Quantcast
MediaOne Logo

നാസര്‍ ഊരകം

Published: 21 Jan 2024 11:59 AM GMT

രണ്ട് ക്ഷേത്രങ്ങള്‍; സംസ്‌കാരങ്ങള്‍, സന്ദേശങ്ങള്‍

സഹിഷ്ണുതയുടെ നാടായ യു.എ.ഇയുടെ തലസ്ഥാനമായ അബൂദാബിയല്‍ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്രീ (ബാപ്‌സ് ഹിന്ദു മന്ദിര്‍) മത സൗഹാര്‍ദത്തിന്റെയും ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. ഫെബ്രുവരി 14 ന് നരേന്ദ്ര മോദി തന്നെയാണ് അബൂദാബി ക്ഷേത്രവും ഉദ്ഘാടനം ചെയ്യുന്നത്.

അബൂദാബിയല്‍ നിര്‍മ്മിക്കുന്ന ഹിന്ദു ക്ഷേത്രീ (ബാപ്‌സ് ഹിന്ദു മന്ദിര്‍)
X

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22 ന് പ്രതിഷ്ട സ്ഥാപിക്കപ്പെടുമ്പോള്‍, അബൂദാബിയിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ നട ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകള്‍ കൊണ്ട് തന്നെ തുറക്കപ്പെടും. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത രാമക്ഷേത്രം അനീതിയുടെയും വെറുപ്പിന്റെയും സന്ദേശം നല്‍കുമ്പോള്‍ അറേബ്യന്‍ മണ്ണില്‍ യു.എ.ഇ സര്‍ക്കാറിന്റെ ഭൂമിയില്‍ പണിത ക്ഷേത്രം നല്‍കുന്നത് മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടേതുമാണ്. രണ്ട് ക്ഷേത്രങ്ങളുടെയും നിര്‍മ്മാണത്തിനും ഉദ്ഘാടനനത്തിനും നേതൃത്വം നല്‍കുന്നത് നരേന്ദ്ര മോദി തന്നെയാണെന്നത് വര്‍ത്തമാന കാലത്തിന്റെ വൈചിത്ര്യങ്ങളിലൊന്നാണ്.

ലോകത്ത് അപൂര്‍വ്വമായി ശേഷിച്ചിരുന്നിരുന്ന വാസ്തുശില്പകലയുടെ ചാരുതയാണ് 1992 ഡിസംബര്‍ ആറിന് മണ്ണടഞ്ഞത്. ഹൈദരബാദ് സ്വദേശിയായ കെട്ടിട ശില്പി അസ്മത്ത് അലിഖാന്‍ പറയുന്നു: ലോകത്ത് അമൂല്യമായി നിലനിന്നിരുന്ന ഇസ്‌ലാമിക വാസ്തു ശില്പകലയുടെ മുത്തഛനാണ് ബാബ്രി മസ്ജിദിന്റെ തകര്‍ച്ചയോടെ നാമവശേഷമായത്. കെട്ടിടം പള്ളി ആയാലും അമ്പലമായാലും അതിന്റെ വാസ്തു ശില്പവിദ്യ അമൂല്യമായ സമ്പത്താണ്. ൂന്ന് താഴികകുടങ്ങളോട് കൂടിയുളള ബാബ്രി മസ്ജിദ്‌ന്റെ ശില്പകല കാബൂളില്‍ നിന്നും ബുഖാറയില്‍ നിന്നും വന്ന ജബൂര്‍, സാര്‍ഖി ശില്പവിദ്യയുടെ സങ്കരവര്‍ഗമാണ്. ഇസ് ലാമിക ശില്പകലയുടെ ഈറ്റില്ലമായ കൊര്‍ദോവയിലൊ ബാഗ്ദാദിലൊ ഇത്തരം ശില്പകലകള്‍ കാണാന്‍ കഴിയില്ല. സമചതുര ഭുജത്തോട് കൂടിയ പ്രാര്‍ത്ഥനാലയവും കമാനങ്ങളും ബാബരി മസ്ജിദിന്റെ പ്രത്യേകതയാണ്. ബാബര്‍ അടക്കമുള്ള ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്‍മാര്‍ വാസ്തു ശില്പ കല സ്‌നേഹികളായിരുന്നു എന്നതിന് തെളിവ് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇന്നും ആരെയും വെല്ലുവിളിച്ച് തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ബാബരി മസ്ജിദ് എന്ന പേരില്‍ ഒരു കെട്ടിടം പുനര്‍ നിര്‍മിക്കാം, പക്ഷെ ആ ശില്പവിദ്യ വീണ്ടെടുക്കുക പ്രയാസമാണ്. ബാബരി മസ്ജിദിന്റെ പതനം ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റ പരുക്കാെണങ്കില്‍ ശില്പകലക്ക് മരണമാണ് സംഭവിച്ചത് എന്ന് ദ വെല്‍ത് ഓഫ് മുസ്‌ലിം ആര്‍കിടെക്ട്' എന്ന പുസ്തകത്തില്‍ അസ്മത്ത് ഖാന്‍ എഴുതുന്നു.

