ഒരു പേരില്‍ എന്തിരിക്കുന്നു
ചില ഭാഷകളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന് ജനങ്ങളും ഔദ്യോഗികമായ ആശയ വിനിമയങ്ങളിലും ഉപയോഗിക്കുന്നു എന്ന് മാത്രമാണ് ഭരണഘടനാ ശില്‍പികള്‍ പറഞ്ഞുവെച്ചത്. ഭാവിയില്‍ ഇതൊരു വിവാദ വിഷയമാക്കണം എന്ന ഉദ്ദേശങ്ങളൊന്നും തന്നെ അവര്‍ക്കില്ലായിരുന്നു.
ജനങ്ങളെ ചൂഷണം ചെയ്തും, അടിച്ചമര്‍ത്തിയും, ഭിന്നിപ്പിച്ചും തുടരുന്ന ഭരണത്തിനെതിരെ രൂപം കൊണ്ട പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ 'ഇന്‍ഡ്യ' സഖ്യത്തിനെക്കുറിച്ച് ജനങ്ങളില്‍ ഒരു അസ്വസ്ഥതയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയെന്ന തന്ത്രമാണ് ഇന്ത്യയെ 'ഭാരത്' എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന ബി.ജെ.പിയുടെ ഒച്ചയടച്ച ക്യാമ്പയിന് പിന്നില്‍ എന്നതില്‍ സംശയമേതുമില്ല.
ദൈനംദിന ജീവിതത്തെ ബാധിക്കുന്ന എല്ലാ വസ്തുക്കളുടെയും കുതിച്ചുയരുന്ന വിലയിലും അതില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തികഞ്ഞ അശ്രദ്ധയിലും മൂഢമായ നുണ പ്രചാരണങ്ങളിലും രാജ്യത്തെ സാധാരണ വോട്ടര്‍മാര്‍ കോപാകുലരാണ് എന്നാണ് കാണാന്‍ കഴിയുന്നത്. ഈയൊരവസ്ഥയില്‍ പ്രതിപക്ഷത്തെ നേരിടാന്‍ ബി.ജെ.പി ധൈര്യപ്പെടുന്നില്ല. അതിനാല്‍, പോര്‍ക്കളം യഥാര്‍ഥ ജീവിത പ്രശ്‌നത്തില്‍ നിന്നും ബഹുലമായ, കുഴഞ്ഞു മറിഞ്ഞ, വെറിപിടിച്ച പ്രതീകങ്ങളുടെ ലോകത്തേക്ക് മാറ്റി അവ ഉത്തേചിപ്പിക്കുന്ന ചിന്താരഹിതമായ പ്രതികരണങ്ങളില്‍ നിന്നും നേട്ടം കൊയ്യുക എന്നതായിരിക്കണം അവരുടെ തന്ത്രം.
ഭരണഘടനാ ശില്‍പികള്‍ ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കുകയും അതില്‍ തന്നെ ഭരണഘടന എഴുതുകയും ചെയ്തു. സ്വാഭാവികമായും അത് തന്നെ രാഷ്ട്രത്തിന്റെ പേര് (ഇന്ത്യ) ആയി ഉപയോഗിക്കുവാനുള്ള പ്രവണതയും ഉണ്ടായി. ഏറെ വൈകി ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നത് അതില്‍ നിന്നും മോശമായ വികാരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണ്. അത്തരം കാര്യങ്ങളില്‍ നിന്ന് വിദ്വേഷം ഉണ്ടാക്കുകയും അവ ഉപയോഗിച്ച് വൃത്തികെട്ട വികാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ പതിവാണ്.
