Quantcast
MediaOne Logo

സജീദ് ഖാലിദ്

Published: 7 Jun 2024 2:04 PM GMT

ലോക്‌സഭയില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുമ്പോള്‍

ഇരുപത് സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മുസ്‌ലിം ജനപ്രതിനിധികള്‍ ഇല്ല. മുസ്‌ലിം ജനസംഖ്യയുടെ ആനുപാതികമായി നോക്കിയാല്‍ മൂന്നിലൊന്നു പ്രാതിനിധ്യം പോലും മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നില്ല എന്ന് കാണാന്‍ കഴിയും. പതിനെട്ടാം ലോക്‌സഭയിലെയും മുന്‍കാലങ്ങളില്‍ കേരളത്തില്‍നിന്നുള്ള ലോക്‌സഭയിലെയും മുസ്‌ലിം പ്രാതിനിധ്യം പരിശോധിക്കുന്നു.

പതിനെട്ടാം ലോക്‌സഭയിലെ മുസ്ലിം എം.പിമാര്‍,
X

ജനാധിപത്യം നിലനില്‍ക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രാതിനിധ്യമാണ്. 2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഫലങ്ങള്‍ ഒരളവോളം ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്നവ ആണെങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം എന്ന കാര്യത്തില്‍ ഏറെ പിറകിലാണ്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രതിനിധി സഭകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നത് സംവരണം ഉള്ളതുകൊണ്ട് മാത്രമാണ്. നിയമ നിര്‍മാണ സഭകളില്‍ ഈ സംവരണം ഇല്ലാത്തതിനാല്‍ മുസ്‌ലിം, ഒ.ബി.സി പ്രാതിനിധ്യം തുലോ തുച്ഛമായിരിക്കും. രാജ്യത്ത് ജനപ്രാതിനിധ്യ സഭകളില്‍ നിന്ന് മുസ്‌ലിംകള്‍ ഘട്ടം ഘട്ടമായി നിഷ്‌കാസിതരായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 15 ശതമാനത്തോളമാണ് മുസ്‌ലിംകളുള്ളത്. ആരോഗ്യപരമായ ജനാധിപത്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ ആ പ്രാതിനിധ്യം അതിനോടടുത്ത ശതമാനം സഭകളില്‍ ഉണ്ടാകണം. ഇന്ത്യയിലെ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം പരിശോധിച്ചാല്‍ അത്തരം പ്രാതിനിധ്യം ഒരിക്കലും ലഭിച്ചിട്ടില്ല എന്ന് മനസ്സിലാകും.

2024 ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേവലം 19 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ഇതില്‍ വിജയിച്ചത് ആറ് മാത്രം. മുസ്‌ലിം പ്രാതിനിധ്യത്തില്‍ നീതിപൂവമായ സമീപനം പുലര്‍ത്താറുള്ള ടി.എം.സി ഇത്തവണ 13 ല്‍ നിന്ന് ഏഴ് ആയി സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ചു. സമാജ്‌വാദി പാര്‍ട്ടിയാകട്ടെ നാല് പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. 2019 ല്‍ ഇത് എട്ടായിരുന്നു.

2019 ലെ 17-ാം ലോക്‌സഭയില്‍ മുസ്‌ലിം പ്രാതിനിധ്യം 27 ആയിരുന്നു. (അഅ്‌സംഖാന്‍ രാജിവെച്ച ഒഴിവില്‍ രാംപൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചതോടെ 26 ആയി). 18-ാം ലോക്‌സഭയില്‍ അത് 24 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം 2014 ലെ 23 ആയിരുന്നു. പക്ഷേ, അതേസമയം മുഖ്യധാരാ പാര്‍ട്ടികള്‍ മത്സരിപ്പിക്കുന്ന മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം തുലോം തുച്ഛമാണ്. ഇപ്പോള്‍ വിജയിച്ച 24 പേരില്‍ 14 പേരും മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലുള്ള മണ്ഡലങ്ങളില്‍ നിന്നാണ് വിജയിച്ചിട്ടുള്ളത്.

തെരെഞ്ഞെടുപ്പ് പ്രചരണ സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഹിന്ദുക്കളുടെ കെട്ടുതാലിയും അധികാരവും സ്വത്തുക്കളും മുസ്‌ലിംകള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് നരേന്ദ്ര മോദി സമൂഹത്തെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ദിലിത് ആദിവാസി ഒബി.സി സംവരണമെല്ലാം മുസ്‌ലിംകള്‍ക്കു നല്‍കുമെന്നും വ്യാജ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിംകളുടെ അപകടത്തില്‍ നിന്ന് ഹിന്ദു സമാജത്തെ രക്ഷപ്പെടുത്തുന്ന ദൈവമായാണ് മോദി സ്വയം സ്ഥാപിക്കാന്‍ ശ്രമിച്ചത്.