വാസ്തു വിദ്യയില്‍ മികച്ച് നില്‍ക്കുന്ന അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം ലോകത്തേത് രാജ്യത്താണെങ്കിലും വളരെയേറെ പ്രാധാന്യത്തോടെ സംരക്ഷിക്കുകയും അഞ്ഞൂറ് വര്‍ഷം മുമ്പ് ഉപയോഗിച്ച നിര്‍മ്മാണ രീതികളെ കുറിച്ച് കാലങ്ങളോളം ആ രാജ്യത്തെ ശാസ്ത്ര വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റികളും റിസേര്‍ച്ച് നടത്തുകയും ചെയ്യും. ഖേദകരമെന്ന് പറയട്ടെ അങ്ങനെയൊരു കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യയിലാണ്. ഒരു ഭരണകൂടവും സംരക്ഷിച്ചില്ലെന്ന് മാത്രമല്ല ഹിന്ദുത്വ തീവ്രവാദികള്‍ ആ കെട്ടിടം തകര്‍ത്ത് അവിശിഷ്ഠങ്ങള്‍ പോലും ബാക്കിയാക്കാതെ മണ്ണാക്കുന്നത് ഇന്ത്യയിലെ ഭരണകൂടം നോക്കി നിന്നു.

വില്യം ബെന്റിക് പ്രഭുവിന്റെ വാസ്തു ശില്പിയായ ഗ്രഹാം പിക്‌ഫോര്‍ഡ് അദ്ദേഹത്തിന്റെ സ്ട്രക്‌ചേഴ്സ് ഓഫ് ഔധെയില്‍ പള്ളിയുടെ ശബ്ദശാസ്ത്രത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്: 'ബാബരി മസ്ജിദിന്റെ മിഹ്‌റാബില്‍ നിന്ന് ഉരുവിടുന്ന വളരെ ശബ്ദം കുറഞ്ഞ മന്ത്രം പോലും ഇരുന്നൂറടി അകലെ മറ്റേ അറ്റത്തും കേന്ദ്ര സ്ഥാനത്ത് നിന്ന് എല്ലാ ദിശയിലും വളരെ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നതാണ്. പള്ളിയുടെ പ്രസംഗ വേദിയില്‍ നിന്നുള്ള ശബ്ദത്തിന്റെ വിന്യാസവും ആസൂത്രണവും വളരെയേറെ പുരോഗമിച്ചതുമാണ്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഘടനയിലുള്ള ശബ്ദ വിന്യാസം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും.'


പിക്‌ഫോഡിനെ അത്ഭുതപ്പെടുത്തിയ ആ കെട്ടിടം പുതിയ തലമുറകളിലെ സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് മുന്നേ ഇവിടെയുള്ള ഹിന്ദുത്വ തീവ്രവാദികള്‍ തച്ച് തകര്‍ത്തു. വാസ്തു വിദ്യയില്‍ മികച്ച് നില്‍ക്കുന്ന അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം ലോകത്തേത് രാജ്യത്താണെങ്കിലും വളരെയേറെ പ്രാധാന്യത്തോടെ സംരക്ഷിക്കുകയും അഞ്ഞൂറ് വര്‍ഷം മുമ്പ് ഉപയോഗിച്ച നിര്‍മ്മാണ രീതികളെ കുറിച്ച് കാലങ്ങളോളം ആ രാജ്യത്തെ ശാസ്ത്ര വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റികളും റിസേര്‍ച്ച് നടത്തുകയും ചെയ്യും. ഖേദകരമെന്ന് പറയട്ടെ അങ്ങനെയൊരു കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യയിലാണ്. ഒരു ഭരണകൂടവും സംരക്ഷിച്ചില്ലെന്ന് മാത്രമല്ല ഹിന്ദുത്വ തീവ്രവാദികള്‍ ആ കെട്ടിടം തകര്‍ത്ത് അവിശിഷ്ഠങ്ങള്‍ പോലും ബാക്കിയാക്കാതെ മണ്ണാക്കുന്നത് ഇന്ത്യയിലെ ഭരണകൂടം നോക്കി നിന്നു.


