യുക്രൈനിലും ഗസ്സയിലും യുദ്ധം നിര്‍ത്തിവെപ്പിച്ച മോദിക്ക് മണിപ്പൂരിലെ കലാപം നിര്‍ത്തിവെപ്പിക്കാന്‍ കഴിയാത്തതെന്ത്?
റംസാന്‍ കാലത്ത് ഗസ്സയില്‍ ബോംബിടുന്നത് നിര്‍ത്തിവെക്കാന്‍ താന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടുവെന്ന് നരേന്ദ്ര മോദി ഒരു ടി.വി ചാനലില്‍ നടന്ന അഭിമുഖത്തില്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിന്റെ കണ്ണില്‍ നോക്കി നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന് താന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ടതും മോദി തന്നെ.
മാലി ദ്വീപില്‍ നിന്നും ഇന്ത്യന്‍ പട്ടാളത്തെ പിന്‍വലിക്കാന്‍ മാലി ഗവണ്‍മെന്റ് ഇന്ത്യയോട് ആവശ്യപ്പെട്ടത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. മോദിയുടെ ഫണ്ടറായ ഗൗതം അദാനിയുടെ അദാനി പോര്‍ട്ടിനെ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നോര്‍വീജിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതും കഴിഞ്ഞ ദിവസമാണ്. യുദ്ധ - സംഘര്‍ഷ മേഖലകളിലെ അനൈതിക ഇടപെടലുകളാണ് കമ്പനിയെ നീക്കം ചെയ്യാന്‍ നോര്‍വീജിയന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്ക് യുദ്ധ സാമഗ്രികളുമായി പോകുന്ന കപ്പലുകള്‍ തങ്ങളുടെ തുറമുഖങ്ങളില്‍ കയറ്റാന്‍ അനുവദിക്കുകയില്ലെന്ന് സ്‌പെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
മോദിയുടെ നിര്‍ദേശ പ്രകാരം ഉക്രൈന്‍ യുദ്ധം നിര്‍ത്തിവെക്കപ്പെട്ടു (വാര്‍ രുകുവാ ദി പാപ്പ) എന്ന് പരസ്യ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചത് ബി.ജെ.പിയാണ്. അന്താരാഷ്ട്ര തലത്തില്‍ നിരന്തരമായി തിരിച്ചടികള്‍ ലഭിച്ചുകൊണ്ടിരിക്കുമ്പോഴും നിര്‍ലജ്ജം നുണകള്‍ പടച്ചുവിടാന്‍ യാതൊരു മടിയും മോദി പരിവാരങ്ങള്‍ക്കില്ല.
ഇസ്രായേലിന്റെ ഗസ്സാ നടപടികള്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രമാണ് സ്‌പെയിന്‍. യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന ഒരു നീക്കവും തങ്ങളുടെ മണ്ണില്‍ സ്വീകാര്യമല്ലെന്നാണ് സ്‌പെയിനിന്റെ പക്ഷം.
റംസാന്‍ കാലത്ത് ഗസ്സയില്‍ ബോംബിടുന്നത് നിര്‍ത്തിവെക്കാന്‍ താന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടുവെന്ന് നരേന്ദ്ര മോദി ഒരു ടി.വി ചാനലില്‍ നടന്ന അഭിമുഖത്തില്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിന്റെ കണ്ണില്‍ നോക്കി നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന് താന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ടതും മോദി തന്നെ.
മോദിയുടെ നിര്‍ദേശ പ്രകാരം ഉക്രൈന്‍ യുദ്ധം നിര്‍ത്തിവെക്കപ്പെട്ടു (വാര്‍ രുകുവാ ദി പാപ്പ ) എന്ന് പരസ്യ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിക്കുകയും ചെയ്തു ബി.ജെ.പി. അന്താരാഷ്ട്ര തലത്തില്‍ നിരന്തരമായി തിരിച്ചടികള്‍ ലഭിച്ചുകൊണ്ടിരിക്കുമ്പോഴും നിര്‍ല്ലജ്ജം നുണകള്‍ പടച്ചുവിടാന്‍ യാതൊരു മടിയും മോദി പരിവാരങ്ങള്‍ക്കില്ല.
ഉക്രൈനിലും ഗാസയിലും യുദ്ധം നിര്‍ത്തിവെപ്പിച്ച മോദിക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സ്വന്തം നാട്ടില്‍, മണിപ്പൂരില്‍, തുടര്‍ന്നുവരുന്ന ആഭ്യന്തര കലാപം നിര്‍ത്തിവെപ്പിക്കാന്‍ സാധിക്കാത്തതെന്ത് എന്ന് ചോദിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും നട്ടെല്ലില്ല.