കുറച്ചു കൂടെ ദേശീയമെന്ന് തോന്നിക്കുന്ന, പരിപാവനത്വത്തിന്റെ (sanctity) മേമ്പൊടിയുള്ള ഭാരത് എന്ന പ്രയോഗം, മതത്തിന്റെ മത്തുപിടിച്ച ആള്‍ക്കൂട്ടങ്ങളുടെ ഹൃദയങ്ങളെ ഏറെ സ്വാധീനിക്കും എന്നാണ് ബി.ജെപി കരുതുന്നത്. ഭരണഘടനയിലേക്കുള്ള ഒരു എത്തിനോട്ടം അത്യാസക്തരുടെയും ആരാധകരുടെയും തെറ്റിദ്ധാരണ മാറ്റിക്കൊടുക്കും. 'ഇന്ത്യ, അതായത് ഭാരതം' (India that is Bharath) എന്ന് ഭരണഘടനാ ശില്‍പികള്‍ ഉപയോഗിച്ചപ്പോള്‍ അവര്‍ ആധികാരികമായി രാജ്യത്തിന്റെ പേര് നല്‍കുന്നതില്‍ നിന്നും ഏറെ ദൂരെയായിരുന്നു. ഈ പുരാതന ദേശത്തിന് പേര് കണ്ടുപിടിക്കുക എന്ന പ്രവര്‍ത്തിയിലല്ല, മറിച്ച് ഭരണഘടന രൂപപ്പെടുത്തിയെടുക്കുക എന്ന പ്രവര്‍ത്തിയിലായിരുന്നു അവര്‍ വ്യാപൃതരായിരുന്നത്.
'ഇന്ത്യ, അഥവാ ഭാരതം' എന്ന വാക്യത്തെ ബിജെപി തെറ്റായി വ്യാഖ്യാനിക്കുകയാണ്. ചില ഭാഷകളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന് ജനങ്ങളും ഔദ്യോഗികമായ ആശയ വിനിമയങ്ങളിലും ഉപയോഗിക്കുന്നു എന്ന് മാത്രമാണ് ഭരണഘടനാ ശില്‍പികള്‍ പറഞ്ഞുവെച്ചത്. ഭാവിയില്‍ ഇതൊരു വിവാദ വിഷയമാക്കണം എന്ന ഉദ്ദേശങ്ങളൊന്നും തന്നെ അവര്‍ക്കില്ലായിരുന്നു.
പ്രക്ഷുബ്ധവും സംഭവബഹുലവുമായ സ്വാതന്ത്ര്യസമര കാലത്ത്, പ്രഭാഷണങ്ങളിലും ഇംഗ്ലീഷ് ഭാഷയിലുള്ള അനേകം എഴുത്തുകളിലും, ദേശസ്‌നേഹ സംബന്ധിയായ സമ്പുഷ്ട ലേഖന സമാഹാരങ്ങളിലും ആ പേര് (ഇന്ത്യ) നിസ്വാധീനം സുലഭമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഹിന്ദി ഭാഷക്ക് ആ ഒരു ഉത്തരവാദിത്തം അതുവരെ ഏറ്റെടുക്കാന്‍ സാധ്യമല്ലാത്തതിനാല്‍, ഇംഗ്ലീഷ് ഭാഷയായിരുന്നു സ്വാഭാവികമായും പരപ്രേരണ കൂടാതെയും പല പ്രദേങ്ങളും സമുദായങ്ങളും തെരഞ്ഞെടുത്തത്. ഇത്തരം വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന രാഷ്ട്രത്തിന്റെ പേര് 'ഇന്ത്യ' എന്നായിരിക്കണമെന്നത് സ്വാഭാവികമായ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു. ഭരണഘടനാ ശില്‍പികള്‍ ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കുകയും അതില്‍ തന്നെ ഭരണഘടന എഴുതുകയും ചെയ്തു. സ്വാഭാവികമായും അത് തന്നെ രാഷ്ട്രത്തിന്റെ പേര് (ഇന്ത്യ) ആയി ഉപയോഗിക്കുവാനുള്ള പ്രവണതയും ഉണ്ടായി. ഏറെ വൈകി ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നത് അതില്‍ നിന്നും മോശമായ വികാരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണ്. അത്തരം കാര്യങ്ങളില്‍ നിന്ന് വിദ്വേഷം ഉണ്ടാക്കുകയും അവ ഉപയോഗിച്ച് വൃത്തികെട്ട വികാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ പതിവാണ്.
കടപ്പാട്: countercurrents.org, വിവര്‍ത്തനം: ഡാനിഷ് അഹ്മദ് എ.കെ