ വേള്‍ഡ് ജീവിതങ്ങളുടെ വ്യത്യസ്തമായ കാഴ്ച ദൃശ്യപ്പെടുത്തുന്നുണ്ട്. ഒരു കീഴാളമായ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു യുവാവിന്റെ, മലയാള സിനിമ കാണിക്കാത്ത വ്യത്യസ്തമായ ഒരു സാമൂഹിക ജീവിത ചിത്രീകരണമായി അത് മാറുന്നു. സംവരണം, സര്‍ക്കാര്‍ ജീവിതം, മിമിക്‌സ് പരേഡുകള്‍, നാടകങ്ങള്‍, സിനിമകള്‍ അങ്ങനെ പലതരം മോഡുകളിലൂടെ ഉയര്‍ന്നു വന്ന ജീവിതങ്ങളില്‍ നിന്നു വ്യത്യസ്തവും ആയ ഒരു ജീവിതം.

സദയം പോലുള്ള, താഴ്‌വാരം പോലുള്ള സിനിമകളില്‍ വേറെ പല സ്‌പെയ്‌സുകളില്‍ ഉള്ള മറ്റ് കഥാപാത്രങ്ങളായും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്. താഴ്‌വാരം പോലുള്ള സിനിമയില്‍ ആദിവാസികളെ നിര്‍ണയികുന്ന സുമലതയുടെ കഥാപാത്രങ്ങള്‍ ഒക്കെ പക്കാ ബോറാണ്താനും. ഏറ്റവും വലിയ തമാശ രാജാവിന്റെ മകന്‍ എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം, ബോംബെയിലെ അണ്ടര്‍ വേള്‍ഡിന്റെ കഥ പറഞ്ഞ ഇന്ദ്രജാലം എന്ന അധോലോക സിനിമയില്‍ വിന്‍സന്റ് ഗോമസ് എന്ന കീഴാള ജീവിതത്തില്‍ നിന്നും കണ്ണന്‍ നായര്‍ എന്ന ഐഡന്റിറ്റിയിലേക്കാണ് മാറുന്നത്.

സത്യന്‍ അന്തിക്കാട്-പ്രിയദര്‍ശന്‍ സിനിമകളിലെ നായര്‍, നമ്പൂതിരി (സാധാരക്കാരന്‍) കഷ്ടപ്പാടുകളില്‍ നിന്നു വ്യത്യസ്തമായ അധോലോകങ്ങളിലൂടെ കൊച്ചിയിലെ ചേരിയില്‍ നിന്നും ഉയര്‍ന്നു വന്ന മോഡേണ്‍ ജീവിതത്തിന്റെ സകലമാന സ്‌പെയ്‌സുകളും ഉപകരണങ്ങളും കോസ്റ്റ്യൂംസും ഉപയോഗിച്ച് കൊണ്ടുള്ള റോക്കിങ് ലൈഫ് ജീവിക്കുന്ന അപര സ്വത്വത്തിലേക്ക് മോഹന്‍ലാല്‍ ഈ സിനിമയില്‍ വളര്‍ന്നു എന്നത് രസമുള്ള കാര്യമാണ്. ഗ്രാമീണമായ കേരള ഇമേജറിയില്‍ നിന്നും വേറിട്ടു കൊണ്ട് മോറല്‍ ബാധ്യതകള്‍ ഇല്ലാത്ത രാഷ്ട്രീയത്തിന്റെയും അണ്ടര്‍ വേള്‍ഡിന്റെയും ബന്ധങ്ങളുടെയും വയലന്‍സിന്റെയും പണം ഒഴുക്കിന്റെയും ലോകങ്ങള്‍ ഈ സിനിമ കാണിക്കുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ ഇപ്പോഴത്തെ തലമുറ ട്രോളി കൊന്നു കൊലവിളിക്കുന്ന കവിയൂര്‍ പൊന്നമ്മയുടെ (മലയാളി അമ്മ) മകനായ സാഗര്‍ എന്ന നായര്‍ ചെറുപ്പക്കാരന്‍ ആകുമ്പോഴും, അയാള്‍ ജാക്കി ആയി മാറുമ്പോഴും തിരുവനന്തപുരത്തെ ചേരിക്കാരുടെ പിന്‍ബലം വേണം എന്നത് വേറെ കാര്യമാണ്. അങ്ങനെ ഒരു ഒരു ഡബിള്‍ ലൈഫ് കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാലിന്റേത്. പക്ഷേ, ഇത്തരം സിനിമകളിലൂടെ നേര്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന പൊലീസ് ആകാന്‍ പോയ നായര്‍ യുവാവിന്റെ കഥ പറഞ്ഞു കൊണ്ടുള്ള കിരീടം, തുടര്‍ന്നുള്ള ഭരതം, കമല ദളം തുടങ്ങിയ സിനിമകളിലൂടെ തനി മലയാളി നായര്‍ സ്‌പെയ്‌സിലേക്ക് മോഹന്‍ലാല്‍ വീണ്ടും തരിച്ചു കയറുന്നുണ്ട്. സദയം പോലുള്ള, താഴ്‌വാരം പോലുള്ള സിനിമകളില്‍ വേറെ പല സ്‌പെയ്‌സുകളില്‍ ഉള്ള മറ്റ് കഥാപാത്രങ്ങളായും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്. താഴ്‌വാരം പോലുള്ള സിനിമയില്‍ ആദിവാസികളെ നിര്‍ണയികുന്ന സുമലതയുടെ കഥാപാത്രങ്ങള്‍ ഒക്കെ പക്കാ ബോറാണ്താനും. ഏറ്റവും വലിയ തമാശ രാജാവിന്റെ മകന്‍ എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം, ബോംബെയിലെ അണ്ടര്‍ വേള്‍ഡിന്റെ കഥ പറഞ്ഞ ഇന്ദ്രജാലം എന്ന അധോലോക സിനിമയില്‍ വിന്‍സന്റ് ഗോമസ് എന്ന കീഴാള ജീവിതത്തില്‍ നിന്നും കണ്ണന്‍ നായര്‍ എന്ന ഐഡന്റിറ്റിയിലേക്കാണ് മാറുന്നത്.