ബി.ജെ.പിയുടെ അത്തരം പ്രചരണങ്ങളെ മതേതര പാര്‍ട്ടികള്‍ വല്ലാതെ ഭയക്കുന്നു എന്നത് നിലവില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയാന്‍ ഒരു കാരണമായി വരുന്നുണ്ട്. 2024 ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേവലം 19 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ഇതില്‍ വിജയിച്ചത് ആറ് മാത്രം. മുസ്‌ലിം പ്രാതിനിധ്യത്തില്‍ നീതിപൂവമായ സമീപനം പുലര്‍ത്താറുള്ള ടി.എം.സി ഇത്തവണ 13 ല്‍ നിന്ന് ഏഴ് ആയി സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ചു. സമാജ്‌വാദി പാര്‍ട്ടിയാകട്ടെ നാല് പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്. 2019 ല്‍ ഇത് എട്ടായിരുന്നു.

ഇടതുപാര്‍ട്ടികളടക്കം ഇന്‍ഡ്യ മുന്നണി ആകെ 78 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. 2019 ല്‍ ഈ പാര്‍ട്ടികളെല്ലാം കൂടി 115 പേരെ മത്സരിപ്പിച്ചിരുന്നു. എന്‍.ഡി.എയില്‍ ബി.ജെ.പിയും ജെ.ഡി.(യു) വും ഓരോ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു.

(വിജയിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും മണ്ഡലവും ചാര്‍ട്ടില്‍)


424 സീറ്റുകളില്‍ മത്സരിച്ച ബി.എസ്.പി 35 സീറ്റുകളിലാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ ഇത് 61 ആയിരുന്നു. ശേഷം സമ്പൂര്‍ണ്ണ തോല്‍വിയാണ് ബി.എസ്.പിക്ക് മൊത്തത്തില്‍ ഉണ്ടായത്. എന്നാല്‍, ഫലം വന്നപ്പോഴുള്ള മായാവതിയുടെ പ്രഖ്യാപനം മതനിരപേക്ഷതക്ക് വലിയ അപകടം വിളിച്ചു വരുത്തന്നതാണ്. മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കിയതാണ് പരാജയ കാരണമെന്നും ഇനി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കില്ല എന്നുമാണ് അവര്‍ പറഞ്ഞത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ രണ്ട് സ്വതന്ത്രരും ഇത്തവണ വിജയിച്ചിട്ടുണ്ട്. ലഡാക്കില്‍ വിജയിച്ച മുഹമ്മദ് ഹനീഫ, ബാരമുല്ലയില്‍ വിജയിച്ച അബ്ദുല്‍ റാഷിദ് ശൈഖ് എന്നിവരാണ് വിജയിച്ച സ്വതന്ത്രര്‍. ഉലുബേറിയ (പ. ബംഗാള്‍) നിന്ന് വിജയിച്ച സജദ അഹ്മദ്, ഖൈരാനയില്‍ (യു.പി) നിന്ന് വിജയിച്ച ഇഖ്‌റ ചൗധരി എന്നിവരാണ് വിജയിച്ചവരില്‍ വനിതകള്‍.



| മുഹമ്മദ് ഹനീഫ, അബ്ദുല്‍ റാഷിദ് ശൈഖ്

കേരള ചരിത്രത്തില്‍ സി.പി.ഐ(എം) പ്രതിനിധികളായി ലോക്‌സഭയിലെത്തിയിട്ടുള്ളത് ഇ.കെ ഇമ്പിച്ചി ബാവയും (1962, 1980) ടി.കെ ഹംസ (2004) യും എ.എം ആരിഫും (2019) മാത്രമാണ്. കോണ്‍ഗ്രസ്സ് പ്രതിനിധികളായി എ.എ റഹീം (1980), തലേക്കുന്നില്‍ ബഷീര്‍ (1984, 1989), എം.ഐ ഷാനവാസ് (2009, 2014), ഷാഫി പറമ്പില്‍ (2024) എന്നിവരും മാത്രമാണ്. മുസ്‌ലിം ലീഗ് സ്ഥിരമായി നേടുന്ന രണ്ട് അംഗങ്ങളാണ് കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് പ്രാതിനിധ്യം ഉറപ്പിക്കുന്നത്. ഇത്തവണ വടകര നിയോജക മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ഥിത്വത്തെ വര്‍ഗീയ സ്വഭാവത്തില്‍ കേരളത്തില്‍ പ്രചരിപ്പിച്ചത് സി.പി.ഐ(എം) ആയിരുന്നല്ലോ. എന്നു മാത്രമല്ല, കേരളത്തില്‍ ഏത് മുന്നണിക്കും മുസ്‌ലിം സ്വത്വമുള്ള ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ തക്കമുള്ള പ്രചരണങ്ങളാണ് വടകരയുടെ പശ്ചാത്തലത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്.


| ഇഖ്‌റ ചൗധരി

ഹൈദരാബാദ് വിട്ട് പാന്‍ ഇന്ത്യന്‍ മുന്നേറ്റം നടത്തിയിരുന്ന എ.ഐ.എം.ഐ.എം ആകട്ടെ ഹൈദരാബാദില്‍ ഉവൈസിയുടെ വിജയത്തില്‍ മാത്രം ഒതുങ്ങി. ഓരോതവണയും ഉവൈസി വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നുണ്ട്. എ.ഐ.എം.ഐ.എം മഹാരാഷ്ട്രയില്‍ തങ്ങളുടെ സിറ്റിംഗ് സീറ്റില്‍ ശിവസേന സ്ഥാനാര്‍ഥിയോട് തോറ്റു. മറ്റിടങ്ങളിലൊന്നും അത്ര ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല.

