വികടൻ, കാരവൻ, ടിക് ടോക് - സെൻസറിങ്ങിന് പലരീതികൾ
കാർട്ടൂൺ പ്രധാനമന്ത്രിയെ അടിസ്ഥാനരഹിതമായി പരിഹസിക്കുന്നു എന്ന ആക്ഷേപം എത്രത്തോളം ശരിയാണ്?

സെൻസറിങ് എന്തെല്ലാം വിധം! അധികാരികൾക്ക് ഇഷ്ടപ്പെടാത്ത വാർത്ത, പുസ്തകം, റിപ്പോർട്ട്, കാർട്ടൂൺ, കൊടിനിറം--എന്തും എപ്പോഴും സെൻസർ ചെയ്യപ്പെടാം. അതും, ജനാധിപത്യ രാജ്യങ്ങളെന്ന് അറിയപ്പെടുന്ന ഇന്ത്യയിലും അമേരിക്കയിലും.
ഒരു ഉദാഹരണം വികടൻ കാർട്ടൂൺ തന്നെ. 100 വർഷം തികയാൻ ഒരു വർഷം മാത്രം ബാക്കിയുള്ള വികടൻ തമിഴിലെ പ്രസിദ്ധമായ ആക്ഷേപഹാസ്യ മാഗസിനാണ്. അതിനുമേൽ ഇന്ത്യ സർക്കാറിന്‍റെ അപ്രഖ്യാപിത വിലക്ക്. അതിന്‍റെ ഡിജിറ്റൽ പതിപ്പായ വികടൻ പ്ലസിൽ ഫെബ്രുവരി 10ലെ ഒരു കാർട്ടൂണാണ് കാരണം. മാഗസിന്‍റെ വെബ്സൈറ്റ് കിട്ടാതായത്, തമിഴ്നാട് ബിജെപി അധ്യക്ഷന്‍റെ പരാതിപ്രകാരം ഒരു നടപടിക്രമവും പാലിക്കാതെയായിരുന്നു.
കാർട്ടൂൺ പ്രധാനമന്ത്രിയെ അടിസ്ഥാനരഹിതമായി പരിഹസിക്കുന്നു എന്ന ആക്ഷേപം എത്രത്തോളം ശരിയാണ്? കഴിഞ്ഞ വർഷം ഇന്ത്യ സർക്കാർ വിലക്കിയ ഒരു അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു, കാരവൻ മാസികയിൽ. പൂഞ്ചിൽ സൈനികർ നാട്ടുകാരെ മർദിച്ചെന്നും മൂന്നു പേരുടെ മരണത്തിന് അത് കാരണമായെന്നും. അന്നു നിരോധിച്ച റിപ്പോർട്ടിലെ ഉള്ളടക്കം സത്യമായിരുന്നു എന്ന് തെളിവുകളോടെ സ്ഥാപിക്കുന്ന പുതിയ റിപ്പോർട്ടുണ്ട് ഈ മാസത്തെ (2025 ഫെബ്രുവരി) കാരവനിൽ.
അമേരിക്കയിലുമുണ്ട് മാധ്യമ നിയന്ത്രണത്തിന്‍റെ പുതിയ വിശേഷങ്ങൾ. ടിക്ടോകിനെതിരെ യു.എസ് കോൺഗ്രസ് തീരുമാനമെടുത്തത് സുരക്ഷാകാരണം പറഞ്ഞായിരുന്നു. പക്ഷേ, ആ സെൻസറിങ്ങിന് കാരണം മറ്റൊന്നായിരുന്നു.
വീഡിയോ കാണാം:
ട്രംപിന് നീരസം; വാർത്താ ഏജൻസി പുറത്ത്
അവയിലൊന്നാണ് ജേണലിസ്റ്റ് മെഹ്ദി ഹസൻ, യുഎസ് വൈസ് പ്രസിഡന്‍റ് വാൻസ് എന്നിവർ തമ്മിൽ വാഗ്‌യുദ്ധത്തിലേക്ക് നയിച്ചത്. അമേരിക്കയിൽ പ്രസിഡന്‍റ് ട്രംപ് വാർത്താ ഏജൻസിക്കെതിരെ നടപടിയെടുത്ത സമയത്ത്, വൈസ് പ്രസിഡന്‍റ് അങ്ങ് യൂറോപ്പിൽ ചെന്ന്, അവിടത്തെ രാജ്യങ്ങളിൽ മാധ്യമസ്വാതന്ത്ര്യം കുറവാണ്, അമേരിക്കയെ കണ്ട് പഠിക്കണം എന്നൊക്കെ പ്രസംഗിക്കുന്നുണ്ടായിരുന്നു. അധികാരികളുടെ മുഖം മൂടി ഊർന്നു വീഴുന്നതാണ് പിന്നെ കണ്ടത്.
വീഡിയോ കാണാം:
യു.എസ് സന്ദർശനം കൊണ്ട് മോദി എന്തു നേടി?
പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനത്തെ മാധ്യമങ്ങൾ എങ്ങനെ വിലയിരുത്തി? പ്രധാനമന്ത്രിയും യു എസ് പ്രസിഡന്റും തമ്മിലുണ്ടെന്ന് പറയുന്ന ചങ്ങാത്തം ആഘോഷിക്കുന്നതിനിടെ ആ സന്ദർശനത്തെ ശരിയായി വിലയിരുത്താൻ ഇവിടത്തെ മാധ്യമങ്ങൾക്ക് സാധിച്ചോ?