ഒരു കള്‍ട്ട് അണ്ടര്‍വേള്‍ഡ് സിനിമ ആയി രാജാവിന്റെ മകന്‍ ഇന്നും കാണുമ്പോള്‍ അത് കാഴ്ചയുടെ പുതിയ ടെക്‌നോളജിയും ആയി ചേര്‍ന്ന് പോകുന്നുമുണ്ട്. ഒരു സിനിമയെ കലാതീതമാക്കുന്നതില്‍ അതിന്റെ വിഷ്വല്‍ ടെക്സ്റ്റ് സഹായിക്കുന്നത് പോലെ ഓരോ കാലത്തും അത് ആസ്വദിക്കാന്‍ ഉപയോഗിക്കുന്ന ടൂളുകളും സഹായകമാകുന്നു എന്നത് ഒരു വസ്തുത കൂടി ആണ്. കാസറ്റുകള്‍ മുതല്‍ യൂടൂബുകള്‍ വരെയുള്ള സാങ്കേതികതകള്‍ യേശുദാസിനെ നിലനിര്‍ത്താന്‍ സഹായിക്കുന്നത് പോലെ, ഇന്നത്തെ ഹോം തിയേറ്റര്‍ ഡിവൈസുകളില്‍ പോലും രാജാവിന്റെ മകന്‍ എന്ന സിനിമയിലെ ബി.ജി.എമ്മുകള്‍ ഒക്കെ ആസ്വദിക്കാവുന്നതുമാണ്. പല തരത്തിലുള്ള ഫ്രാക്ഷന്‍സുകളില്‍ നിന്നും വ്യത്യസ്തമായി മോറല്‍ ബേര്‍ഡനുകള്‍ ഒന്നുമില്ലാത്ത, മാറുന്ന കേരളത്തിന്റെ ഒരു സ്‌പെസിമെന്‍ ആയി കണ്ടു ആസ്വദിക്കാവുന്ന സിനിമയാണ് രാജാവിന്റെ മകന്‍. എല്ലാംകൊണ്ടും മോഹന്‍ലാല്‍ സിനിമകളിലെ ഒരു പാരഡെയിം ഷിഫ്റ്റ് കൂടിയാണ് രാജാവിന്റെ മകന്‍.

TAGS :