മുസ്‌ലിം കര്‍തൃത്വമുള്ള പാര്‍ട്ടികള്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന സാഹചര്യവും രാജ്യത്ത് രൂപപ്പെടുന്നുണ്ട്. ഇന്‍ഡ്യാ മുന്നണിയിലോ ബി.ജെ.പി മുന്നണിയിലോ ഇല്ലാത്ത ദലിത്-സോഷ്യലിസ്റ്റ്-മുസ്‌ലിം-പ്രാദേശിക പാര്‍ട്ടികള്‍ക്കെല്ലാം ഈ തെരെഞ്ഞെടുപ്പ് വലിയ തിരിച്ചടിയാണ് നല്‍കിയത്. അസമില്‍ 2005 ല്‍ രൂപപ്പെട്ട എ.യു.ഡി.എഫ് ആദ്യ തെരെഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് നേടിയെടുത്തിരുന്നു. മൂന്ന് എം.പിമാരും 18 എം.എല്‍.മാരും അവര്‍ക്കുണ്ടായിരുന്ന സന്ദര്‍ഭങ്ങളുണ്ടയിട്ടുണ്ട്. എന്നാല്‍, ഇത്തവണ അസമില്‍ അവര്‍ 3.13 വോട്ട് മാത്രമാണ് നേടിയത്. അവരുടെ സ്ഥാപക നേതാവ് ദുബ്രി മണ്ഡലത്തില്‍ 10 ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

ഹൈദരാബാദ് വിട്ട് പാന്‍ ഇന്ത്യന്‍ മുന്നേറ്റം നടത്തിയിരുന്ന എ.ഐ.എം.ഐ.എം ആകട്ടെ ഹൈദരാബാദില്‍ ഉവൈസിയുടെ വിജയത്തില്‍ മാത്രം ഒതുങ്ങി. ഓരോതവണയും ഉവൈസി വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നുണ്ട്. എ.ഐ.എം.ഐ.എം മഹാരാഷ്ട്രയില്‍ തങ്ങളുടെ സിറ്റിംഗ് സീറ്റില്‍ ശിവസേന സ്ഥാനാര്‍ഥിയോട് തോറ്റു. മറ്റിടങ്ങളിലൊന്നും അത്ര ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ മുസ്‌ലിം ലീഗ് കേരളത്തില്‍ രണ്ടും തമിഴ്‌നാട്ടില്‍ ഒന്നും സീറ്റില്‍ വിജയിച്ച് തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചു. ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലാത്ത മുസ്‌ലിം കര്‍തൃത്വമുള്ള ഏതാണ്ട് എല്ലാ പാര്‍ട്ടികളും നാമമാത്രമാകുന്നതാണ് കാണുന്നത്.

പ്രാതിനിധ്യം ജനാധിപത്യത്തില്‍ പരമ പ്രധാനമാകുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ അധികാരത്തില്‍ നിന്നും പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. 20 സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യത്തിലെ പ്രധാന സഭയിലേക്ക് മുസ്‌ലിം ജനപ്രതിനിധികള്‍ ഇല്ല എന്നത് ചെറിയ കാര്യമല്ല. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മൂന്നിലൊന്നു പോലും എണ്ണത്തില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല. എന്നും വോട്ട് ബാങ്കുകളായി നിലകൊള്ളുന്ന അരികുവത്കരിക്കുന്ന ജനവിഭാഗമായി 20 കോടി ജനങ്ങള്‍ മാറണം എന്നാണോ ഇവിടെ മതേതര ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടികളും കരുതുന്നത്.

(ലോക്‌സഭാ തെരെഞ്ഞെടുപ്പിനോടൊപ്പം നടന്ന ഒഡീഷ നിയമസഭാ തെരെഞ്ഞെടുപ്പില്‍ സോഫിയ ഫിര്‍ദൗസ് എന്ന മുസ്‌ലിം വനിത ബരാബതി-കട്ടക് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വജയിച്ചു. ഒഡീഷയിലെ ആദ്യത്തെ മുസ്‌ലിം വനിതാ എം.എല്‍.എ ആണ് ഇവര്‍)


| സോഫിയ ഫിര്‍ദൗസ്

TAGS :