വയനാട്ടിലെ വന്യജീവി ആക്രമണം; ആരാണ് കാരണക്കാര്‍
2016 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ മാത്രം കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് വയനാട്ടിലാണ്.
വയനാട്ടില്‍ കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ചുപേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആനയുയും പുലിയും, കരടിയും, കടുവയും ജനവാസ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായത് ഭയപ്പെടുത്തുന്നതാണ്. അടുത്തടുത്ത ദിവസങ്ങളിലായി നടന്ന അജീഷിന്റേയും വൈല്‍ഡ് ലൈഫ് വാച്ചര്‍ പോളിന്റെയും മരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് പോളിന്റെ മൃതദേഹവുമായി വയനാട്ടില്‍ നടന്ന പ്രതിഷേധം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇത്ര തുച്ഛമായ തുക നഷ്ടപരിഹാരമായി നല്‍കുന്നതിലുള്ള അസംതൃപ്തിയും ജനങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. വനമേഖലയുമായി കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ വന്യജീവികള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് സ്ഥിരസംഭവമായി മാറിയിട്ടും ഇതിനെ തടയാന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ബദലുകള്‍ പ്രയോഗികമാവുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.
മതിയായ ചികിത്സക്കുള്ള ഒരു മെഡിക്കല്‍ കോളജ് ഇല്ലാത്തത് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സ കിട്ടാതെ മരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഫെബ്രുവരി 14ന് മരണപ്പെട്ട പോളിന്റെ മകള്‍, തന്റെ അച്ഛന്‍ കൊല്ലപ്പെടാന്‍ കാരണം മതിയായ ചികിത്സ കിട്ടാന്‍ വൈകിയത് കൊണ്ടാണെന്ന് ആരോപിച്ചിട്ടുണ്ട്.
ലോകത്തെവിടെയും കാണാന്‍ കഴിയാത്ത വന-വന്യജീവി സംരക്ഷണ നിയമമാണ് ഇന്ത്യയിലുള്ളത്. 1972ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ വന-വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടിട്ടും ഇനിയും അതില്‍ ഭേദഗതികള്‍ നടത്താന്‍ ഭരണകൂടം തയ്യാറായില്ലെന്നുള്ളത് വനമേഖലയില്‍ താമസിക്കുന്ന സാധാരണക്കാരോടുള്ള അവഗണനയുടെ തെളിവാണ്. സംസ്ഥാനത്തിന് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും 620 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ജനുവരി 14 ന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഭരണപക്ഷം അവകാശപ്പെടുന്നു.
വന്യജീവി ഗവേഷകനായ എസ്. ഗുരുവായൂരപ്പന്‍ ഈ വിഷയത്തില്‍ മീഡിയാവണ്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രതികരിച്ചത്, കടുവകളുടെയും ആനകളുടെയും എണ്ണം കൂടിയത് കൊണ്ടല്ല അവ നാട്ടിലേക്ക് ഇറങ്ങുന്നത് എന്നാണ്. മറിച്ച്, കാടുകളിലെ നാണ്യവിളകളുടെ എണ്ണം വര്‍ധിക്കുകയും സന്ന, കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങളുടെ വ്യാപനവുമാണ് കാരണമെന്നാണ്. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നതിനാല്‍ ജനവാസ മേഖലകളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം തുടരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. വനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ കൊല്ലണമെന്നും വയനാട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്നുമുള്ള കേരള ഇന്‍ഡിപന്‍ഡ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (KIFA) നിര്‍ദേശത്തെ അദ്ദേഹം എതിര്‍ത്തു.
വെറും 8.5 ലക്ഷം ജനസംഖ്യ മാത്രമുള്ള, വിസ്തൃതിയുടെ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ വനമേഖലയായ വയനാട് - തമിഴ്‌നാട്, കര്‍ണാടക ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. മതിയായ ചികിത്സക്കുള്ള ഒരു മെഡിക്കല്‍ കോളജ് ഇല്ലാത്തത് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സ കിട്ടാതെ മരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഫെബ്രുവരി 14ന് മരണപ്പെട്ട പോളിന്റെ മകള്‍, തന്റെ അച്ഛന്‍ കൊല്ലപ്പെടാന്‍ കാരണം മതിയായ ചികിത്സ കിട്ടാന്‍ വൈകിയത് കൊണ്ടാണെന്ന് ആരോപിച്ചിട്ടുണ്ട്.
2016 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ മാത്രം കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് വയനാട്ടില്‍ നിന്നുമാണ്. വന്യജീവി ആക്രമണത്തില്‍ 7492 ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 68.5 കോടിയുടെ കാര്‍ഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രഖ്യാപിത നഷ്ട്ടപരിഹാരം ലഭിച്ചവരുടെ എണ്ണവും കുറവാണ്. പരിക്കേറ്റവരില്‍ 1500 പേര്‍ക്കും നഷ്ട്പരിഹാരം കിട്ടിയിട്ടില്ല.
കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു.
കേരളത്തിലെ വനങ്ങളുടെ അഡ്മിനിസ്‌ട്രേഷന്‍ കണ്‍ട്രോള്‍ സംസ്ഥാനത്തിനായിട്ടും വയനാട്ടിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 2019 ലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം കേരളത്തില്‍ 823 ച.കി.മീറ്റര്‍ വനവിസ്തൃതി വര്‍ധിച്ചിട്ടുണ്ട്. അതുപോലെ വന്യജീവികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. വന്യജീവികളുടെ എണ്ണവും കൃത്യമായ ശാസ്ത്രീയ പഠനവും കൊണ്ട് മാത്രമേ, വനത്തില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ മൃഗങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമാകൂ. എങ്കില്‍ മാത്രമേ അതിനനുസരിച്ചുള്ള സംവിധാനങ്ങളിലേക്ക് നീങ്ങാന്‍ കഴിയുകയുള്ളൂ.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ ഗവര്‍ണര്‍ സന്ദര്‍ശിക്കുന്നു.
വയനാട്ടിലെ മരണങ്ങളും ജനങ്ങളുടെ പ്രതിഷേധങ്ങളും ഇതുവരെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ വയനാട്ടില്‍ എത്തിച്ചിട്ടില്ല. വയനാടിന്റെ പ്രത്യേക ചുമതലയുള്ള മന്ത്രികൂടിയായ അദ്ദേഹത്തിനെതിരെയും ജനങ്ങള്‍ പ്രതിഷധം അറിയിച്ചിട്ടുണ്ട്. എന്നാല്‍, വയനാട് എം.പി രാഹുല്‍ ഗാന്ധിയും, കേരള ഗവര്‍ണ്ണര്‍ ആരിഫ് ഖാനും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. മൂടക്കൊല്ലി കൂടല്ലൂരില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ രണ്ട് മരണങ്ങള്‍ക്ക് കാരണം വനംവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തിനാലാണ് എന്ന് ജനങ്ങളൊന്നടങ്കം കുറ്റപ്പെടുത്തുന്നുണ്ട്. വന്യജീവികള്‍ നാട്ടിലേക്ക് വരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ജനങ്ങള്‍ ആരോപിക്കുന്നു. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ഇനിയൊരു മരണം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാവണം ചര്‍ച്ചകളില്‍ ഇടം പിടിക്കേണ്ടത്.