അയോധ്യ രാമക്ഷേത്രം

സഹിഷ്ണുതയുടെ നാടായ യു.എ.ഇയുടെ തലസ്ഥാനമായ അബൂദാബിയല്‍ നിര്‍മ്മിക്കുന്ന ഹിന്ദു ക്ഷേത്രീ (ബാപ്‌സ് ഹിന്ദു മന്ദിര്‍) മത സൗഹാര്‍ദത്തിന്റെയും ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. ഫെബ്രുവരി 14 ന് നരേന്ദ്ര മോദി തന്നെയാണ് അബൂദാബി ക്ഷേത്രവും ഉദ്ഘാടനം ചെയ്യുന്നത്. യു.എ.ഇ ഗവണ്‍മെന്റ് നല്‍കിയ 27 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന അമ്പലം ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയതായിരിക്കും. അക്ഷര്‍ധാം മാതൃകയിലാണ് നിര്‍മ്മാണം. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ ഇന്നത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുവദിച്ച സ്ഥലത്ത് 2019 ലാണ് നിര്‍മ്മാണോദ്ഘാടനം നടന്നത്. മിനുക്ക് പണികള്‍ ധ്രുതഗതിയില്‍ നടക്കുയാണിപ്പോള്‍. പാരമ്പര്യവും നവീനവും ആയ വാസ്തു ശില്‍പകലയും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഒരുക്കിയ ക്ഷേത്രം അംബര ചുംബികളായ കെട്ടിടങ്ങളുടെ വിളനിലമായ മധ്യപൂര്‍വ്വ ദേശത്തെ മനോഹര കെട്ടിടങ്ങളിലൊന്നായിരിക്കും.

12,550 ചുവന്ന കല്ലുകളും 5000 ടണ്‍ ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് രാജസ്ഥാന്‍, ഗുജറാത്ത്, സംസ്ഥാനങ്ങളില്‍ നിന്നും 2000 ശില്പികള്‍ കൈ കൊണ്ട് കൊത്തി എടുത്ത ശിലകള്‍ 700 കണ്ടെയ്‌നറുകളിലാക്കി കപ്പലില്‍ യു.എ.ഇയില്‍ എത്തിച്ചു കൂട്ടിയോജിപ്പിച്ചാണ് നിര്‍മ്മാണം. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന രണ്ട് ജലധാരകള്‍ സരസ്വതി പ്രകാശ കിരണങ്ങളുമായി സംഗമിക്കുന്നിടത്താണ് ക്ഷേത്രം.


യു.എ.ഇയിലെ ബാപ്‌സ് ഹിന്ദു മന്ദിര്‍

ഹിന്ദു സമൂഹത്തിലെ എല്ലാ സമ്പ്രദായങ്ങളും ആചാരങ്ങളും പിന്‍പറ്റിയായിരിക്കും ക്ഷേത്രം പ്രവര്‍ത്തിക്കുക. 707 ചതുരശ്ശര മീറ്ററില്‍ ശിലകളാല്‍ നിര്‍മ്മിച്ച പുരാണങ്ങളുടെ ആവിഷ്‌കാരം, ആന, മയില്‍, ഒട്ടകം, കുതിര, ഇന്തൊ - അറബ് സംസ്‌കാരത്തിന്റെ നൃത്യങ്ങള്‍, സംഗീതം, എന്നിവ എല്ലാം ശിലാരൂപത്തില്‍ ക്ഷേത്ര നടയില്‍ സ്ഥാപിച്ചിട്ടുണ്ട്.

യു.എ.ഇയുടെ സാംസ്‌കാരികതയും നാഗരികതയും അറേബ്യന്‍ കഥകളും ചൈനീസ് മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളുടെ സാഹിത്യ സൃഷ്ടികകളും ശിലാ ഫലകത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ വലിയ പള്ളികളിലൊന്നായ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ അമുസ്‌ലിം സന്ദര്‍ശകര്‍ക്കും പ്രവേശനം അനുവദിക്കുന്നത് പോലെ ക്ഷേത്രത്തിലേക്ക് അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കും. വിനോദ സഞ്ചാരികളുടെ ഒഴുക്കിന് ക്ഷേത്ര സന്ദര്‍ശനം ആക്കം കൂട്ടുമെന്നാണ് ടൂറിസ്റ്റ് മേഖലയില്‍ ഉള്ളവര്‍ നിരീക്ഷിക്കുന്നത്. പൗരന്‍മാരില്‍ ഒരു ഹിന്ദു മതവിശ്വാസി പോലുമില്ലാത്ത രാജ്യത്ത് ബര്‍ദുബൈയിലും ജബല്‍ അലിയിലും ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി ചര്‍ച്ചുകളും യു.എ.ഇയിലുണ്ട്. ഇന്ത്യന്‍ ജനതയെ വെറുപ്പ് കൊണ്ട് കീഴടക്കുന്ന വ്യവസ്ഥിതിക്ക് സഹിഷ്ണുതയുടെ ഉള്‍കൊള്ളല്‍ കൊണ്ട് അബൂദാബി ഹിന്ദു ക്ഷേത്രം മറുപടി നല്‍കുകയാണ്.

TAGS :